Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
രണ്ടാഴ്ചയിലധികം നീളുന്ന ചുമ അവഗണിക്കരുത്
ക്ഷയരോഗമെന്ന വിപത്ത് മനുഷ്യന്റെ ആരോഗ്യ സാമൂഹ്യ-സാന്പത്തിക മേഖലയിൽ അതിഭീമമായ നഷ്ടങ്ങളും ദുരിതങ്ങളും വിതയ്ക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് 9000 ത്തോളം വർഷങ്ങളായെന്ന് കരുതുന്നു. രോഗകാരണവും ഫലപ്രദമായ മരുന്നുകളും കണ്ടെത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ക്ഷയരോഗത്തെ കീഴ്പ്പെടുത്താൻ പൂർണമായും നമുക്ക് സാധിച്ചിട്ടില്ല. പ്രധാനകാരണം ഇത് വായുവിലൂടെ പകരുന്ന ബാക്ടീരിയ കാരണം ഉണ്ടാകുന്നു എന്നതാണ്.
ക്ഷയരോഗത്തിനെതിരേയുള്ള ഇന്ത്യയുടെ പോരാട്ടം തുടങ്ങിയിട്ട് അന്‍പതിലധികം വർഷങ്ങൾ കഴിഞ്ഞു. എന്നിട്ടും ലോകത്തിലെ ക്ഷയരോഗികളിൽ 27 ശതമാനവും ഇന്ത്യയിലാണ്. ഓരോ അഞ്ചുമിനിറ്റിലും രണ്ടു ക്ഷയരോഗ മരണം സംഭവിക്കുന്നു. ദിവസവും ആറായിരത്തോളം പുതിയ ക്ഷയരോഗികൾ ഇന്ത്യയിലുണ്ടാകുന്നു. വർഷം രണ്ടു ലക്ഷത്തിലധികം ക്ഷയരോഗ മരണങ്ങൾ. 2015 ൽ 28 ലക്ഷം ടിബി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. (217 ക്ഷയരോഗികൾ ഒരു ലക്ഷം ജനങ്ങളിൽ) 1962 ൽ ഇന്ത്യ ഗവൺമെന്റ് തുടങ്ങിയ ക്ഷയരോഗ നിയന്ത്രണ പദ്ധതി പിന്നീട് 1993 ൽ പുതുക്കി നടപ്പിലാക്കി (RNTCP). സൗജന്യ മരുന്നുകളും പരിശോധനയും വഴി 19 മില്യൻ ജനങ്ങളിൽ ക്ഷയരോഗം കണ്ടെത്തുകയും ചികിത്സിക്കുകയും അതുവഴി ഏതാണ്ട് 35 ലക്ഷം ജീവനുകൾ രക്ഷിക്കാനും നമുക്കിതുവരെ സാധിച്ചിട്ടുണ്ട്.
എങ്കിലും ഇന്ത്യയിലെ ക്ഷയരോഗ നിർമാർജനം ഇപ്പോഴും ഒരു വിദൂരസ്വപ്നമായി അവശേഷിക്കുന്നു. കാരണങ്ങൾ പലതുമുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ക്ഷയരോഗികളുമുള്ളത് ഇന്ത്യയിലാണ്. ജനസംഖ്യയ്ക്ക് ഒരു ആനുപാതികവും അല്ലാത്ത നിലയിൽ.
ചരിത്രം
പുരാണങ്ങളിൽ ഋഗ്വേദത്തിൽ യഷ്മ എന്നും അഥർവ വേദത്തിൽ ബാലശ എന്നും പ്രതിപാദിച്ചിരിന്ന രോഗമാണ് ക്ഷയം. ഹിപ്പോക്രാറ്റസിന്റെ കാലം തൊട്ടുതന്നെ രോഗത്തെ തിരിച്ചറിഞ്ഞു എങ്കിലും അന്ന് അത് പാരന്പര്യരോഗമാണെന്നാണ് കരുതിയിരുന്നത്. പ്ലേഗ് പൊട്ടി പുറപ്പെട്ട കാലത്ത് ജനങ്ങൾ ക്ഷയരോഗ മരണം-വളരെ സാവധാനത്തിൽ സംഭവിക്കുന്നതുകൊണ്ട് -ഇഷ്ടപ്പെടുവാൻ തുടങ്ങി.
ക്ഷയരോഗ ലക്ഷണങ്ങൾ ഉള്ളവരെ സാനിറ്റോറിയങ്ങളിൽ മാറ്റി പാർപ്പിച്ച് വേർതിരിക്കുന്ന സംവിധാനങ്ങൾ പിന്നീടുണ്ടായി. അതിനു ശേഷമാണ് 1882 മാർച്ച് 24ന് ജർമൻ ബാക്ടീരിയോളജിസ്റ്റ് റോബർട്ട് ഹെന് റിച്ച് ഹെർമാൻ കോച്ച് (1843-1910) ചരിത്രപ്രസിദ്ധമായ കണ്ടുപിടിത്തം പ്രഖ്യാപിച്ചത്. 'ക്ഷയരോഗം ബാക്ടീരിയ കാരണം ഉണ്ടാകുന്നു എന്നും ഇത് വായുവിലൂടെ പകരുന്നു എന്നും' അതിനുശേഷമാണ് ഫലപ്രദമായ മരുന്നുകൾ 1943 മുതൽ 1963 വരെ കണ്ടെത്തിയത്. പിന്നീടാണ് ക്ഷയരോഗത്തിനെതിരേയുള്ള യഥാർഥ പോരാട്ടം തുടങ്ങുന്നത്.
ക്ഷയരോഗലക്ഷണങ്ങൾ
വിട്ടുമാറാത്ത രണ്ട് ആഴ്ചയിലധികമായുള്ള ചുമയാണ് പ്രധാന ക്ഷയരോഗലക്ഷണമെങ്കിലും ചിലപ്പോൾ പനി മാത്രമാകാം. വിശപ്പില്ലായ്മയും അകാരണമായി ഭാരം കുറയുകയും ചെയ്യാം. എങ്കിലും പ്രമേഹവും മറ്റ് അനുബന്ധ അസുഖങ്ങളും ഉള്ളവർക്ക് കാര്യമായ ബാഹ്യക്ഷയരോഗ ലക്ഷണങ്ങൾ തുടക്കത്തിൽ കണ്ടെന്നുവരില്ല. അതിനാൽ പ്രമേഹരോഗികളും ക്ഷയരോഗികളുമായി സന്പർക്കമുള്ളവരും എച്ച്ഐവി ബാധിതരും, പുകവലിക്കാരും ഇടയ്ക്കിടെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്.
പരിശോധനകൾ
കഫ പരിശോധന മൈക്രോസ്കോപ്പ് വഴി നടത്തുകയാണ് എളുപ്പവും ഫലപ്രദവുമായി ശ്വാസകോശ ക്ഷയരോഗനിർണയവഴി. രണ്ട് ആഴ്ചയിലധികം ചുമയുള്ളവരും പനിയുള്ളവരും മറ്റും കഫത്തിന്റെ രണ്ടു സാന്പിളുകൾ ഒരു അംഗീകൃതലാബിൽ (DMC) ചെയ്യുകയാണ് വേണ്ടത്. ഇതിന് പ്രാഥമിക പരിഗണന നൽകേണ്ടത് ഒരു ഡോക്ടറാണ്.ലക്ഷണങ്ങൾ വഴി ക്ഷയം സംശയിക്കപ്പെട്ടില്ലെങ്കിൽ അയാളുടെ ക്ഷയരോഗം കണ്ടുപിടിക്കപ്പെടാതെ പോകുന്നു. ഇത് കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ തന്നെ വളരെ കുറഞ്ഞുപോകുന്നതാണ് ക്ഷയരോഗികൾ ചികിത്സിക്കപ്പെടാതെ പോകുന്നതിനും പകർത്തുന്നതിനും കാരണം.
പദ്ധതിയുടെ ഇപ്പോഴുള്ള ലക്ഷ്യം രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ഒരാൾ സ്വയം കഫ പരിശോധനയ്ക്ക് വിധേയമാക്കുക എന്നതാണ്. ഇതിനായി വളരെ വിശാലമായ ലബോറട്ടറി സംവിധാനങ്ങളും പരിശോധന മാർഗങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തുടനീളം സൗജന്യ കഫ പരിശോധനയും MDR ക്ഷയരോഗം കണ്ടെത്തുന്നതിനുള്ള ന്യൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷൻ ടെസ്റ്റുകളും സൗജന്യമായി നടപ്പാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലകളിലും പരിശോധനകൾ ലഭ്യമാണ്.
എങ്കിലും ഫലപ്രദമായ ഒരു രക്തപരിശോധന ക്ഷയരോഗനിർണയത്തിന് ഇതുവരെ കണ്ടെത്താൻ കഴിയാത്തത് ഏറ്റവും വലിയ വെല്ലുവിളിയാണ് ഇന്നും. കൂടാതെ ഇപ്പോൾ രോഗലക്ഷണങ്ങൾ ഉള്ളവരിലേക്ക് എത്തിച്ചേരുന്നതിന് 'ആക്ടീവ് കേസ് ഫൈൻഡിംഗ്' സംവിധാനങ്ങൾ നടപ്പിലാക്കുന്നുണ്ട്.
ക്ഷയരോഗ സാധ്യതയുള്ള ഗ്രൂപ്പുകളിൽ പരിശോധനകൾ നടത്തുകയാണ് ഉദ്ദേശം. RNTCP യിൽ ഏതാണ്ട് 13000 ലധികം കഫ പരിശോധനകേന്ദ്രങ്ങളും ആധുനിക ടെസ്റ്റിംഗ് സംവിധാനങ്ങളായ കൾച്ചർ-LDA, NAAT (735 എണ്ണം) രാജ്യത്തിലുടനീളം വിന്യസിച്ചിട്ടുണ്ട്. എങ്കിലും പൊതുജനങ്ങൾക്ക് ക്ഷയരോഗ ലക്ഷണങ്ങളെക്കുറിച്ചും പരിശോധന സംവിധാനങ്ങളെ കുറിച്ചുമുള്ള അറിവില്ലായ്മ പ്രധാനവെല്ലുവിളിയാണ്. മൈൻ ജോലിക്കാർ, ക്വാറി ജോലിക്കാർ എന്നിവർക്കിടയിലും, ചേരി പ്രദേശങ്ങളിലും, പോഷകാഹാര കുറഞ്ഞവരിലും, പ്രമേഹ രോഗികളിലും തോട്ടം ജോലിക്കാർക്കിടയിലും മറ്റും ഒരുമിച്ചുള്ള ക്ഷയരോഗ പരിശോധനയ്ക്ക് കളമൊരുങ്ങി കഴിഞ്ഞു.
ശരീരത്തിൽ ക്ഷയം എവിടെ വേണമെങ്കിലും ബാധിക്കാം എങ്കിലും പ്രധാനകേന്ദ്രം ശ്വാസകോശം ആണ്. മറ്റു ഭാഗങ്ങളിൽ ബാധിക്കുന്ന ക്ഷയരോഗങ്ങൾ തിരിച്ചറിയാൻ സൈറ്റോളജി, ബയോപ്സി, CBNAAT, എക്സ്-റേ, സിടി തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിക്കാറുണ്ട്. എങ്കിലും ശ്വാസകോശ ക്ഷയരോഗിയാണ് രോഗം പകർത്തുന്നത് എന്നതിനാൽ ഇവരെ കണ്ടെത്തുന്നതിനാണ് മുൻഗണന നൽകുന്നത്.
എം.കെ. ഉമേഷ്
STLS
IES കോർഡിനേറ്റർ, ജില്ല ടിബി സെന്റർ, കണ്ണൂർ
ഹെപ്പറ്റൈറ്റിസ് പ്രതിരോധം എങ്ങനെ?
ഹെപ്പറ്റൈറ്റിസ്-എ മുതല്‍ ഇ വരെ പലതരത്തിലുള്ള വൈറസുകള്‍ ഉണ്ടെങ്കിലും ഹെപ്പറ്റ
ശ്രദ്ധിക്കുക, സ്ത്രീകളിലെ പിസിഒഎസ് സാധ്യത വര്‍ധിപ്പിക്കാന്‍ ഇവ കാരണമാകുന്നു...
നിലവില്‍ സ്ത്രീകളില്‍ വര്‍ധിച്ചുവരുന്ന ഒരു ഹോര്‍മോണ്‍ തകരാറാണ് പിസിഒഎസ് അഥ
പിത്താശയ കല്ലുകൾ: ആരോഗ്യകരമായ ശരീരഭാരം നിലനിർത്താം
പിത്തസഞ്ചിയില്‍ ദഹന ദ്രാവകം (പിത്തരസം) കട്ടിയാകുന്നതു മൂലമാണ് പിത്താശയ കല്ലു
കല്ല് പിത്തനാളിയിൽ എത്തിയാൽ...
എന്താണ് പിത്താശയ കല്ലുകള്‍?
പിത്തസഞ്ചിയില്‍ ദഹന ദ്രാവകം (പിത്തരസം
മൃഗങ്ങളെ ഓമനിക്കുന്പോൾ ശ്രദ്ധിക്കുക; പോറൽ പോലും നിസാരമല്ല
മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങള
ഗ്ലോക്കോമ നേരത്തേ അറിയാം; അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നുറുങ്ങുകള്‍ ഇവയാണ്...
കണ്ണില്‍നിന്ന് തലച്ചോറിലേക്ക് കാഴ്ച സിഗ്നലുകള്‍ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക്
വായിലെ കാൻസർ: പുകയില ഉപയോഗം ഉപേക്ഷിക്കാം
ചികിത്സാരീതികൾ
ഓരോ രോഗിയെയും വ്യത്യസ്ത രീതികളിലൂടെയാണ് ചികിത്സിക്
തൈറോയ്ഡ് പ്രവര്‍ത്തനം സുഗമമാക്കാന്‍ സഹായിക്കുന്ന പോഷകങ്ങള്‍ ഇവയാണ്...
തൈറോയ്ഡ് കൂടിയാലും കുറഞ്ഞാലും ശരീത്തിനു പ്രശ്നമാണ്. അതുകൊണ്ട് അത് കൃത്യമായ നി
വായിലെ കാൻസർ: രോഗനിർണയ പരിശോധനകൾ
രോഗനിർണയം
* മെഡിക്കൽ ഹിസ്റ്ററി,
* ഹാബിറ്റ് ഹിസ്റ്ററി,
* ജനറൽ
കാൻസർ സൂചന നേരത്തേ തിരിച്ചറിയാം
ലക്ഷണങ്ങൾ
• വായിൽ തുടർച്ചയായി പുണ്ണ് വരുകയും അത് ഉണങ്ങാതിരിക്ക
വായിലെ കാൻസർ: ആർക്കൊക്കെയാണ് സാധ്യത കൂടുതുന്നത്?
• 30 വയസിൽ കുറഞ്ഞവരിൽ എച്ച്പിവി -HPV (ഹ്യൂമൻ പാപ്പിലോമ വൈറസ്) അണുബാധ വായിലെ കാ
വായിലെ കാൻസർ: പുകയില - വെറ്റില - അടയ്ക്ക ഉപയോഗം നിർത്താം
എല്ലാവർഷവും ഏപ്രിൽ മാസം വദനാർബുദ അവബോധ മാസമായാണ് ആചരിച്ചുവരുന്നത്. വായി
തലച്ചോറിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ വ്യായാമത്തിലൂടെ സാധിക്കുമോ... ?
സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഉപകാരപ്രദമാണെന്ന്
സൂര്യാഘാതമേറ്റാൽ എന്തുചെയ്യണം?
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്ര
ശീതളപാനീയങ്ങൾ കുടിക്കും മുന്‍പ്
വേനലിന്റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളില്‍ ശീതള പാനീയ വില്പനാശാലകള് വ
ഉറക്കക്കുറവ് സ്ട്രോക്ക് സാധ്യത വര്‍ധിപ്പിക്കുമോ...? അറിയേണ്ടതെല്ലാം
ഉറക്കക്കുറവ് ഉള്ളവരാണോ നിങ്ങള്‍...? എങ്കില്‍ സൂക്ഷിക്കണം. കാരണം, ഉറക്കക്കുറവ്
യാത്രയിൽ ഒരു കുപ്പി വെള്ളം കരുതൂ...
1. വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ
ശ്വാസകോശ ആരോഗ്യം; കഴിക്കേണ്ടതും കഴിക്കരുതാത്തതുമായ ഭക്ഷണങ്ങള്‍...
ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പരസ്യവാചകം ഏവര്‍ക്കും സുപരിചിതം. എത്ര പരസ്
അസിഡിറ്റി ചില്ലറക്കാരനല്ല; സൂക്ഷിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും...
അസിഡിറ്റി ഇല്ലാത്തവര്‍ വളരെ ചുരുക്കം. ജീവിതത്തില്‍ ഒരിക്കലെങ്കിലും അസിഡിറ്റി
ഡെങ്കിപ്പനി ഗുരുതരമായാൽ
കടുത്ത സന്ധിവേദനയും പേശിവേദനയും ഉള്ളതിനാൽ ഡെങ്കിപ്പനിയെ ബ്രേക്ക് ബോൺ ഫീവർ എ
വിട്ടുമാറാത്ത നടുവേദനയോ? കാരണവും പരിഹാരവും...
നടുവേദന കാരണം ഒരു രക്ഷയുമില്ല... ഈ പല്ലവി നമുക്കിടയില്‍ സര്‍വസാധാരണമാണ്.
ചിക്കൻ പോക്സിനെതിരേ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹ
കൊതുകിനെ തുരത്താം; മാർഗങ്ങൾ
ഒരാഴ്ചയിൽ കൂടുതൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് വളരും. ഈഡിസ് വിഭാഗത്തില
പകൽനേരങ്ങളിൽ കടിക്കുന്ന കൊതുകുകൾ
നിസാരമെന്നു കരുതിയ കൊതുകുകടി ഇപ്പോൾ ഭീകരമായിക്കൊണ്ടിരിക്കുന്നു. ഒരൊറ്റ കടി
പല്ലില്‍ പൊത്ത് ഉണ്ടാകുന്നത് എങ്ങനെ തടയാം
മസിലും ആരോഗ്യവും എത്രയുണ്ടെങ്കിലും പല്ലുവേദന വന്നാല്‍ നമ്മള് പുളഞ്ഞുപോകും. കാ
അമിതവണ്ണവും സന്ധികളുടെ തേയ്മാനവും
ഇന്ത്യയില്‍ വളരെ നിശബ്ദമായി ഉടലെടുത്തുകൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രതിസന്ധി
നേരത്തേ കരുതിയാൽ വാർധക്യം സുഖപ്രദം
സമ്മർദം നിയന്ത്രിക്കാം
* ധ്യാനരീതികൾ, ശാരീരിക പ്രവർത്തനങ്ങൾ, ആസ്വ
ഭീതിയില്ലാതെ വാർധക്യകാലം: സാമൂഹിക ബന്ധങ്ങൾ നിലനിർത്താം
മാനസികാരോഗ്യം മെച്ചപ്പെടുത്താം
മറ്റുള്ളവരുമായി ബന്ധം നിലനിർത്തുന്
കൊളസ്ട്രോളും മുട്ടയും; അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും...
കൊളസ്ട്രോള്‍, യുവജനങ്ങള്‍ മുതല്‍ പ്രായമായവര്‍വരെ ഇപ്പോള്‍ നേരിടുന്ന ഏറ്റവ
ഭീതിയില്ലാതെ വാർധക്യകാലം: ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും ഒഴിവാക്കാം
വൈജ്ഞാനിക ആരോഗ്യം വീണ്ടെടുക്കാൻ എന്തൊക്കെ ചെയ്യണം?
=മാനസികമായി സജീ
വൃക്ക സംരക്ഷണവും ശുദ്ധീകരണവും ഈ ആഹാരങ്ങള്‍ നോക്കിക്കോളും...
ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അദ്ഭുതകരമായ പ്രവര്‍ത്തനം കാഴ്ചവയ്
സമ്മർദവും വിഷാദവും കുറയ്ക്കാൻ വ്യായാമം
മൂത്രാശയത്തിൽ വരുന്ന മാറ്റങ്ങൾ
പ്രായമേറുന്തോറും മൂത്രസഞ്ചി കൂടുത
കാൽസ്യം, വിറ്റാമിൻ ഡി, വ്യായാമം...ശീലമാക്കാം
അസ്ഥി, സന്ധി, പേശി എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തണം.
മതിയായ അളവിൽ ക
പ്രമേഹവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ? അറിയേണ്ടതെല്ലാം
പ്രമേഹവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ? സാധാരണ കണ്ടുവരുന്ന ഒരു സംശയമാണിത്
ഹൃദയാരോഗ്യം മെച്ചപ്പെടുത്താം
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
* പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, നാ
ഹൃദയത്തിനും കരുതലാണ് നടത്തം
60 വയസാകുമ്പോൾ മുതൽ തങ്ങൾ വാർധക്യത്തിന്റെ പടികൾ ചവിട്ടാൻ തുടങ്ങിയിരിക്കുന്
വേനൽക്കാലരോഗങ്ങൾ: കുടിവെള്ള ശുചിത്വം ഉറപ്പാക്കണം
ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുമ്പോൾ വയറിളക്കം, കോളറ,
വേനൽക്കാലത്ത് അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
വേനൽക്കാലമാണ്. മാര്‍ച്ച് മാസത്തില്‍ തന്നെ കേരളത്തിലെ പല ജില്ലകളിലും ഉയര്‍ന്ന
കുട്ടികളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം
പരീക്ഷക്കാലമാണ് അടുത്തുവരുന്നത്. കുട്ടികളാണ് പരീക്ഷ എഴുതുന്നതെങ്കിലും ചെറു
ഡോക്ടറുടെ നിർദേശപ്രകാരം ഭക്ഷണനിയന്ത്രണം, വ്യായാമം
പ്രമേഹത്തിനു മരുന്നുകളുടെ ഉപയോഗം ഓരോ രോഗിയുടേയും പരിശോധനാഫലങ്ങളെ ആശ്രയിച്ചായി
പ്രമേഹം: നേരത്തെ തിരിച്ചറിഞ്ഞാൽ നിയന്ത്രിതമാക്കാം
പാരമ്പര്യമായി പ്രമേഹം ഉണ്ടെങ്കിൽ അമിതമായ ക്ഷീണം, കൂടുതൽ മൂത്രം പോകുക, ശരീരത്
കൊഴിച്ചില്‍ തടഞ്ഞ് മുടി വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്
മുടി കൊഴിച്ചില്‍ തടയാന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. വന
പ്രമേഹസൂചനകൾ അവഗണിക്കരുത്
ആരംഭകാലത്തുതന്നെ പ്രമേഹം മനസിലാക്കാൻ കഴിയുകയും ഏറ്റവും പുതിയ അറിവുകളിലൂട
ശീതളപാനീയങ്ങളുടെ ശുദ്ധി ഉറപ്പാക്കാം
വേനലിന്റെ കാഠിന്യം കൂടിവരുന്നു. പാതയോരങ്ങളില്‍ ശീതള പാനീയ വില്പനാശാലകള്
കുടലിന്റെ ആരോഗ്യം; സന്തോഷത്തിന്റെ താക്കോല്‍
സന്തോഷവും ആരോഗ്യകരവുമായ ജീവിതത്തിന്റെ ഏറ്റവും നിര്‍ണായകമായ വശമാണ് കുടലി
ചിക്കൻപോക്സ് 10 ദിവസം വരെ നീണ്ടുനിൽക്കും
ചിക്കൻപോക്സ് രോഗലക്ഷണങ്ങൾ പ്രത്യക്ഷമായി അഞ്ച് മുതൽ ഏഴ് ദിവസം വരെ ശരീരത്തിൽ
കിടന്നുമുള്ളൽ: കളിയാക്കരുത്, അപകർഷബോധം കൂട്ടരുത്
ചിലപ്പോൾ കുട്ടികളിൽ കൃമിശല്യം കൊണ്ടും കിടന്നു മുള്ളൽ എന്ന പ്രശ്നം ഉണ്ടാവാം. കൃ
കിടന്നുമുള്ളൽ: അനുഭവിക്കാത്തവർക്ക് നിസാരമെന്നു തോന്നാം!
ഒരു രോഗി പറയുന്നു... ഡോക്ടറേ എനിക്കെല്ലാ ദിവസവും... അഞ്ചുമണിയാകുന്പോൽ മൂത്ര
കരിഞ്ചീരകം, കരിഞ്ചീരക എണ്ണ; കൊളസ്ട്രോളും പ്രമേഹവും കുറയ്ക്കാന്‍ നിങ്ങളുടെ വഴികാട്ടി
കരിഞ്ചീരകം പ്രത്യേക ഔഷധ ഗുണമുള്ള ഒന്നാണെന്ന് നമുക്ക് അറിയാം. നിഗെല്ല സറ്റൈവ എ
പൈൽസ്: പറയാൻ മടിച്ച് രോഗം ഗുരുതരമാക്കരുത്
പുതുതലമുറയുടെ ഭക്ഷണരീതിയുടെ അനന്തരഫലമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗ
പ്രായമായവരിൽ ദന്തസംരക്ഷണം എങ്ങനെ?
ഭൂരിഭാഗം പ്രായമുള്ളവരും ചിന്തിക്കുന്നത് പ്രായമായില്ലേ, ഇനിയും എന്തു പല്ല്, എന്ത
കാന്‍സറിനോട് പൊരുതാന്‍ ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സഹിയിക്കും...
കാന്‍സര്‍ വന്നുകഴിഞ്ഞ് ചികിത്സിക്കുന്നതിനേക്കാള്‍ വരാതിരിക്കാനുള്ള മാര്ഗങ്ങ
കൗമാരത്തിലും യൗവനത്തിലും പ്രമേഹം കണ്ടെത്താം; ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
പ്രമേഹം എന്നത് പ്രായമായവര്‍ക്ക് മാത്രമുള്ള ഒരു രോഗമല്ലാതായിരിക്കുന്നു എന്നതാ
കാൻസർ പ്രതിരോധം: വൈകിപ്പിക്കാതെ ചികിത്സ തുടങ്ങണം
ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്തെ കോശങ്ങൾ ഒരു മുഴയായി രൂപാന്തരപ്പെടുകയും അ
സ്ക്രീനിംഗ് ടെസ്റ്റുകളോട് വിമുഖത വേണ്ട
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങളിൽ മുന്നിൽ നിൽക്കുന്ന
മനുഷ്യ-മൃഗസമ്പർക്കവും ക്ഷയരോഗ വ്യാപനവും
മൃഗശാലകളിൽ ബന്ധിതരായ വന്യജീവികൾക്ക് ക്ഷയരോഗം ബാധിക്കുന്നത് മനുഷ്യരിൽനി
ബയോമാർക്കറുകൾ എപ്പോൾ?
അതിജീവിന സാഹചര്യം വാഗ്ദാനം ചെയ്യുന്ന ചില ടാർഗറ്റഡ് കീമോതെറാപ്പി മരുന്നുകളുട
ഉറക്കക്കുറവും ആരോഗ്യ പ്രശ്നങ്ങളും
"എന്തൊരു ഉറക്കമാ' എന്നെല്ലാം പഴികേള്‍ക്കുകയും പറയുകയും ചെയ്യുന്നവരാണോ നിങ്ങള
കാൻസർ ചികിത്സയിൽ ബയോമാർക്കറുകളുടെ പങ്ക്
കാൻസർ നേരത്തെ കണ്ടെത്തിയാല്‍ അതിന് ഫലപ്രദമായ ചികിത്സ നല്കാൻ സാധിക്കും. കൂടാ
കാൻസർ നേരത്തേ തിരിച്ചറിയാം
മുൻകൂര്‍ ലക്ഷണങ്ങളൊന്നുമില്ലാതെയാണ് മിക്കവരിലും കാൻസർ പ്രത്യക്ഷപ്പെടുക. രോ
Latest News
പോളിംഗ് ബൂത്തിൽ ആൾക്കൂട്ടം; വിജയ്ക്ക് എതിരെ പരാതി
വയനാട്ടിൽ തോൽക്കും; രാഹുൽ സുരക്ഷിത സീറ്റ് തേടുന്നു: മോദി
പിണറായിക്ക് ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം: പ്രിയങ്ക ഗാന്ധി
കണ്ണൂരിലെ കള്ളവോട്ട്; പോലീസ് കേസെടുത്തു
മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല: കെ.കെ.ശൈലജ
Latest News
പോളിംഗ് ബൂത്തിൽ ആൾക്കൂട്ടം; വിജയ്ക്ക് എതിരെ പരാതി
വയനാട്ടിൽ തോൽക്കും; രാഹുൽ സുരക്ഷിത സീറ്റ് തേടുന്നു: മോദി
പിണറായിക്ക് ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം: പ്രിയങ്ക ഗാന്ധി
കണ്ണൂരിലെ കള്ളവോട്ട്; പോലീസ് കേസെടുത്തു
മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല: കെ.കെ.ശൈലജ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top