കാത്തിരിപ്പ് നീളുന്നു ....
കാത്തിരിപ്പ് നീളുന്നു ....
ഇ​ട​വേ​ള​യി​ല്ലാ​തെ പെ​യ്യു​ന്ന കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യി​ലാ​യി​രു​ന്നു കണ്ണൂർ കീ​ഴ്പ്പ​ള്ളി കോ​ഴി​യോ​ട്ടെ ഗ്രാ​മം. മ​ഴ​യൊ​ന്ന് മാ​റാ​ൻ കാ​ത്തി​രു​ന്നു ദി​യ​യെ​ന്ന ഒ​ന്ന​ര വ​യ​സു​കാ​രി. മ​ഴ മാ​റി​യ​പ്പോ​ൾ മു​റ്റ​ത്തി​രു​ന്ന് ക​ളി​ക്കു​ന്ന മ​ക​ളെ ക​ണ്ടാ​ണ് ഉ​മ്മ ഫാ​ത്തി​മ അ​ടു​ക്ക​ള​യി​ലേ​ക്ക് പോ​യ​ത്. അ​ടു​ക്ക​ള​യി​ൽ ചി​ല പ​ണി​ക​ൾ ചെ​യ്തു തീ​ർ​ത്ത് തി​രി​കെ വ​ന്ന​പ്പോ​ൾ ആ അമ്മയ്ക്കു ത​ന്‍റെ മകളെ ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. 2014 ഓ​ഗ​സ്റ്റ് ഒ​ന്നിനായിരുന്നു സംഭവം മാ​സ​ങ്ങ​ളും വ​ർ​ഷ​ങ്ങ​ളും ക​ഴി​ഞ്ഞു...​ ദി​യ​യെ​ന്ന പൊ​ന്നു​മോ​ൾ​ക്കാ​യു​ള്ള കാ​ത്തി​രി​പ്പ് കീ​ഴ്പ്പ​ള്ളി കോ​ഴി​യോ​ട്ടെ ഗ്രാ​മ​നി​വാ​സി​ക​ൾ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

കീ​ഴ്പ്പ​ള്ളി​ക്ക​ടു​ത്ത് കോ​ഴി​യോ​ട്ട് പാ​റ​ക്ക​ണ്ണി വീ​ട്ടി​ല്‍ സു​ഹൈ​ല്‍ ഫാ​ത്തി​മ​ത്ത് സു​ഹ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യി​രു​ന്നു ദി​യ. വീ​ടി​നു നൂ​റ് മീ​റ്റ​ർ അ​ക​ലെ​യു​ള്ള കൈ​ത്തോ​ട്ടി​ൽ കു​ട്ടി ഒ​ഴു​ക്കി​ൽ​പ്പെ​ട്ടോ​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ളോ​ളം വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം നി​രാ​ശ മാ​ത്ര​മാ​യി​രു​ന്നു. പി​ച്ച​വെ​ച്ച് ന​ട​ക്കാ​ന്‍ പ​ഠി​ച്ചു​വ​രു​ന്ന ത​ങ്ങ​ളു​ടെ പൊ​ന്നു​മോ​ള്‍ വീ​ടി​ന​ടു​ത്തു​നി​ന്നും 100 മീ​റ്റ​റോ​ളം ദൂ​രെ​യു​ള്ള കൈ​ത്തോ​ട് വ​രെ ന​ട​ന്നു​പോ​യി എ​ന്ന് വി​ശ്വ​സി​ക്കാ​ന്‍ സു​ഹൈ​ല്‍ ഫാ​ത്തി​മ​ത്ത് സു​ഹ​റ ദ​മ്പ​തി​ക​ള്‍​ക്ക് ഇ​പ്പോ​ഴും ക​ഴി​യു​ന്നി​ല്ല. കു​ട്ടി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നു പ്ര​ത്യേ​ക സ്ക്വാ​ഡും അ​ന്വേ​ഷ​ണ​ത്തി​നു രൂ​പീ​ക​രി​ച്ചു. ഫ​യ​ര്‍​ഫോ​ഴ്സി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ കീ​ഴ്പ്പ​ള്ളി മേ​ഖ​ല​യി​ലെ തോ​ടു​ക​ളും പു​ഴ​ക​ളും തു​ട​ങ്ങി വ​ള​പ​ട്ട​ണം പു​ഴ​യി​ലും തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലും ഉ​ള്‍​പ്പെ​ടെ ആ​ഴ്ച​ക​ളോ​ളം കു​ട്ടി​യെ ക​ണ്ടെ​ത്താ​ന്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. കു​ട്ടി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​താ​ണോ, മ​റ്റാ​രെ​ങ്കി​ലും ത​ട്ടി​ക്കൊ​ണ്ടു പോ​യ​താ​ണോ​യെ​ന്ന ദു​രൂ​ഹ​ത നീ​ക്കാ​ൻ ഇ​തു​വ​രെ​യും പോ​ലീ​സി​നു ക​ഴി​യാ​ത്ത​തി​നാ​ൽ വിവിധ അന്വേഷണങ്ങൾക്കായി വിവിധ വാതിലുകളിൽ മുട്ടി മ​ക​ൾ​ക്കാ​യി പ്ര​തീ​ക്ഷ​യോ​ടെ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് സു​ഹൈ​ലും ഫാ​ത്തി​മ​യും.

രാ​ജ്യ​ത്തു​നി​ന്ന് കു​ട്ടി​ക​ളെ കാ​ണാ​താ​വു​ന്ന​തു സം​ബ​ന്ധി​ച്ച് സു​പ്രീം​കോ​ട​തി ഉ​യ​ർ​ത്തി​യ ആ​ശ​ങ്ക പ​ങ്കു​വ​യ്ക്കു​ന്ന​വ​രാ​ണ് ന​മ്മ​ളെ​ല്ലാ​വ​രും. എ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ല എ​ന്നാ​ണ് കാ​ണാ​താ​വു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന തെ​ളി​യി​ക്കു​ന്ന​ത്. രാ​ജ്യം ഗൗ​ര​വ​പൂ​ർ​ണ​മാ​യി ശ്ര​ദ്ധി​ക്കേ​ണ്ട വി​ഷ​യ​മാ​യി​ട്ടും ആ​രും ഈ ​കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ പ​തി​പ്പി​ക്കു​ന്നി​ല്ലെ​ന്നും, ഇ​ത് വി​രോ​ധാ​ഭാ​സ​മാ​യ ന​ട​പ​ടി​യാ​ണെ​ന്നും സു​പ്രീം​കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടി​ട്ടും ഓ​രോ വ​ർ​ഷ​വും ആ​യി​ര​ക്ക​ണ​ക്കി​നു കു​ട്ടി​ക​ളെ ഇ​ന്ത്യ​യി​ൽ കാ​ണാ​താ​വു​ന്നു എ​ന്ന​ത് അ​ടി​യ​ന്ത​ര ശ്ര​ദ്ധ​പ​തി​യേ​ണ്ട വി​ഷ​യ​മാ​ണ്. നാ​ഷ​ണ​ൽ ക്രൈം ​റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​പ്ര​കാ​രം ഇ​ന്ത്യ​യി​ൽ ഓ​രോ എ​ട്ടു മി​നി​റ്റി​ലും ഒ​രു കു​ട്ടി​യെ കാ​ണാ​താ​വു​ന്നു. 2011 മു​ത​ൽ ഇ​തു​വ​രെ മൂ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ളെ ഇ​ന്ത്യ​യി​ൽ നി​ന്നു കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​തി​ൽ 55 ശ​ത​മാ​ന​വും പെ​ണ്‍​കു​ട്ടി​ക​ളാ​ണ്. കാ​ണാ​താ​യ​വ​രി​ൽ 45 ശ​ത​മാ​നം കു​ട്ടി​ക​ളെ​യും ക​ണ്ടു​പി​ടി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല എ​ന്ന​റി​യു​ന്പോ​ഴാ​ണ് രാ​ജ്യം ഇ​ത്ര​യ​ധി​കം പു​രോ​ഗ​തി പ്രാ​പി​ച്ചി​ട്ടും ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ വ​ള​ർ​ന്നു പ​ന്ത​ലി​ച്ചി​ട്ടും ന​മ്മു​ടെ ഏ​ജ​ൻ​സി​ക​ൾ നി​ർ​ജീ​വ​വും ഉ​ത്ത​ര​വാ​ദി​ത്ത​ര​ഹി​ത​വും ആ​ണെ​ന്ന് മ​ന​സി​ലാ​വു​ക. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​ഞെ​ട്ടി​ക്കു​ന്ന വി​വ​രം. ല​ഭ്യ​മാ​യ ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​തെ​ന്നാ​ണ് ആ​മു​ഖ​ത്തി​ൽ പ​റ​യു​ന്ന​ത്. അ​പ്പോ​ൾ യ​ഥാ​ർ​ഥ ക​ണ​ക്ക് ഇ​തി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​ണെ​ന്നു വ്യ​ക്തം. ജ​ന​സം​ഖ്യാ വ​ർ​ധ​ന​കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​ത് എ​ന്ന വാ​ദം പൊ​ളി​യാ​ണ്. കാ​ര​ണം, ലോ​ക​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​സം​ഖ്യ​യു​ള്ള ചൈ​ന​യി​ൽ പ്ര​തി​വ​ർ​ഷം 10,000 കു​ട്ടി​ക​ളെ മാ​ത്ര​മാ​ണു കാ​ണാ​താ​വു​ന്ന​ത്. എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ര​യ​ധി​കം കു​ട്ടി​ക​ൾ തി​രോ​ധാ​നം ചെ​യ്യു​ന്ന​ത്... ഒ​രു കു​ട്ടി​യെ കാ​ണാ​താ​യാ​ൽ ആ ​സം​ഭ​വം ഞൊ​ടി​യി​ട​യ്ക്കു​ള്ളി​ൽ അ​ന്വേ​ഷി​ച്ച് കു​ട്ടി​യെ ക​ണ്ടു​പി​ടി​ക്കാ​ൻ പോ​ലി​സ് സം​വി​ധാ​ന​ത്തി​ന് ക​ഴി​യു​ന്നി​ല്ല... എ​ഫ്ഐ​ആ​ർ പോ​ലും ര​ജി​സ്റ്റ​ർ ചെ​യ്യു​ന്നി​ല്ല... പ​ക​രം പോ​ലി​സ് സ്റ്റേ​ഷ​നി​ലെ സ്റ്റേ​ഷ​ൻ ഡ​യ​റി​യി​ൽ മാ​ത്രം എ​ഴു​തി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന രീ​തി​യാ​ണ് ഇ​പ്പോ​ൾ അ​വ​ലം​ബി​ക്കു​ന്ന​ത്. കാ​ണാ​താ​വു​ന്ന കു​ട്ടി​ക​ളി​ൽ 72.8 ശ​ത​മാ​ന​വും 12 വ​യ​സ് മു​ത​ൽ 18 വ​യ​സ് വ​രെ​യു​ള്ള​വ​രാ​ണ്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളെ എ​ന്തു​കൊ​ണ്ടാ​ണ് അ​തീ​വ ഗൗ​ര​വ​മു​ള്ള​താ​യി പ​രി​ഗ​ണി​ച്ച് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് പോ​ലീസ് കേസെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ത്ത​ത്?

ശ്രദ്ധിച്ചേ തീരൂ...

കു​ട്ടി​ക​ൾ ന​ഷ്ട​പ്പെ​ട്ട ഹ​ത​ഭാ​ഗ്യ​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ ദീ​ന​രോ​ദ​നം സ​ർ​ക്കാ​ർ ശ്ര​ദ്ധി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. കാ​ണാ​താ​യ​വ​രി​ൽ 45 ശ​ത​മാ​ന​ത്തെ​ക്കു​റി​ച്ചു തെ​ളി​വു​ക​ളു​ടെ ഒ​രു ത​രി​ന്പ് പോ​ലും ല​ഭ്യ​മാ​യി​ട്ടി​ല്ല. അ​പ്ര​ത്യ​ക്ഷ​രാ​കു​ന്ന കു​ട്ടി​ക​ളി​ൽ പ​കു​തി​യോ​ളം എ​ന്നെ​ന്നേ​ക്കു​മാ​യി ന​ഷ്ട​പ്പെ​ടു​ന്നു​വെ​ന്നാ​ണ് ഈ ​ക​ണ​ക്കു​ക​ൾ കാ​ണി​ക്കു​ന്ന​ത്.

പ​ട്ടി​ണി, ര​ക്ഷി​താ​ക്ക​ളു​ടെ അ​വ​ഗ​ണ​ന, പ​രീ​ക്ഷ​യി​ലെ തോ​ൽ​വി തു​ട​ങ്ങി​യ​വ മൂ​ല​മു​ള്ള ഒ​ളി​ച്ചോ​ട്ടം, സെ​ക്സ് റാ​ക്ക​റ്റു​ക​ളു​ടെ​യും ഭി​ക്ഷാ​ട​ന മാ​ഫി​യ​ക​ളു​ടെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, പ്ര​ണ​യ​രോ​ഗം തു​ട​ങ്ങി​യ​വ​യാ​ണ് കു​ട്ടി​ക​ളു​ടെ തി​രോ​ധാ​ന​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പൊ​തു​വെ നി​ഗ​മ​നം. അ​വ​യ​വ ക​ച്ച​വ​ട​ത്തി​നും മ​രു​ന്നു​പ​രീ​ക്ഷ​ണ​ത്തി​നും വ്യാജ ദത്ത് നൽകലിനും ബാലവേല ചെയ്യിക്കാനും വ​രെ കു​ട്ടി​ക​ളെ തട്ടിയെടുക്കുന്നുണ്ട്. വീ​ട്ടി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടു​ന്ന കു​ട്ടി​ക​ളി​ൽ കൂ​ടു​ത​ലും എ​ത്തി​പ്പെ​ടു​ന്ന​ത് സെ​ക്സ് റാ​ക്ക​റ്റു​ക​ളു​ടെ​യോ, മ​നു​ഷ്യ​ക്ക​ട​ത്തു​കാ​രു​ടെ​യോ ക​ര​ങ്ങ​ളി​ലാ​ണ്. ഉ​പ​യോ​ഗ​ത്തി​ന് ശേ​ഷം ഇ​വ​രി​ൽ പ​ല​രും കൊ​ല്ല​പ്പെ​ടു​ന്ന​താ​യി നാ​ഷ​ണ​ൽ ക്രൈം ​റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ വി​ല​യി​രു​ത്തു​ന്നു.


ഭി​ക്ഷാ​ട​ന മാ​ഫി​യ ശ​ക്ത​മാ​യി വേ​രു​റ​പ്പി​ച്ചി​ട്ടു​ണ്ട് ന​മ്മു​ടെ രാ​ജ്യ​ത്ത്. കു​ട്ടി​ക​ളെ അം​ഗ​ഭം​ഗം വ​രു​ത്തി യാ​ച​ന​യ്ക്ക് വി​ട്ടാ​ണ് അ​വ​ർ വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്ന​ത്. അ​വ​യ​വ വ്യാ​പാ​ര​ത്തി​ന് ഇ​ര​യാ​കു​ന്ന​വ​രി​ൽ ന​ല്ലൊ​രു ഭാ​ഗ​വും കു​ട്ടി​ക​ളാ​ണ്. പ്ര​ലോ​ഭ​ന​ങ്ങ​ളി​ലൂ​ടെ​യും ബ​ല​മാ​യും കു​ട്ടി​ക​ളെ റാ​ഞ്ചി ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള വൃക്കയും മറ്റും മുറിച്ചു​മാ​റ്റി​യ ശേ​ഷം അ​വ​രെ തെ​രു​വി​ലു​പേ​ക്ഷി​ച്ച സം​ഭ​വ​വും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് ത​ഴ​ച്ചുവ​ള​രു​ന്ന സെ​ക്സ് ടൂ​റി​സ​വും കു​ട്ടി​ക​ളു​ടെ തി​രോ​ധാ​ന​ത്തി​ൽ ചെ​റു​ത​ല്ലാ​ത്ത പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട്. സു​ര​ക്ഷി​ത ലൈം​ഗി​ക ബ​ന്ധ​മാ​ണ് ഏ​ജ​ന്‍റു​മാ​ർ വി​ദേ​ശ ടൂ​റി​സ്റ്റു​ക​ൾ​ക്ക് ന​ൽ​കു​ന്ന മു​ഖ്യ​വാ​ഗ്ദാ​ന​മ​ത്രെ. വാ​ഗ്ദാ​നം നി​റ​വേ​റ്റാ​നാ​യി അ​വ​രു​ടെ മു​ന്പി​ലെ​ത്തി​ക്കു​ന്ന​ത് കൗ​മാ​രപ്രാ​യ​ക്കാ​രെ​യും.കു​ട്ടി​ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ രാ​ജ്യ​ത്ത് യ​ഥേ​ഷ്ടം ല​ഭ്യ​മാ​ണെ​ന്നാ​ണ് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യ ഇ​ൻ​സ്റ്റി​റ്റ്യൂട്ട് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ പ​റ​യു​ന്ന​ത്.

2000 മു​ത​ൽ ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു സ​ർ​ക്കാ​രി​ത​ര ഏ​ജ​ൻ​സി​യാ​യ നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ മി​സി​ങ് ചി​ൽ​ഡ്ര​ൺ എ​ന്ന സം​ഘ​ട​ന ഈ ​രം​ഗ​ത്ത് ക്രി​യാ​ത്മ​ക​മാ​യി ചി​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ഇ​നി​യും ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​ത്ത ഏ​ക​ദേ​ശം ര​ണ്ടു​ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ളെ എ​ങ്ങ​നെ ക​ണ്ടു​പി​ടി​ച്ച് അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളു​ടെ​യ​ടു​ത്ത് എ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ ദൗ​ത്യം.

ചില മുൻകരുതലുകൾ

ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ൽ കു​ട്ടി​ക​ളെ കാ​ണാ​തെ​പോ​വു​ന്ന സം​ഭ​വ​ങ്ങ​ളി​ൽ ചി​ല മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ളെ കാ​ണാ​താ​യാ​ൽ പോ​ലീ​സ് പ്രാ​ധാ​ന്യം ന​ൽ​കി അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ഇ​തി​നാ​യി എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും സ്പെ​ഷൽ സ്ക്വാ​ഡ് ഉ​ണ്ടാ​വ​ണം, വേ​ണ്ടി​വ​ന്നാ​ൽ സ്പെ​ഷ​ൽ ജു​വ​നൈ​ൽ പോ​ലീ​സ് യൂ​ണി​റ്റ് ഉ​ണ്ടാ​ക്ക​ണം എ​ന്നീ നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കി ന​ട​പ്പാ​ക്കാ​ൻ മു​ന്പോ​ട്ടു​വ​രേ​ണ്ടി​യി​രി​ക്കു​ന്നു. സി​ബി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സെ​ൽ രൂ​പീ​ക​രി​ക്ക​ണം എ​ന്ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം മ​നു​ഷ്യ​ക്ക​ട​ത്തി​ന്‍റെ ഭീ​ക​ര​മാ​യ മു​ഖം ത​ക​ർ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള​താ​ണ്. കു​ട്ടി​ക​ളെ കാ​ണാ​താ​വു​ന്ന സം​ഭ​വ​ങ്ങ​ൾ ഉ​ട​നെ കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന് രൂ​പീ​ക​രി​ച്ച ദേ​ശീ​യ ക​മ്മീ​ഷ​നെ​യോ സം​സ്ഥാ​ന​ങ്ങ​ളി​ലെ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നു​ക​ളെ​യോ അ​റി​യി​ക്കാ​വു​ന്ന​താ​ണ്.

വേണം ജാഗ്രത

ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ളെ കാ​ണാ​താ​കു​ന്ന സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന ഉ​ദാ​സീ​ന​ത​യെ കോ​ട​തി​ക​ൾ നി​ര​വ​ധി ത​വ​ണ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ക​യും വി​ശ​ദീ​ക​ര​ണ​മാ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​ത്ത​രം കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്നും നി​ർ​ബ​ന്ധ​മാ​യും എ​ഫ് ഐ ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും 2013 ജ​നു​വ​രി​യി​ൽ സു​പ്രീം കോ​ട​തി സം​സ്ഥാ​ന​ങ്ങ​ളോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ കേ​ര​ള​മു​ൾ​പ്പെ​ടെ ചു​രു​ക്കം ചി​ല സം​സ്ഥാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ അ​ൽ​പ​മെ​ങ്കി​ലും ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്ന​ത്. കോ​ട​തി​ക​ളു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നു കാ​ണാ​താ​കു​ന്ന കു​ട്ടി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ ജി​ല്ല​ക​ൾ തോ​റും ഒ​രു ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക മോ​നി​ട്ട​റിം​ഗ് സെ​ൽ രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. നാ​ല് എ​സ്ഐ​മാ​രും നാ​ല് എ​എ​സ്ഐ​മാ​രും, കോ​ണ്‍​സ്റ്റ്ബി​ൾ​മാ​രും ഉ​ൾ​ക്കൊ​ള്ളു​ന്ന ഈ ​യൂ​ണി​റ്റു​ക​ൾ ദി​നം​പ്ര​തി റി​വ്യൂ ന​ട​ത്ത​ണ​മെ​ന്നും എ​ഫ് ഐ ​ആ​ർ ര​ജി​സ്റ്റർ ചെ​യ്തു 15 ദി​വ​സ​ത്തി​ന​കം ഉ​ന്ന​ത ത​ല​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് ച​ട്ടം. എ​ന്നി​ട്ടും തി​രോ​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ സം​സ്ഥാ​ന​ത്ത് കാ​ര്യ​മാ​യ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ല.

അ​പ്ര​ത്യ​ക്ഷ​രാ​കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ഭീ​മ​മാ​യ വ​ർ​ധ​ന അ​ധി​കൃ​ത​രു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും സ​ജീ​വ ശ്ര​ദ്ധ അ​ർ​ഹി​ക്കേ​ണ്ട ഒ​ന്നാ​ണ്. കു​റ്റാ​ന്വേ​ഷ​ണ രം​ഗ​ത്ത് അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ നി​ല​വി​ൽ വ​ന്നി​ട്ടും കാ​ണാ​താ​കു​ന്ന​വ​രി​ൽ പ​കു​തി പേ​രെ​ക്കു​റി​ച്ചും ഒ​രു വി​വര​വും ല​ഭ്യ​മാ​ക്കാ​നാ​കു​ന്നി​ല്ലെ​ന്ന​ത് ഗൗരവമായി ത്തന്നെ കാണണം. സ​ർ​ക്കാ​രി​ന്‍റെ ഉ​ദാ​സീ​ന​ത​യി​ലേ​ക്കും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ പി​ടി​പ്പു​കേ​ടി​ലേ​ക്കു​മാ​ണ് ഇ​ത് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. കോ​ട​തി നിർദേശിച്ചതുപോ​ലെ ഈ ​കു​ട്ടി​ക​ൾ എ​വി​ടെ പോ​കു​ന്നു​വെ​ന്നും ആ​രു​ടെ ക​ര​ങ്ങ​ളി​ലെ​ത്തി​പ്പെ​ടു​ന്നു​വെ​ന്നും ക​ണ്ടെ​ത്തേ​ണ്ട ബാ​ധ്യ​ത ഭ​ര​ണ​കൂ​ട​ത്തി​നു​ണ്ട്. ഒ​പ്പം ന​മ്മു​ടെ കു​ട്ടി​ക​ളെ ക​രു​ത​ലോ​ടെ സം​ര​ക്ഷി​ക്കുക എ​ന്ന ബാ​ധ്യ​ത പൂ​ർ​ണ​മാ​യ അ​ള​വി​ൽ മാ​താ​പി​താ​ക്ക​ളും നി​റ​വേ​റ്റേ​ണ്ട​തു​മു​ണ്ട്.
(അവസാനിച്ചു)

പ്ര​ദീ​പ് ഗോ​പി