ആരോഗ്യരക്ഷ കർക്കിടകത്തിൽ
ആരോഗ്യരക്ഷ കർക്കിടകത്തിൽ
ഇരുൾമൂടിയ ആകാശവും ആടിത്തിമർത്തുപെയ്യുന്ന മഴയും, വിരുന്നിനെത്തുന്ന ദിരുതങ്ങളും, രോഗങ്ങളും നിരഞ്ഞ കർക്കിടകമാസത്തെ "പഞ്ഞക്കർക്കിടകം’ എന്നാണു പഴമക്കാർ വിശേഷിപ്പിച്ചിരുന്നത്. പണ്ടുകാലം മുതൽതന്നെ ദുരിതകാലത്തെ നേരിടാനായി നമ്മുടെ വീടുകളിൽ ചില തയാറെടുപ്പുകൾ നടത്തിയിരുന്നു. എന്നാൽ കാലം മാറി കഥമാറി. ആധുനിക ജീവിതശൈലിയുടെ പുറകെയുള്ള പാച്ചിലിൽ നാം അനുഷ്ഠിച്ചുവന്നിരുന്ന പല ന·കളും നമ്മെ കൈവിട്ടുപോയി. എന്നാൽ കാലക്രമേണ തന്നെ ഇവയുടെ പ്രധാന്യവും, ആരോഗ്യജീവിതം നിലനിർത്തുന്നതിൽ ശരിയായ ജീവിതചര്യയുടെ പങ്കും മനസിലായതോടുകൂടി ഇന്നു ആയുർവേദത്തിലേക്കു ഒരു മടക്കയാത്ര പല മേഖലകളിലും ആരംഭിച്ചിരിക്കുന്നു.

ആയുർവേദം രോഗചികിത്സയോടൊപ്പംതന്നെ രോഗപ്രതിരോധത്തിനും പ്രാധാന്യം നൽകുന്നു. ഇതിനായി "സ്വസ്ഥവൃത്തം’ എന്ന ഒരു പ്രത്യേക വിഭാഗം തന്നെയുണ്ട്. രോഗബാധയില്ലാതെ ദീർഘായുസായിരിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണമെന്നു ഇവിടെ പരാമർശിച്ചിരിക്കുന്നു. ദിനചര്യയും ഋതുചര്യയും വളരെ വിശദമായി കൈകാര്യം ചെയ്തിരിക്കുന്നു.

ഋതുക്കളിൽ ഉണ്ടാകുന്ന മാറ്റം എല്ലാ ജീവജാലങ്ങളിലും ശാരീരിക- മാനസീക വ്യതിയാനങ്ങൾ ഉളവാക്കുന്നു എന്നതു ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടതാണ്. സാധാരണയായി ഋതുക്കൾ ആറാണ്. ശിശിരം, ഗ്രീഷ്മം, വസന്തം എന്നീ മൂന്നു ഋതുക്കളിൽ സൂര്യന്‍റെ ചൂട് അത്യുഗ്രമാണ്. ഈ കാലത്തെ ഉത്തരായനകാലമെന്നു പറയുന്നു. ചൂടുകാരണം പ്രകൃതിയിലെ ജീവജാലങ്ങളുടെ ശക്തി ക്ഷയിക്കുകയും, ശരീരബലം നഷ്ടപ്പെടുകയും ചെയ്യുന്നതിൽ ഇതിനെ ആദാനകാലം എന്നറിയപ്പെടുന്നു. ഇതിനടുത്തായി വരുന്ന വർഷം, ശരത്, ഹേമന്തം എന്നീ കാലത്തു സൂര്യന്‍റെ ചൂടു കുറയുകയും പ്രപഞ്ചത്തിലെ സൗമ്യ ഗുണങ്ങൾ വർധിക്കുകയും ചെയ്യുന്നു. സൂര്യന്‍റെ ചംക്രമണത്തെ അടിസ്ഥാനമാക്കി ഇതിനെ ദക്ഷിണായനമെന്നു പറയുന്നു. ഈ കാലയളവിൽ ജീവികളുടെ ശരീരപുഷ്ടി സംഭവിക്കുകയും, ബലം വർധിച്ച് ഉൗർജസ്വലരായിത്തീരുന്നു. ഈ കാലത്തെ വിസർഗകാലം എന്നു വിശേഷിപ്പിക്കുന്നു. ഈ കാലത്തെ വിസർഗകാലം എന്നു വിശേഷിപ്പിക്കുന്നു.

കർക്കിടകം

കേരളത്തിന്‍റെ പ്രത്യേകത പ്രകാരം നാലു ഋതുക്കളാണ് നമുക്ക് അനുഭവപ്പെടുന്നത്. ഇവിടെ സമശീതോഷ്ണമായ കാലാവസ്ഥയാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ പോലെ അത്യുഷ്ണമോ, അതിശൈത്യമോ നമുക്ക് അനുഭവപ്പെടുന്നില്ല.


||

ജൂണ്‍, ജൂലൈ, ഓഗസ്റ്റ് എന്നീ മുന്നു മാസങ്ങളാണ് ഇവിടെ വർഷകാലം. ഇതിനു തൊട്ടു മുന്പുള്ള ഗ്രീഷ്മ മാസത്തിലെ കൊടുംചൂടിൽ വാടിത്തളർന്ന് ഒൗഷധവീര്യവും പുഷ്ടിയും നഷ്ടപ്പെടുന്ന ജീവജാലങ്ങളും വൃക്ഷലതാദികളും നല്ല മഴ ലഭിക്കുന്നതോടുകൂടി തഴ്ച്ചുവളരുകയും പുഷ്ടി പ്രാപിക്കുകയും ചെയ്യുന്നു. എന്നാൽ ഈ കാലത്ത് ശരീരത്തിൽ പ്രകടമാകുന്ന മറ്റുചില വ്യതിയാനങ്ങൾകൂടി നാം അറിഞ്ഞിരിക്കേണ്ടതാണ്. മഴക്കാലത്ത് അന്തരീക്ഷം തണുക്കുകയും ഈർപ്പം കൂടുതലാകുകയും ചെയ്യുന്നു. അന്തരീക്ഷത്തിൽ രോഗാണുക്കളുടെ വർധനവിന് അനുകൂലമായ സമയമാകുന്നു. ശരീരത്തിലെ ദഹന ശക്തികുറയുകയും ശാരീരിക പ്രവർത്തനങ്ങൾ മന്ദഗതിയിലാകുകയും ചെയ്യുന്നു. ഇത് രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും പകർച്ചവ്യാധികളും മറ്റു രോഗങ്ങളും വർധിക്കുവാൻ സാധ്യത ഏറുകയും ചെയ്യുന്നു. അതിനാൽ തന്നെ ഈ സമയത്ത് വ്യക്തിശുചിത്വത്തിനും പരിസര ശുചിത്വത്തിനും ഏറെ പ്രധാന്യം കൽപിക്കണം.

ആയുർവേദ രീത്യാ ചിന്തിച്ചാൽ ശരീരത്തിനുള്ളിൽ നടക്കുന്ന മറ്റുചില മാറ്റങ്ങൾകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അന്തരീക്ഷത്തിലെ തണുപ്പ് ശരീരത്തിൽ വാത കോപത്തിനും തുടർന്നു പിത്ത-കഫ ദുഷ്ടിക്കും കാരണാകുന്നു. ഇത് ക്രമേണ അഗ്നിമാന്ദ്യത്തിനും ദഹനശേഷി കുറയ്ക്കുന്നതിനും ഹേതുവാകുന്നു. ജംരാഗ്നിമാന്ദ്യാ ത്രിദോഷദുഷ്ടിയും രോഗങ്ങൾ ഉണ്ടാകുന്നതിന്‍റെ പ്രധാന കാരണങ്ങളാണ്. അതിനലാണ് കർക്കിടക മാസത്തിൽ പൊതുവേ രോഗബാധ കൂടുതലായി കാണുന്നത്.

(തുടരും)...
||

ഡോ. ഇന്ദു ശശികുമാർ MD (AY)

AMALA AYURVEDIC HOSPITAL AND RESEARCH CENTER
Amala Nagar PO, Thrissur - 680 555
Kerala, India
Phone : +91-487-2303000
Fax : +91-487-2303030
www.amalaayurveda.org