Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ബാഹുബലി
രാജമൗലിയുടെ ബാഹുബലി ദി കണ്ക്ലൂഷൻ കണ്ടുകൊണ്ടിരിക്കെയാണ് മനസിൽ ഉറപ്പിച്ചത് - എന്തായാലും അടുത്ത യാത്ര ശ്രാവണ ബൽഗോളയിലേക്ക് തന്നെ എന്ന്.
സിനിമയിലെ ബാഹുബലിയുമായി യാതൊരു സാമ്യവും ഇല്ലെങ്കിലും കർണാടകയിൽ ഒരു ബാഹുബലിയുണ്ട്. ശ്രാവണബൽഗോളയിൽ. ആ ബാഹുബലിയെക്കുറിച്ച് വായിച്ചറിവേ ഉണ്ടായിരുന്നുള്ളു. ഒരിക്കലെങ്കിലും കാണേണ്ട കാഴ്ചയാണെന്ന് കണ്ടവർ പറഞ്ഞിരുന്നു. അന്നുതുടങ്ങിയ കൊതിയാണ് ഇപ്പോൾ പൂർണതയിലെത്തുന്നത്.
വായിച്ചറിഞ്ഞതും, കേട്ടറിഞ്ഞതും വച്ച് ബംഗളൂരുവിൽ നിന്ന് ശ്രാവണബൽഗോളയിലേക്ക് യാത്ര തിരിക്കുന്പോൾ മനസിൽ ചിത്രത്തിൽ കണ്ടിട്ടുള്ള വലിയ ബാഹുബലി പ്രതിമയായിരുന്നു. കർണാടകയിലെ ഹാസൻ ജില്ലയിലാണ് ബാഹുബലി പ്രതിമ സ്ഥിതി ചെയ്യുന്ന ശ്രാവണബൽഗോള. ഹാസൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് 51 കിലോമീറ്റർ ദൂരമുണ്ട് ശ്രാവണബൽഗോളയിലേക്ക്. ബംഗളൂരുവിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ ദൂരം വരും.
ആയിരക്കണക്കിന് സന്ദർശകരും തീർഥാടകരുമാണ് ഇവിടേക്ക് ഓരോ ദിവസവുമെത്തുന്നത്. ബാഹുബലി സിനിമ സൂപ്പർഹിറ്റായതോടെ തിരക്കേറിയെന്ന് ശ്രാവണബൽഗോള നിവാസികൾ പറയുന്നു. രാജമൗലിയുടെ ബാഹുബലി പോലെ തന്നെ ഈ ബാഹുബലി പ്രതിമയും ശിൽപ്പകലയുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും ഔന്നിത്യമാണ് വിളിച്ചോതുന്നത്. ജൈനവാസ്തു ശിൽപകലയുടെ അപൂർവത ഇവിടെ നേരിട്ടുകണ്ടറിയാം. അതുകൊണ്ടാണ് ഒരിക്കലെങ്കിലും ഇവിടെ വരണമെന്നും ഈ പ്രതിമ കാണണമെന്നും പറയുന്നത്.
ഗോമതേശ്വര ബാഹ
ബലി - അതാണ് പ്രതിമയുടെ മുഴുവൻ പേര്. പ്രതിമ എന്നോ വിഗ്രഹമെന്നോ വിളിക്കാം. വിന്ധ്യഗിരി കുന്നിനു മുകളിലാണ് ഈ പ്രതിമ. കുന്നിൻമുകളിലേക്ക് നടന്നു കയറാൻ കരിങ്കൽപടികളുണ്ട്. ഒന്നും രണ്ടുമല്ല, അറുനൂറിലേറെ..
18 മീറ്ററാണ് പ്രതിമയുടെ നീളം. ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ പ്രതിമയെന്ന വിശേഷണം ബാഹുബലിക്കാണ്. 57 അടിയിൽ തലയയുർത്തി നിൽക്കുന്ന വിസ്മയക്കാഴ്ച. അരിഷ്ടനേമി എന്ന ശിൽപിയാണത്രെ ഈ അത്ഭുതക്കാഴ്ച കല്ലിൽ കൊത്തിയത്. എത്ര പഴക്കം ഈ ശിൽപത്തിനുണ്ടെന്ന് ചോദിച്ചാൽ രണ്ടായിരത്തിലേറെ വർഷങ്ങൾ എന്നുത്തരം. ചരിത്രവിദ്യാർഥികൾക്കും ചരിത്രാന്വേഷകർക്കും ഇവിടം പ്രിയപ്പെട്ടതാകാൻ ഇതൊക്കെതന്നെയാണ് കാരണങ്ങൾ. ചെരിപ്പ് ഉപയോഗിക്കാൻ പാടില്ല പടികൾ കയറുന്പോൾ. സോക്സുകൾ ധരിക്കാൻ അനുവാദമുണ്ട്. പലരും സോക്സ് വാങ്ങുന്നത് കണ്ടു. കരിങ്കല്ലിൽ കൊത്തിയ പടികൾ അറുനൂറിലേറെ കയറിയിറങ്ങുന്പോഴേക്കും കാൽ ഒരു പരുവമാകുമെന്നതുകൊണ്ട് സോക്സ് വാങ്ങാതിരിക്കാൻ കഴിഞ്ഞില്ല.
ശ്രാവണബൽഗോള ഒരു ഗ്രാമമാണ്. ഗ്രാമത്തിനു മധ്യേ ഒരു തടാകമുണ്ട്. വെളുത്ത കുളം എന്നത്രെ ബൽഗോളയ്ക്ക് അർത്ഥം. തടാകത്തോടു ചേർന്നാണ് വിന്ധ്യഗിരി ചന്ദ്രഗിരി എന്നീ കുന്നുകൾ. എ.ഡി 981ൽ ഗംഗാസാമ്രാജ്യത്തിലെ മന്ത്രിയും സൈന്യാധിപനുമായിരുന്ന ചാമുണ്ഡരായനാണ് പ്രതിമ നിർമിച്ചതെന്ന് ചരിത്രം പറയുന്നു.
പന്ത്രണ്ടു വർഷത്തിലൊരക്കൽ ബാഹുബലി പ്രതിമയിൽ മഹാമസ്താഭിഷേകം നടക്കും. കുങ്കുമം, മഞ്ഞൾ, അരിപ്പൊടി പാൽ, തൈര്, നെയ്യ്, കരിന്പിൻ നീര്, ചന്ദനം എന്നിവകൊണ്ട് അഭിഷേകം ചെയ്യുന്ന ചടങ്ങിന് ആയിരങ്ങൾ സാക്ഷ്യം വഹിക്കും. അടുത്ത വർഷം ഫെബ്രുവരിയിലാണ് അടുത്ത മഹാമസ്താഭിഷേകം.
ശ്രാവണബൽഗോള എന്നാണോ ശ്രവണബെളഗൊള എന്നാണോ ശ്രാവണ ബലഗൊള എന്നാണോ ശരിയായ ഉച്ചാരണം എന്ന് മനസിലായില്ല. പലരും പലതാണ് പറഞ്ഞത്. ഉഡുപ്പി ജില്ലയിലെ കർക്കലയിലും മൈസൂരിലെ ഗോമതഗിരിയിലും വേനൂർ, ധർമസ്ഥല എന്നിവിടങ്ങളിലും ബാഹുബലി പ്രതിമകളുണ്ടെന്ന് ഒപ്പം വന്ന ഗൈഡ് പറഞ്ഞു തന്നു.
ബപ്പണ്ണ എഴുതിയ പുരാതനകന്നട കവിതയിൽ ബാഹുബലിയുടെ കഥ കാണാം. ജൈനമതത്തിലെ ആദ്യ തീർഥങ്കരനായിരുന്ന ആദിനാഥന്റെ മകനായിരുന്നു ബാഹുബലി. അയോധ്യ ഭരിച്ചിരുന്ന ഭരതനായിരുന്നു ബാഹുബലിയുടെ സഹോദരൻ. സാമ്രാജ്യത്തിന് വേണ്ടി ഭരതൻ സഹോദരനെ പോരിന് വിളിച്ചു. ബാഹുബലി ഭരതനെ തോൽപ്പിച്ചു. പക്ഷേ രാജ്യവും സാമ്രാജ്യവും ഭരതനു തന്നെ നൽകി.
തുടർന്ന് ഒരു വർഷം അദ്ദേഹം നിന്നു കൊണ്ട് ധ്യാനിച്ചു. പക്ഷേ അന്യന്റെ ഭൂമിയിൽ ചവിട്ടി നിൽക്കുന്നത് കൊണ്ട് മനസ്സിന് ശാന്തി ലഭിച്ചില്ല. ഇതു മനസിലാക്കിയ ഭരതൻ രാജ്യം ബാഹുബലിയെ തിരികെ ഏൽപ്പിച്ചു. ആ മണ്ണിൽ നിന്നു കൊണ്ട് അദ്ദേഹം ബോധോദയ പ്രാപ്തനായി. കഥയും ചരിത്രവും ഒരുപാട് വലുതാണെങ്കിലും ഇതിനെ ഇത്തരത്തിൽ കാപ്സ്യൂൾ പരുവത്തിലാക്കി വിക്കീപിഡിയയും പല ട്രാവൽ ഗൈഡ് സൈറ്റുകളും കഥ പെട്ടന്ന് പറഞ്ഞുതരുന്നുണ്ട്. ചന്ദ്രഗുപ്തമൗര്യൻ അവസാനകാലത്ത് നിരാഹാരത്തിലൂടെ സ്വയം ജീവൻ വെടിഞ്ഞ കുന്നാണത്രെ ചന്ദ്രഗിരി. കഥകളും ചരിത്രങ്ങളും ഇഴപിരിഞ്ഞു കിടക്കുന്നു ഇവിടെ.
ഗോമതേശ്വര വിഗ്രഹം ഇരിക്കുന്ന മണ്ഡപത്തിനു തൊട്ട് മുന്നിൽ ഒരു ചെറിയ മണ്ഡപം ഉണ്ട്. അതിലൊരു സ്ത്രീ മുഖമുള്ള വിഗ്രഹം. കുശ്മന്ദിനീ ദേവിയുടെ വിഗ്രഹം ആണത്രെ അത്. പണ്ട്, ചാമുണ്ഡരായൻ ബാഹുബലി പ്രതിമ സ്ഥാപിച്ച്, പാലഭിഷേകം നടത്തിയപ്പോൾ വിഗ്രഹത്തിന്റെ എല്ലാ ഭാഗത്തേക്കും ഒഴുകിയില്ല എന്നും, അപ്പോൾ എവിടുന്നോ വന്ന ഒരു വൃദ്ധ അദ്ദേഹത്തെ സഹായിക്കുകയും പാലഭിഷേകം പൂർത്തിയായി എന്നുമാണു ഐതിഹ്യം. ആ ദേവിയുടെ വിഗ്രഹമാണ് ബാഹുബലിയെ നോക്കി നിൽക്കുന്ന രീതിയിലവിടെ സ്ഥാപിച്ചിട്ടുള്ളത്.
സംരക്ഷിക്കപ്പെടേണ്ട ശിലാലിഖിതങ്ങൾ യഥാവിധി ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ചരിത്രം നിധിപോലെ കാത്തുസൂക്ഷിച്ചിരിക്കുന്നു എന്ന് പറയാം. ഭാഷാശാസ്ത്ര കുതുകികകൾക്കും പ്രിയപ്പെട്ട ഇടംതന്നെയാണിവിടം.
പടിയിറങ്ങുന്പോൾ കാലുകൾ ഇടറിപ്പോകും പോലെതോന്നി. കയറ്റത്തേക്കാൾ കഠിനമായിരുന്നു ഇറക്കം. പിന്നിൽ മന്ദഹാസം പൊഴിച്ച് ബാഹുബലി പ്രതിമ തലയുയർത്തി നിൽക്കുന്നു. താഴെയെത്തി വീണ്ടും തിരിഞ്ഞുനോക്കി. കല്ലിൽ കൊത്തിയ ആ മഹാകാവ്യത്തെ അതിന്റെ സൃഷ്ടാക്കളെ മനസിൽ നമിച്ചു. നമിക്കാതെ വയ്യ. തിരികെ ബംഗളൂരുവിലേക്ക് മടങ്ങുന്പോൾ രൗജമൗലിയുടെ ബാഹുബലി രണ്ടാംഭാഗത്തിന്റെ വലിയ കട്ടൗട്ടുകൾ കണ്ടു. ബാഹുബലി എന്നും എപ്പോഴും വിസ്മയം തന്നെയാണ് എന്ന് മനസിലായി.
ഋഷി
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുപിയിൽ യുവാവിനെ ജീവനൊടെ ചുട്ടുകൊന്നു
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
Latest News
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുപിയിൽ യുവാവിനെ ജീവനൊടെ ചുട്ടുകൊന്നു
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top