* രക്തസമ്മർദം, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ എന്നിവ നിയന്ത്രണവിധേയമാക്കുക. എച്ച്ബിഎ1സി, ലിപിഡ് പ്രൊഫൈൽ, രക്തത്തിലെ പഞ്ചസാര എന്നിവ കൃത്യമായ ഇടവേളകളിൽ പരിശോധിപ്പിക്കുക.
*ഡോക്ടർ നിർദേശിച്ച പ്രകാരം തന്നെ മരുന്നുകൾ കഴിക്കുക.
* കൊഴുപ്പു കുറഞ്ഞതും നാരുകൾ കൂടിയതുമായ ഭക്ഷണം ശീലമാക്കുക.
* മദ്യപാനം പൂർണമായും നിർത്തുക.
* എല്ലാദിവസവും രാത്രി കാൽപാദം പരിശോധിക്കുക. മുറിവുകൾ, നിറവ്യത്യാസം, നീർക്കെട്ട്, വിരലുകൾക്കിടയിലുള്ള പൂപ്പൽബാധ, കാൽവെള്ളയിൽ ആണി, തടിപ്പ് ഇവയുണ്ടോയെന്ന് പരിശോധിക്കുക. ഇളംചൂടുവെള്ളത്തിൽ കാൽ കഴുകുക. കാൽ കഴുകിയശേഷം നന്നായി ഉണക്കിയെടുക്കുക. വിരലുകൾക്കിടയിലുള്ള വെള്ളം ഒപ്പിയെടുക്കുക. ഇത് അവിടങ്ങളിൽ പൂപ്പൽബാധ ഉണ്ടാവാതിരിക്കാൻ സഹായിക്കും.
* ചർമത്തിന്റെ മൃദുലത നിലനിർത്താൻ പെട്രോളിയം ജെല്ലി പുരുക. കാലിന്റെ അടിയിൽ ആണികൾ കണ്ടാൽ അത് റേസർ ഉപയോഗിച്ച് മുറിക്കാൻ ശ്രമിക്കരുത്. പകരം ഒരു ചർമരോഗ വിദഗ്ധന്റെ സേവനം തേടുക.
* കൃത്യമായ ഇടവേളകളിൽ ശ്രദ്ധയോടെ നഖം മുറിക്കുക. നഖത്തിന്റെ അരികുകൾ മുറിക്കാൻ ശ്രമിക്കരുത്.
* എല്ലാസമയത്തും ഷൂസ്, സോക്സ് ഇവ ഉപയോഗിക്കുക. പാദരക്ഷകൾ ഉപയോഗിക്കാതെ നടക്കരുത്. കാലിന് പാകമായ ഷൂസ് മാത്രം ഉപയോഗിക്കുക. പ്ലാസ്റ്റ്ിക് ഷൂ, അറ്റം കൂർത്തതും ഉയർന്ന ഹീൽ ഉള്ളതുമായ ഷൂസ് ഇവ ഉപയോഗിക്കരുത്.
* ഇരിക്കുന്പോൾ കാലുകൾ തറനിരപ്പിൽനിന്ന് ഉയർത്തിവയ്ക്കുക. കാലുകൾ തമ്മിൽ പിണച്ചുകൊണ്ട് ഇരിക്കരുത്.
* ശരിയായ രീതിയിൽ വ്യായാമം ചെയ്യുക. നടത്തം, നൃത്തം, നീന്തൽ, സൈക്ലിംഗ് എന്നിവ നല്ല വ്യായാമമാണ്. ഓട്ടം, ഹൈജംപ് ചെയ്യരുത്.
ശരിയായ ഭക്ഷണവും ചിട്ടയായ ജീവിതവും ഡോക്ടർമാർ നിർദേശിക്കുന്ന രീതിയിലുള്ള മരുന്നുകളുടെ ഉപയോഗവുംകൊണ്ട് പ്രമേഹബാധിതനായ ഒരാളുടെ ജീവിതം സുഗമമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനാകും എന്ന കാര്യത്തിൽ സംശയമില്ല.
ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ, കണ്ണൂർ
ഫോണ്: 04972 727828