ഗോൾഡൻ മിനിറ്റിലെ രക്ഷാദൂതൻ
ഗോൾഡൻ മിനിറ്റിലെ രക്ഷാദൂതൻ
<യ> രഞ്ജിത് ജോൺ

അപകടസ്‌ഥലങ്ങളിൽ ഞൊടിയിടയിൽ അവർ പാഞ്ഞെത്തും. നാടും നാട്ടുകാരും ദുരന്തത്തിന്റെ നടുക്കത്തിൽ നിന്നു മുക്‌തരാകുന്നതിനു മുൻപെ മിന്നൽപ്പിണരായി രക്ഷാപ്രവർത്തനത്തിന്റെ നേതൃത്വം ഏറ്റെടുക്കും. കൈമെയ് മറന്നു പകരം വയ്ക്കാനില്ലാത്ത സേവനസന്നദ്ധതയുമായി ദുർഘടാവസ്‌ഥകളിൽ കർമനിരതരാകും. ദുരന്തമുഖങ്ങളിൽ രക്ഷാദൂതരായ നിലമ്പൂരിലെ എമർജൻസി റെസ്ക്യൂ ഫോഴ്സിലെ യുവാക്കളുടെ നിസ്വാർഥസേവനത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അപകടസമയത്തിന്റെ നിർണായക നിമിഷമെന്ന് വിശേഷിപ്പിക്കുന്ന ’ഗോൾഡൻ മിനിറ്റിൽ’ ഓടിയെത്തുന്ന യുവസംഘം നാടിനു തുണയായിക്കഴിഞ്ഞു. വിദഗ്ധപരിശീലനം ലഭിച്ച നിലമ്പൂരിലെയും പരിസരപ്രദേശങ്ങളിലെയും യുവാക്കളാണ് വോളണ്ടിയർ സംഘത്തിലുള്ളത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘത്തിന്റെ പ്രവർത്തനം മറ്റു രക്ഷാപ്രവർത്തകർക്കും പ്രചോദനമാണ്.

വിവിധ ജോലികളിൽ വ്യാപൃതരായ സാധാരണക്കാരായ 40 യുവാക്കളാണ് റെസ്ക്യൂഫോഴ്സിലെ അംഗങ്ങൾ. ഓട്ടോഡ്രൈവേഴ്സ്, ആംബുലൻസ് ഡ്രൈവേഴ്സ്, പെയിന്റേഴ്സ്, പ്ലംബേഴ്സ്, ബാർബർമാർ, മാധ്യമപ്രവർത്തകർ അടക്കമുള്ളവർ സംഘത്തിൽ ഉൾപ്പെടുന്നു. മൂന്നുമാസം മുൻപാണ് എമർജൻസി റെസ്ക്യൂ ഫോഴ്സ് പ്രവർത്തനം തുടങ്ങുന്നത്. മുൻപ് ട്രോമാ കെയറുമായി സഹകരിച്ചുപ്രവർത്തിച്ചിരുന്ന ഇവർ സ്വതന്ത്രമായി പ്രത്യേക രക്ഷാപ്രവർത്തനസംഘം രൂപീകരിക്കുകയായിരുന്നു. വർഷങ്ങളായുള്ള ഈ യുവാക്കളുടെ സ്വപ്നമായിരുന്നു നാട്ടിലൊരു എമർജൻസി റെസ്ക്യൂ ഫോഴ്സ്. അതു സഫലീകരിച്ചതിന്റെയും ഒരുപാട് സേവനങ്ങൾ ചെയ്യുന്നതിന്റെയും നിറവിലാണ് യുവാക്കൾ. വിദേശരാജ്യങ്ങളിലെ റെഡ്ക്രോസ്, ദേശീയദുരന്തനിവാരണസേന എന്നിവ പോലെയുള്ള റെസ്ക്യൂഫോഴ്സാണ് പദ്ധതിയിട്ടത്. നിലമ്പൂരിലും പരിസരപ്രദേശങ്ങളിലും പ്രവർത്തിക്കുന്ന ടീം മലപ്പുറം ജില്ലയുടെ മറ്റിടങ്ങളിലേക്കും സംസ്‌ഥാന തലത്തിലും വ്യാപിക്കാനുദ്ദേശ്യമുണ്ടെന്നു റെസ്ക്യൂ ഫോഴ്സിന്റെ സെക്രട്ടറി ബിബിൻ പോൾ പറഞ്ഞു. സേവനസന്നദ്ധരായ യുവാക്കളുടെ ടീമുകൾ രൂപീകരിച്ചു രക്ഷാപ്രവർത്തനം, ബോധവൽകരണം, സേവനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പദ്ധതിയാണ് ലക്ഷ്യം. അപകടരഹിത നാടാണ് ലക്ഷ്യമെന്നു ചൂണ്ടിക്കാട്ടി റോഡ് സുരക്ഷാപരിശീലന ക്ലാസുകൾക്കും സംഘം നേതൃത്വം നൽകുന്നു. മുൻ പ്രവാസിയായിരുന്നു ബിബിൻ പോൾ. ദുബായിയിൽ ഫയർ, സേഫ്റ്റി ഡിപ്പാർട്ട്മെന്റുകളിൽ സുസ്്ത്യർഹസേവനം ചെയ്തതിനും പ്രവാസി സമൂഹം അംഗീകാരം നൽകിയിരുന്നു. ഇപ്പോൾ ബിബിൻ പോൾ നിലമ്പൂർ പുളിക്കലോടിയിൽ മെഡിക്കൽ ഷോപ്പ് നടത്തുകയാണ്. അതിനിടയിലാണ് റെസ്ക്യൂ ഫോഴ്സിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഡ്രൈവറായ മജീദ് തന്റെ ആംബലൻസ് പലപ്പോഴും സൗജന്യമായി രക്ഷാപ്രവർത്തനങ്ങൾക്ക് വിട്ടുനൽകുന്നു. ജോയിന്റ് സെക്രട്ടറിമാരായ സുരേഷ് കരൂക്കര, നജ്മുദീൻ വടപുറം, വൈസ് പ്രസിഡന്റ് അബു രാമൻകുത്ത്, മജീദ്, ഷഹബാൻ മമ്പാട്, റംസാൻ മമ്പാട്, ഹക്കിം ചന്തക്കുന്ന്, അംജദ്, രാധാകൃഷ്ണൻ മുക്കട്ട, അജീഷ് ചക്കാലകുത്ത്, സുജിത്ത് നിലമ്പൂർ, അരുൺ ജോസഫ് ചുങ്കത്തറ, മാനു, ഷബീർ ലുലു, ബാബു ഷിഹാബ്, ഫൈസൽ എന്നിവർ അടങ്ങുന്ന സംഘമാണ് റെസ്ക്യൂഫോഴ്സിനെ മുന്നോട്ടുനയിക്കുന്നത്. നിലമ്പൂർ ഫയർഫോഴ്സും നിലമ്പൂർ പോലീസ് സ്റ്റേഷനും ഇവരുടെ സേവനങ്ങൾക്ക് പിൻതുണ നൽകുന്നുണ്ട്.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ലെുേ10ൗമ2.ഷുഴ മഹശഴി=ഹലളേ>

അപകടസ്‌ഥലങ്ങളിൽ മൊബൈൽ ചിത്രമെടുത്തു സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്ന ന്യൂജനറേഷനെ കാണാമെങ്കിലും അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ കർമനിരതരാകുന്ന എമർജൻസി റെസ്ക്യൂ ഫോഴ്സിനാണ് കാരുണ്യമനസുകളുടെ ലൈക്കും ഷെയറും ഒപ്പമുള്ളത്. നാടുകാണി ചുരത്തിലുണ്ടായ ഉരുൾപൊട്ടലിൽ ഇവരടങ്ങുന്ന സംഘം നടത്തിയത് മാതൃകാപരമായ പ്രവർത്തനമാണ്. പ്രത്യേകപരിശീലനം നേടിയ സംഘം ഉരുൾപ്പൊട്ടൽ സമയത്ത് ചുരത്തിൽ കല്ലും മരങ്ങളും വീണ് അവയ്ക്കിടയിൽ കുരുങ്ങിക്കിടന്ന 100 കണക്കിനു വാഹനങ്ങളും രക്ഷപ്പെടുത്തിയിരുന്നു. പോത്തുകൽ പനങ്കയം മുത്തപ്പൻകുന്ന് വനത്തിൽ വൻ അഗ്നിബാധ അണയ്ക്കുന്നതിനും നേതൃത്വം നൽകി.


മണിക്കുറുകളളോളം നടത്തിയ അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത് ചെങ്കുത്തായ മലയും പാറമടക്കുകളും താണ്ടിയാണ് വനത്തിനകത്തെ അഗ്നിബാധ റെസ്ക്യൂ ടീം നിയന്ത്രണ വിധേയമാക്കിയത്. നിലമ്പൂർ ഉൾക്കാട്ടിൽ ആദിവാസി കോളനിയിലെ ആദിവാസികൾ പണ്ട് ഉണ്ടാക്കിയ ചെളി നിറഞ്ഞ കുളത്തിലെ വെള്ളമാണ് കുടിക്കുന്നത് എന്നറിഞ്ഞ റെസ്ക്യൂ ഫോഴ്സ് മജീദ്, ബിബിൻ പോൾ, നജ്മുദീൻ, ഷിഹാബ് എന്നിവരുടെ നേതൃത്വത്തിൽ അവിടെ എത്തുകയും കുളത്തിലെ ചെളി നീക്കം ചെയ്തു കുടിവെള്ളയോഗ്യമാക്കുകയും ചെയ്തു. മുൻസിപ്പാലിറ്റി കിണർ നന്നാക്കികൊടുത്തു. പുഴയിൽ ഒഴുക്കിൽപ്പെട്ടു കാണാതായവരുടെ മൃതദേഹം കണ്ടെത്തി. സാമൂഹികവിരുധർ നശിപ്പിച്ച ചാലിയാർ പുഴയിലെ തടയണ പുനർനിർമാണത്തിന് മുന്നിട്ടിറങ്ങി. വണ്ടൂർ പാറ ക്വാറിയിൽ വിദ്യാർഥിയെ കാണാതായ വിവരമറിഞ്ഞ് സ്വന്തം ജീവൻ പോലും വകവയ്ക്കാതെ ആ വെള്ളത്തിലേക്ക് എടുത്തുചാടി രക്ഷാപ്രവർത്തനം നടത്തി എന്നിവ രക്ഷാപ്രവർത്തനങ്ങളിൽ ചിലതുമാത്രം. വാഹനാപകടം. തീപിടിത്തം, ഒഴുക്കിൽപ്പെട്ടു കാണാതാകൽ എന്നീ അപകടമേഖലകളിലാണ് പ്രധാനമായും പ്രവർത്തകർ സേവനം ചെയ്യുന്നത്.

രണ്ടുമാസം മുൻപ് പുല്ലോടിനു സമീപം മൃതദേഹം പൊതുമശ്മശാനത്തിൽ സംസ്കരിക്കാൻ പോയ ബന്ധുക്കളെയും നാട്ടുകാരെയും കാട്ടുതേനീച്ചകൾ ആക്രമിച്ച് ഓടിച്ചു. തുടർന്നു ശ്്മശാനത്തിലേക്ക് പോകാനാകാതെ അവർ വിഷമിച്ചു. പോലീസിനെയും ഫയർഫോഴ്സിനെയും വിളിച്ചെങ്കിലും മതിയായ സുരക്ഷാസംവിധാനങ്ങളില്ലാത്തതിനാൽ അവർക്ക് സഹായിക്കാൻ കഴിഞ്ഞില്ല. തുടർന്നു ബിബിൻ പോളിന്റെ നേതൃത്വത്തിൽ മജീദും നജ്്മുദ്ദീനും അടങ്ങുന്ന സംഘമാണ് രംഗത്തെത്തിയത്. ചുറ്റും ആക്രമിക്കാൻ മൂളിപ്പറന്ന തേനിച്ചക്കൂട്ടത്തെ വകവയ്ക്കാതെ ഹെൽമറ്റും ഗ്ലൗസും ജാക്കറ്റും ധരിച്ചു മൃതദേഹം ശ്്മശാനത്തിലെത്തിച്ചു സംസ്കാരം നടത്തിക്കൊടുത്തു. നാട് അവരുടെ സേവനസന്നദ്ധതയെ മനസുനിറഞ്ഞു അഭിനന്ദിക്കാനും മറന്നില്ല. സേവനസനദ്ധതയുടെ പ്രസക്‌തി ജനങ്ങളിൽ എത്തിക്കുന്നതിൽ എമർജൻസി റെസ്ക്യൂ ഫോഴ്സ് വിജയം കൈവരിച്ചുകഴിഞ്ഞു. ജില്ലയുടെ വിവിധ മേഖലകളിൽ നിസ്വാർഥസേവനം നടത്തുന്നതിൽ ഈ യുവാക്കൾ മാതൃകാപരമായ മുന്നേറ്റമാണ് നടത്തുന്നത്. സോഷ്യൽമീഡിയയുടെ സാധ്യതകൾ വിവേകപൂർവം പ്രയോജനപ്പെടുത്തുന്നുമുണ്ട്. ചുരുങ്ങിയ കാലയളവിൽ തന്നെ നിരവധി സേവനങ്ങൾ ചെയ്യാൻ ഈ യുവാക്കൾക്ക് കഴിഞ്ഞു. അപകടമേഖലയിൽ ഒതുങ്ങാതെ നിരവധി സേവന പ്രവർത്തനങ്ങളും നടത്തിവരുന്നു. ലഹരി വിരുദ്ധ ബോധവത്കരണം, രക്‌തദാനം എന്നിവയെല്ലാം തങ്ങളുടെ കർമമണ്ഡലത്തിൽ ഉൾപ്പെടുത്തുന്നു. റസ്ക്യൂ ഫോഴ്സിന്റെ നേതൃത്വത്തിൽ അപകട ദുരന്ത നിവാരണത്തെക്കുറിച്ചു ബോധവൽകരണ ക്ലാസുകൾ നടത്തിവരുന്നു.സംഭവസ്‌ഥലത്ത് രക്ഷാപ്രവർത്തനം നടത്തുമ്പോൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ ചില പ്രാഥമിക ശുശ്രൂഷാരീതികളും, അപകടത്തിൽ പരിക്കേറ്റവരെയും കുടുങ്ങിക്കിടക്കുന്നവരെയും സുരക്ഷിതവും ശാസ്ത്രീയവുമായ രീതിയിൽ അവിടെ നിന്നു നീക്കുമ്പോൾ പാലിക്കേണ്ട ശാസ്ത്രീയരീതികളും പരിശീലിപ്പിക്കുന്നുണ്ട്. രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് വിദഗ്ധ പ്രാഥമിക ശുശ്രൂഷാ രീതിയെക്കുറിച്ചുള്ള ബോധവത്കരണവും നടത്തുന്നു.

അടുത്തിടെ റസ്ക്യൂ ഫോഴ്സിന്റെ നേതൃത്വത്തിൽ ഏകദിന കായിക പരിശീലന ക്യാമ്പും മൺസൂൺ ട്രക്കിംഗും സംഘടിപ്പിച്ചിരുന്നു. മമ്പാട് ഒലി വെള്ളച്ചാട്ടത്തിടുത്ത് റോപ്പ് ക്ലൈമ്പിംഗ,് സേഫ്റ്റി ഹാൻഡലിംഗ്, ലിഫ്റ്റിംഗ് തുങ്ങിയ വിവിധ റെസ്ക്യൂ പ്രവർത്തനങ്ങളാണ് ടീം അംഗങ്ങൾ പരിശീലനത്തിലൂടെ സ്വായത്തമാക്കിയത്. അംഗങ്ങളെ കായികമായും മാനസികമായും ശാരീരികമായും ദുരന്തമുഖങ്ങളിൽ പ്രവർത്തന സജ്‌ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പും പരിശീലനവും സംഘടിപ്പിച്ചത്.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ലെുേ10ൗമ3.ഷുഴ മഹശഴി=ഹലളേ>