തലച്ചോറിനും വേണം വ്യായാമം
തലച്ചോറിനും വേണം വ്യായാമം
ഡിമെൻഷ്യ– സൂചനകൾ

* ക്രമേണ വർധിച്ചുവരുന്ന ഓർമക്കുറുവ്ഇപ്പോഴത്തെ കാര്യങ്ങൾ മറക്കുകയും പഴയ കാര്യങ്ങൾ വ്യക്‌തമായി ഓർക്കുകയും സംസാരിക്കുകയും ചെയ്യുക.
* പറഞ്ഞ കാര്യങ്ങൾ തന്നെ ആവർത്തിച്ചുകൊണ്ടിരിക്കുക.
* പരിചിതമായ സ്‌ഥലത്ത് വഴിതെറ്റിപ്പോവുക.
* സ്വന്തം വീട്ടുകാരുടെ പേരുകൾ മറന്ന് പോവുക, തിരിച്ചറിയുവാൻ ബുദ്ധിമുട്ടനുഭവപ്പെടുക.
* സംസാരിച്ചുകൊണ്ടിരിക്കുന്പോൾ വിഷയം മാറിപ്പോവുക.
* പരസ്പര ബന്ധമില്ലാതെ സംസാരിക്കുക.
* സ്‌ഥലകാല ബോധം നഷ്‌ടപ്പെടുക.
* സ്വകാര്യവസ്തുക്കൾ (കണ്ണട, ചെരുപ്പ്, പഴ്സ്) തുടങ്ങിയവ വച്ച് മറന്നുപോവുക.
* വളരെക്കാലമായി ചെയ്തുകൊണ്ടിരിക്കുന്ന ജോലികൾ തുടർന്ന് കൊണ്ടുപോകുവാൻ ഓർമക്കുറുവ് മൂലം കഴിയാതെ വരിക.
* ഉചിതമായ സ്‌ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താൻ കഴിയാതെ വരിക.
* വ്യക്‌തിത്ത്വത്തിലും പെരുമാറ്റത്തിലുമുണ്ടാകുന്ന മാറ്റങ്ങൾ, അമിതമായ ദേഷ്യം, വിഷാദം, മൗനിയായിപ്പോവുക, നിസംഗത.

മറവിരോഗത്തെ പ്രതിരോധിക്കാം

* തലച്ചോറിൻറെ സംരക്ഷണത്തിനായി ആരോഗ്യപരമായ ഭക്ഷണ രീതികൾ ശീലിക്കുക
* ആഴ്ചയിൽ 5 ദിവസമെങ്കിലും അര മണിക്കൂറിനുമുകളിൽ ശാരീരിക വ്യായാമങ്ങളിലോ കായികാധ്വാനങ്ങളിലോ ഏർപ്പെടുക. തലച്ചോറിനും കൂടി ഉതകുന്ന ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടുക (ദിവസവും അര – ഒരു മണിക്കൂർ).
* മസ്തിഷ്കത്തിൻറെ കഴിവുകൾ ഉപയോഗിച്ചില്ലെങ്കിൽ കാലക്രമേണ അവ ഉപയോഗശൂന്യമാകും. പുതിയ കാര്യങ്ങൾ പഠിക്കുക, നൂതനമായ അറിവുകൾ ശേഖരിക്കുക, വായന, പദപ്രശ്നങ്ങൾ തുടങ്ങിയ മാനസിക വ്യായാമങ്ങളിൽ ഏർപ്പെടുക.

* അപകടങ്ങളിൽ തലച്ചോറിന് ക്ഷതമേൽക്കാത്തവിധം മുൻകരുതലുകൾ എടുക്കുക
* അഭിരുചിക്കും താത്പര്യത്തിനുമനുസരിച്ചുള്ള മാനസികോല്ലാസത്തിലേർപ്പെടുക.
* സാമൂഹിക പങ്കാളിത്തവും സമൂഹത്തിലെ സാന്നിധ്യവും നിലനിർത്തുക.
* പുകവലി, മദ്യപാനം, ലഹരിഉപയോഗം തുടങ്ങിയ അനാരോഗ്യ ശീലങ്ങൾ ഒഴിവാക്കുക.
* ഹൃദയാരോഗ്യം സംരക്ഷിക്കുക
* സമയാസമയങ്ങളിൽ വൈദ്യപരിശോധനകളും വിദഗ്ധ ഉപദേശങ്ങളും സ്വീകരിക്കുക
* മാനസിക പിരിമുറക്കം ഉണ്ടെങ്കിൽ യോഗ, ധ്യാനം തുടങ്ങിയവ ശീലമാക്കുക.
* രക്‌തസമ്മർദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ നിയന്ത്രിക്കുക.മറവിരോഗത്തിൻറെ ലക്ഷണങ്ങൾ പ്രകടമാക്കുന്നതിന് വളരെ മുന്പേതന്നെ അതിനോടനുബന്ധിച്ചുള്ള വ്യതിയാനങ്ങൾ ഒരാളുടെ തലച്ചോറിൽ ആരംഭിക്കുന്നു. അതിനാൽ ചിട്ടയായ ജീവിതക്രമവും ഫലപ്രദമായ പ്രതിരോധ മാർഗങ്ങളും മധ്യവയസിലെ തുടങ്ങുക.
* രക്‌തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയവ പ്രത്യേകിച്ച് 30 വയസിനുശേഷം യഥാസമയങ്ങളിൽ പരിശോധിച്ച് ആവശ്യമുള്ള ചികിത്സ ഉറപ്പുവരുത്തുക.
* കൊഴുപ്പ് അധികമുള്ള ഭക്ഷണങ്ങൾ കുറയ്ക്കുക, പഴങ്ങളും പച്ചക്കറികളും കൂടുതൽ ഭക്ഷിക്കുക, അമിതവണ്ണം കുറയ്ക്കുക, വയറിനു ചുറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പിൻറെ അളവ് കുറയ്ക്കുക.

വിവരങ്ങൾ : ആൽസ്ഹൈമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ (ARDSI)