പ​നി ശ​രീ​ര​ത്തി​ന്‍റെ ഒ​രു യു​ദ്ധത​ന്ത്ര​മാ​ണ്!
Thursday, July 5, 2018 3:22 PM IST
പ​നി എ​ന്നാ​ൽ മ​ല​യാ​ള​ത്തി​ൽ അ​ർ​ഥം ചൂ​ടെ​ന്ന​ല്ല കു​ളി​രെ​ന്നാ​ണ്.​‘​പ​നി​മ​തി’ എ​ന്നാൽ ച​ന്ദ്ര​നാ​കാ​ൻ കാ​ര​ണം ഇ​താണ്. എ​ന്നാ​ൽ ന​മു​ക്കു പ​നി​യെ​ന്നാ​ൽ ചൂ​ടാ​ണ്. സാ​ധാ​ര​ണ ശ​രീ​ര​ത്തി​ന്‍റെ ചൂ​ട് 98.6 ( 37ഡി​ഗ്രി സെ​ന്‍റി​ഗ്രേ​ഡ്) ആ​ണ്. വൈ​കു​ന്നേ​രം 4 മു​ത​ൽ 8 മ​ണി​വ​രെ​യു​ള്ള സ​മ​യ​ത്ത് സ്വാ​ഭാ​വി​ക​മാ​യി ശ​രീ​ര താ​പ​നി​ല കൂ​ടാ​റു​ണ്ട്. അ​തി​രാ​വി​ലെ 2 മ​ണി മു​ത​ൽ 6 മ​ണി​വ​രെയു​ള്ള സ​മ​യ​ത്ത് താ​പ​നി​ല കു​റ​യും.​എ​ന്നാ​ൽ കൂ​ടി​യ​തും കു​റ​ഞ്ഞ​തു​മാ​യ സ്വാ​ഭാ​വി​ക ത​ാപ​നി​ല​ക​ൾ ത​മ്മി​ൽ ഒ​രു ഡി​ഗ്രി വ്യ​ത്യാ​സ​മേ ഉ​ണ്ടാ​കൂ. മെ​ർ​ക്കു​റി ഗ്ലാ​സ് തെ​ർ​മോ​മീ​റ്റ​ർ ഒ​ന്ന​ര മി​നി​റ്റ് നേ​രം വാ​യി​ൽ വ​ച്ചെ​ടു​ക്കു​ന്ന താ​പ​നി​ല​യാ​ണു ഏ​റ്റ​വും കൃത്യ​ത​യു​ള്ള​താ​യി ക​രു​തു​ന്ന​ത്. ക​ക്ഷ​ത്തി​ൽ വ​ച്ചും ശ​രീ​ര താ​പം രേ​ഖ​പ്പെ​ടു​ത്താം. ശ​രീ​ര​ത്തി​ന്‍റെ ആ​ന്ത​രി​ക താ​പ​നി​ല ( core temperature) യാ​ണു മ​ല​ദ്വാ​ര​ത്തി​ൽ വ​ച്ചു രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

ശരീരതാപനില ഉയരുന്പോൾ

ശ​രീ​ര​ത്തി​ൽ ന​ട​ക്കു​ന്ന ഉ​പാ​പ​ച​യ പ്ര​വ​ർ​ത്ത​നങ്ങ​ളും പേ​ശീച​ല​ന​ങ്ങ​ളു​മാ​ണു ശ​രീ​ര​താ​പ​നി​ല കൂ​ട്ടു​ന്ന​ത്. ശ​രീ​രത്തി​നാ​വ​ശ്യ​മാ​യ​തി​ൽ കൂ​ടു​ത​ൽ താ​പം ശ​രീ​ര​ത്തി​ൽ ഉ​ത്പാദി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ത​ല​ച്ചോ​റി​ന്‍റെ ഭാ​ഗ​മാ​യ ഹൈ​പ്പൊ ത​ലാ​മ​സ് ആ​ണു ശ​രീ​രതാ​പം നി​യ​ന്ത്രി​ക്കു​ന്ന​ത്. അ​ധി​ക​മാ​യു​ണ്ടാ​കു​ന്ന ചൂ​ട് ത്വ​ക്കി​ലൂ​ടെ​യും ശ്വാ​സ​കോ​ശ​ത്തി​ലൂ​ടെ​യും പു​റ​ത്തു ക​ള​യു​ന്നു. 37 ഡി​ഗ്രി​യി​ൽ കൂ​ടു​ത​ലു​ള്ള ശ​രീ​ര താ​പ​നി​ല​യെ​യാ​ണു വൈ​ദ്യ​ശാ​സ്ത്രം പ​നി​യാ​യി നി​ർ​വ​ചി​ക്കു​ന്ന​ത്. സാധാ​ര​ണ ഗ​തി​യി​ൽ പ​നി​ക്കു​ന്പോ​ൾ ശ​രീ​ര താ​പ​നി​ല 40 ഡി​ഗ്രി​യി​ൽ കൂ​ടി​ല്ല (105 ഡിഗ്രി ഫാ​ര​ൻ ഹീ​റ്റ്)

എ​ന്നാ​ൽ മ​ല​ന്പ​നി, സെ​പ്റ്റി​സീ​മി​യ, സൂ​ര്യാ​ഘാ​ത​ത്തി​ന്‍റെ കൂ​ടി​യ അ​വ​സ്ഥ (heat stroke), പോ​ണ്ടൈ​ൻ ഹെ​മ​റേ​ജ് എ​ന്ന ത​ലച്ചോ​റി​ലെ ര​ക്ത​സ്രാ​വം പോ​ലു​ള്ള അ​വ​സ്ഥ​ക​ളി​ൽ പ​നി 41.5 ഡി​ഗ്രി( 107 ഡി​ഗ്രി ഫാ​ര​ൻ​ഹീ​റ്റ്) ക​ട​ക്കാം .അ​ങ്ങ​നെ​യെ​ങ്ങാ​നും വ​ന്നാ​ൽ പെ​ട്ട​ന്നു താ​പ​നി​ല കു​റ​ച്ചി​ല്ലെ്ല​ങ്കി​ൽ ശ​രീ​ര​ത്തി​ന്‍റെ എ​ല്ലാ താ​പ​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളും ത​ക​രു​ക​യും ശ​രീ​ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​മാ​കെ ത​ക​രാ​റി​ലാ​യി രോ​ഗി മ​രി​ക്കു​ക വ​രെ ചെ​യ്യാം.

പ​നി​യു​ണ്ടാ​ക്കു​ന്ന വ​സ്തു​ക്ക​ളെ ‘​പൈ​റോ​ജ​ൻ​സ്’ എ​ന്നാ​ണു പ​റ​യു​ന്ന​ത്.​ ഇ​വ ബാ​ഹ്യ​ജ​ന്യ​വും ആ​ന്ത​ര​ജ​ന്യ​വു​മു​ണ്ട്. ബാ​ഹ്യ​ജ​ന്യ​മാ​യ​തി​ൽ പ്ര​ധാ​ന​മാ​യ​ത് ബാ​ക്റ്റീ​രി​യ, ഫം​ഗ​സ്, വൈ​റ​സ് എ​ന്നീ രോ​ഗാ​ണു​ക്ക​ളും, അ​വ​യു​ടെ വി​ഷ​ങ്ങ​ളും അ​വ​യി​ൽ നി​ന്നു​ണ്ടാ​കു​ന്ന പ​ദാ​ർ​ത്ഥ​ങ്ങ​ളു​മാ​ണ്. ആ​ന്ത​ര​ജ​ന്യ​മാ​യ പൈ​റൊ​ജ​നു​ക​ൾ ഇ​ന്‍റ​ർ​ലൂ​ക്കി​ൻ 1, ഇ​ന്‍റ​ർ​ലൂ​ക്കി​ൻ 2,(IL 1&2), റ്റൂ​മ​ർ നെ​ക്രോ​സി​ങ്ങ് ഫാ​ക്റ്റ​ർ അ​ല്ഫ(​TNF)​എ​ന്നി​വ​യാ​ണ്.


ഇ​തു​കൂ​ടാ​തെ ച​ത​വു​ക​ൾ, നീ​ർ​ക്കെ​ട്ട്( infection), കോ​ശ​ക​ല​ക​ളു​ടെ നാ​ശം, ആ​ന്‍റി​ജ​ൻ ആ​ന്‍റി​ബോ​ഡി റി​യാ​ക്ഷ​ൻ എ​ന്നി​വ​യും പ​നി​യു​ണ്ടാ​ക്കും. പ​നി ശ​രീ​ര​ത്തി​ന്‍റെ ഒ​രു യു​ദ്ധ ത​ന്ത്ര​മാ​ണ്.
ശ​രീ​ര താ​പം കൂ​ടു​ന്ന​ത് രോ​ഗാ​ണു​ക്ക​ളു​ടെ വ​ള​ർ​ച്ചയും വ്യാ​പ​ന​വും ത​ട​യു​മെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ പ​നി പി​ടി​ക്കാ​ത്ത​വ​രി​ൽ ( ഉ​ദാ​ഹ​ര​ണ​ത്തി​ന് പ​ല​കാ​ര​ണ​ങ്ങ​ളാ​ൽ രോ​ഗ പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​രി​ലും വൃ​ദ്ധ​രി​ലും) നി​സാ​ര രോ​ഗ​ം മൂ​ർ​ച്ഛിക്കു​ന്ന​ത് നി​യ​ന്ത്രി​ക്കാ​ൻ ശ​രീ​ര​ത്തി​നു ക​ഴി​യു​ന്നി​ല്ല. പ​നി​യെ​ന്ന ഇ​ൻ​ഡി​ക്കേ​റ്റ​ർ ലൈ​റ്റ് ക​ത്താ​ത്ത​തി​നാ​ൽ ആ​ന്ത​രി​ക​മാ​യി ന​ട​ക്കു​ന്ന രോ​ഗ​വ്യാ​പ​നം അ​റി​യാ​തെ പോ​വു​ക​യും രോ​ഗി ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തു​ക​യും ചെ​യ്യു​വാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ വ​ല്ല​പ്പോ​ഴു​മൊ​രു പ​നി​വ​രു​ന്നു​വെ​ന്ന​ത് മോ​ശം കാ​ര്യ​മൊ​ന്നു​മ​ല്ല. ന​മ്മു​ടെ ശ​രീ​ര​ത്തി​ന്‍റെ ആ​ന്ത​രി​ക പ്ര​തി​രോ​ധ​നി​ര ശ​ക്ത​മാ​ണെ​ന്നു​വേ​ണം ക​രു​താ​ൻ.

പ​നി​യു​ള്ള ശ​രീ​രം

പ​നി ശ​രീ​ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​രീ​തി​യാ​കെ മാ​റ്റു​ന്നു. പ​നി​ക്കു​ന്പോ​ൾ ശ​രീ​ര​ത്തി​ലെ ഉ​പാ​പ​ച​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളൂ​ടെ വേ​ഗ​ം കൂ​ടു​ന്നു. ഒ​രു ഡി​ഗ്രി താ​പ​നി​ല കൂ​ടു​ന്പോ​ൾ പോ​ലും 13 % ഓ​ക്സി​ജ​ൻ ഉ​പ​യോ​ഗം കൂ​ടു​ന്നു. 360 എം ​എ​ൽ അ​ധി​ക ജ​ല​ന​ഷ്ടം ഉ​ണ്ടാ​കു​ന്നു.

ഹൃ​ദ​യ​മി​ടി​പ്പ് കൂ​ടു​ന്നു. എ​ന്നാ​ൽ എ​ല്ലാ പ​നി​ക്കും ഹൃ​ദ​യമി​ടി​പ്പു കൂ​ടി​ല്ലെ്ല​ന്നു​മോ​ർ​ക്ക​ണം, ടൈഫോ​യി​ഡ്,എ​ലി​പ്പ​നി എ​ന്നി​വ ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​താ​ണ്. ചി​ല​തി​നു ഹൃ​ദ​യ​മി​ടി​പ്പു വ​ല്ലാ​തെ കൂ​ടു​ക​യും ചെ​യ്യും. ന്യൂ​മോ​ണി​യ, വാ​ത​പ്പ​നി എ​ന്നി​വ ഉ​ദാ​ഹ​ര​ണം.

വി​റ​യ​ലു​ണ്ടാ​കു​ന്ന പ​നി​ക​ളെ ഒ​ന്നു ശ്ര​ദ്ധി​ക്ക​ണം. മ​ല​ന്പ​നി, മ​ന്ത്, മൂ​ത്ര​ത്തി​ൽ പ​ഴു​പ്പ്, ശ​രീ​ര​ത്തി​ന​ക​ത്തോ പു​റ​ത്തോ പ​ഴു​പ്പു​ണ്ടാ​വു​ക എ​ന്നീ അ​വ​സ്ഥ​ക​ളി​ലാ​ണു കു​ളി​രും വി​റ​യ​ലും സാ​ധാ​ര​ണ കാ​ണാ​റു​ള്ള​ത്.

ശ​ക്ത​മാ​യ ത​ല​വേ​ദ​ന​യോ​ടെ​യു​ള്ള പ​നി ത​ലയ്ക്കു​ള്ളി​ലെ രോ​ഗാ​ണു ബാ​ധ​യാ​കാം. സൈ​നസൈ​റ്റി​സി​നും വ​രാം. െഡ​ങ്കിപ്പ​നി​യി​ൽ ക​ണ്ണി​നു പി​ന്നി​ലാ​ണു വേ​ദ​ന തോ​ന്നു​ന്ന​ത്.
(തുടരും)

ഡോ:​റ്റി.​ജി. മ​നോ​ജ് കു​മാ​ർ
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഹോ​മി​യോ​പ്പ​തി വ​കു​പ്പ്, ക​ണ്ണൂ​ർ
മൊ​ബൈ​ൽ 9447689239 :
[email protected]