ബെല്ലോ അബൂബക്കർ ഒരു സംഭവമാണ്
ബെല്ലോ അബൂബക്കർ ഒരു സംഭവമാണ്
‘ദൈവം അനുവദിച്ചാൽ ഞാൻ ഇനി യും വിവാഹം കഴിക്കും. സാധാരണ ഒരു മനുഷ്യന് ഇത്തരത്തിൽ ഒരു കാര്യം സാധ്യമല്ല. എന്നാൽ എനിക്ക് സാധ്യമാകും. കാരണം എന്നിൽ അതിനുളള കഴിവ് ദൈവംനിക്ഷേപിച്ചിട്ടുണ്ട്.ഞാൻ നിരവ ധിപേരെ വിവാഹം കഴിച്ചു. വീട്ടിൽ ഇപ്പോഴും സമാധാനത്തിന് യാതൊരുവിധ പഞ്ഞവും ഇല്ല. സമാധാനം കളിയാടുന്ന ഇതെങ്ങനെയാണ് തെറ്റായ പ്രവണതയായി മാറുന്നത്. ’’ – വിവാഹത്തെക്കുറിച്ച് ബെല്ലോ അബൂബക്കർ മുമ്പ് നൽകിയ അഭിമുഖ ത്തിൽ നിന്ന്്.

വിവാദങ്ങളും കൗതുകവുമാണ് മുഹമ്മദ് ബെല്ലോ അബുബക്കർ എന്ന വ്യക്‌തിയെ ലോകത്തിനു മുന്നിലെത്തിച്ചത്. 1924ൽ നൈജീരിയയിലായിരുന്നു ഇയാളുടെ ജനനം. എന്താണ് ഇയാളെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തനാക്കുന്നത് എന്നല്ലെ പറയാം. ഇയാളുടെ കുടുംബം തന്നെ.

ഇയാൾക്ക് ഭാര്യമാരും മക്കളും അനവധിയാണ്. ഭാര്യമാർ 130 മക്കൾ 203. അധ്യാപകനായിരുന്ന ഇദ്ദേഹത്തിന്റെ ഒരു അപ്പാർട്ട്മെൻറ് മുഴുവൻ ബെല്ലോ കുടുംബത്തിൻറേതായിരുന്നു. ഈ വർഷം ജനുവരി 28നായിരുന്നു ഇദ്ദേഹം മരണമടഞ്ഞത്. മരണാ നന്തര ചടങ്ങുകളിൽ നിരവധിപേരാണ് പങ്കെടുത്തത്.

93ാം വയസിൽ ലോകത്തോട് വിടപറയുമ്പോൾ ഇയാളുടെ ഭാര്യമാരിൽ ചിലർ ഇപ്പോഴും ഗർഭിണിമാരാണ്. എന്നാൽ ഇദ്ദേഹത്തിൻറെ മരണത്തിന് കാരണമായ രോഗം ഇന്നും ഡോക്ടർമാർ വെളിപ്പെടുത്തിയിട്ടില്ല. മുഹമ്മദ് ബെല്ലോ അബൂബക്കർ എന്നാണ് പേരെങ്കിലും ബാബ മസാബ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.



മതവിശ്വാസപ്രകാരം അനുവദനീയമായത് നാലു വിവാഹം മാത്രമായിരുന്നു. എന്നാൽ എത്രവേണമെങ്കിലും കെട്ടാം എന്നതായിരുന്നു ബെല്ലോയുടെ തത്ത്വം. 2008ൽ 86 ഭാര്യമാരുണ്ടായിരുന്ന ബെല്ലോ അന്ന് ലോകമാധ്യമങ്ങൾക്കു മുന്നിൽ മനസ് തുറന്നിരുന്നു . ദൈവം തന്നോട് ആവശ്യപ്പെട്ടത് പ്രകാരമാണ് താൻ ഇത്രയും വിവാഹം കഴിച്ചതെന്നും ദൈവം അനുവദിച്ചാൽ കൂടുതൽ വിവാഹം കഴിക്കും. അതിനുളള അനുഗ്രഹം ദൈവം എന്നിൽ നിക്ഷേപിച്ചിട്ടുണ്ട്. 10 ഭാര്യമാർ ഉളളവർ പോലും കുടുംബ ബന്ധ ങ്ങളിൽ പരാജിതരാകുന്നു. 86 പേരെ ഞാൻ വിവാഹം കഴിച്ചു. വീട്ടിൽ ഇപ്പോഴും സമാധാനത്തിന് പഞ്ഞമില്ല. സമാധാനം കളിയാടുന്ന ഈ പ്രവൃർത്തി എങ്ങനെയാണ് തെറ്റായ പ്രവണതയായി മാറുന്നതെന്നാണ് ബെല്ലോ അബൂബക്കർ അന്ന് ചോദിച്ചത്.

എന്നാൽ ഇതിനെതിരായി നിരവധിപേർ രംഗത്തെത്തുകയും 86 ഭാര്യമാരിൽ 82 പേരുമായുളള ബന്ധം 48 മണിക്കൂറിനകം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ അവരുടെ അഭിപ്രായത്തോട് യോജിക്കുവാൻ ബെല്ലോ തയാറായിരുന്നില്ല. ഇതിന്റെ പേരിൽ നിയമനടപടികൾ വരെ ഇദ്ദേഹം നേരിട്ടിട്ടുണ്ട്. എന്നാൽ ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു.


2008ൽ 86 ഭാര്യമാർ ഉണ്ടായിരുന്നതിൽ നിന്ന് ഇന്ന് 130 ഭാര്യമാരിലേക്കും 170 കുട്ടികളിൽ നിന്ന് 203 കുട്ടികളിലേക്കും അംഗങ്ങളുടെ എണ്ണം വർധിച്ചിരിക്കുകയാണ്. 130 ഭാര്യമാരുണ്ടായിരുന്ന ബെല്ലോ പിന്നീട് ഇവരിൽ പത്തു പേരെ വിവാഹമോചനം ചെയ്തിരുന്നു.

ബഹുഭാര്യമാർ ഉളള ഒരു വ്യക്‌തിയായിട്ടല്ല ബെല്ലോ സമൂഹത്തിലും കുടുംബത്തിലും പ്രവർത്തിച്ച്ത്. എല്ലായിടത്തും എല്ലാവരിലും ഒരു രക്ഷാധികാരിയുടെ സ്‌ഥാനമായിരുന്നു അദ്ദേഹത്തിന്. ഭർത്താവിൻറെയും പിതാവിൻറെയും സ്‌ഥാനം ഭംഗിയായി അദ്ദേഹം നിർവഹിക്കുന്നുണ്ടെന്നായിരുന്നു കുടുംബാംഗങ്ങളുടെ അഭിപ്രായം.



‘അദ്ദേഹത്തെ കണ്ടപ്പോൾ എൻറെ തലവേദന മാറി. അദ്ദേഹത്തെ വിവാഹം കഴിക്കാൻ സമയമായിരിക്കുന്നു എന്നൊരു ഉത്ബോധനം ആ സമയം എന്നിൽ ഉണ്ടായി. അങ്ങനെ ഞാൻ അദ്ദേഹത്തിൻറെ ഭാര്യയായി. ഇന്ന് ലോകത്തിലെ ഏറ്റവും സന്തോഷവതിയായ സ്ത്രീയാണ് ഞാൻ. ഒരു മനുഷ്യൻ 86 പേരെ വിവാഹം കഴിച്ചാൽ അദ്ദേഹത്തിന് അറിയാം അതിനുശേഷവും എങ്ങനെ അവരെ നോക്കണം എന്ന്.’’ഭാര്യമാരിൽ ഒരാൾ വിവാഹത്തിനെക്കുറിച്ചും ബെ ല്ലോയെക്കുറിച്ചും മുന്പ് പറഞ്ഞത് ഇങ്ങനെയായിരുന്നു.

മൂത്ത കുട്ടികളുടെ പ്രായത്തിലും ചെറുപ്പമാണ് അദ്ദേഹത്തിൻറെ ഒടുവിലത്തെ ഭാര്യമാർക്ക്. താൻ ചെയ്യുന്നത് ദൈവികമായ കാര്യമാണെന്നും എന്നാൽ മറ്റുളളവർ തൻറെ പാത പിന്തുടരരുതെന്നും അദ്ദേഹം മരിക്കുന്നതിനു മുന്പ് അഭ്യർഥിച്ചിരുന്നു. 93ാം വയസുവരെ ബെല്ലോ സന്തോഷകരമായ കുടുംബ ജീവിതത്തിലൂടെയാണ് കടന്നുപോയത്. തന്നിൽ നിക്ഷിപ്തമായിരുന്ന ദൈവിക കർത്തവ്യം പൂർത്തിയാക്കിയെന്നും തൻറെ സ്രഷ്ടാവിനെ കാണുവാൻ താൻ തയാറായെന്നും ബെല്ലോ പറഞ്ഞതായി അദ്ദേഹത്തിൻറെ ജോലിക്കാരൻ വ്യക്‌തമാക്കിയിരുന്നു.

എന്തായാലും ബെല്ലോയുടെ മരണത്തോടെ ഒരു വലിയ കുടുംബം അനാഥമായി. ഒരു ഭാര്യയേയും കുട്ടിയേയും പോറ്റുന്നതും അവരോടൊപ്പമുളള ജീവിതം ദുഷ്കരമാ ണെന്നും തോന്നുന്നവർ ഒരു നിമിഷം ബെല്ലോയെ മന സിലോർക്കുക. അപ്പോൾ മനസിലാകും തൻറെ ബുദ്ധി മുട്ടുകൾ ഒന്നുമല്ലെന്ന യാഥാർഥ്യം. മൺമറഞ്ഞു പോയിട്ടും ലോകത്തിന് മുന്നിൽ ബെല്ലോ അബൂബക്കർ അതിശയ മായിതന്നെ ഇന്നും നിലനിൽക്കുന്നു.