ദേവിന്റെ അത്ഭുതലോകം...
ദേവിന്റെ അത്ഭുതലോകം...
ദേവ് സന്തോഷത്തിന്റെ താഴ്വരയിലെ പുഴപോലെ ഒഴുകുകയാണ്. മുഖത്ത് പുതുവെളിച്ചം ക ശോഭ, മനസ് നിറയെ മുത്തശി കഥകളിൽ മാത്രം കേട്ടിട്ടുള്ള ഒരു ലോകത്തുപോകാൻ പറ്റിയതിന്റെ സന്തോഷം. ഒരു അഞ്ചാം ക്ലാസുകാരന് ഈ ന്യൂജൻ ലോകത്തു നിന്നും 70കളിലെ നാട്ടിൻപുറത്തിന്റെ വഴിത്താരകളിലേക്ക് ഒരു ഓലപ്പീപ്പിയും കൊടുത്ത് സംവിധായകൻ കൃഷ് കൈമൾ ഇറക്കിവിട്ടപ്പോൾ അവൻ തിരികെ കയറി വന്നത് നാട്ടറിവുകളെ തൊട്ടറിഞ്ഞും മുത്തശി കഥകൾ കെട്ടുകഥകളല്ലെന്ന തിരിച്ചറിവോടും കൂടിയാണ്. ഓലപ്പീപ്പി സിനിമയിൽ ഉണ്ണിയായി എത്തി ബിജുമേനോന്റെ ചെറുപ്പകാലം നിഷ്കളങ്കമായ തന്റെ ചിരിയിലൂടെയും കാലത്തിന്റെ വിഷമതകളെ കണ്ണീരണിഞ്ഞ കണ്ണുകളിലൂടെയും പ്രേക്ഷകരിലേക്ക് എത്തിച്ചതിന്റെ വിശേഷങ്ങൾ നിറചിരിയോടെ മാസ്റ്റർ ദേവ് രാഷ്ട്രദീപികയോട് പങ്കുവെയ്ക്കുന്നു.

ഓലപ്പീപ്പി

ലൊക്കേഷനിൽ ചെന്നപ്പോഴാണ് ഓലപ്പീപ്പി കാണുന്നത്. എന്തു രസമാണെന്നോ... കിട്ടിയപാടെ ഞാനത് കൈയിൽ വെച്ചു കൊിരുന്നു. പിന്നെ ഓല കൊുള്ള കിരീടം, ഓല വാച്ച്, ഓല കണ്ണാടി എല്ലാം കൂടി എത്തിയതോടെ എന്തോ വലിയ നിധി കിട്ടിയപോലെയായിരുന്നു. ഒപ്പം കുറെ കൂട്ടുകാരെ കൂടി കിട്ടിയതോടെ വലിയ സന്തോഷായി. പിന്നെ അവരോടൊപ്പമായി ചിരിയും കളിയും. ഓലപ്പീപ്പിയിലേക്ക് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ സൗമ്യ

വഴിയാണ് അവസരം കിട്ടിയത്. ഓലപ്പീപ്പിയുടെ സ്ക്രിപ്റ്റ് കിട്ടിയപ്പോൾ അച്ഛൻ പഴയകാലത്തെ കുറേ കഥകളൊക്കെ പറഞ്ഞു തന്നാരുന്നു. എന്നാലും ഈ കളിപ്പാട്ടങ്ങൾ കൈയിൽ കിട്ടിയപ്പോഴാണ് അച്ഛൻ പറഞ്ഞു തന്നതിനേക്കാൾ രസായിരുന്നു അന്നത്തെ കാലമെന്ന് മനസിലായത്. ഇന്നിപ്പോൾ എനിക്കേറ്റവും ഇഷ്‌ടമുള്ള കളിപ്പാട്ടങ്ങളിലൊന്നാണ് ഓലപ്പീപ്പി.

നീന്തൽ പഠനം ഷൂട്ടിംഗ് സെറ്റിൽ

തിരുവല്ലയ്ക്കടുത്തുള്ള നീരേറ്റുപുറത്തായിരുന്നു ഷൂട്ടിംഗ് നടന്നത്. അവിടെ ചെന്നപ്പോഴാണ് നീന്തൽ പഠിക്കണമെന്നു പറയുന്നത്. സെറ്റിൽ ഉായിരുന്ന രാജേഷ് അങ്കിളാണ് നീന്തൽ പഠിപ്പിച്ചത്. സിനിമയിൽ കാണിക്കുന്ന ആ നാട്ടിൻപുറത്തു തന്നെയുള്ള കുളത്തിൽ തന്നെയാണ് നീന്തൽ പഠിച്ചത്. ഒരു തവണ കുളത്തിൽ ചാടിയാൽ പിന്നെ കയറാനേ തോന്നില്ല. എന്തു സുഖമാണെന്നോ കുളത്തിൽ ആ കിടപ്പ് കിടക്കാൻ. നീന്തൽ പഠിച്ച് കഴിഞ്ഞപ്പോൾ പിന്നെ ചുമ്മാ ചുമ്മാ നീന്താനായി ആവേശം. ഷൂട്ടിംഗ് കഴിഞ്ഞ് കുളത്തിന്റെ വക്കത്തുകൂടി പോകുമ്പോൾ കണ്ണ് കുളത്തിൽ തന്നെ ആയിരിക്കും. എടുത്തു ചാടിയാൽ വഴക്കു കിട്ടിയാലോ എന്നു കരുതി പതുക്കെ കണ്ണടച്ച് പിടിച്ചങ്ങ് നടക്കും.



കാലു പൊള്ളിയപ്പോൾ കരച്ചിൽ വന്നു

ചിത്രത്തിലെ ഉണ്ണി നാട്ടിൻപുറത്ത് കൂടിയ ചെരിപ്പിടാതെ ആണല്ലോ നടക്കുന്നത്. നല്ല വെയിലുള്ള സമയത്തും ഷൂട്ടുായിരുന്നു. ഇടയ്ക്കൊക്കെ കാല് പൊള്ളി. അത് ലൊക്കേഷനിലെ അങ്കിൾമാരെ അറിയിക്കാതെ അവരു നോക്കുമ്പോൾ ഞാൻ ചിരിച്ച് കാണിക്കും. എന്നിട്ട് ഷൂട്ട് കഴിഞ്ഞ് നേരെ അച്ഛന്റെ അടുത്തേക്ക് ഓടും. കരച്ചിൽ വന്നെങ്കിലും എന്തോ അച്ഛന്റെ അടുത്തെത്തിയപ്പോൾ ആ കരച്ചിലൊക്കെ എവിടെയോ പോയി. അച്ഛൻ എന്തുപറ്റിയെന്നു ചോദിച്ചപ്പോൾ, കാല് ചെറുതായി പൊള്ളി എന്നു പറഞ്ഞ് അച്ഛന്റെ മടിയിൽ കയറി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ താനേ ആ വേദനയൊക്കെ അങ്ങു പോയി.

ഉണ്ണിയെ ഇഷ്‌ടായി

ഓലപ്പീപ്പിയിലെ ഉണ്ണിയെ ഒരുപാട് ഇഷ്‌ടാണ്. ഉണ്ണി കാരണം എനിക്ക് എന്തെല്ലാം കിട്ടി. പ്ലാവിലയിൽ കഞ്ഞി കുടിക്കാൻ പറ്റി, ഓലകൊുള്ള കളിപ്പാട്ടങ്ങൾ കിട്ടി, നീന്തൽ പഠിക്കാൻ പറ്റി, നാട്ടിൻപുറത്തെ ഒരു കുട്ടിയാകാൻ പറ്റി, നാട്ടു വഴികളിലൂടെ ഓടി നടക്കാൻ പറ്റി. പിന്നെ പൊക്കെ എന്തൊക്കെ പാടുപെട്ടാണ് എന്റെ പ്രായത്തിലുള്ള കുട്ടികൾ പഠിച്ചിരുന്നതൊക്കെ അറിയാൻ പറ്റിയില്ലേ. ഡയറക്ടർ അങ്കിൾ (കൃഷ് കൈമൾ) ഈ വേഷം തന്നതു കൊല്ലേ ഇതെല്ലാം അറിയാൻ പറ്റിയത്. എന്റെ ഫ്സ്രിനൊന്നും കിട്ടാത്തൊരു ഭാഗ്യമല്ലേ ഇത്.


മുത്തശിയുമായി കമ്പനിയായി

മുത്തശി(പുന്നശേരി കാഞ്ചന) അടിപൊളിയല്ലേ... മുത്തശിക്ക് ഇതൊക്കെ സിമ്പിളായിരുന്നു. മുത്തശി ഉണ്ണിയെന്ന് വിളിക്കുന്നത് കേൾക്കാൻ ഇഷ്‌ടാണ്. പിന്നെ മുത്തശി വലിയ കമ്പനിയായത് കൊ് നല്ല ഇഷ്‌ടായിരുന്നു ഒപ്പം അഭിനയിക്കാൻ. പിന്നെ ഫ്രീ ടൈം കിട്ടുമ്പോൾ മുത്തശി അടുത്തു വന്നിരിക്കും. അതെനിക്കും വലിയ ഇഷ്‌ടാണ്, പിന്നെ വിശേഷങ്ങളെല്ലാം ചോദിച്ചിരിക്കും. നല്ല രസമായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് പോകുന്ന അന്നു വലിയ വിഷമമായിരുന്നു എനിക്ക് മുത്തശിയെ വിട്ടു പിരിയാൻ. കഴിഞ്ഞ ദിവസം ഞങ്ങൾ ഒരുമിച്ചാണ് ഓലപ്പീപ്പി കാണാൻ പോയത്. അന്നും ഒരുപാട് സംസാരിച്ചു.

ബിജു അങ്കിൾ

ബിജുഅങ്കിളിന്റെ(ബിജുമേനോൻ) കുട്ടിക്കാലമാണല്ലോ ഞാൻ അഭിനയിച്ചത്. ആ സമയത്ത് അങ്കിൾ സെറ്റിൽ ഇല്ലാത്തത് കാരണം ബിജു അങ്കിളിനെ കാണാൻ പറ്റിയില്ല. പിന്നെ എന്റെ ഷൂട്ട് എല്ലാം കഴിഞ്ഞ് വേറെ ഒരു ദിവസം ബിജു അങ്കിളിനെ കാണാൻ വന്നു ലൊക്കേഷനിൽ. എടാ കുട്ടാ... നീ അഭിനയിക്കുവായിരുന്നില്ല ഉണ്ണിയായി ജീവിക്കുവായിരുന്നുവെന്നാണ് എന്നോട് പറഞ്ഞത്. അതുകേട്ടപ്പോൾ വലിയ സന്തോഷായി.

ഓലപ്പീപ്പി ക് ഒരുപാടു പേര് വിളിച്ചു

ഓലപ്പീപ്പി സിനിമ ക് ഒരുപാട് പേര് വിളിച്ചു. നന്നായിട്ടു് ദേവ് നല്ലപോലെ അഭിനയിച്ചു എന്നെല്ലാം പറഞ്ഞു. പിന്നെ ഞാൻ പഠിക്കുന്ന സ്കൂളിലെ(ഭാരതീയ വിദ്യാഭവൻ ഗിരിനഗർ) കൂട്ടുകാരെല്ലാം വിളിച്ചു ദേവ് നീ അടിപൊളിയാക്കീട്ടോ എന്നെല്ലാം പറഞ്ഞു. ചില ആന്റിമാര് പറഞ്ഞു ഞങ്ങൾ കരഞ്ഞുപോയി സിനിമ കിട്ടെന്ന്. എല്ലാവർക്കും ഉണ്ണിയെ ഇഷ്‌ടായെന്ന് പറഞ്ഞപ്പോൾ എനിക്കും സന്തോഷമായി.

ദുൽഖർ ചേട്ടനെ ഒന്നു കാണണം

മമ്മൂട്ടി അങ്കിളിന്റെ മകനായിട്ട് ഫെയ്സ് ടു ഫെയ്സ് സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. അതൊരു കുഞ്ഞ് വേഷമായിരുന്നു. പിന്നെ റിംഗ് മാസ്റ്ററിലും ചെറിയ വേഷം കിട്ടി. പിന്നെ സുസു സുധി വാത്മീകത്തിൽ ജയൻ അങ്കിളിന്റെ(ജയസൂര്യ) മോനായിട്ടും അഭിനയിച്ചു. ജയൻ അങ്കിൾ ഭയങ്കര തമാശക്കാരനാണ് ചുമ്മാ ഇരിക്കുമ്പോൾ എന്റെ അടുത്ത് വന്ന് ഓരോന്നോക്കെ ചോദിച്ച് ചിരിപ്പിക്കും. എനിക്ക് ഭയങ്കര ഇഷ്‌ടമാണ് ജയൻ അങ്കിളിനെ. പിന്നെ കലിയിൽ ദുൽഖർ ചേട്ടന്റെ (ദുൽഖർ സൽമാൻ) ബാല്യകാലം ചെയ്തു. പക്ഷേ ദുൽഖർ ചേട്ടനെ അന്ന് നേരിട്ട് കാണാൻ പറ്റിയില്ല. ചേട്ടനെ കാണണമെന്ന് ആഗ്രഹമൊക്കെ ഉ്. എന്റെ ഫ്സ്രിനെല്ലാം ദുൽഖറേട്ടനെ വലിയ ഇഷ്‌ടമാണ്, എനിക്കും.



പരസ്യങ്ങളിലും തിളങ്ങി

എറണാകുളത്ത് ഇടപ്പള്ളിയിലാണ് എന്റെ വീട് പക്ഷേ ഇപ്പോൾ കടവന്ത്രയിലാണ് താമസം. അച്ഛൻ ഹരികുമാറും അമ്മ സിന്ധുവും ഡോക്ടർമാരാണ്. അച്ഛനേയും അമ്മയേയും ഞാൻ നല്ല പോലെ അനുകരിക്കും. ഇതൊക്കെ ക് അച്ഛനാണ് എനിക്ക് എല്ലാ പ്രോത്സാഹനവും തന്നത്. കുറെ പരസ്യ ചിത്രങ്ങളിൽ ഞാനു് കേട്ടോ. നന്ദിലത്ത് ജീ മാർട്ട്, കിംസ്, ഐഷാ ഗോൾഡ്... പിന്നെയുമു് ഒരുപാട്. അച്ഛൻ പറയുന്നത് നിനക്ക് ഇഷ്‌ടമുള്ളത് ഇഷ്‌ടത്തോടെ ചെയ്താലേ നന്നാകൂ എന്നാണ്. അതുകൊ് ചെയ്യുന്നതെന്തും ഇഷ്‌ടത്തോടെ ചെയ്യാൻ തുടങ്ങി. അതുകൊാണെന്നു തോന്നുന്നു ഞാൻ എപ്പോഴും ഹാപ്പിയായി ഇരിക്കുന്നത്.

ഈ കുട്ടി കുറുമ്പന്റെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. പാട്ടു പാടാനും ചിത്രം വരയ്ക്കാനുമെല്ലാം ഇഷ്‌ടപ്പെടുന്ന ദേവിന് ഓട്ടോ മൊബൈൽ എൻജിനിയറാകാനാണ് ആഗ്രഹം. അവസരങ്ങൾ വന്നാൽ പഠനത്തിന് തടസമുാകാതെ അഭിനയിക്കുമെന്നു പറയുമ്പോഴും നാട്ടിൻപുറത്തുകൂടി പാറി പറന്ന് നടക്കാൻ അവസരം ഒരുക്കിയ ഡയറക്ടർ അങ്കിളിനെ ഒരുപാട് ഒരുപാട് ഇഷ്‌ടാണെന്ന് പറയാനും ദേവ് മറന്നില്ല.

–വി. ശ്രീകാന്ത്