Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ചെന്നൈയിലെ ജി 18
ഫെബ്രുവരി ഏഴ്. തമിഴ്നാട് കാവൽ മുഖ്യമന്ത്രി ഒ.പനീർശെൽവം എഡിഎംകെ ജനറൽ സെക്രട്ടറി ശശികലയ്ക്കെതിരേ ആഞ്ഞടിച്ച് തമിഴ് രാഷ്ട്രീയത്തിന്റെ ദിശമാറ്റിയ ദിവസം. അന്ന് പനീർശെൽവം മറീനാബിച്ചിൽ മുൻമുഖ്യമന്ത്രി ലളിതയുടെ കല്ലറയ്ക്ക് സമീപം ധ്യാനമിരുന്നശേഷം തന്നെ നിർബന്ധിച്ച് രാജിവയ്പ്പിച്ചതായും താൻ രാജി പിൻവലിക്കുകയാണെന്നും മാധ്യമപ്രവർത്തകരെ അറിയിച്ചു. പനീർശെൽവം സംസാരിച്ചുകൊണ്ടിരിക്കെ അതിനു സാക്ഷികളായ ജനക്കൂട്ടത്തിനിടയിൽനിന്ന് ഒരു ശബ്ദമുയർന്നു ന്ധ ജീ എറ്റീനുടെ കഥൈ മുടിഞ്ചാച്ച്’. ഈ പ്രഖ്യാപനം ഒരാളുടെ മാത്രമായിരുന്നില്ല. തമിഴ് രാഷ്ട്രീയ മാറ്റങ്ങൾ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്ന തമിഴ് ജനത്തിന്റേതായിരുന്നു.
ശശികലയും ജയലളിതയും തമ്മിലുള്ള ബന്ധവും മന്നാർഗുഡി മാഫിയ അഥവാ ജി 18 എന്നറിയപ്പെട്ടിരുന്ന ശശികലയുടെ ബന്ധുക്കളുടെ നീക്കങ്ങളും അറിയാത്ത തമിഴർ ഇല്ല. സ്വന്തം പാർട്ടിക്കാർ വരെ ഇതെല്ലാം അറിയാമായിരുന്നിട്ടും പഞ്ചപുച്ഛമടക്കി എല്ലാം സഹിച്ചു. കാരണം ചിലരെയൊക്കെ പിണക്കി പാർട്ടിയിൽ തുടരാനാവില്ല എന്നതുതന്നെ.
ജയലളിത മരിച്ച ദിവസം രാജാജി ഹാളിൽ മൃതദേഹം പൊതു ദർശനത്തിനുവച്ചപ്പോൾ സ്വന്തക്കാർക്കും എംഎൽഎ മാർക്കുപോലും നിൽക്കാൻ അനുവാദമില്ലാതിരുന്ന മൃതദേഹത്തിനു സമീപം നിലയുറപ്പിച്ചിരുന്നത് ശശികലയുടെ അടുത്ത അനുയായികളായിരുന്നു. ഈ ദൃശ്യം നേരിട്ടും ടിവിയിലുമൊക്കെ കണ്ടവരെല്ലാം മന്നാർഗുഡി മാഫിയ വേരോട്ടം ശക്തമാക്കുകയാണെന്നും അധികാരം താമസിയാതെ ശശികല പിടിച്ചെടുക്കുമെന്നും പിറുപിറുത്തു . തുടർന
നുള്ള ദിവസങ്ങളിൽ നടന്ന നാടകീയ സംഭവങ്ങൾ ജനത്തിന്റെ ഈ ആശങ്ക ശരിവയ്ക്കുന്നതായിരുന്നു.
ജയലളിതയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച അന്നു മുതൽ ആശുപത്രിക്ക് കനത്ത സുരക്ഷയായിരുന്നു ഉണ്ടായിരുന്നത്. ആരെയും ജയലളിതയെ കാണാൻ അനുവദിച്ചിരുന്നില്ല. ജയലളിതയുടെ സഹോദരന്റെ പുത്രി ദീപയ്ക്കുപോലും പ്രവേശനം നിഷേധിക്കപ്പെട്ടു. എന്നാൽ മന്നാർഗുഡി മാഫിയ എന്നപേരിൽ അറിയപ്പെട്ടിരുന്ന പലരും ആശുപത്രിയിൽ യഥേഷ്ടം കറങ്ങി നടന്നു. എന്താണ് ഇതിന്റെ രഹസ്യം എന്ന് തമിഴർമാത്രമല്ല, ഇക്കാര്യം കണ്ടും വായിച്ചും അറിഞ്ഞവരെല്ലാം ചോദിച്ചുതുടങ്ങി. എന്നിട്ടും ആ രഹസ്യം മറനീക്കി പുറത്തുവന്നില്ല.
നിലവിലുള്ള നിയമം അനുസരിച്ച് ആരെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ രോഗനില സംബന്ധിച്ച് ഡോക്ടർമാർ ബന്ധുക്കളെ അറിയിക്കണം. രോഗം സംബന്ധിച്ച് രഹസ്യസ്വഭാവം സൂക്ഷിക്കണമെങ്കിൽ അതും രോഗിയുടെ അടുത്ത ബന്ധുക്കൾ ആവശ്യപ്പെടണം. മരിച്ചാൽ അടുത്ത ബന്ധു എത്തുന്നതുവരെ കാത്തിരിക്കുകയും അതുവരെ മൃതദേഹം സൂക്ഷിക്കുകയും ചെയ്യണം. ജയലളിതയുടെ കാര്യത്തിൽ ഇതൊന്നുമുണ്ടായില്ല. അടുത്ത ബന്ധു ദീപയെ ആശുപത്രിക്കടുത്തേക്ക് പോലും പ്രവേശിപ്പിച്ചില്ല. സാധാരണഗതിയിൽ പ്രമുഖരുടെ രോഗവിവരം സംബന്ധിച്ച് ആവശ്യമുള്ളപ്പോഴെല്ലാം ബുള്ളറ്റിനുകൾ ആശുപത്രി അധികൃതർ ഇറക്കുമെങ്കിലും ജയയുടെ കാര്യത്തിൽ അപ്പപ്പോൾ അതുണ്ടായില്ല. അതായത് കാര്യങ്ങൾ നിയന്ത്രിച്ചതും രഹസ്യസ്വഭാവം സൂക്ഷിച്ചതും ചില കേന്ദ്രങ്ങളുടെ നിർദേശ പ്രകാരമായിരുന്നു. പൊതുജനത്തിന്റെ ചർച്ചാവിഷയവും ഇതായിരുന്നു. ഒപ്പം അവർ മുറുമുറുത്തു, മന്നാർഗുഡി മാഫിയയാണ് പിന്നിൽ. ഇവരിൽ നിന്നു തമിഴ്നാടിന് രക്ഷയില്ല.
2011 ഡിസംബർ 17 ജയലളിതയും ശശികലയും തമ്മിൽ തെറ്റിയ ദിവസമായിരുന്നു. അന്നാണ് ശശികലയെയും അടുപ്പക്കാരിൽ 13 പേരെയും പാർട്ടിയിൽനിന്നും പോയസ്ഗാർഡനിൽ നിന്നും പുറത്താക്കിയത്. പക്ഷെ മാർച്ചുമാസം അവർ പൂർവാധികം ശക്തിയോടെ തിരിച്ചുവന്നു. തന്റെ സഹോദരി മാപ്പപേക്ഷ എഴുതിത്തന്നതിനാലാണ് അവരെ തിരിച്ചെടുത്തത് എന്നായിരുന്നു ജയലളിതയുടെ വിശദീകരണം.
അന്ന് എടുത്ത ഫോട്ടോയിൽ അതുവരെ പോയസ്ഗാർഡനിലോ ജയലളിതയുടെ മുന്പിലോ എത്താൻ ധൈര്യപ്പടാതിരുന്ന, പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ശശികലയുടെ ഭർത്താവ് നടരാജനും ഉണ്ടായിരുന്നു.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളേക്കാളുപരി, ശശികലയും ബന്ധുക്കളും ചേർന്ന് ജയലളിതയെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായുള്ള സൂചനകളാണ് അന്നത്തെ പുറത്താക്കലിനു കാരണമത്രേ. പുറത്താക്കൽ നടപടിക്കുമുന്പ് ചില കേന്ദ്രങ്ങളിൽനിന്ന് തന്നോടടുത്ത ചിലർ അപായപ്പെടുത്താൻ ശ്രമിക്കുന്നതായി ജയലളിതയ്ക്ക് അറിവുലഭിച്ചിരുന്നു. മാത്രമല്ല അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയും ഇതേക്കുറിച്ച് സൂചന നൽകിയിരുന്നുവെന്നാണ് വാർത്തകൾ. ഇതേത്തുടർന്ന് ശശികല അറിയാതെ രഹസ്യമായ ഒരു ആരോഗ്യ പരിശോധനയ്ക്ക് ജയലളിത വിധേയയായി. പരിശോധനാഫലം ഞെട്ടിക്കുന്നതായിരുന്നുവത്രേ. രക്തത്തിൽ മാരകമായ വിഷാംശമാണ് ഉണ്ടായിരുന്നത്.
എന്നിട്ടും ശശികലയെയും സംഘത്തെയും തിരിച്ചെടുത്തത് അനധികൃതസ്വത്ത് സന്പാദനക്കേസിൽ ശശികല തനിക്കെതിരേ മാപ്പുസാക്ഷിയായേക്കുമോ എന്നു ഭയന്നാണ് എന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തിരുന്നു. തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് ആരോപണ വിധേയരായവരെ ജയലളിത തിരിച്ചെടുത്തതിനു പിന്നിൽ ചിലരുടെ ബ്ളാക്ക്മെയിലിംഗ് അല്ലാതെ മറ്റൊന്നുമല്ല എന്നാണ് ജനവിശ്വാസം.ഏറെ ദുരൂഹതകൾ ബാക്കിയാക്കി ജയലളിത ഇപ്പോൾ മരിച്ചതിനേക്കാൾ ഭേദമായേനെ ജയിൽ വരിച്ചിരുന്നെങ്കിൽ എന്നാണ് ഇപ്പോൾ ചെന്നൈയിലെ സംസാരം.
ശശികല, ഭർത്താവ് നടരാജൻ, ശശികലയുടെ സഹോദരൻ ദിവാകരൻ, സഹോദരി വനിതാമണിയുടെ മക്കളായ ടിടി ബ്രദേഴ്സ് എന്നറിയപ്പെടുന്ന ദിനകരൻ, സുധാകരൻ, ഭാസ്കരൻ, പരേതനായ സഹോദരൻ ജയരാമന്റെ ഭാര്യ ഇളവരശി, മറ്റൊരു സഹോദരൻ ടി.വി മഹാദേവൻ, പരേതനായ സഹോദരൻ വിനോദകന്റെ മകൻ ടി.വി മഹാദേവൻ തുടങ്ങിയവർ ഉൾപ്പെടുന്ന ശക്തമായ ഒരു മാഫിയയാണ് തമിഴ്നാട് ഭരണം നിയന്ത്രിച്ചിരുന്നതെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. ഈ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് തമിഴ്നാട്ടിൽ പരക്കുന്ന വാർത്തകൾ. അത്താഴപ്പട്ടിണിക്കാരായിരുന്ന മന്നാർഗുഡി കുടുംബാംഗങ്ങൾ ഇന്ന് കോടീശ്വരന്മാരായത് ഇതിനുള്ള തെളിവാണെന്ന് തമിഴ് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ശശികലയോടൊപ്പം പോയസ്ഗാർഡനിലേക്ക് വെറുംകൈയോടെ എത്തിയവർ ഇന്ന് ആഡംബരജീവിതമാണ് നയിക്കുന്നത്. ഇവരുടെ ആസ്ഥിയും ജീവിതവും സംബന്ധിച്ചു പുറത്തുവന്നിട്ടുള്ള വാർത്തകൾ ആരുടേയും കണ്ണുതള്ളിക്കുന്നതാണ് അതേക്കുറിച്ച് നാളെ.
ജോസി ജോസഫ്
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
ആഞ്ഞടിച്ചകാറ്റിൽ മുണ്ടക്കയം, വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശനഷ്ടം; നാലു വീടുകൾ തകർന്നു
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
Latest News
ആഞ്ഞടിച്ചകാറ്റിൽ മുണ്ടക്കയം, വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശനഷ്ടം; നാലു വീടുകൾ തകർന്നു
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top