Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഹൃദയത്തിൽ സൂക്ഷിക്കാൻ ചില മാതളവിശേഷങ്ങൾ...
ആയുർവേദത്തിൽ പരാമർശിക്കപ്പെടുന്ന ഒരു ഒൗഷധസസ്യമാണു മാതളം. ഇതിന്റെ ഫലമാണു മാതളനാരങ്ങ. ഹിന്ദിയിൽ അനാർ എന്നു പേര്. രുചികരം; പോഷകസമൃദ്ധം. ആൻറിഓക്സിഡൻറുകളുടെ കലവറ.
ഹീമോഗ്ലോബിൻ വർധിക്കാൻ
കാൻസർ ചികിത്സയായ കീമോ തെറാപ്പിക്കു വിധേയമാകുന്നവർ പതിവായി മാതളനാരങ്ങ കഴിക്കുന്നതു ഗുണപ്രദം. രക്തകോശങ്ങളുടെ എണ്ണം ആരോഗ്യകരമായതോതിൽ(നോർമൽ) നിലനിർത്താൻ മാതളനാരങ്ങയ്ക്ക് അദ്്ഭുതകരമായ സിദ്ധിയുണ്ട്. ഹീമോഗ്ലോബിന്റെ തോതു കൂട്ടാനും സഹായകം. രക്താണുക്കളുടെ എണ്ണം നോർമൽ ആണെങ്കിൽ മാത്രമേ കീമോചികിത്സ സാധ്യമാകൂ.
പ്രതിരോധശക്തിക്ക്
വിലമതിക്കാനാകാത്ത ഗുണങ്ങളുള്ള ഫലമാണു മാതളനാരങ്ങ. മാതളനാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി പനി, ജലദോഷം എന്നിവയെ പടിക്കു പുറത്തു നിർത്തും. രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തി വൈറസുകളെ തുരത്തുന്നു. ചുമ കുറയ്ക്കാനും മാതളനാരങ്ങയുടെ നീര് ഗുണപ്രദം.
കാൻസർസാധ്യത കുറയ്ക്കാൻ
വിവിധതരം കാൻസറുകളെ തടയാൻ മാതള നാരങ്ങയ്ക്കു കഴിവുളളതായി പഠനങ്ങൾ പറയുന്നു. അതിലുളള ആൻറിഓക്സിഡൻറുകൾ കാൻസർവ്യാപനം തടയുന്നു. സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ, ശ്വാസകോശ കാൻസർ എന്നിവയെ തടയും. കാൻസർകോശങ്ങൾ രൂപപ്പെടുന്നതും തടയുന്നു. മാതളനാരങ്ങയുടെ അല്ലികൾ കഴിക്കുന്നതിനേക്കാൾ ഗുണപ്രദം ജ്യൂസാക്കി കഴിക്കുന്നതാണെന്നും ചില പഠനങ്ങൾ പറയുന്നു.
വിളർച്ച തടയാൻ
മാതളനാരങ്ങയിലടങ്ങിയിരിക്കുന്ന ഇരുന്പ് അനീമിയ അഥവാ വ
ളർച്ച അകറ്റാൻ ഫലപ്രദം. രക്തശുദ്ധീകരണത്തിനും നല്ലത്. ഗർഭസ്ഥശിശുക്കളുടെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഓർമശക്തി മെച്ചപ്പെടുത്തുന്നതിനും സഹായകം.
(രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു സാധാരണനിലയിൽ നിന്നു കുറയുന്നതാണു വിളർച്ചയ്ക്കു കാരണം. ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുന്പ് അടങ്ങിയ തന്മാത്രയാണു ഹീമോഗ്ലോബിൻ. ഹീമോഗ്ലോബിൻ നിർമാണത്തിന് ഇരുന്പ് അത്യന്താപേക്ഷിതം. ശരീരമാകമാനം ഓക്സിജൻ എത്തിക്കുകയാണ് ഇതിന്റെ ജോലി. വിളർച്ചയുളളവരിൽ കോശസമൂഹങ്ങളിലെത്തുന്ന ഓക്സിജന്റെ അളവിൽ കുറവുണ്ടാകുന്നു. വിളർച്ച തുടങ്ങി മാസങ്ങളോളം ലക്ഷണങ്ങൾ പ്രകടമാവില്ല. കടുത്ത ക്ഷീണം, നിദ്രാലസ്യം, തലകറക്കം എന്നിവ ക്രമേണ പ്രകടമാകുന്നു.)
എല്ലുകളുടെ ആരോഗ്യത്തിന്
പ്രായമായവരുടെ ആരോഗ്യത്തിനും മാതളനാരങ്ങ ഗുണപ്രദം.സന്ധിവാതം മൂലമുളള വേദന കുറയ്ക്കാൻ മാതളനാരങ്ങ ഫലപ്രദം. സന്ധികളിൽ എല്ലുമായി ബന്ധപ്പെട്ടു കാണപ്പെടുന്ന കാർട്ടിലേജ് കോശങ്ങളുടെ ആരോഗ്യത്തിന് മാതളനാരങ്ങ ഗുണപ്രദമെന്ന് ഗവേഷകർ പറയുന്നു. ഓസ്റ്റിയോ പൊറോസിസ് തടയുന്നു. (എല്ലുകളുടെ കട്ടികുറഞ്ഞു ദുർബലമാകുന്ന അവസ്ഥയാണ് ഓസ്റ്റിയോ പൊറോസിസ്. എല്ലുകളിൽ ദ്വാരങ്ങൾ വീഴുന്നു. ഡെൻസിറ്റി കുറഞ്ഞുവരുന്നു. പലപ്പോഴും എല്ലുകളുടെ തേയ്മാനം തുടക്കത്തിൽ തിരിച്ചറിയപ്പെടാറില്ല. എല്ലുകൾക്കു പൊട്ടൽ സംഭവിക്കുന്ന ഘട്ടത്തോളം എത്തുന്പോഴാണ് ഓസ്റ്റിയോപോറോസിസ് കണ്ടെത്തപ്പെടുക. ചിലപ്പോൾ, നടുവ്, കാൽമുട്ട്... ഭാഗങ്ങളിൽ അസഹ്യമായ വേദന അനുഭവപ്പെടട്ടേക്കോം. എല്ലുകൾ പൊട്ടാനും ഒടിയാനുമുളള സാധ്യത ഇവർക്കു കൂടുതലാണ്. 50 വയസിനു മേൽ പ്രായമുളള സ്ത്രീകളിലാണ് ഓസ്റ്റിയോപൊറോസിസിനുളള സാധ്യത കൂടുതൽ.)
ഹൃദയാരോഗ്യത്തിന്
ഹൃദയാരോഗ്യം നിലനിർത്തുന്നതിനും മാതളനാരങ്ങ സഹായകം. ഗ്രീൻ ടീയിൽ ഉളളതിലും കൂടുതൽ ആന്റി ഓക്സിഡന്റുകളും പോളിഫീനോളുകളും ഒരു ഗ്ലാസ് മാതളനാരങ്ങാ ജ്യൂസിൽ ഉണ്ട്. രക്തക്കുഴലുകളുടെ ഉൾവ്യാസം കുറഞ്ഞ് രക്തസഞ്ചാരത്തിനു പ്രയാസമുണ്ടാകുന്ന അവസ്ഥ തടയാൻ മാതളനാരങ്ങയുടെ ജ്യൂസിനു കഴിവുളളതായി ഗവേഷകർ പറയുന്നു. ആർട്ടീരിയോ സ്ളീറോസിസ് സാധ്യത കുറയ്ക്കുന്നു. ബിപി ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനും മാതളനാരങ്ങ സഹായകം. മാതളജ്യൂസിലെ ഫ്രക്റ്റോസ് രക്തത്തിലെ പഞ്ചസാരയുടെ തോത് കൂട്ടില്ലെന്നു പഠനങ്ങൾ പറയുന്നു.
ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. വിശപ്പു കൂട്ടാൻ മാതളജ്യൂസ് ഫലപ്രദം. ദഹനത്തിനു സഹായകമായ എൻസൈമുകളെ ഉത്പാദിപ്പിക്കാൻ മാതളജ്യൂസ് ഗുണപ്രദം.
കൊളസ്ട്രോൾ നിയന്ത്രണം
മാതളനാരങ്ങാജ്യൂസ് പതിവായി കഴിച്ചാൽ കൊളസ്ട്രോൾ കുറയ്ക്കാമെന്നു വിദഗ്ധർ. നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിന്റെ അളവു കൂട്ടാം. ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്റെ അളവു കുറയ്ക്കാം. ആൽസ്ഹൈമേഴ്സ്, പൈൽസ് എന്നിവയെ തടയുന്നു. സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നു. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ബാക്ടീരിയയെ നശിപ്പിക്കുന്നു. ശ്വാസത്തിലെ ദുർഗന്ധം അകറ്റുന്നു. ഹൈപ്പർ അസിഡിറ്റി കുറയ്ക്കാൻ ആൽക്കലൈൻ സ്വഭാവമുളള മാതളജ്യൂസ് ഫലപ്രദം. കുട്ടികളുടെ ആമാശയത്തിൽ കാണപ്പെടുന്ന ദോഷകരമായ വിരകളെ നശിപ്പിക്കുന്നതിനും മാതളനാരങ്ങാജ്യൂസ് ഫലപ്രദമാണത്രേ.
ദഹനം മെച്ചപ്പെടുത്തുന്നു
ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാകാത്ത ഫലം. നാരുകൾ, വിറ്റാമിൻ എ, സി, ഇ, ബി5, ബി3, ഇരുന്പ്, ഫോളിക്കാസിഡ്, പൊട്ടാസ്യം, നിയാസിൻ, തയമിൻ, റൈബോഫ്ളാവിൻ, ആന്തോസയാനിൻ തുടങ്ങി എത്രയെത്ര പോഷകങ്ങളുടെ ബാങ്കാണു മാതളനാരങ്ങ. വിറ്റാമിൻ സി ധാരാളം. രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. നാരുകളും ധാരാളം. മാതളത്തിലെ നാരുകൾ മലബന്ധം ഒഴിവാക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നു. മറ്റു പോഷകങ്ങൾ ഏറെ ഫലപ്രദമായി ആഗിരണം ചെയ്യപ്പെടുന്നതിനും സഹായകം.
സ്ട്രസ് കുറയ്ക്കുന്നതിന്
സ്ട്രസ് കുറയ്ക്കുന്നതിനും മാതളനാരങ്ങ സഹായിക്കുമെന്നു ചില പഠനങ്ങൾ പറയുന്നു. സ്ട്രസ് ഹോർമോണായ കോർട്ടിസോളിന്റെ തോതു കുറയ്ക്കുന്നതിനു മാതളജ്യൂസിനു കഴിയുമെന്നു ഗവേഷകർ. മാതളഅല്ലികൾ പതിവായി കഴിച്ചാൽ ചർമത്തിനു ചുളിവുണ്ടാകില്ല. അതിലുളള ആൻറി ഓക്സിഡന്റുകൾ ചർകോശങ്ങളിലെ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നു. ചർമത്തിന്റെ തിളക്കം കൂട്ടുന്നു. മുടികൊഴിച്ചിൽ തടയുന്നതിനും ഗുണപ്രദം.
- ടിജിബി
ഹെപ്പറ്റൈറ്റിസ് പ്രതിരോധം എങ്ങനെ?
ഹെപ്പറ്റൈറ്റിസ്-എ മുതല്‍ ഇ വരെ പലതരത്തിലുള്ള വൈറസുകള്‍ ഉണ്ടെങ്കിലും ഹെപ്പറ്റ
ശ്രദ്ധിക്കുക, സ്ത്രീകളിലെ പിസിഒഎസ് സാധ്യത വര്‍ധിപ്പിക്കാന്‍ ഇവ കാരണമാകുന്നു...
നിലവില്‍ സ്ത്രീകളില്‍ വര്‍ധിച്ചുവരുന്ന ഒരു ഹോര്‍മോണ്‍ തകരാറാണ് പിസിഒഎസ് അഥ
പിത്താശയ കല്ലുകൾ: ആരോഗ്യകരമായ ശരീരഭാരം നിലനിർത്താം
പിത്തസഞ്ചിയില്‍ ദഹന ദ്രാവകം (പിത്തരസം) കട്ടിയാകുന്നതു മൂലമാണ് പിത്താശയ കല്ലു
കല്ല് പിത്തനാളിയിൽ എത്തിയാൽ...
എന്താണ് പിത്താശയ കല്ലുകള്‍?
പിത്തസഞ്ചിയില്‍ ദഹന ദ്രാവകം (പിത്തരസം
മൃഗങ്ങളെ ഓമനിക്കുന്പോൾ ശ്രദ്ധിക്കുക; പോറൽ പോലും നിസാരമല്ല
മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങള
ഗ്ലോക്കോമ നേരത്തേ അറിയാം; അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നുറുങ്ങുകള്‍ ഇവയാണ്...
കണ്ണില്‍നിന്ന് തലച്ചോറിലേക്ക് കാഴ്ച സിഗ്നലുകള്‍ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക്
വായിലെ കാൻസർ: പുകയില ഉപയോഗം ഉപേക്ഷിക്കാം
ചികിത്സാരീതികൾ
ഓരോ രോഗിയെയും വ്യത്യസ്ത രീതികളിലൂടെയാണ് ചികിത്സിക്
തൈറോയ്ഡ് പ്രവര്‍ത്തനം സുഗമമാക്കാന്‍ സഹായിക്കുന്ന പോഷകങ്ങള്‍ ഇവയാണ്...
തൈറോയ്ഡ് കൂടിയാലും കുറഞ്ഞാലും ശരീത്തിനു പ്രശ്നമാണ്. അതുകൊണ്ട് അത് കൃത്യമായ നി
വായിലെ കാൻസർ: രോഗനിർണയ പരിശോധനകൾ
രോഗനിർണയം
* മെഡിക്കൽ ഹിസ്റ്ററി,
* ഹാബിറ്റ് ഹിസ്റ്ററി,
* ജനറൽ
കാൻസർ സൂചന നേരത്തേ തിരിച്ചറിയാം
ലക്ഷണങ്ങൾ
• വായിൽ തുടർച്ചയായി പുണ്ണ് വരുകയും അത് ഉണങ്ങാതിരിക്ക
വായിലെ കാൻസർ: ആർക്കൊക്കെയാണ് സാധ്യത കൂടുതുന്നത്?
• 30 വയസിൽ കുറഞ്ഞവരിൽ എച്ച്പിവി -HPV (ഹ്യൂമൻ പാപ്പിലോമ വൈറസ്) അണുബാധ വായിലെ കാ
വായിലെ കാൻസർ: പുകയില - വെറ്റില - അടയ്ക്ക ഉപയോഗം നിർത്താം
എല്ലാവർഷവും ഏപ്രിൽ മാസം വദനാർബുദ അവബോധ മാസമായാണ് ആചരിച്ചുവരുന്നത്. വായി
തലച്ചോറിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ വ്യായാമത്തിലൂടെ സാധിക്കുമോ... ?
സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഉപകാരപ്രദമാണെന്ന്
സൂര്യാഘാതമേറ്റാൽ എന്തുചെയ്യണം?
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്ര
ശീതളപാനീയങ്ങൾ കുടിക്കും മുന്‍പ്
വേനലിന്റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളില്‍ ശീതള പാനീയ വില്പനാശാലകള് വ
ഉറക്കക്കുറവ് സ്ട്രോക്ക് സാധ്യത വര്‍ധിപ്പിക്കുമോ...? അറിയേണ്ടതെല്ലാം
ഉറക്കക്കുറവ് ഉള്ളവരാണോ നിങ്ങള്‍...? എങ്കില്‍ സൂക്ഷിക്കണം. കാരണം, ഉറക്കക്കുറവ്
യാത്രയിൽ ഒരു കുപ്പി വെള്ളം കരുതൂ...
1. വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ
ശ്വാസകോശ ആരോഗ്യം; കഴിക്കേണ്ടതും കഴിക്കരുതാത്തതുമായ ഭക്ഷണങ്ങള്‍...
ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പരസ്യവാചകം ഏവര്‍ക്കും സുപരിചിതം. എത്ര പരസ്
അസിഡിറ്റി ചില്ലറക്കാരനല്ല; സൂക്ഷിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും...
അസിഡിറ്റി ഇല്ലാത്തവര്‍ വളരെ ചുരുക്കം. ജീവിതത്തില്‍ ഒരിക്കലെങ്കിലും അസിഡിറ്റി
ഡെങ്കിപ്പനി ഗുരുതരമായാൽ
കടുത്ത സന്ധിവേദനയും പേശിവേദനയും ഉള്ളതിനാൽ ഡെങ്കിപ്പനിയെ ബ്രേക്ക് ബോൺ ഫീവർ എ
വിട്ടുമാറാത്ത നടുവേദനയോ? കാരണവും പരിഹാരവും...
നടുവേദന കാരണം ഒരു രക്ഷയുമില്ല... ഈ പല്ലവി നമുക്കിടയില്‍ സര്‍വസാധാരണമാണ്.
ചിക്കൻ പോക്സിനെതിരേ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹ
കൊതുകിനെ തുരത്താം; മാർഗങ്ങൾ
ഒരാഴ്ചയിൽ കൂടുതൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് വളരും. ഈഡിസ് വിഭാഗത്തില
പകൽനേരങ്ങളിൽ കടിക്കുന്ന കൊതുകുകൾ
നിസാരമെന്നു കരുതിയ കൊതുകുകടി ഇപ്പോൾ ഭീകരമായിക്കൊണ്ടിരിക്കുന്നു. ഒരൊറ്റ കടി
പല്ലില്‍ പൊത്ത് ഉണ്ടാകുന്നത് എങ്ങനെ തടയാം
മസിലും ആരോഗ്യവും എത്രയുണ്ടെങ്കിലും പല്ലുവേദന വന്നാല്‍ നമ്മള് പുളഞ്ഞുപോകും. കാ
അമിതവണ്ണവും സന്ധികളുടെ തേയ്മാനവും
ഇന്ത്യയില്‍ വളരെ നിശബ്ദമായി ഉടലെടുത്തുകൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രതിസന്ധി
നേരത്തേ കരുതിയാൽ വാർധക്യം സുഖപ്രദം
സമ്മർദം നിയന്ത്രിക്കാം
* ധ്യാനരീതികൾ, ശാരീരിക പ്രവർത്തനങ്ങൾ, ആസ്വ
ഭീതിയില്ലാതെ വാർധക്യകാലം: സാമൂഹിക ബന്ധങ്ങൾ നിലനിർത്താം
മാനസികാരോഗ്യം മെച്ചപ്പെടുത്താം
മറ്റുള്ളവരുമായി ബന്ധം നിലനിർത്തുന്
കൊളസ്ട്രോളും മുട്ടയും; അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും...
കൊളസ്ട്രോള്‍, യുവജനങ്ങള്‍ മുതല്‍ പ്രായമായവര്‍വരെ ഇപ്പോള്‍ നേരിടുന്ന ഏറ്റവ
ഭീതിയില്ലാതെ വാർധക്യകാലം: ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും ഒഴിവാക്കാം
വൈജ്ഞാനിക ആരോഗ്യം വീണ്ടെടുക്കാൻ എന്തൊക്കെ ചെയ്യണം?
=മാനസികമായി സജീ
വൃക്ക സംരക്ഷണവും ശുദ്ധീകരണവും ഈ ആഹാരങ്ങള്‍ നോക്കിക്കോളും...
ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അദ്ഭുതകരമായ പ്രവര്‍ത്തനം കാഴ്ചവയ്
സമ്മർദവും വിഷാദവും കുറയ്ക്കാൻ വ്യായാമം
മൂത്രാശയത്തിൽ വരുന്ന മാറ്റങ്ങൾ
പ്രായമേറുന്തോറും മൂത്രസഞ്ചി കൂടുത
കാൽസ്യം, വിറ്റാമിൻ ഡി, വ്യായാമം...ശീലമാക്കാം
അസ്ഥി, സന്ധി, പേശി എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തണം.
മതിയായ അളവിൽ ക
പ്രമേഹവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ? അറിയേണ്ടതെല്ലാം
പ്രമേഹവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ? സാധാരണ കണ്ടുവരുന്ന ഒരു സംശയമാണിത്
ഹൃദയാരോഗ്യം മെച്ചപ്പെടുത്താം
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
* പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, നാ
ഹൃദയത്തിനും കരുതലാണ് നടത്തം
60 വയസാകുമ്പോൾ മുതൽ തങ്ങൾ വാർധക്യത്തിന്റെ പടികൾ ചവിട്ടാൻ തുടങ്ങിയിരിക്കുന്
വേനൽക്കാലരോഗങ്ങൾ: കുടിവെള്ള ശുചിത്വം ഉറപ്പാക്കണം
ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുമ്പോൾ വയറിളക്കം, കോളറ,
വേനൽക്കാലത്ത് അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
വേനൽക്കാലമാണ്. മാര്‍ച്ച് മാസത്തില്‍ തന്നെ കേരളത്തിലെ പല ജില്ലകളിലും ഉയര്‍ന്ന
കുട്ടികളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം
പരീക്ഷക്കാലമാണ് അടുത്തുവരുന്നത്. കുട്ടികളാണ് പരീക്ഷ എഴുതുന്നതെങ്കിലും ചെറു
ഡോക്ടറുടെ നിർദേശപ്രകാരം ഭക്ഷണനിയന്ത്രണം, വ്യായാമം
പ്രമേഹത്തിനു മരുന്നുകളുടെ ഉപയോഗം ഓരോ രോഗിയുടേയും പരിശോധനാഫലങ്ങളെ ആശ്രയിച്ചായി
പ്രമേഹം: നേരത്തെ തിരിച്ചറിഞ്ഞാൽ നിയന്ത്രിതമാക്കാം
പാരമ്പര്യമായി പ്രമേഹം ഉണ്ടെങ്കിൽ അമിതമായ ക്ഷീണം, കൂടുതൽ മൂത്രം പോകുക, ശരീരത്
കൊഴിച്ചില്‍ തടഞ്ഞ് മുടി വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്
മുടി കൊഴിച്ചില്‍ തടയാന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. വന
പ്രമേഹസൂചനകൾ അവഗണിക്കരുത്
ആരംഭകാലത്തുതന്നെ പ്രമേഹം മനസിലാക്കാൻ കഴിയുകയും ഏറ്റവും പുതിയ അറിവുകളിലൂട
ശീതളപാനീയങ്ങളുടെ ശുദ്ധി ഉറപ്പാക്കാം
വേനലിന്റെ കാഠിന്യം കൂടിവരുന്നു. പാതയോരങ്ങളില്‍ ശീതള പാനീയ വില്പനാശാലകള്
കുടലിന്റെ ആരോഗ്യം; സന്തോഷത്തിന്റെ താക്കോല്‍
സന്തോഷവും ആരോഗ്യകരവുമായ ജീവിതത്തിന്റെ ഏറ്റവും നിര്‍ണായകമായ വശമാണ് കുടലി
ചിക്കൻപോക്സ് 10 ദിവസം വരെ നീണ്ടുനിൽക്കും
ചിക്കൻപോക്സ് രോഗലക്ഷണങ്ങൾ പ്രത്യക്ഷമായി അഞ്ച് മുതൽ ഏഴ് ദിവസം വരെ ശരീരത്തിൽ
കിടന്നുമുള്ളൽ: കളിയാക്കരുത്, അപകർഷബോധം കൂട്ടരുത്
ചിലപ്പോൾ കുട്ടികളിൽ കൃമിശല്യം കൊണ്ടും കിടന്നു മുള്ളൽ എന്ന പ്രശ്നം ഉണ്ടാവാം. കൃ
കിടന്നുമുള്ളൽ: അനുഭവിക്കാത്തവർക്ക് നിസാരമെന്നു തോന്നാം!
ഒരു രോഗി പറയുന്നു... ഡോക്ടറേ എനിക്കെല്ലാ ദിവസവും... അഞ്ചുമണിയാകുന്പോൽ മൂത്ര
കരിഞ്ചീരകം, കരിഞ്ചീരക എണ്ണ; കൊളസ്ട്രോളും പ്രമേഹവും കുറയ്ക്കാന്‍ നിങ്ങളുടെ വഴികാട്ടി
കരിഞ്ചീരകം പ്രത്യേക ഔഷധ ഗുണമുള്ള ഒന്നാണെന്ന് നമുക്ക് അറിയാം. നിഗെല്ല സറ്റൈവ എ
പൈൽസ്: പറയാൻ മടിച്ച് രോഗം ഗുരുതരമാക്കരുത്
പുതുതലമുറയുടെ ഭക്ഷണരീതിയുടെ അനന്തരഫലമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗ
പ്രായമായവരിൽ ദന്തസംരക്ഷണം എങ്ങനെ?
ഭൂരിഭാഗം പ്രായമുള്ളവരും ചിന്തിക്കുന്നത് പ്രായമായില്ലേ, ഇനിയും എന്തു പല്ല്, എന്ത
കാന്‍സറിനോട് പൊരുതാന്‍ ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സഹിയിക്കും...
കാന്‍സര്‍ വന്നുകഴിഞ്ഞ് ചികിത്സിക്കുന്നതിനേക്കാള്‍ വരാതിരിക്കാനുള്ള മാര്ഗങ്ങ
കൗമാരത്തിലും യൗവനത്തിലും പ്രമേഹം കണ്ടെത്താം; ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
പ്രമേഹം എന്നത് പ്രായമായവര്‍ക്ക് മാത്രമുള്ള ഒരു രോഗമല്ലാതായിരിക്കുന്നു എന്നതാ
കാൻസർ പ്രതിരോധം: വൈകിപ്പിക്കാതെ ചികിത്സ തുടങ്ങണം
ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്തെ കോശങ്ങൾ ഒരു മുഴയായി രൂപാന്തരപ്പെടുകയും അ
സ്ക്രീനിംഗ് ടെസ്റ്റുകളോട് വിമുഖത വേണ്ട
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങളിൽ മുന്നിൽ നിൽക്കുന്ന
മനുഷ്യ-മൃഗസമ്പർക്കവും ക്ഷയരോഗ വ്യാപനവും
മൃഗശാലകളിൽ ബന്ധിതരായ വന്യജീവികൾക്ക് ക്ഷയരോഗം ബാധിക്കുന്നത് മനുഷ്യരിൽനി
ബയോമാർക്കറുകൾ എപ്പോൾ?
അതിജീവിന സാഹചര്യം വാഗ്ദാനം ചെയ്യുന്ന ചില ടാർഗറ്റഡ് കീമോതെറാപ്പി മരുന്നുകളുട
ഉറക്കക്കുറവും ആരോഗ്യ പ്രശ്നങ്ങളും
"എന്തൊരു ഉറക്കമാ' എന്നെല്ലാം പഴികേള്‍ക്കുകയും പറയുകയും ചെയ്യുന്നവരാണോ നിങ്ങള
കാൻസർ ചികിത്സയിൽ ബയോമാർക്കറുകളുടെ പങ്ക്
കാൻസർ നേരത്തെ കണ്ടെത്തിയാല്‍ അതിന് ഫലപ്രദമായ ചികിത്സ നല്കാൻ സാധിക്കും. കൂടാ
കാൻസർ നേരത്തേ തിരിച്ചറിയാം
മുൻകൂര്‍ ലക്ഷണങ്ങളൊന്നുമില്ലാതെയാണ് മിക്കവരിലും കാൻസർ പ്രത്യക്ഷപ്പെടുക. രോ
Latest News
കണ്ണൂരിലെ കള്ളവോട്ട്; പോലീസ് കേസെടുത്തു
മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല: കെ.കെ.ശൈലജ
മയക്കുമരുന്ന് വേട്ട: പരിശോധനയ്ക്കെത്തിയ പോലീസിനെ ആക്രമിച്ച് ആഫ്രിക്കൻ യുവാക്കൾ
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
Latest News
കണ്ണൂരിലെ കള്ളവോട്ട്; പോലീസ് കേസെടുത്തു
മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല: കെ.കെ.ശൈലജ
മയക്കുമരുന്ന് വേട്ട: പരിശോധനയ്ക്കെത്തിയ പോലീസിനെ ആക്രമിച്ച് ആഫ്രിക്കൻ യുവാക്കൾ
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top