Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അച്ഛാ ദിന് വന്നു അംബാനിമാര്‍ക്ക്
യുപിഎ സർക്കാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്തു പെട്രോൾ, ഡീസൽ, പാചകവാതക വില വർധിപ്പിച്ചപ്പോൾ അതിനെതിരേ ബിജെപി നേതാക്കളായ അരുൺ ജെയ്റ്റ്ലിയെയും സുഷമ സ്വരാജിനെയും പോലുള്ളവർ പാചകവാതക സിലിണ്ടറുകളും മുന്നിൽവച്ചു സമരം നടത്തിയതിന്റെ ചിത്രം പലരുടെയും മനസിലുണ്ടാവും. ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റത്തെയും യുപിഎ സർക്കാരിന്റെ അഴിമതികളെയും പറ്റി മാത്രമേ അന്നു വാർത്തകൾ ഉണ്ടായിരുന്നുള്ളു. രാജ്യത്തിനും ജനങ്ങൾക്കും അച്ഛാ ദിൻ വാഗ്ദാനം ചെയ്താണു ബിജെപി അധികാരത്തിലേറിയത്. പക്ഷേ വാഗ്ദാനം ചെയ്യപ്പെട്ട 15 ലക്ഷം രൂപ ആരുടെയും ബാങ്ക് അക്കൗണ്ടിലേക്കു വന്നില്ല. വിലകൾ കൂടിയതല്ലാതെ കുറഞ്ഞുമില്ല.
സാധാരണ ജനങ്ങളുടെ ക്ഷേമത്തിൽ സർക്കാരിന് എത്രമാത്രം ആകാംക്ഷയുണ്ട്? കണക്കുകൾ തന്നെ സംസാരിക്കും. അന്താരാഷ്ട്ര വിപണിയിൽ ഇക്കഴിഞ്ഞ ഞായറാഴ്ച ഒരു വീപ്പ (159 ലിറ്റർ) ബ്രെന്റ് ക്രൂഡോയിലിന്റെ വില 52.41 ഡോളർ. (ക്രൂഡോയിൽ ശുദ്ധീകരിച്ചാണു പെട്രോളും ഡീസലും വിമാന ഇന്ധനവും മണ്ണെണ്ണയുമൊക്കെ എടുക്കുന്നത്.)
കൊച്ചിയിൽ ഞായറാഴ്ച ഒരു ലിറ്റർ പെട്രോളിന്റെ വില 71.94 രൂപ. ഡീസൽ വില 61.19 രൂപ. സമീപകാലത്തു ക്രൂഡോയിൽ വില ഏറ്റവുമധികം ഉയർന്നത് 2008 ലായിരുന്നു. 2008 ജൂണിൽ അന്താരാഷ്ട്ര ക്രൂഡോയിൽ വില ഒരു വീപ്പയ്ക്ക് 156.62 ഡോളർ. യുപിഎ സർക്കാർ കേന്ദ്രം ഭരിച്ചിരുന്ന അക്കാലത്ത് ഇന്ത്യയിൽ പെട്രോൾ വില ലിറ്ററിന് 50.56 രൂപയും ഡീസൽ വില 34.80 രൂപയും. ഇന്നത്തേക്കാൾ ഏകദേശം 20 രൂപ കുറവ്!
ദിവസവും കൂടുന്ന വില
ഇന്നു ദിവസവും വില മാറുന്നു. ആരും പ്രതിഷേധിക്കുന്നില്ല! രാജ്യത്ത് ഏകീകൃത നികുതിസമ്പ്രദായമായ ജിഎസ്ടി ജൂലൈ ഒന്നിനു നിലവിൽവന്നപ്പോൾ പെട്രോളിനെയും ഡീസലിനെയും അതിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ പെട്രോൾ- ഡീസൽ വിലയിൽ 8-10 ശതമാനം വർധനയാണുണ്ടായത്. ആരും ശ്രദ്ധിക്കുന്നുപോലുമില്ല!
വീപ്പയ്ക്ക് (159 ലിറ്റർ) 52.41 ഡോളർ (3296.59 രൂപ) കണക്കിൽ ഇന്ത്യയിലെത്തുന്ന ക്രൂഡോയിലിന് ഒരു ലിറ്ററിന്റെ വില 20. 73 രൂപ. ശുദ്ധീകരണച്ചെലവും ഗതാഗതച്ചെലവുമൊക്കെയായി ഒരു ലിറ്ററിന് ഏകദേശം പത്തു രൂപയാകും. അതു കൂടി കൂട്ടുമ്പോൾ ഒരു ലിറ്റർ പെട്രോളിനോ ഡീസലിനോ എണ്ണശുദ്ധീകരണശാലയിലെ വില ലിറ്ററിന് 30.73 രൂപ. അതാണു പൊതുജനങ്ങൾക്ക് 71.94 രൂപയ്ക്കും 61.19 രൂപയ്ക്കും ലഭിക്കുന്നത്. പെട്രോളിനു ലിറ്ററിനു 40 രൂപയും ഡീസലിനു ലിറ്ററിനു 30 രൂപയും കൊള്ളലാഭമെടുക്കുന്നതു സർക്കാരും എണ്ണക്കമ്പനികളും ചേർന്ന്. ഈ കൊളളലാഭത്തിൽ സിംഹഭാഗവും നികുതിയായി സർക്കാരിലേക്കു പോകുന്നു.
നേട്ടം കുത്തകകൾക്ക്
സർക്കാരിന്റെ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ് എണ്ണക്കമ്പനികൾക്കു സ്വതന്ത്രമായി വില നിശ്ചയിക്കാനുള്ള അധികാരം 2010 ജൂലൈ 25നു നൽകിയതോടെയാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയർന്നത്. 2010 ജൂലൈയിൽ പെട്രോളിനു ലിറ്ററിനു 47.93 രൂപയും ഡീസലിന് 34.80 രൂപയുമായിരുന്നു വില. പെട്രോൾ വില ഇപ്പോൾ ഇരട്ടിയോളമായതിന്റെ പ്രധാന ഗുണഭോക്താക്കൾ സ്വകാര്യ എണ്ണക്കമ്പനികളാണ്.
അംബാനിയുടെ റിലയൻസും എസ്സാർ ഓയിലും ഷെൽ ഇന്ത്യയുമാണു രാജ്യത്തെ പ്രമുഖ സ്വകാര്യ എണ്ണക്കന്പനികൾ. പെട്രോൾ വിലനിയന്ത്രണം എടുത്തുകളയുന്നതിനുമുന്പ് പൊതുമേഖലാ എണ്ണക്കന്പനികൾ വിറ്റിരുന്നതിനേക്കാൾ കൂടിയ നിരക്കിലാണ് ഇവർ പെട്രോളും ഡീസലും വിറ്റിരുന്നത്. അതിനാൽ വില്പന താരതമ്യേന കുറവായിരുന്നു. ക്രൂഡോയിൽ വില അന്താരാഷ്ട്ര മാർക്കറ്റിൽ വീപ്പയ്ക്ക് 150 ഡോളറായി ഉയർന്നപ്പോൾ ഇവർക്കു പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥ വന്നു. റിലയൻസ് പെട്രോൾ പന്പുകൾ പലതും പൂട്ടി. എസ്സാർ ഓയിലിന്റെ പ്രവർത്തനംതന്നെ നിലച്ച മട്ടായി.
അന്താരാഷ്ട്ര മാർക്കറ്റിൽ പിന്നീടു വില കുറഞ്ഞത് ഇവർക്ക് ആശ്വാസമായെങ്കിലും സർക്കാർ പെട്രോൾ വിലനിയന്ത്രണം എടുത്തുകളഞ്ഞതാണ് പൊതുമേഖലാ എണ്ണക്കന്പനികളുമായി മത്സരിക്കാനുള്ള ശേഷി ഇവർക്കു നൽകിയത്. എസ്സാർ പുതുതായി 1000 ഔട്ട്ലെറ്റുകളും റിലയൻസ് 900 ഔട്ട്ലെറ്റുകളും തുറന്നു. 2016- 17ൽ റിലയൻസ്, എസ്സാർ, ഷെൽ ഇന്ത്യ എന്നീ മൂന്നു സ്വകാര്യ എണ്ണക്കമ്പനികളുടെയും കൂടി മാർക്കറ്റ് ഷെയർ 12 ശതമാനം കൂടി. ഇതനുസരിച്ചു പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ മാർക്കറ്റ് ഷെയറിൽ 3.5 ശതമാനവും ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ മാർക്കറ്റ് ഷെയറിൽ 5.3 ശതമാനവും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ മാർക്കറ്റ് ഷെയറിൽ 2.8 ശതമാനവും കുറവുണ്ടായി.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശൃംഖല ഇപ്പോൾ റിലയൻസിനുണ്ട്. ഗുജറാത്തിലെ ജാംനഗറിലുള്ള എണ്ണ ശുദ്ധീകരണശാലയിൽ പ്രതിദിനം 12.4 ലക്ഷം വീപ്പ എണ്ണ ശുദ്ധീകരിക്കാനാവും. ആന്ധ്രയിലെ റിലയൻസിന്റെ എണ്ണക്കിണറുകൾ കൂടുതൽ എണ്ണ ഉത്പാദനത്തിനു സജ്ജമായി. ഇവിടെനിന്നുള്ള എണ്ണ കൂടുതലായി മാർക്കറ്റിലെത്തുകയും രാജ്യത്തെന്പാടുമുള്ള റിലയൻസ് പന്പുകൾ വഴി കൂടുതൽ പെട്രോളിയം ഉത്പന്നങ്ങൾ വിറ്റഴിയുകയും ചെയ്യുന്പോൾ അംബാനിയുടെ പണപ്പെട്ടിയാണു നിറയുക.
പെട്രോളിയം ഇറക്കുമതി ചെയ്യുന്ന മറ്റു രാജ്യങ്ങളിലുള്ളതിനേക്കാൾ വളരെക്കൂടുതലാണ് ഇന്ത്യയിലെ നികുതി. പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ അയൽരാജ്യങ്ങളിലെല്ലാം ഇന്ത്യയിലേക്കാൾ വില കുറവാണ്.
സർക്കാർ കനിയണം
രാജ്യത്തു നേരത്തേ പെട്രോളിയം വില നിയന്ത്രിച്ചിരുന്നതു വാല്യൂ സ്റ്റോക്ക് പ്രൈസിംഗ് (വിഎസ്എ) അഡ്മിനിസ്ട്രേറ്റീവ് പ്രൈസ് മെക്കാനിസം (എപിഎം) സംവിധാനങ്ങൾ വഴി ആയിരുന്നു. 2002 ഏപ്രിൽ ഒന്നു മുതൽ അന്താരാഷ്ട്രവിലയെ അടിസ്ഥാനമാക്കി വില ഈടാക്കാൻ തുടങ്ങി. സർക്കാരിനു വേണമെങ്കിൽ ഇനിയും വിലനിയന്ത്രണം ഏർപ്പെടുത്താവുന്നതേയുള്ളു. നേരത്തേ നടത്തിയിരുന്ന എപിഎം രീതിയിലെ തെറ്റുകുറ്റങ്ങൾ പരിഹരിച്ച് വിലനിർണയം നടത്താം. പെട്രോൾ, ഡീസൽ വില ദിവസവും കൂട്ടാൻ അനുവദിച്ചു സ്വകാര്യത എണ്ണക്കമ്പനികൾക്കു കൊള്ളലാഭമെടുക്കാൻ കൂട്ടുനിൽക്കുന്ന കേന്ദ്ര സർക്കാർ പാചകവാതക സബ്സിഡി പൂർണമായും എടുത്തുകളയുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു.
സബ്സിഡികൾ നിർത്തലാക്കുന്നതു സന്പദ്ഘടനയുടെ ആരോഗ്യത്തിനു ഗുണകരമാണെന്നു സാന്പത്തിക വിദഗ്ധർ പലരും വാദിക്കുന്നു. സാധാരണ ജനങ്ങളുടെ സാന്പത്തികാരോഗ്യം ആർക്കും പ്രശ്നമല്ലല്ലോ!
സജി സിറിയക്
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
ആഞ്ഞടിച്ചകാറ്റിൽ മുണ്ടക്കയം, വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശനഷ്ടം; നാലു വീടുകൾ തകർന്നു
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
Latest News
ആഞ്ഞടിച്ചകാറ്റിൽ മുണ്ടക്കയം, വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശനഷ്ടം; നാലു വീടുകൾ തകർന്നു
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top