ജീവിതശൈലിയിൽ, ഭക്ഷണക്രമത്തിൽ മാറണം മലയാളി!
Tuesday, April 10, 2018 3:34 PM IST
ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ കാ​ൻ​സ​ർ വ​ലി​യ വി​പ​ത്താ​യി​ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ആ​യു​സി​നു ഭീ​ഷ​ണി​യാകുന്ന ഘടകങ്ങളിൽ ഹാ​ർ​ട്ട് അ​റ്റാ​ക്കി​നെ കാ​ൻ​സ​ർ മ​റി​ക​ടി​ക്കാ​ൻ അ​ധി​ക​കാ​ലം വേ​ണ്ടി​വ​രി​ല്ല എ​ന്നാ​ണ് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന പ​റ​യു​ന്ന​ത്. ന​മ്മു​ടെ ജീ​വി​ത​ശൈ​ലി​യി​ൽ വ​ന്ന മാ​റ്റ​ങ്ങ​ളാ​ണ് അ​തി​നു പ്ര​ധാ​ന കാ​ര​ണം. ഗ്രാ​മ​ങ്ങ​ൾ ന​ഗ​ര​ങ്ങ​ളാ​യി മാ​റാ​നു​ള്ള വെ​ന്പ​ലി​ലാ​ണ്. അ​തി​നൊ​പ്പം മ​നു​ഷ്യ​നും മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. പ​ക്ഷേ, ശ​രീ​ര​ത്തി​ന​റി​യി​ല്ല നാം ​ഏ​തു സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​ണു ജീ​വി​ക്കു​ന്ന​തെ​ന്ന്! ന​ഗ​ര​വ​ത്ക​ര​ണ​ത്തി​നൊ​പ്പം പ​ണ്ട​ത്തെ ആ​ഹാ​ര​ക്ര​മ​ങ്ങ​ളി​ൽ നി​ന്നു നാം ​മാ​റി​യി​രി​ക്കു​ന്നു. ഫാ​സ്റ്റ്ഫു​ഡ് ക​ൾ​ച്ച​റി​ലേ​ക്കു മാ​റി​ക്കൊ​ണ്ടി​രി​ക്ക​ുന്പോ​ൾ ശ​രീ​ര​ത്തി​ലും ചി​ല മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. അ​മി​ത​വ​ണ്ണം കാ​ൻ​സ​റി​ന്‍റെ പ്ര​ധാ​ന​കാ​ര​ണ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ന​മ്മു​ടെ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളി​ൽ വ​ന്ന മാ​റ്റ​മാ​ണ് അ​മി​ത​വ​ണ്ണ​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം. അതിനുപിന്നിൽ ജ​നി​ത​ക​ഘ​ട​ക​ങ്ങ​ൾ ഉണ്ടെ​ങ്കി​ലും ഇ​തും പ്ര​ധാ​ന കാ​ര​ണ​മാ​ണ്. ഹൈ ​ഫാ​റ്റ് അ​ട​ങ്ങി​യ ഭ​ക്ഷ​ണം, ഷു​ഗ​ർ അ​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ, ഓ​യ്്‌ലിഫു​ഡ്, റെഡ് ​മീ​റ്റ്...​

നമ്മുടെ ഭക്ഷണശീലങ്ങളും ഇഷ്ടങ്ങളും മാ​റി​യി​രി​ക്കു​ന്നു. കാ​ൻ​സ​റി​നെ ത​ട​യാ​നു​ള്ള ധാ​രാ​ളം കാ​ര്യ​ങ്ങ​ൾ ന​മ്മു​ടെ ഭ​ക്ഷ​ണ​ത്തി​ലു​ണ്ട്. അ​തൊ​ക്കെ ഒ​ഴി​വാ​ക്കി​യി​ട്ട് കാ​ൻ​സർസാധ്യത വർധി പ്പിക്കുന്ന ഭ​ക്ഷ​ണം മാ​ത്രം ക​ഴി​ക്കു​ന്പോ​ൾ നാം ​കാ​ൻ​സ​ർ രോ​ഗി​ക​ളാ​യി മാ​റു​ന്നു. ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ മാ​റു​ന്പോ​ൾ ന​മ്മ​ൾ വാ​സ്ത​വ​ത്തി​ൽ കാ​ൻ​സ​റി​നെ ക്ഷ​ണി​ച്ചു​വ​രു​ത്തു​ക​യാ​ണ്. ന​ഗ​ര​വ​ത്ക​ര​ണം വ​ന്ന​തു​കൊ​ണ്ട് ജീ​വി​ത​ശൈ​ലിയും മാ​റ​ണ​മെ​ന്നു പ​റ​യു​ന്ന​താ​ണ് തെ​റ്റ്.

5 വെളുത്ത വസ്തുക്കൾ!

ഒ​രു കാ​ൻ​സ​റി​നും പിന്നിൽ ഒ​രു കാ​ര​ണം മാ​ത്രം ആ​യി​രി​ക്കി​ല്ല. പ​ല​പ​ല കാ​ര​ണ​ങ്ങ​ളു​ടെ ആ​കെ​ത്തു​ക​യാ​യി​രി​ക്കും ഒ​രു കാ​ൻ​സ​ർ. അ​തി​ൽ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ​ക്കും ജീ​വി​ത​ശൈ​ലി​ക്കും വ​ലി​യ പ​ങ്കു​ണ്ട്. അ​ശാ​സ്​ത്രീ​യ​വും അ​മി​ത​വു​മാ​യ ഭ​ക്ഷ​ണ​രീ​തി​യാ​ണ് ഭൂ​രി​പ​ക്ഷം അ​സു​ഖ​ങ്ങ​ളു​ടെ​യും കാ​ര​ണം. 5 വെ​ളു​ത്ത വ​സ്തു​ക്ക​ൾ കാ​ൻ​സ​റി​നു കാ​ര​ണ​മാ​കു​ന്ന​തായി മെഡിക്കൽ വിദഗ്ധർ സൂചിപ്പിക്കുന്നു. ഇ​തി​നെ​ക്കു​റി​ച്ച് നാം അ​റി​ഞ്ഞി​രി​ക്ക​ണം പ്ര​ത്യേ​കി​ച്ചും വീട്ടമ്മമാർ. കാ​ര​ണം, കാ​ൻ​സ​ർ പ്ര​തി​രോ​ധം തു​ട​ങ്ങേ​ണ്ട​ത് അ​ടു​ക്ക​ള​യി​ൽ നി​ന്നാ​ണ്.
1.പ​ഞ്ച​സാ​ര
2. ഉ​പ്പ്
3. ത​വി​ടു ക​ള​ഞ്ഞ അ​രി(​വൈ​റ്റ് റൈ​സ്)
4. മൈ​ദ
5. പാ​ൽ

ഈ ​അ​ഞ്ചു വ​സ്തു​ക്ക​ളും പ്ര​ശ്ന​കാ​രി​ക​ളാ​ണ്. ഇ​വ അ​മി​ത​മാ​യാ​ൽ മ​നു​ഷ്യ​ന്‍റെ ശ​രീ​ര​ത്തി​ൽ വി​ഷ​ത്തി​ന്‍റെ ഫ​ലം ചെ​യ്യും. മ​നു​ഷ്യ​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത ഉ​പ്പും പ​ഞ്ച​സാ​ര​യും അ​ധി​ക​മാ​യി ഉ​പ​യോ​ഗി​ച്ചാ​ൽ ഉ​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. ഇ​വ​യി​ൽ ഏ​റ്റ​വും ഗൗ​ര​വ​ത്തോ​ടെ കാ​ണേ​ണ്ട​തു മൈ​ദ​യു​ടെ ഉ​പ​യോ​ഗ​ത്തെ​യാ​ണ്. ഗു​രു​ത​ര​മാ​യ ആ​മാ​ശ​യ രോ​ഗ​ങ്ങ​ൾ​ക്കും കു​ട​ൽ കാ​ൻ​സ​റി​നും വ​രെ കാ​ര​ണ​മാ​കു​ന്ന മൈ​ദ​യി​ൽ നാ​രു​ക​ൾ ഒ​ട്ടും​ത​ന്നെ​യി​ല്ല. മ​നു​ഷ്യ​ശ​രീ​ര​ത്തി​ന് ഉ​പ​കാ​ര​പ്ര​ദ​മാ​യ ഒ​ന്നും​ത​ന്നെ​യി​ല്ല. പ​ണ്ടു മൈ​ദ​യും പൊ​റോ​ട്ട​യു​മൊ​ന്നും മ​ല​യാ​ളി ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല. ഇ​ന്നതു മ​ല​യാ​ളി​യു​ടെ ഇ​ഷ്ട​ഭ​ക്ഷ​ണ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. കേ​ര​ള​ത്തി​ല​ല്ലാ​തെ ഒ​രി​ട​ത്തും മൈ​ദ​വി​ഭ​വ​ങ്ങ​ൾ പ​തി​വു​ഭ​ക്ഷ​ണ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. കേ​ര​ള​ത്തി​ൽ കോ​ള​ൻ​ കാ​ൻ​സ​ർ 20 -30 ശ​ത​മാ​നം വ​ർ​ധി​ച്ചു​വെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. ഇ​തൊ​ക്കെ നോ​ക്കി​യാ​ൽ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളി​ലു​ണ്ടാ​യ മാ​റ്റം കാ​ൻ​സ​റി​നു കാ​ര​ണ​മാ​കു​ന്ന​താ​യി
കാ​ണാം.

തവിടിനെ അവഗണിക്കരുത്

മ​ല​യാ​ളി​യു​ടെ പ്ര​ധാ​ന ആ​ഹാ​ര​മാ​ണു ചോ​റ്. വിറ്റാമിൻ ഡി​യും സി​യു​മൊ​ഴി​ച്ച് എ​ല്ലാ വി​റ്റാ​മി​നു​ക​ളും തവിടിൽ ഉ​ണ്ട്. ത​വി​ടു ക​ല​ർ​ന്ന ചോ​റ് ന​മ്മു​ടെ ഭ​ക്ഷ​ണ​ശീ​ല​മാ​വ​ണം. ത​വി​ടി​ൽ ര​ണ്ടു​ത​രം ഫൈ​ബ​റു​ക​ളു​ണ്ട്. സോ​ലു​ബി​ൾ ഫൈ​ബ​റും ഇ​ൻ​സോ​ലു​ബി​ൾ ഫൈ​ബ​റും. ഇ​ൻ​സോ​ലു​ബി​ൾ ഫൈ​ബ​ർ ആ​ഹാ​ര​ത്തി​ലെ വേ​സ്റ്റി​നെ ശേ​ഖ​രി​ച്ച് ശ​രീ​ര​ത്തി​ൽ നി​ന്നു പു​റ​ന്ത​ള്ളാ​ൻ സ​ഹാ​യി​ക്കു​ന്നു. സോ​ലു​ബി​ൾ ഫൈ​ബ​ർ ലി​വ​റി​ലെ വേ​സ്റ്റി​നെ പു​റ​ന്ത​ള്ളാ​ൻ സ​ഹാ​യി​ക്കു​ന്നു.

ഇന്നു ത​വി​ടു ക​ല​ർ​ന്ന അ​രി​ക്കു പ​ക​രം പോ​ളി​ഷ്ഡ് റൈ​സ് എ​ത്തി​യി​രി​ക്കു​ന്നു. മ​ല​യാ​ളി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​ന്നു​പ​യോ​ഗി​ക്കു​ന്ന​തു ത​വി​ടു ക​ള​ഞ്ഞ വെ​ളു​ത്ത അ​രി​യാ​ണ്. ഇ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​മാ​ണ് വൈ​റ്റ് റൈ​സ്. വൈ​റ്റ് റൈ​സി​ൽ ആ​കെ​യു​ള്ള​തു സ്റ്റാ​ർ​ച്ച് മാ​ത്രം. ത​വി​ടി​ൽ മുഖ്യമായും എ​ന്താ​ണു​ള്ള​തെ​ന്നു മ​ല​യാ​ളി​ക്ക് അ​റി​യി​ല്ലെ​ന്നു തോ​ന്നു​ന്നു. ത​വി​ടി​ൽ തവിടെണ്ണ ഉ​ണ്ട്. ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ ഉ​ള്ള​തും വേ​ജി​റ്റേ​റി​യ​ൻകാ​ർ​ക്കു ക​ഴി​ക്കാ​നാ​കു​ന്ന​തു​മാ​യ ഒ​രേ​യൊ​രു ഓ​യി​ലാ​ണ് തവിടെണ്ണ. (മീ​നെ​ണ്ണ​യാ​ണ് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ളു​ടെ മ​റ്റൊ​രു ഉ​റ​വി​ടം.) ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ ഹാ​ർ​ട്ട് അ​റ്റാ​ക്കി​നെ​യും കാ​ൻ​സ​റിനെയും പ്ര​തി​രോ​ധി​ക്കും. ത​വി​ടി​ന​ക​ത്തു ബി ​കോം​പ്ല​ക്സും ഉ​ണ്ട്. പ​ക്ഷേ, നാം ​ഇ​ന്നു ത​വി​ടി​നു സ്ഥാ​നം കൊ​ടു​ത്തി​രി​ക്കു​ന്ന​ത് കാ​ലി​ത്തൊ​ഴു​ത്തി​ലാ​ണ്; പ​ശു​വി​നു തീ​റ്റ​യാ​യി. ഇ​തി​നൊ​രു മാ​റ്റം ഉ​ണ്ടാ​യി​ല്ലാ എ​ങ്കി​ൽ ബ്രൗ​ണ്‍ റൈ​സ് ന​മ്മു​ടെ ക​ൾ​ച്ച​റാ​യി മാ​റി​യി​ല്ല എ​ങ്കി​ൽ, ബ്രൗ​ണ്‍ ബ്ര​ഡ് ന​മ്മു​ടെ ക​ൾ​ച്ച​റാ​യി മാ​റി​യി​ല്ല എങ്കി​ൽ, ഗോ​ത​ന്പി​ലെ ത​വി​ട് ന​മ്മു​ടെ ക​ൾ​ച്ച​റാ​യി മാ​റി​യി​ല്ല എ​ങ്കി​ൽ മ​ല​യാ​ളി​യു​ടെ മു​ഖ്യാ​ഹാ​രം ചോ​റ് ആ​യ സ്ഥി​തി​ക്ക് നാം ​അ​പ​ക​ട​ത്തി​ലേ​ക്കു പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.


കൊളസ്ട്രോൾ മീഡിയേറ്റർ!

ന​മു​ക്കൊ​ക്കെ ധാ​ര​ണ​യു​ണ്ട് പാ​ൽ എ​ന്ന​തു സ​ന്പൂ​ർ​ണ ആ​ഹാ​ര​മാ​ണെ​ന്ന്. അ​ങ്ങ​നെ ആ​യി​രു​ന്നു. ഡ​യ​റ്റീ​ഷ​നോ​ടോ ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​റോ​ടോ ചോ​ദി​ച്ചു​നോ​ക്കൂ. ആ​ര് പാ​ൽ നി​ർ​ദേ​ശി​ക്കും? ആ​രും കൊ​ടു​ക്കാ​റി​ല്ല. ഹാ​ർ​ട്ട് അ​റ്റാ​ക്ക് വ​ന്ന ആ​ളി​നോ​ടു പാ​ൽ കു​ടി​ക്കാ​ൻ പ​റ​യു​മോ‍? കാ​ര​ണം കൊ​ള​സ്ട്രോ​ൾ. അ​തു പ്ര​ശ്ന​മാ​ണ്. എ​ല്ലാ കാ​ൻ​സ​റു​ക​ളി​ലും കൊ​ള​സ്ട്രോ​ൾ ഒ​രു മീ​ഡി​യേ​റ്റ​റാ​ണ്. കാ​ര​ണം, ഹോ​ർ​മോ​ണ്‍ ഡി​പ്പ​ൻ​ഡ​ന്‍റാ​ണ് കാ​ൻ​സ​റു​ക​ൾ. പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ, ബ്ര​സ്റ്റ് കാ​ൻ​സ​ർ, ഓ​വേ​റി​യ​ൻ കാ​ൻ​സ​ർ, ഇ​ന്‍റ​സ്റ്റ​യി​ൻ കാ​ൻ​സ​ർ എ​ന്നി​വ​യെ​ല്ലാം കൊ​ള​സ്ട്രോ​ൾ ഡി​പ്പ​ൻ​ഡ​ന്‍റാ​ണ്.

ഏ​തു വ​സ്തു ഒ​രാ​ൾ​ക്കു കാ​ൻ​സ​ർ ഉ​ണ്ടാ​ക്കു​ന്നു​വോ അ​തി​നെ​യാ​ണു കാ​ർ​സി​നോ​ജ​ൻ എ​ന്നു പ​റ​യു​ന്ന​ത്. അ​ത് അ​ന്ത​രീ​ക്ഷ​മ​ലി​നീ​ക​ണ​മാ​വാം, പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​വാം, ഫാ​റ്റാ​വും. മു​ക​ളി​ൽ സൂ​ചി​പ്പി​ച്ച കാ​ര്യങ്ങളുമാവാം.

ജീവിതശൈലി മാറണം

കാ​ൻ​സ​ർ​സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നാ​യി ലോ​ക​മെ​ന്പാ​ടും നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന പ്ര​തി​രോ​ധ​മാ​ർ​ഗ​ങ്ങ​ളി​ൽ പ്രഥമവും പ്രധാനവുമാ​ണ് വ്യാ​യാ​മം. പ​ക്ഷേ, ന​ഗ​ര​വ​ത്ക​ര​ണം, വൈ​റ്റ് കോ​ള​ർ ജോ​ബ്... അ​വി​ടെ വ്യാ​യാ​മ​ത്തി​നൊ​ന്നും ന​മു​ക്കു സ​മ​യ​മി​ല്ല. ന​മ്മു​ടെ ജീ​വി​ത​ശൈ​ലി​യി​ൽ ഇ​ങ്ങ​നെ മാ​റ്റ​ങ്ങ​ൾ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ ശരീ​ര​വും അ​തി​നോ​ടു പ്ര​തി​ക​രി​ക്കും.
ഇ​റ​ച്ചി കാ​ൻ​സ​റു​ണ്ടാ​ക്കു​ന്നു​വെ​ന്നു പ​റ​ഞ്ഞ് ഇ​റ​ച്ചി ക​ഴി​ക്കു​ന്ന​വ​രെ കു​റ്റ​പ്പെ​ടു​ത്താ​റു​ണ്ട്. പ​ക്ഷേ, ജീ​വി​ത​ത്തി​ൽ ഒ​രു പ്രാ​വ​ശ്യം പോ​ലും ഇ​റ​ച്ചി ക​ഴി​ച്ചി​ട്ടി​ല്ലാ​ത്ത​വ​രി​ൽ എ​ന്തു​കൊ​ണ്ട് ഇ​ന്‍റ​സ്റ്റ​യി​ൻ കാ​ൻ​സ​ർ ഉ​ണ്ടാ​കു​ന്നു? കോ​ള​ൻ കാ​ൻ​സ​ർ ഉ​ണ്ടാ​കു​ന്നു‍? ഏ​റ്റ​വു​മ​ധി​കം നെയ്യ്, ​പാ​ൽ, പ​ഞ്ച​സാ​ര എ​ന്നി​വ​യൊ​ക്കെ അ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടാ​വാം. അ​പ്പോ​ൾ ന​മ്മു​ടെ ലൈ​ഫ് സ്റ്റൈ​ൽ മാ​റ​ണം എ​ന്നു​ത​ന്നെ പ​റ​യേ​ണ്ടി​വ​രു​ന്നു. ന​മ്മ​ൾ ജീ​വി​ത​ത്തെ​ക്കു​റി​ച്ചു ചി​ന്തി​ക്ക​ണം. മ​ലി​നീ​ക​ര​ണ​ത്തെ മാ​ത്രം കു​റ്റം പ​റ​ഞ്ഞി​ട്ടു കാ​ര്യ​മി​ല്ല.

മുന്നറിയിപ്പുകൾ  അവഗണിക്കരുത്

എ​ല്ലാ കാ​ൻ​സ​റു​ക​ൾ​ക്കും വാ​ണിം​ഗ് സി​ഗ​്ന​ലു​ക​ളു​ണ്ട്. മ​ല​ത്തി​ലൂ​ടെ ബ്ല​ഡ് പോ​യാ​ൽ ആ​വ​റേ​ജ് മ​ല​യാ​ളി പൈ​ൽ​സി​നെ​ക്കു​റി​ച്ചു മാ​ത്ര​മേ ചി​ന്തി​ക്കു​ക​യു​ള്ളൂ. കാ​ൻ​സ​റി​ന്‍റെ ല​ക്ഷ​ണ​വും ബ്ലീ​ഡീ​ങ്ങാ​ണ്. അ​കാ​ര​ണ​മാ​യ വി​ശ​പ്പി​ല്ലാ​യ്മ ആ​മാ​ശ​യ കാ​ൻ​സ​റി​ന്‍റെ ല​ക്ഷ​ണ​മാ​വാം. ച​ർ​മ​ത്തി​ലു​ണ്ടാ​കു​ന്ന ചെ​റി​യ മാ​റ്റ​ങ്ങ​ളെ മ​റു​കെ​ന്നോ അ​ല​ർ​ജി​യെ​ന്നോ ഒ​ക്കെ പ​റ​ഞ്ഞ് അ​തി​നെ അ​വ​ഗ​ണി​ക്കാ​റു​ണ്ട് പ​ല​പ്പോ​ഴും ന​മ്മ​ൾ. ചു​മ​ച്ചു ചോ​ര തു​പ്പി​യാ​ൽ ന​മ്മു​ടെ ധാ​ര​ണ ടി​ബി എ​ന്ന​തി​ൽ ഒ​തു​ങ്ങും. കാ​ൻ​സ​റി​നും ഇ​തു​ത​ന്നെ​യാ​ണു ല​ക്ഷ​ണം. ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന മു​ഴ​ക​ൾ​ക്ക​ക​ത്ത് കാ​ൻ​സ​റു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ച്ചു ക​ണ്ടു​പി​ടി​ക്കേ​ണ്ട​തു ന​മ്മു​ടെ ധാ​ർ​മി​ക​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. അ​തു​പോ​ലെ​ത​ന്നെ വ​ജൈ​ന, മലാശയം,തൊണ്ട..​. ഏ​തു ഭാ​ഗ​ത്തു നി​ന്നു​മു​ണ്ടാ​കു​ന്ന അ​സാ​ധാ​ര​ണ​മാ​യ ഡി​ഡ്ചാ​ർ​ജു​ക​ൾ - ബ്ലീ​ഡിം​ഗ് ചി​ല​പ്പോ​ൾ കാ​ൻ​സ​റി​ന്‍റെ പ്രാ​രം​ഭ ല​ക്ഷ​ണ​മാ​വാം. പ​ല​പ്പോ​ഴും ന​മ്മ​ൾ ഇതൊ​ക്കെ അ​വ​ഗ​ണി​ക്കു​ന്നു. സ്വ​യം ചി​കി​ത്സ​ക​രാ​വു​ന്നു. അ​ല്ലെ​ങ്കി​ൽ ഡോ​ക്ട​റെ കാ​ണു​ന്ന​തു നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്നു. ഇ​ത്ത​രം ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്പോ​ൾ പ​ല​പ്പോ​ഴും ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാ​ൻ പ​റ്റാ​ത്ത സി​റ്റ്വേ​ഷ​നി​ലേ​ക്കേു ന​മ്മ​ൾ എ​ത്ത​പ്പെ​ടു​ന്നു. ഇ​തി​നു മാ​റ്റ​മു​ണ്ടാ​വ​ണം. നാം സ്വ​യം ചി​കി​ത്സ​ക​രാ​കാ​തെ വി​ദ​ഗ്ധ ചി​കി​ത്സ​ക​രെ പോ​യി​ക്ക​ണ്ട് ഇ​ത്ത​രം ല​ക്ഷ​ണ​ങ്ങ​ൾ അ​സു​ഖ​മാ​ണോ അ​ല്ല​യോ എ​ന്നു ക​ണ്ടെ​ത്ത​ണം. വാ​ണിം​ഗ് സി​ഗ്ന​ലു​ക​ളെ പ​രി​ഗ​ണി​ക്കാ​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി സ്വാ​യ​ത്ത​മാ​ക്കാ​നും വ്യാ​യാ​മം ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​നു​മു​ള്ള മ​നോ​ഭാ​വത്തിലേക്കു മലയാളി എത്തണം.

വിവരങ്ങൾ:
ഡോ. തോമസ് വർഗീസ്
MS FICS(Oncology) FACS സീനിയർ കൺസൾട്ടന്‍റ് & സർജിക്കൽ ഓങ്കോളജിസ്റ്റ്,
Renai Medicity, കൊച്ചി & പ്രസിഡന്‍റ്, കേരള കാൻസർ കെയർ സൊസൈറ്റി‌‌
ഫോൺ: 9447173088