പനംകൽക്കണ്ടം പഞ്ചസാരയെക്കാൾ ഗുണപ്രദം
മ​ധു​ര​മാ​ണ് ഭ​ക്ഷ​ണം സ്വാ​ദു​ള്ള​താ​ക്കു​ന്ന​ത്. അ​തി​നാ​ൽ പൂ​ർ​ണ​മാ​യി നി​ഷേ​ധി​ക്കാ​നു​മാ​വി​ല്ല. പ​ക്ഷേ, മി​ത​മാ​യി ക​ഴി​ക്കാം. എ​ന്നാ​ൽ പ​ഞ്ച​സാ​ര​യ്ക്കു പ​ക​രം ശ​ർ​ക്ക​ര​യോ ക​രു​പ്പട്ടിയോ ക​ഴി​ക്കു​ന്ന​താ​ണ് ആ​രോ​ഗ്യ​ക​രം. തേ​നി​നു സ്ഥാ​നം ഇ​വ ക​ഴി​ഞ്ഞു​മാ​ത്രം. പ​നം​ക​ൽ​ക്ക​ണ്ടം പ​ഞ്ച​സാ​ര​യെ​ക്കാ​ൾ ഗു​ണ​പ്ര​ദം. അ​തി​ലു​ള്ള​തു സ്വാ​ഭാ​വി​ക പ​ഞ്ച​സാ​ര​യാ​ണ്.

പ്രമേഹബാധിതർ മധുരം കഴിച്ചാൽ

ആ​രോ​ഗ്യ​മു​ള്ള ഒ​രു വ്യ​ക്തി പ​ഞ്ച​സാ​ര അ​ധി​ക​മാ​യി ക​ഴി​ച്ചാ​ൽ അ​തു ശ​രീ​ര​ത്തി​ൽ കൊ​ഴു​പ്പാ​യി ശേ​ഖ​രി​ച്ചു വ​യ്ക്കും. എ​ന്നാ​ൽ പ്ര​മേ​ഹ​ബാ​ധി​ത​രി​ൽ അ​ധി​ക​മു​ള്ള പ​ഞ്ച​സാ​ര കൊ​ഴു​പ്പാ​കാ​തെ അ​തു മൂ​ത്ര​ത്തി​ലൂ​ടെ പു​റ​ത്തു​പോ​കും. അ​തു​കൊ​ണ്ടാ​ണു പ്ര​മേ​ഹ​ബാ​ധി​ത​ർ പ​ല​പ്പോ​ഴും മെ​ലി​യു​ന്ന​ത്. പ​ഞ്ച​സാ​ര​യും അ​വ​രു​ടെ ഫാ​റ്റ് മെ​റ്റ​ബോ​ളി​സ​വു​മാ​യി ബ​ന്ധ​മു​ണ്ട്.

പ​ഞ്ച​സാ​ര​യി​ലു​ള്ള​ത് എം​റ്റി ക​ലോ​റി

പ​ഞ്ച​സാ​ര​യു​ടെ അ​മി​തോ​പ​യോ​ഗ​മാ​ണ് അ​മി​ത​ഭാ​ര​ത്തിന്‍റെ പ്ര​ധാ​ന കാ​ര​ണം. എ​ന​ർ​ജി കിട്ടുമെ​ന്ന ന്യാ​യം പ​റ​ഞ്ഞ് പ​ഞ്ച​സാ​ര കൂ​ടു​ത​ലാ​യി ക​ഴി​ക്ക​രു​ത്. പ​ഞ്ച​സാ​ര​യി​ലു​ള്ള​ത് എം​റ്റി(​ശൂ​ന്യം) ക​ലോ​റി​യാ​ണ്. അ​തി​ൽ പോ​ഷ​ക​ങ്ങ​ളി​ല്ല. വെ​റും ക​ലോ​റി മാ​ത്രം. അ​ധി​ക​മാ​യു​ള്ള ക​ലോ​റി ശ​രീ​ര​ത്തി​ലെ​ത്തി​യാ​ൽ അ​തു കൊ​ഴു​പ്പാ​യി മാ​റും. പ​ഞ്ച​സാ​ര ക​ഴി​ച്ചാ​ൽ ഇ​ൻ​സ്റ്റ​ൻ​റ് ആ​യി എ​ന​ർ​ജി കിട്ടുമെ​ങ്കി​ലും അ​തി​ൽ പോ​ഷ​ക​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ ഗു​ണ​ത്തേ​ക്കാ​ൾ ദോ​ഷ​മാ​ണു കൂ​ടു​ത​ൽ.

ഇൻസുലിനും പ്രമേഹവും

ഇ​ൻ​സു​ലി​ൻ ഉ​ത്പാ​ദി​പ്പി​ച്ചാ​ണ് ശ​രീ​രം ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ തോ​തു നി​യ​ന്ത്രി​ക്കു​ന്ന​ത്. ഇ​ൻ​സു​ലി​നു കു​റ​വു​ണ്ടാ​വു​ക​യോ പു​റ​പ്പെ​ടു​വി​ക്ക​പ്പെടുന്ന ഇ​ൻ​സു​ലിന്‍റെ ഗു​ണ​നി​ല​വാ​രം കു​റ​യു​ക​യോ ചെ​യ്താ​ൽ പ​ഞ്ച​സാ​ര ഫാ​റ്റാ​യി മാ​റാ​തെ മൂ​ത്ര​ത്തി​ലൂ​ടെ പു​റ​ന്ത​ള്ള​പ്പെ​ടും. അ​താ​ണ് പ്ര​മേ​ഹം.

അടയിൽ ശർക്കര

അ​ട, കൊ​ഴു​ക്കട്ട തു​ട​ങ്ങി​യ പ​ല​ഹാ​ര​ങ്ങ​ൾ ത​യാ​റാ​ക്കു​ന്പോ​ൾ തേ​ങ്ങ​യ്ക്കൊ​പ്പം പ​ല​രും പ​ഞ്ച​സാ​ര ചേ​ർ​ക്കാ​റു​ണ്ട്. അ​വി​ടെ പ​ഞ്ച​സാ​ര​യേ​ക്കാ​ൾ ന​ല്ല​തു ശ​ർ​ക്ക​ര ത​ന്നെ​യാ​ണ്. അ​തി​ൽ നി​ന്ന് ഇ​രു​ന്പും മ​റ്റു​ചി​ല പോ​ഷ​ക​ങ്ങ​ളും ശ​രീ​ര​ത്തി​നു കിട്ടുന്നു.

ജാം, സോ​ഫ്റ്റ് ഡ്രിം​ഗ്സ്... മി​ത​മാ​യി

ജാം, ​സോ​ഫ്റ്റ് ഡ്രിം​ഗ്സ് എ​ന്നി​വ​യി​ലൊ​ക്കെ പ​ഞ്ച​സാ​ര ഉ​യ​ർ​ന്ന തോ​തി​ലാ​ണു​ള്ള​ത്. കൂ​ടാ​തെ ക​ള​റു​ക​ളും പ്രി​സ​ർ​വേ​റ്റീ​വു​ക​ളും ചേ​ർ​ക്കാ​റു​മു​ണ്ട്. ചി​ല സീ​സ​ണി​ൽ മാ​ത്ര​മു​ണ്ടാ​കു​ന്ന പ​ഴ​ങ്ങ​ൾ അ​ടു​ത്ത സീ​സ​ണ്‍ വ​രെ ഉ​പ​യോ​ഗി​ക്കാ​ൻ പ്രി​സ​ർ​വേ​റ്റീ​വു​ക​ളും മ​റ്റും ചേ​ർ​ത്തു നി​ർ​മി​ക്കു​ന്ന​താ​ണ് ജാ​മും സ്ക്വാ​ഷും മ​റ്റും. അ​വ​യി​ൽ പോ​ഷ​ക​മൂ​ല്യ​ത്തി​നൊ​ന്നും യാ​തൊ​രു സ്ഥാ​ന​വു​മി​ല്ല. പ​ഴു​ത്ത വ​രി​ക്ക​ച്ച​ക്ക​യി​ൽ ശ​ർ​ക്ക​ര ചേ​ർ​ത്തു വ​രട്ടിയ​തു ക​ഴി​ക്കു​ന്ന​തു കൊ​ണ്ടു ദോ​ഷ​മി​ല്ല.


സാ​ക്കറി​നും കോ​ൺ സി​റ​പ്പും

ചി​ല ബേ​ക്ക​റി വി​ഭ​വ​ങ്ങ​ളി​ൽ പ​ഞ്ച​സാ​ര​യ്ക്കു പ​ക​രം കോ​ണ്‍ സി​റ​പ്പും( ​ചോ​ള​ത്തി​ൽ നി​ന്നു ത​യാ​റാ​ക്കു​ന്ന​ത്) സാ​ക്ക​റി​നു​മൊ​ക്കെ ചേ​ർ​ക്കാ​റു​ണ്ട്. സാ​ക്ക​റി​നു വി​ല കു​റ​വാ​ണ്. പ​ക്ഷേ, അ​മി​ത​മാ​യി ഉ​പ​യോ​ഗി​ക്ക​രു​ത്. കോണ്‍ സി​റ​പ്പ് ഫ്ര​ക്ടോ​സാ​ണ്, അ​തും അ​മി​ത​മാ​യി ക​ഴി​ക്ക​രു​ത്. ശ​രീ​ര​ത്തി​ൽ അ​ധി​ക​മാ​യി വ​രു​ന്ന പ​ഞ്ച​സാ​ര​യെ അ​സി​റ്റേ​റ്റാ​ക്കി മാ​റ്റി അ​തു ട്രൈ ​ഗ്ലി​സ​റൈ​ഡിെ​ൻ​റ തോ​തു കൂട്ടും.

​ഹൃ​ദ​യാ​ഘാ​തം വ​ന്നവർ, സ​ർജ​റി ക​ഴി​ഞ്ഞവർ.

ഹൃ​ദ​യാ​ഘാ​തം വ​ന്ന​വ​ർ, സ​ർ​ജ​റി ക​ഴി​ഞ്ഞ​വ​ർ എ​ന്നി​വ​ർ​ക്ക് പ്ര​മേ​ഹ​മി​ല്ലെ​ങ്കി​ൽ ചാ​യ​യ്ക്ക് മി​ത​മാ​യ തോ​തി​ൽ പ​ഞ്ച​സാ​ര ചേ​ർ​ത്തു ക​ഴി​ക്കാം. വ​ല്ല​പ്പോ​ഴും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ മി​ത​മാ​യി ക​ഴി​ക്കാം. എ​ന്നാ​ൽ അ​തു ശീ​ല​മാ​ക്ക​രു​ത്. എ​ന്നാ​ൽ എ​ത്ര​ത്തോ​ളം പ​ഞ്ച​സാ​ര ക​ഴി​ക്കാം എ​ന്ന​തു തീ​രു​മാ​നി​ക്കു​ന്ന​ത് വ​ണ്ണ​മു​ള്ള ആ​ളോ​ണോ മെ​ലി​ഞ്ഞ ആ​ളാ​ണോ എ​ന്നി​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്. വ​ണ്ണ​മു​ള്ള ആ​ളു​ക​ളോ​ടു പ​ഞ്ച​സാ​ര ക​ഴി​ക്കാ​ൻ നി​ർ​ദേ​ശി​ക്കാ​റി​ല്ല. എ​ന്നാ​ൽ വ​ണ്ണം കു​റ​ഞ്ഞ​വ​രോ​ട് മ​റ്റു രോ​ഗ​ങ്ങ​ൾ ഒ​ന്നും ഇ​ല്ലെ​ങ്കി​ൽ വ​ല്ല​പ്പോ​ഴും ക​ഴി​ക്കാം എ​ന്നു പ​റ​യാ​റു​ണ്ട്. അ​താ​യ​തു വ്യ​ക്തി​യു​മാ​യി ബ​ന്ധ​പ്പെട്ട ചി​ല ഘ​ട​ക​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് എ​ത്ര​ത്തോ​ളം പ​ഞ്ച​സാ​ര ക​ഴി​ക്കാം എ​ന്നു നി​ർ​ദേ​ശി​ക്കു​ന്ന​ത്. അ​തി​നാ​ൽ പൊ​തു​വി​ൽ ബാ​ധ​ക​മാ​യ നി​ർ​ദേ​ശം ന​ല്കാ​നാ​വി​ല്ല. ഒ​രു നു​ട്രീ​ഷ​നി​സ്റ്റിന്‍റെ സ​ഹാ​യ​ത്തോ​ടെ എ​ത്ര​ത്തോ​ളം മ​ധു​രം ക​ഴി​ക്കാം എ​ന്നു തീ​രു​മാ​നി​ക്കാം.

വിവരങ്ങൾ: ഡോ. ​അ​നി​ത​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾട്ടന്‍റ്
ത​യാ​റാ​ക്കി​യ​ത്: ടി.​ജി.​ബി