Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദുരന്തങ്ങള്‍ തുടര്‍ക്കഥയായി ബാണാസുര സാഗര്‍
ബാണാസുര സാഗർ ഡാമിൽ ഇത്തവണത്തെ ദുരന്തത്തിൽ അകപ്പെട്ടത് നാല് പേരാണ്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. പഴയ തരിയോട് അങ്ങാടിയുടെ തൊട്ടടുത്താണ് അപകടം നടന്നത്. തരിയോട് മുന്‍പ് താമസിച്ചിരുന്ന ചിറ്റിലപ്പള്ളി ജോബിന്റെ പരിചയത്തിലാണ് കൂട്ടുകാർ ഒരുമിച്ച് അണക്കെട്ടിൽ മീൻപിടിക്കാൻ എത്തിയത്.
അണക്കെട്ടിൽ സ്ഥിരമായി മീൻപിടിച്ച് പരിചയമുള്ളയാളാണ് സംഘത്തെ നയിച്ച പതിമൂന്നാം മൈൽ പടിഞ്ഞാറേക്കുടിൽ വിൽസൻ. വൃഷ്ടി പ്രദേശത്ത് രണ്ടുദിവസമായി പെയ്ത കനത്ത മഴയിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നിരുന്നു. താഴേ ഭാഗത്തുനിന്ന് തുഴഞ്ഞെത്തിയ ഇവർ രാത്രി പത്തോടെ കൊട്ടത്തോണികൾ കരയടുപ്പിച്ചു. പിന്നീട് ഭക്ഷണത്തിനുശേഷം രണ്ടുകൊട്ടത്തോണികളെയും കയറുകൊണ്ട് ബന്ധിച്ച് അണക്കെട്ടിന്റെ മധ്യഭാഗത്തേക്ക് നീങ്ങി. ശക്തമായകാറ്റിൽ തോണി രണ്ടിലേറെ തവണ പിന്നോട്ടേക്ക് നീങ്ങി. ഇതു വകവയ്ക്കാതെ കാറ്റിനെ പ്രതിരോധിച്ച് മുന്നോട്ട് നീങ്ങാൻ തുടങ്ങിയപ്പോഴേക്കും ബാലൻസ് തെറ്റി കൊട്ടത്തോണി മറിയുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. ഡാമിന്റെ റിസർവോയറിൽ ഏറ്റവും ആഴം കൂടിയ ഭാഗങ്ങളിലൊന്നിലാണ് ഇവർ സഞ്ചരിച്ച കൊട്ടത്തോണികൾ മുങ്ങിയത്.
ഡാമിൽ കുളിക്കാനിറങ്ങിയ ചെന്നലോട് പത്തായക്കോടൻ റൗഫ് വെള്ളക്കെട്ടിൽ മുങ്ങുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയ പടിഞ്ഞാറത്തറ ബപ്പനം സ്വദേശി ബാബുവും റൗഫും മുങ്ങി മരിച്ചത് ഒരു വർഷം മുൻപാണ്. അതിനു മുന്‍പുള്ള മഴക്കാലത്ത് ഡാമിന്റെ ഷട്ടറിന്റെ താഴെഭാഗത്ത് മീൻപിടിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചിരുന്നു. പത്താം മൈൽ ക്വാറിക്ക് അരികിലും പതിനൊന്നാം മൈലിലും ആളുകൾ മുങ്ങി മരിച്ചത് മുൻ വർഷങ്ങളിലെ ദുരന്തങ്ങളാണ്.
ഉണങ്ങിയ മരക്കുറ്റികൾ വില്ലനാകുന്നു
ബാണാസുര സാഗർ ഡാമിൽ അപകടത്തിൽപ്പെടുന്നവർക്കും ഇവരെ രക്ഷിക്കുന്നതിനിറങ്ങുന്നവർക്കും ഉണങ്ങിയ മരക്കുറ്റികൾ വില്ലനാകുന്നു. ഡാം നിർമാണശേഷം വെള്ളത്
ിനടിയിലായ വൻമരങ്ങളാണ് അപകട ഭീഷണിയായി നിൽക്കുന്നത്. അപകടത്തിൽപ്പെടുന്നവരിൽ നീന്തൽ അറിയുന്നവർക്കുപോലും ഉണങ്ങിയ മരക്കുറ്റികളും വെള്ളത്തിന്റെ കൂടിയ സാന്ദ്രതയും കൊടും തണുപ്പും വില്ലനായിമാറും. 20 വർഷമായി ഇവിടെ വെള്ളം കെട്ടികിടപ്പുണ്ടെങ്കിലും മരങ്ങൾ ഇപ്പോഴും തലയുയർത്തിനിൽക്കുന്നുണ്ട്. ഇതുമുലം തോണിയിലോ ചങ്ങാടത്തിലോ വെള്ളത്തിലൂടെ സഞ്ചരിക്കാൻ പ്രയാസമാണ്. ബാണാസുരൻമലയുടെ ഒരു ഭാഗത്തുനിന്നു ശക്തമായി വീശിയടിക്കുന്ന കാറ്റും ശല്യക്കാരനനാകും. കോടികൾ വിലമതിക്കുന്നവൻ മരങ്ങളാണ് ഡാമിലെ റിസർവോയറിനകത്തു കിടന്ന് നശിക്കുന്നത്.
മരണക്കെണിയൊരുക്കി ഡാമിനകത്തെ പഴയ കിണറുകൾ
മീൻ പിടിക്കാനിറങ്ങുന്നവർക്ക് മരണക്കെണിയൊരുക്കുകയാണ് ഡാമിനകത്തെ പഴയ കിണറുകൾ. ഡാമിന് വേണ്ടി സ്ഥലം ഏറ്റെടുത്തപ്പോൾ മൂടാതെ ഉപേക്ഷിച്ച കിണറുകളാണ് അപകടക്കെണിയാവുന്നത്. വെള്ളം പൊങ്ങിയപ്പോൾ വീടുകൾ നശിച്ച് പോവുകയും കിണറുകൾ വെള്ളത്തിൽ മുങ്ങുകയുമായിരുന്നു. ഡാമിന്റെ റിസർവോയറിനകത്ത് ഇത്തരത്തിലുള്ള നൂറുകണക്കിന് കിണറുകളുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
അനധികൃത മീൻപിടിത്തം തകൃതി
ബാണാസുര സാഗർ ഡാം പരിസരങ്ങളിൽ അപകടങ്ങൾ തുടർകഥയാവുന്പോയും വിലക്കുകൾ ലംഘിച്ചുള്ള മീൻപിടിത്തത്തിന് കുറവില്ല. പ്രദേശത്തെ പതിനഞ്ചോളം ആദിവാസി യുവാക്കൾക്കാണ് ഡാമിലെ വെള്ളക്കെട്ടിൽ മീൻ പിടിക്കാനുള്ള അനുവാദം നൽകിയിട്ടുള്ളത്. എന്നാൽ ആഴം കൂടുതലുള്ള ഡാം പ്രദേശങ്ങളിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കാത്തതാണ് അപകടം വർധിക്കുന്നതിന് കാരണമാകുന്നത്. അതിർത്തി ഗ്രാമങ്ങളിൽ നിന്നുപോലും ചെറിയ കുട്ടികളും മുതിർന്നവരുമുൾപ്പെടെയുള്ള സംഘമാണ് മീൻ പിടിക്കാൻ എത്തുന്നവരിൽ അധികവും. മഴക്കാലം ആരംഭിച്ചാൽ ശക്തമായ മണ്ണിടിച്ചിലും അടിയൊഴുക്കും കൂടുതലുള്ള ഡാമിൽ ചൂണ്ടയെറിഞ്ഞും വലയിട്ടും രാവിലെ തുടങ്ങുന്ന മീൻപിടുത്തം രാത്രികാലങ്ങളിൽ പോലും സുരക്ഷയില്ലാതെ തുടരുന്നതാണ് അപകടങ്ങൾക്ക് ആക്കം കൂട്ടുന്നത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മഴ കുറവായതിനാൽ ഡാമിൽ വെള്ളത്തിന്റെ തോത് പല ഭാഗങ്ങളിലും കുറവാണ്. അതിനാൽതന്നെ മീൻ പിടുത്തക്കാർക്ക് എളുപ്പത്തിൽ തോണി ഇറക്കുന്നതിനും മീൻ പിടിക്കുന്നതിനും സാധിക്കും. ഇതിനായി നിർമിക്കുന്ന കൊട്ടത്തോണികൾ ഡാമിന്റെ പല ഭാഗങ്ങളിലും ഉണ്ട്. പരമാവധി രണ്ടു പേർക്ക് മാത്രം കയറാവുന്ന ഇത്തരം തോണികളിൽ പലപ്പോഴും രാത്രികാലങ്ങളിൽ യാതൊരു സുരക്ഷയുമില്ലാതെ മീൻ പിടിക്കാൻ പോവുന്നത് നാലും അഞ്ചും പേരാണ്.
ദുരന്തങ്ങൾ ആവർത്തിക്കുന്പോഴും നിഷ്ക്രിയരായി അധികൃതർ
അനധികൃതമായി മീൻ പിടിക്കാനിറങ്ങിയവരാണ് അപകടമരണത്തിൽപ്പെട്ടവരിൽ ഏറെയും. ഡാമിൽ ഓരോ വർഷവും ലക്ഷക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുമെങ്കിലും ഇതുവരെയും ഇത് പിടികൂടാനായി സൊസൈറ്റി രൂപീകരണം പൂർത്തിയായിട്ടില്ല. അത് കൊണ്ട് തന്നെ നാട്ടുകാരും അല്ലാത്തവരുമായി നിരവധി പേർ നിത്യവും മീൻപിടിക്കാനായി വെള്ളത്തിലിറങ്ങാറുണ്ട്. ഇത് പരിശോധിക്കാനോ നിയന്ത്രിക്കാനോ വേണ്ടത്ര സുരക്ഷാ ജീവനക്കാരും കെഎസ്ബിബിക്കില്ല.
ഡാമിന്റെ നിർമാണം തുടങ്ങിയതു മുതൽ പത്തിലധികം പേർ മീൻപിടുത്തത്തിനിടയിൽ ഇവിടെ മരണപ്പെട്ടിട്ടുണ്ട്. ഓരോ ദുരന്തങ്ങൾ ഉണ്ടാകുന്പോഴും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് അധികൃതർ പറയാറുണ്ടെങ്കിലും പിന്നീട് എല്ലാം മറക്കുകയാണ് പതിവ്. കെഎസ്ഇബിക്ക് കോടിക്കണകണക്കിന് രൂപ ഡാമിലെ വെള്ളമുപയോഗിച്ച വൈദ്യുതി ഉൽപ്പാദിപ്പിച്ച വരുമാനം ലഭിക്കുന്പോഴും പ്രദേശവാസികളുടെയോ സന്ദർശകരുടെയോ ജീവന് സുരക്ഷയൊരുക്കുന്ന യാതൊരു നടപടികളും ഇവിടെ ഉണ്ടാവുന്നില്ല. 2015 നവംബറിൽ ഡാമിൽ കുളിക്കാനിറങ്ങിയ യുവാവും വെള്ളത്തിൽ മുങ്ങിയ യുവാവിനെ രക്ഷിക്കാനിറങ്ങിയ ആളും വെള്ളത്തിൽ മുങ്ങി മരണപ്പെട്ടപ്പോഴും ജില്ലാ കളക്ടറുൾപ്പെടെ സ്ഥലത്തെത്തി സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട് വാഗ്ദാനങ്ങൾ നൽകിയിരുന്നു. വിനോദസഞ്ചാരികളും പ്രദേശവാസികളും കൂടുതലായിറങ്ങുന്ന ഭാഗങ്ങൾ കന്പിവേലികെട്ടി സുരക്ഷിതമാക്കാനും നിരോധിതമേഖലകളിൽ അതിക്രമിച്ച് കടക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കാനുമായിരുന്നു കളക്ടർ കഐസ്ഇബി അധികൃതരോട് ആവശ്യപ്പെട്ടത്. എന്നാൽ ഒന്നര വർഷം പിന്നിട്ടിട്ടും അന്ന് അപകടമുണ്ടായ സ്ഥലത്ത് പോലും സൂചനാബോർഡുകൾ സ്ഥാപിച്ചിട്ടില്ല.
ജീവനക്കാരുടേയും സുരക്ഷാ സംവിധാനങ്ങളുടേയും അഭാവം
ഡാമിന്റെ റിസർവോയറിനോട് ചേർന്ന് പ്രവർത്തിക്കുന്ന റിസോർട്ടുകളിൽ എത്തുന്നവർ വെള്ളക്കെട്ടിൽ ഇറങ്ങുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. രാത്രി സമയത്ത് ഡാമിന്റെ കരയിൽ അടുപ്പുകൂട്ടി ഭക്ഷണമുണ്ടാക്കിയും മദ്യപിച്ചും ആളുകൾ ഇരിക്കുന്നതും ഇവിടെ പതിവുകാഴ്ചയാണ്. പദ്ധതി പ്രദേശത്തെ വെള്ളക്കെട്ടിനോട് ചേർന്ന് കെട്ടിപ്പൊക്കിയ റിസോർട്ടുകൾ പലതും ഈ രീതിയിൽ സന്ദർശകർക്ക് സൗകര്യങ്ങൾ ഒരുക്കി നൽകുന്നതായും പരാതിയുണ്ട്. ഒട്ടും സുരക്ഷിതമല്ലാത്ത രീതിയിൽ കൊട്ടത്തോണിയിൽ വെള്ളക്കെട്ടിലൂടെ ചുറ്റിസഞ്ചരിക്കാൻ സന്ദർശകർക്ക് സൗകര്യങ്ങളൊരുക്കുന്ന റിസോർട്ടുകളും ബാണാസുര സാഗർ ഭാഗത്ത് ഒട്ടേറെയുണ്ട്. പ്രധാന റോഡിൽ നിന്നു കിലോമീറ്ററുകൾ ഉള്ളിലേക്ക് നടന്നു കയറി വേണം ഇത്തരം സ്ഥലങ്ങളിലേക്കെത്താൻ എന്നത് കൊണ്ട് മിക്ക അധികൃതരും ഇതറിയുന്നില്ല.
95 കിലോമീറ്ററോളം വരുന്ന ഡാംറിസർവോയറിന്റെ തീരം കന്പിവേലികെട്ടി സംരക്ഷിക്കാൻ കഴിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ വിരലിലെണ്ണാവുന്ന വാച്ചർമാർ മാത്രമാണ് ഇത്രയും ഭാഗം നോക്കാനായുള്ളത്. ഇവർക്കാവട്ടെ വാഹനമോ ബോട്ട് സൗകര്യമോ ഇല്ല. ഹൈഡൽ ടൂറിസത്തിന് ഡിടിപിസി നൽകിയ ബോട്ടുകളാണ് ഇവർ അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കുന്നത്. കോടികൾ വരുമാനം ലഭിക്കുന്പോഴും കൂടുതൽപേരെ സുരക്ഷയ്ക്കായി നിയമിക്കാനും ബോർഡ് തയാറാവുന്നില്ല.
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top