Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സൂര്യന്റെ ബലത്തിൽ....
<യ> ഗിരീഷ് പരുത്തിമഠം
അസാധ്യം എന്നു പലരും കരുതി. ആശങ്കയോടെ ചിലർ നെറ്റിചുളിച്ചു. സഫലമാകുന്നതിനെക്കുറിച്ച് കണ്ടറിയാം എന്ന് പിറുപിറുത്തവരും കുറവല്ല. ഒരിറ്റ് ഇന്ധനം നഷ്ടപ്പെടുത്താതെ രാവും പകലും ആകാശയാത്ര നടത്തിയെന്നത് സൈക്യാട്രിസ്റ്റായ ബർട്രാൻഡ് പിക്കാർഡിനും എഞ്ചിനീയറായ ആന്ദ്രേ ബോഷ്ബർഗിനും വ്യക്തിപരമായ ആനന്ദാതിരേകത്തിനുമപ്പുറം വ്യോമയാന ചരിത്രത്തിൽ അക്ഷരാർഥത്തിൽ പുതിയൊരു അധ്യായം രേഖപ്പെടുത്താനായതിന്റെ ചാരിതാർഥ്യം കൂടിയാണ്. എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ അവർക്ക് തുണയായത് പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഊർജസ്രോതസായ സൂര്യന്റെ നിസീമമായ അനുഗ്രഹമാണെന്നതാണ് യാത്രയുടെ മുഖ്യസവിശേഷത.
<യ> സോളാർ ഇംപൾസ്– 2
സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിമാനം. അതാണ് സോളാർ ഇംപൾസ്. വിമാനത്തിന്റെ അസാധാരണമായ മാതൃകയും വ്യാപകമായി ലോകശ്രദ്ധ നേടുന്നതിന് സഹായകമാക്കി. ബോയിംഗ് 747 ജംബോ ജെറ്റിന്റെ വിംഗ്സ്പാൻ, ഒരു കാറിന്റെ ഭാരം, മോട്ടോർ സൈക്കിളിന്റെ പ്രവർത്തനശേഷി, ഇത്രയും ഭാരം കുറഞ്ഞതും വലിപ്പമുള്ളതുമായ ആദ്യത്തെ എയർക്രാഫ്റ്റ് കൂടിയാണ് സോളാർ ഇംപൾസ്. നാലു പ്രൊപ്പല്ലറുകളുള്ള വിമാനത്തിന്റെ ചിറകുകളിൽ ഘടിപ്പിച്ചിരിക്കുന്ന 17,248 സൗരോർജ സെല്ലുകളിൽ നിന്നാണ് ഇന്ധനം രൂപപ്പെടുന്നത്. മണിക്കൂറിൽ 45 കിലോമീറ്ററാണ് വേഗം. എന്നാൽ, ശക്തിയായ സൂര്യപ്രകാശം പ്രാപ്തമാകുമ്പോൾ വേഗവും വർധിക്കും. ബാറ്ററികളിൽ പകൽസമയം ശേഖരിക്കുന്ന ഊർജം രാത്രികാല യാത്രയ്ക്ക് ഉപയുക്തമാക്കും. 2225 കിലോഗ്രാം ഭാരമ
ള്ള കാർബൺ– ഫൈബർ എയർക്രാഫ്റ്റിൽ വൈമാനികരായി രണ്ടു പേർ. ഇരുവർക്കും ഈ ദൗത്യം ഒരു പ്രവേശനോത്സവവും. മന:ശാസ്ത്രത്തിൽ സ്പെഷലൈസ് ചെയ്ത ഡോക്ടർ ബർട്രാൻഡ് പിക്കാർഡും മാനേജ്മെന്റ് സയൻസിൽ ബിരുദധാരിയും എഞ്ചിനീയറും പ്രഫഷണൽ പൈലറ്റുമായ ആന്ദ്രേ ബോഷ്ബർഗും നിസാരക്കാരല്ല. ലോകമാകെ ബലൂണിൽ ചുറ്റിയ തിളക്കമാർന്ന ഇന്നലെകൾ ബർട്രാൻഡിന്റെ വ്യോമയാനവിജ്ഞാനത്തിൽ അടങ്ങിയിരിക്കുന്നു. ശാസ്ത്രത്തെയും സാഹസികതയെയും പരസ്പരം ബന്ധിപ്പിക്കാൻ കൊതിയുള്ള ബർട്രാൻഡിന് പാരമ്പര്യത്തിന്റെ കരുത്തുമുണ്ട്. ആധുനിക വിമാനയാത്രയ്ക്കുള്ള സുഗമമായ പാതയൊരുക്കിയ മുത്തശൻ അഗസ്റ്റേ പിക്കാർഡിന്റെയും ആഴക്കടലിന്നാഴങ്ങളിൽ ചാടി റെക്കോർഡ് സൃഷ്ടിച്ചിട്ടുള്ള പിതാവ് ജാക്വസ് പിക്കാർഡിന്റെയും പിൻഗാമിയായ ബർട്രാൻഡിന് അവരിൽ നിന്നു സാഹസികത മാത്രമല്ല, പരിസ്ഥിതി സംരക്ഷണത്തിന്റെ നന്മയും കൈമുതലായി ലഭിച്ചു.
യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളുമൊക്കെ അനായാസമായി കൈകാര്യം ചെയ്ത തഴക്കവും പഴക്കവും ആന്ദ്രേയ്ക്കും സ്വന്തം. സ്വിറ്റ്സർലണ്ടിൽ പിറവിയെടുത്ത സോളാർ ഇംപൾസ് എന്ന ആശയം യാഥാർഥ്യമാക്കാൻ ഈ സുഹൃത്തുക്കൾ ആത്മാർഥമായി അധ്വാനിച്ചത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. മെച്ചപ്പെട്ട ലോകത്തിനു വേണ്ടിയുള്ള ഊർജസംരക്ഷണ പദ്ധതി എന്നതാണ് സോളാർ ഇംപൾസിന്റെ ഉദ്ദേശ്യം.
<യ> യാത്രയുടെ തുടക്കം 2015 മാർച്ചിൽ
അബുദാബിയിൽ നിന്ന് 2015 മാർച്ചിലാണ് സോളാർ ഇംപൾസ് –2 ലോകപര്യടനത്തിന് തുടക്കം കുറിച്ചത്. മാർച്ച് ഒമ്പതിന് പ്രാദേശിക സമയം രാവിലെ 7.12 ന്, മൊണാക്കോയുടെ രാജകുമാരൻ ആൽബർട്ട് രണ്ടാമൻ മഹത്തായ ഈ യാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു. 2003 –ൽ സോളാർ ഇംപൾസ് പദ്ധതിയുടെ രൂപീകരണം മുതൽ ചെയർമാൻ ബർട്രാൻഡും സിഇഒ ആന്ദ്രേയും കാത്തിരുന്ന നിമിഷം കൂടിയായിരുന്നു അത്. അബുദാബിയിൽ നിന്നും മസ്കറ്റിലേക്കായിരുന്നു ആദ്യപ്രയാണം.
772 കിലോമീറ്റർ പിന്നിട്ട് മസ്കറ്റിലെത്താൻ 13 മണിക്കൂറും ഒരു മിനിറ്റും വേണ്ടിവന്നു. അവിടന്ന് അഹമ്മദാബാദിലേക്കായിരുന്നു അടുത്ത ഘട്ടം. 1593 കിലോമീറ്റർ 15 മണിക്കൂറും 20 മിനിറ്റും കൊണ്ട് പറന്നെത്തി. തുടർന്ന് വാരണാസി, മണ്ടേല, ചോങ്ക്വിങ്, നാഞ്ചിംഗ്, നഗോല, ഹോണോലുലു, ഹവായി, സാൻഫ്രാൻസിസ്കോ, ഫിനിക്സ്, ടുൾസ, ഡേയ്ടൺ, ലെഹിഗ് വാലി, ന്യൂയോർക്ക്, സെവില്ലി, കെയ്റോ എന്നിവിടങ്ങളിലും സോളാർ ഇംപൾസ് എത്തിച്ചേർന്നു. മണിക്കൂറിൽ 45 നും 90 നും ഇടയിലായിരുന്നു വിമാനത്തിന്റെ വേഗം. നാൽപ്പതിനായിരത്തോളം കിലോമീറ്റർ അഞ്ഞൂറിലേറെ മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയതും ലോകം വിസ്മയത്തോടെയാണ് വീക്ഷിക്കുന്നത്. 27,000 അടി വരെ ഉയരത്തിൽ ഈ സൗരോർജവിമാനം പറന്നു. കോക്പിറ്റിൽ പൈലറ്റ് മാത്രമേയുള്ളെങ്കിലും അദ്ദേഹം ഒറ്റയ്ക്കെന്ന് പറയാനാവില്ല.
മൊണാക്കോ മിഷൻ കൺട്രോൾ സെന്ററുമായി പൈലറ്റ് ഉപഗ്രഹബന്ധം സദാ പുലർത്തുന്നുണ്ടാവും. വിമാനത്തിന്റെ ദിശയും ഊർജശേഖരണം സംബന്ധിച്ചുമൊക്കെയുള്ള നിർദേശവും മുന്നറിയിപ്പും സെന്ററിലെ ടീമാണ് നൽകുന്നത്. കാലാവസ്ഥാ നിരീക്ഷകർ, ഗണിതശാസ്ത്രജ്ഞർ, എയർ ട്രാഫിക് കൺട്രോളർമാർ, പ്ലാനിംഗ് എഞ്ചിനീയർമാർ, ഫ്ളൈറ്റ് ഡയറക്ടർ എന്നിങ്ങനെ വലിയൊരു സംഘം സെന്ററിൽ കർമനിരതരാണ്.
കടുത്ത വെല്ലുവിളികൾ ഒരുപാട് നേരിട്ടതിനു ശേഷമാണ് സോളാർ ഇംപൾസ് ഇന്ന് ദൗത്യം പൂർത്തിയാക്കുന്നത്. ഇന്ത്യക്കു പുറമേ ഒമാൻ, മ്യാൻമർ, ചൈന, ജപ്പാൻ, അമേരിക്ക, സ്പെയിൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ ഇടത്താവളങ്ങളുണ്ടായിരുന്നു. ജപ്പാനിലെ നഗോയയിൽ നിന്ന് അമേരിക്കയിലെ ഹവായിലേക്കുള്ള യാത്രയിൽ കാലാവസ്ഥയായിരുന്നു പ്രധാന വില്ലൻ. തുടർച്ചയായി അഞ്ചു രാത്രിയും പകലും വിമാനം പറന്നു.
ലോകത്തിലെ വലിയ സമുദ്രങ്ങളായ പസഫിക്കിനും അറ്റ്ലാന്റിക്കിനും മുകളിലൂടെയും സോളാർ ഇംപൾസ് പ്രതിസന്ധികളില്ലാതെ പ്രയാണം പൂർത്തിയാക്കി. അറ്റ്ലാന്റിക്ക് സമുദ്രം കടന്ന യാത്രയും ചരിത്രമായി. പതിനഞ്ചാം ഘട്ടത്തിലായിരുന്നു ഇത്. പിന്നീട് പാരീസിൽ ഇറങ്ങുന്നതിനു കാലാവസ്ഥ തടസമായപ്പോൾ സെവില്ലയിലേക്ക് ഇടത്താവളം മാറ്റി. അബുദാബിയിലെ അൽബത്തിൻ വിമാനത്താവളത്തിലാണ് സോളാർ ഇംപൾസിന്റെ മഹാദൗത്യത്തിന്റെ ശുഭകരമായ പര്യവസാനം. ഈജ്പ്തിലെ കെയ്റോയിൽ നിന്ന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വിമാനം പുറപ്പെട്ടത്. കെയ്റോയിൽ നിന്നും അബുദാബിയിലേക്ക് 2,500 കിലോമീറ്ററാണ് ദൈർഘ്യം. കാർബൺ ഇന്ധനം ഉപയോഗിക്കാതെ ലോകം ചുറ്റിയ ആദ്യവിമാനം എന്നതിനൊപ്പം നിരവധി റെക്കോർഡുകൾ സോളാർ ഇംപൾസിന് കരഗതമായി. ഇനിയുള്ള നാളുകൾ ശാസ്ത്രമേഖലയിലും വ്യോമയാനരംഗത്തുമൊക്കെ ഹരിതസന്ദേശവാഹക വാഹനമായ സോളാർ ഇംപൾസിനെക്കുറിച്ചുള്ള ചർച്ചകൾ ഊർജിതമാകും.
കാന്താ ഞാനും വരാം.. തൃശിവപേരൂർ പൂരം.. കാണാൻ...
വെള്ളിയാഴ്ചയാണ് തൃശൂർ പൂരമെങ്കിലും തൃശൂരിൽ പൂരക്കാഴ്ചകൾ വിരിഞ്ഞുവിടർന്നു ക
ലോകത്ത് ഇനി പത്തെണ്ണം മാത്രം! "വാക്വിറ്റകൾ' എന്നേക്കുമായി മറയുന്നു?
കലിഫോർണിയ: ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണു വാക്വിറ്റ. ശരീരത്തിനു ചാരനിറ
ചൂടൻ ഡ്രൈവിംഗ്
വേനല്‍ച്ചൂട് കനത്തതോടെ ഡ്രൈവിംഗില്‍ കരുതല്‍ വേണമെന്ന മുന്നറിയിപ്പുമായി എത്തി
വിശപ്പകറ്റി സുഭിക്ഷ അഞ്ചാം വർഷത്തിലേക്ക്
വിശക്കുന്നവർക്ക് ചുരുങ്ങിയ ചിലവിൽ വയറു നിറയെ ഭക്ഷണം നൽകുകയെന്നത് ഒരു പുണ്യ
ചൂടുകാലമാണേ, സൂക്ഷിക്കണേ...
കോഴിക്കോട്: അയ്യോ എന്തൊരു ചൂടാണ്...പുറത്തിറങ്ങാന്‍തന്നെ പേടിയാകുന്നു... ഇങ്ങനെ
പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും എട്ട് വർഷങ്ങൾ
പതിമൂന്നു വര്‍ഷം മുമ്പ് മട്ടാഞ്ചേരി കൊച്ചങ്ങാടി രക്ഷാ സ്പെഷല്‍ സ്കൂളിലേക്ക് അ
വൈറലായ ആ സൊമാറ്റോക്കാരന്‍
കൊച്ചി: "ദൈവമേ കഴിഞ്ഞോ ഈ പരീക്ഷണങ്ങള്‍... ഇതിനൊരു അവസാനം ഇല്ലേ... ഒന്ന് അവസാനി
വയനാട്ടിൽ വന്യമൃഗങ്ങൾ മാത്രമല്ല അപൂർവ പക്ഷികളുമുണ്ട്...
കല്‍പ്പറ്റ: കേരളത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള
പട്ടായയെ വിറപ്പിച്ച് സിംഹക്കുട്ടിയുടെ കാർ യാത്ര; വെട്ടിലായി ഇന്ത്യൻ ഉടമ
പട്ടായ: പട്ടായ നഗരത്തെ അന്പരപ്പിച്ച കാഴ്ചയായിരുന്നു അത്! ലോകത്തെ ആഡംബരക്കാറു
മോദിയുടെ ഗ്രാമത്തില്‍ 3,000 വര്‍ഷം മുൻപേ മനുഷ്യവാസം
അഹമ്മദാബാദ്: ഗുജറാത്തില്‍ മൂവായിരം വര്‍ഷം മുന്‍പുള്ള മനുഷ്യവാസത്തി
30 വർഷം മുന്‍പ് മോഷണം പോയ ബാഗ് തിരികെ കിട്ടി
മോസ്കോ: സാധനങ്ങൾ കവർച്ചചെയ്യപ്പെടുന്നത് ആർക്കായാലും സങ്കടമുണ്ടാക്കുന്ന കാര്‍
ലോട്ടറിയടിച്ചു; വീട്ടമ്മ ബോധംകെട്ടു!
ന്യൂയോര്‍ക്ക്: കോടികൾ ലോട്ടറിയടിച്ചെന്നു കേട്ടാൽ അസാധാരണരീതിയിലായിരിക്കും ആ
"പ്രിയ സാന്താ, അസുഖമായതിനാൽ ഇത്തവണ വരില്ല അല്ലേ...'; ഹൃദയത്തിൽ തൊട്ട് 10 വയസുകാരിയുടെ കത്ത്
ലണ്ടൻ: ക്രിസ്മസിനു സമ്മാനവുമായി സാന്താക്ലോസ് എത്തുമെന്നു കരുതുന്നവരാണു കുട്ടി
‘ബുള്ളറ്റ് ബാബ’യുടെ അനുഗ്രഹം തേടി; എൽഫീൽഡ് ബുള്ളറ്റിനെ പ്രതിഷ്ഠയാക്കി ആരാധന
രാജസ്ഥാനിലെ ഒരു ക്ഷേത്രം ജനശ്രദ്ധയാകർഷിച്ചത് അതിന്റെ വാസ്തുകലയിലോ ഉത്സവാഘോ
ലോകത്ത സുന്ദരന്‍ മരം പ്രായം 800
സോൾ: ദക്ഷിണകൊറിയയിൽ ഒരു മുതുമുത്തശൻ മരമുണ്ട്. 800 വയസാണു പ്രായം. ഏകദേശം 17 മ
ആ മഞ്ഞുമല ഒഴുകുകയാണ്...! ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല നീങ്ങുന്നത് ദിവസവും മൂന്നു മൈൽ
ന്യൂയോർക്ക്: 1980 മുതൽ സമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ
ഉത്തരം പറഞ്ഞ് പയ്യൻ നേടിയത് ഒരു കോടി
മുംബൈ: ഇന്ത്യയിലെ ജനപ്രിയ ക്വിസ് ഷോയായ കോന്‍ ബനേഗ ക്രോർപതിയിൽ വിസ്മയിപ്പിക്കു
കൂട്ടക്കുഴിമാടത്തിൽ തലയോട്ടി ഇല്ലാത്ത 43 അസ്ഥികൂടങ്ങൾ! ഞെട്ടിത്തരിച്ച് ഗവേഷകർ
ഹീലോംഗ്ജിയാംഗ്(ചൈന): വടക്ക്-കിഴക്കൻ ചൈനയിൽ 4,100 വർഷം പഴക്കമുള്ള കൂട്ടക്കുഴി
അടുത്തമാസം ലോകത്ത് ദുരന്തങ്ങളുടെ പരന്പര..! ഞെട്ടിക്കുന്ന പ്രവചനവുമായി "ബ്രസീലിന്റെ നോസ്ട്രഡാമസ്'
ബ്രസീലിയ: ബ്രസീലിന്റെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അതോസ് സലോമെ ലോകശ്രദ്ധ നേ
19.97 രൂപയുടെ സ്റ്റാന്പ് വിറ്റത് 16.65 കോടിക്ക്!
ന്യൂയോർക്ക്: സ്റ്റാമ്പ് ശേഖരണം ഹോബിയാക്കിയവർ ലോകത്ത് ഒരുപാടുണ്ട്. അപൂർവമായ സ
കൈയടി നേടി "ഓട്ടോറിക്ഷാ റേസ്'
കോഹിമ: പതിനായിരക്കണക്കിന് ഓട്ടോറിക്ഷകളും ഓട്ടോ ഡ്രൈവർമാരുമുള്ള രാജ്യമാണ് ഇ
ഏതു പട്ടിക്കും ഒരു ദിവസമുണ്ട്..! തെരുവുനായ നെതർലൻഡ്സിലേക്കു പറക്കും
വാരണാസി: ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്നു പറയുന്നതു ചുമ്മാതല്ല. ഉത്തർപ്രദേശ
കാരറ്റ് പാടത്ത് പുരാവസ്തുക്കളുടെ വൻ വിളവെടുപ്പ്
ജനീവ: വടക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ ഗുട്ടിംഗൻ പട്ടണത്തിനു സമീപമുള്ള കാരറ
കരുതിയതുപോലെയല്ല അന്പിളി അമ്മാവന്റെ പ്രായം..!
ഷിക്കാഗോ: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ പ്രായത്തിൽ പുതിയ കണ്ടെത്തലുമായി ശാസ്
ഇന്ത്യക്കാരുടെ "ഗാർലിക് നാൻ' അടിപൊളിയെന്നു സായിപ്പ്
ന്യൂയോർക്ക്: ലോകത്തിലെ വിവിധ രുചിക്കൂട്ടുകൾ ആസ്വദിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്
ഇനി എഐ കാലം; ബ്രിട്ടനിലെ സ്കൂളിൽ “എഐ ഹെഡ്മാഷ്’
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലും പുതുവിവ്ലവം സൃഷ്ടിച്ചു മുന്ന
അന്നദാതാവിന്റെ മരണം: കുരങ്ങന്റെ ദുഃഖം കണ്ടവർ കരഞ്ഞുപോയി..!
ലക്നൗ: ഉത്തർപ്രദേശിൽനിന്നുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോ സമൂഹമാധ്യമങ്ങൾ നി
ഈ മീനിന് വെള്ളം വേണ്ട...!
വെള്ളമില്ലാതെ മത്സ്യത്തിനു ജീവിക്കാൻ കഴിയുമോ..? ഇതിനു മറുപടിയായി ഒരു അദ്ഭുതമ
പൂക്കളിൽ ഇവൻ ഭീമൻ..! നാറ്റം മൂലം അടുത്തു ചെല്ലാൻ വയ്യ
തെക്കുകിഴക്കൻ ഏഷ്യയിലെ വിദൂര മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന പുഷ്പമാണ് റഫ്ല
തട്ടുകട വിഭവം ഹിറ്റ്..!
ന്യൂഡൽഹി: രുചികരമായ പാചകക്കൂട്ടുകൾ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കപ്പെടാറുണ
"എനിക്ക് പഠിക്കാൻ ഇഷ്ടമാണ്...'! 92കാരി യുപി സ്കൂൾ വിദ്യാർഥിനി
ലഖ്നോ: പ്രായം വെറുമൊരു സംഖ്യയാണ് എന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ
എയർഹോസ്റ്റസുമാരുടെ ചിരി വെറും ചിരിയല്ല!
വിമാനത്തിനുള്ളിലേക്ക് കയറുന്ന യാത്രക്കാരെ സ്വീകരിക്കുന്നത് തൊഴുകൈയോടെ നിൽക്ക
വിമാനത്തിൽ പട്ടിശല്യം! ദന്പതികൾക്ക് ടിക്കറ്റ് ചാർജ് മടക്കി നൽകി
സിംഗപ്പുർ: പാരീസിൽനിന്നു സിംഗപ്പുർ എയർലൈൻസ് വിമാനത്തിൽ യാത്രചെയ്ത ദന്പതി
"എഐ' ക്രിമിനലുമാകും!
മഡ്രിഡ്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ (എഐ) ഉപയോഗം വ്യാപകമാകുന്നതിനിടെ ഇ
ഭർത്താവിന് 42 കോടി ബംപർ, ഭാര്യയ്ക്ക് തണ്ണിമത്തൻ!
കൊളറാഡോ: എഴുപത്തിയേഴുകാരനായ ഭർത്താവ് കുറച്ചു പൂക്കളും ഒരു തണ്ണിമത്തനുമായി
വീണ്ടും മാസ്ക് അണിയും കാലം...
രണ്ട് വര്‍ഷമായി മാറ്റിവച്ച മാസ്ക് ഒരിക്കല്‍കൂടി അണിയേണ്ടിവരുമെന്ന് വിചാരിച
കുടിയന്മാർ മൂക്കുമുട്ടെ തിന്നു; പണം ചോദിച്ചപ്പോൾ ഇടിയോടിടി
നോയിഡ: നോയിഡയിലെ ഒരു ഹോട്ടലിൽനിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മ
ചിലന്തി കൊണ്ടുവന്ന ഭാഗ്യം..! പ്രതിമാസം 10.37 ലക്ഷം വീതം 30 വർഷം
ലണ്ടന്‍: മൂന്നു പെണ്‍മക്കൾക്കൊപ്പം വർത്തമാനം പറഞ്ഞിരിക്കുന്പോഴാണു വീടിനു മുന്‍
നേപ്പാളില്‍ നിന്നൊരു അനൂപ് മേനോന്
കുറ്റവാളികള്‍ രണ്ടു തരത്തിലുണ്ടെന്ന് പറയാറുണ്ട്. ഒന്ന് എന്തെങ്കിലുമൊരു സാഹചര
ട്രെയിനിൽ ടിക്കറ്റ് എടുത്ത് ആടിന്റെ യാത്ര! ഉടമയ്ക്കു കൈയടി
ഇന്ത്യൻ റെയിൽവേയിൽ കഴിഞ്ഞദിവസമുണ്ടായ രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറ
സുന്ദരൻ ഞാനും..! കണ്ണാടി നോക്കുന്ന കുതിര വൈറൽ
ചിന്താശേഷിയുള്ള മൃഗങ്ങൾ ഉണ്ടെങ്കിലും സൗന്ദര്യബോധമുള്ള മൃഗങ്ങളെപ്പറ്റി അധികം
അന്പന്പോ... 39 അടി ഉയരം 82 അടി നീളം!
ലിസ്ബൺ: പോർച്ചുഗലിലെ പോന്പലിൽ ഒരു വീടിന്റെ നിർമാണപ്രവൃത്തികൾക്കായി മുറ്റത്
ഓടുന്ന ട്രെയിനിനടിയില്‍ സാരിയുടുത്ത സ്ത്രീ..!
നിര്‍ത്തിയിട്ട ട്രെയിനിനടിയില്‍ കൂടി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതി
തക്കാളിയിൽ കുളിച്ച് ചുവന്ന് സ്പെയിൻ; ആഘോഷമാക്കി ലാ ടൊമാറ്റിന ഫെസ്റ്റിവൽ
ഏത് രാജ്യത്തേക്ക് യാത്ര ചെയ്താലും അവിടുത്തെ എല്ലാത്തരം ഉത്സവങ്ങളും ആഘോഷങ്ങളും ന
മലയാളിക്കു പൂവിടാൻ തമിഴ്നാട്ടിൽ ഒരുക്കം
കർക്കടക മാസം കഴിഞ്ഞാൽ ഓണത്തിനുള്ള ഒരുക്കങ്ങളിലേക്ക് മലയാളികൾ കടക്കും. പൂക്
കഷണ്ടി മറച്ചു കല്യാണം കഴിക്കാനെത്തി തല്ലുകൊണ്ടതു മിച്ചം!
പട്ന: കഷണ്ടി വിഗ് വച്ച് മറച്ചു വിവാഹം കഴിക്കാനെത്തിയയാൾ വധുവിന്റെ ബന്ധുക്കളു
അപൂര്‍വ നീരാളിയെ കണ്ടെത്തി!
പടിഞ്ഞാറന്‍ കോസ്റ്റാറിക്കയിലെ ആഴക്കടലിൽ അപൂര്‍വ ഇനത്തില്‍പ്പെട്ട നീരാളിയെ ക
"എഗ് പാനിപ്പൂരി' സൂപ്പർ
ഉത്തരേന്ത്യയിലെ തട്ടുകടകളിലെ മെനുവില്‍ ഒരു പുത്തന്‍ വിഭവം കൂടി എത്തിയിരിക്കു
മരിക്കും മുൻപ് നാൻസി എഴുതി സ്വത്ത് മുഴുവൻ എന്റെ പൂച്ചകൾക്ക്!
വളര്‍ത്തുമൃഗങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്നവരെക്കുറിച്ചുള്ള കഥകൾ ഒരുപാട് ക
കോടീശ്വരൻ എന്നു പറഞ്ഞിട്ട് എന്താ കാര്യം? 27-ാം തവണയും ലിയാങ് ഷി പരീക്ഷയിൽ തോറ്റു
ബീജിംഗ്: ചൈനീസ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും കഠിനമായ പരീക്ഷയാണ് "ഗാവോ
ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ച..! റോസി @ 32
ലണ്ടൻ: ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ചയാണ് റോസി. ജൂൺ ഒന്നി
ഭൂമിക്ക് സന്തോഷിക്കാം! പ്ലാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തി
പ്ലാസ്റ്റിക് കൊണ്ടു പൊറുതിമുട്ടിയ ഭൂമിക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുക
വിവാഹം ബഹിരാകാശത്ത്, ഒരാൾക്ക് ഒരു കോടി
വിവാഹാഘോഷം വ്യത്യസ്തമാക്കാൻ പലരും പലതും ചെയ്യുന്നുണ്ട്. എന്തൊക്കെ പുതുമ കൊണ്ടു
ശനിയുടെ ഉപഗ്രഹം തേടി നാസയുടെ "പാമ്പ്'
വാഷിംഗ്ടണ്‍ ഡിസി: ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ എന്‍സെലാഡസിൽ പര്യവേക്ഷണത്തിന
വരുന്നു "എല്‍ നിനോ'; വര്‍ഷാവസാനം ചൂട് റിക്കാര്‍ഡില്‍ എത്തും
ബ്രസ്സല്‍സ്: 2023-24ല്‍ ലോകത്ത് റിക്കാര്‍ഡ് താപനില രേഖപ്പെടുത്തുമെന്ന് ശാസ്ത്രജ്
ലങ്ക കടന്ന് വാനരപ്പട ചൈനയിലേക്ക്
രാമായണത്തിൽ സീതയെ രക്ഷിക്കാനായി വാനരപ്പട ലങ്കയിലേക്ക് ആണ് കടന്നതെങ്കിൽ ഇപ
ലോകം അവസാനിച്ചാലും ഈ അറയിൽ വാഴാം..!
യുഎസ്: സവിശേഷമായ ഒരു ഭൂഗർഭ അറ നിർമിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ മുൻ
നമ്പർ പ്ലേറ്റ് ലേലത്തിൽ വിറ്റു, 122 കോടി രൂപ
ദുബായ്: ലോകത്തിലെ ഏറ്റവും ചെലവേറിയ നന്പർ പ്ലേറ്റ് ദുബായിയിൽ! "P 7' എന്ന ഈ നന്പ
ലണ്ടനിലെ ഭിക്ഷാടകർക്ക് ആഡംബര ജീവിതം!
ലണ്ടൻ: ലണ്ടനിലെ ഭിക്ഷാടകരെക്കുറിച്ചറിഞ്ഞാൽ ആരും അതിശയിച്ചുപോകും! നഗരത്തിൽ
ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള യുവതിയുടെ ദുഃഖം നിസാരമല്ല
ബള്‍ഗേറിയയിലെ ബര്ഗാസില്നിന്നുള്ള ആന്‍ഡ്രിയ ഇവാനോവ എന്ന 25കാരി പ്രശസ്തയാണ്
Latest News
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
പാലായിൽ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി
ആവേശക്കടലിൽ മുങ്ങി കേരളത്തിൽ കൊട്ടിക്കലാശം
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
Latest News
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
പാലായിൽ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി
ആവേശക്കടലിൽ മുങ്ങി കേരളത്തിൽ കൊട്ടിക്കലാശം
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top