പായ്ക്കറ്റ് ഭക്ഷണം ശീ​ല​മാ​ക്കരു​ത്
പായ്ക്കറ്റ് ഭക്ഷണം ശീ​ല​മാ​ക്കരു​ത്
എ​ത്ര​യ​ധി​കം രാ​സ​വ​സ്തു​ക്ക​ളാ​ണ് ഓ​രോ ത​രം പാ​യ്ക്ക​റ്റ് ബേ​ക്ക​റി ഫു​ഡ് ക​ഴി​ക്കു​ന്പോഴും നമ്മുടെ ഉ​ള്ളി​ലെ​ത്തു​ന്ന​ത്. ഒ​രു ഫ്ളേ​വ​ർ ഉ​ണ്ടാ​ക്ക​ണ​മ​ങ്കി​ൽ എ​ത്ര​യ​ധി​കം രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ചേ​ർ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഒ​പ്പം പ്രി​സ​ർ​വേ​റ്റീ​വാ​യും ക​ള​റാ​യു​മൊ​ക്കെ നി​ര​വ​ധി കെ​മി​ക്ക​ലു​ക​ൾ നമ്മുടെ ആ​മാ​ശ​യ​ത്തി​ലെ​ത്തു​ക​യാ​ണ്.

ക​ള​ർ​കോ​ഡു​ക​ൾ

പാ​യ്ക്ക​റ്റ് ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളു​ടെ ക​വ​റി​ൽ ഇ ​ചേ​ർ​ത്ത ചി​ല ന​ന്പ​റു​ക​ൾ ചേ​ർ​ത്തിട്ടുണ്ട്. യൂ​റോ​പ്യ​ൻ യൂ​ണി​യന്‍റെ ന​ന്പ​റാ​ണ​ത്. ലോ​ക​മെ​ന്പാ​ടും ഉ​പ​യോ​ഗി​ക്കു​ന്ന കോ​ഡ്.310, ​E 100 എ​ന്നി​ങ്ങ​നെ. ക​ള​ർ​കോ​ഡാ​ണ​ത്. അ​നു​വ​ദ​നീ​യ​മാ​യ ക​ള​റി​നെ സൂ​ചി​പ്പി​ക്കു​ന്നു. ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത ക​ള​ർ​കോ​ഡു​ക​ളു​ടെ ലി​സ്റ്റ് ഫു​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി വെ​ബ്സൈ​റ്റി​ൽ കൊ​ടു​ത്തിട്ടുണ്ട്. പ​ച്ച, ഇ​ളം മ​ഞ്ഞ തു​ട​ങ്ങി ചി​ല ക​ള​ർ മാ​ത്ര​മാ​ണ് ഇ​വി​ടെ അ​നു​വ​ദി​ച്ചിട്ടുള്ള​ത്. മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളി​ൽ ചേ​ർ​ക്കാ​ൻ മാ​ത്ര​മാ​ണ് അ​നു​മ​തി. മെ​റ്റാ​നി​ൻ യെ​ലോ അ​നു​വ​ദ​നീ​യ​മ​ല്ല.

വ​ട വേ​ണ്ട, പ​ഫ്സ് മ​തി..!

പ​ണ്ടൊ​ക്കെ ഉ​ഴു​ന്നു​വ​ട, പ​രി​പ്പു​വ​ട, സു​ഖി​യ​ൻ തു​ട​ങ്ങി വെ​ളി​ച്ചെ​ണ്ണ​യി​ൽ ത​യാ​റാ​ക്കി​യ പ​ല​ഹാ​ര​ങ്ങ​ളാ​ണ് ക​ട​ക​ളി​ൽ ചെ​ല​വാ​യി​രു​ന്ന​ത്. ഇ​ന്ന് പ​ഫ്സ്, ല​ഡു..​തു​ട​ങ്ങി പേ​ര​റി​യാ​ത്ത ധാ​രാ​ളം മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ​ക്ക് ബേ​ക്ക​റി​ക​ളി​ൽ ന​ല്ല ചെ​ല​വാ​ണ്. ഓ​ഫീ​സു​ക​ളി​ൽ പോ​ലും ഇ​ന്നു വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ൽ ആ​രും വ​ട വി​ത​ര​ണം ചെ​യ്യാ​റി​ല്ല​ല്ലോ. അവയുടെ ​സ്ഥാ​നം ഫ​ഫ്സ് ക​യ്യ​ട​ക്കി​യി​രി​ക്കു​ന്നു. പ​ഫ്സ് പോ​ലെ​യു​ള്ള പ​ല​ഹാ​ര​ങ്ങ​ൾ ക​ഴി​ക്കു​ന്പോ​ൽ അ​മി​ത​മാ​യി ഉൗ​ർ​ജം ശ​രീ​ര​ത്തി​ലെ​ത്തു​ന്നു. പ​ഫ്സി​ലു​ള്ള​ത് മൈ​ദ​യും ഫാ​റ്റു​മാ​ണ്. പ​ഫ്സ് എ​ത്ര​ത്തോ​ളം സോ​ഫ്റ്റ് ആ​ണോ അ​തി​ൽ അ​ത്ര​ത്തോ​ളം ഫാ​റ്റ് ഉ​ണ്ടെ​ന്നു ചു​രു​ക്കം. ഒ​രു പ​ഫ്സ് ക​ഴി​ച്ചാ​ൽ ഏ​ക​ദേ​ശം 160 180 ക​ലോ​റി വ​രെ കിട്ടും. ​അ​തി​നൊ​പ്പം ഒ​രു കോ​ള പാ​നീ​യം കൂ​ടി ആ​യാ​ൽ ഒ​രു ദി​വ​സം ഒ​രു​നേ​രം അ​ധി​ക​മാ​യി ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു തു​ല്യ​മാ​ണ്.

റെ​ഡി​മെ​യ്ഡ് സൂ​പ്പിന്‍റെ കഥ...

ഗാ​ഢ​ത കൂ​ടി​യ സി​റ​പ്പു​ക​ൾ, ഐ​സ്ക്രീം, റെ​ഡി​മെ​യ്ഡ് സൂ​പ്പ് എ​ന്നി​വ ശീ​ല​മാ​ക്ക​രു​ത്. റെ​ഡി​മെ​യ്ഡ് സൂ​പ്പി​ൽ കു​റ​ച്ചു പ​ച്ച​ക്ക​റി​ക​ളൊ​ക്കെ ഉ​ണ്ടെ​ങ്കി​ലും അ​വ ഡീ​ഹൈ​ഡ്രേ​റ്റ് ചെ​യ്യ​പ്പെ​ട്ടവ​യാ​ണ്. പ​ച്ച​ക്ക​റി ചേ​ർ​ന്ന​താ​ണെ​ന്ന് വ​ലി​യ പ​ര​സ്യ​മൊ​ക്കെ ക​ണ്ടിട്ടാ​വും പ​ല​പ്പോ​ഴും നാം ​അ​തു​വാ​ങ്ങി ക​ഴി​ക്കു​ന്ന​ത്. ഡീ​ഹൈ​ഡ്രേ​റ്റ് ചെ​യ്ത​തി​നാ​ൽ അ​തി​ൽ പോ​ഷ​ക​ങ്ങ​ൾ കാ​ണി​ല്ല എ​ന്ന​താ​ണു വാ​സ്ത​വം. അ​ല്പം എ​ന്തെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ ത​ന്നെ ചൂ​ടാ​ക്കു​ന്പോ​ൾ അ​തും ന​ഷ്ട​മാ​യി​രി​ക്കും. ക​വ​റി​ൽ പാ​യ്ക്ക് ചെ​യ്തു വ​രു​ന്ന ചി​ല്ലി ചി​ക്ക​ൻ, ഇ​ൻ​സ്റ്റ​ൻ​റ് ബി​രി​യാ​ണി മി​ക്സ് ഇ​വ​യി​ലൊ​ക്കെ ഇ​ത്ത​രം രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ കൂ​ടു​ത​ലാ​ണ്.


അ​ള​വി​ൽ കൂ​ട​രു​ത്

സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചിട്ടുള്ള​തും ന​മു​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​കു​ന്ന​തു​മാ​യ ചി​ല കെ​മി​ക്ക​ൽ​സാ​ണ് ഫു​ഡ് അ​ഡി​റ്റീ​വ്സ്. പ​ല​പ്പോ​ഴും പാ​യ്ക്ക​റ്റ് ഭ​ക്ഷ​ണ നി​ർ​മാ​താ​ക്ക​ൾ അ​നു​വ​ദ​നീ​യ​മാ​യ​തി​ലും എ​ത്ര​യോ ഇ​രട്ടി അ​ഡി​റ്റീ​വ്സ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ ചേ​ർ​ക്കാ​റു​ണ്ട്. ക​ഫ​യി​ൻ സോ​ഫ്റ്റ് ഡ്രിം​ഗ്സു​ക​ളി​ൽ അ​നു​വ​ദി​ച്ചിട്ടുണ്ട്. പ​ക്ഷേ, അ​ടു​ത്തി​ടെ ഒ​രു ക​ന്പ​നി അ​വ​ർ​ക്ക് അ​നു​വ​ദി​ച്ചിട്ടുള്ള ക​ഫ​യി​ൻ ലെ​വ​ൽ കൂ​ട്ടണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ടു.
ടെ​സ്റ്റ് ചെ​യ്ത​പ്പോ​ഴാ​ണ് അ​നു​വ​ദ​നീ​യ​മാ​യ​തി​ലും എ​ത്ര​യോ മ​ട​ങ്ങ് നി​ല​വി​ൽ അ​തി​ലു​ണ്ടെ​ന്നു ബോ​ധ്യ​മാ​യ​ത്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ലൊ​ന്നും ഇ​വി​ടെ ക​ർ​ശ​ന​നി​യ​മ​ങ്ങ​ളി​ല്ല. അ​ത്ത​രം ക​ർ​ശ​ന നി​യ​മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു ഭ​ര​ണാ​ധി​കാ​രി​ക​ൾ ശ്ര​ദ്ധി​ക്ക​ണം. അ​തേ​പോ​ലെ ത​ന്നെ ജ​ന​ങ്ങ​ളി​ൽ ഇ​തു സം​ബ​ന്ധി​ച്ചു കാ​ര്യ​മാ​യ ബോ​ധ​വ​ത്ക​ര​ണം അ​നി​വാ​ര്യം.

ഉ​പ​ഭോ​ക്താ​വേ ഉ​ണ​രൂ...

ഏ​തു​ത​രം രാ​സ​പ​ദാ​ർ​ഥ​മാ​ണെ​ങ്കി​ലും അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ലാ​യാ​ൽ അ​തു ശ​രീ​ര​ത്തി​നു ദോഷകരം. എ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ളും നി​രോ​ധി​ക്കാ​നാ​വി​ല്ല​ല്ലോ. ഉ​ത്പ​ന്ന​ങ്ങ​ളി​ൽ എ​ന്തൊ​ക്കെ കെ​മി​ക്ക​ൽ​സ് ചേ​ർ​ത്തിട്ടുണ്ട്, എ​ത്ര അ​ള​വി​ലാ​ണു​ള്ള​ത്, അ​ള​വി​ൽ കൂ​ടി​യാ​ൽ എ​ന്തൊ​ക്കെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​വും എ​ന്നി​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ഉ​പ​ഭോ​ക്താ​വ് അ​റി​ഞ്ഞി​രി​ക്ക​ണം. ക​ഴി​ക്കു​ന്ന​തി​ൽ എ​ന്തൊ​ക്കെ​യു​ണ്ടെ​ന്ന് ഉ​പ​ഭോ​ക്താ​വ് അ​റി​ഞ്ഞി​രി​ക്ക​ണം. ഉ​പ​ഭോ​ക്തൃ ബോ​ധ​വ​ത്ക​ര​ണ​വും ക​ർ​ശ​ന നി​യ​മ​വും
അ​വ​ശ്യം.

വി​വ​ര​ങ്ങ​ൾ: ഡോ. ​അ​നി​ത​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് &ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ടന്‍റ്
ത​യാ​റാ​ക്കി​യ​ത്: ടി.ജി.ബി