കുട്ടികളിലെ ശ്വാസകോശ രോഗങ്ങൾ
Thursday, November 23, 2017 5:08 AM IST
വളർച്ചയുടെ കാലഘട്ടത്തിൽ കുട്ടികളിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഏറെ കാണപ്പെടുന്നു. ജനനം മുതൽ ആറ് മാസം വരെ കുഞ്ഞുങ്ങൾക്ക് അമ്മയുടെ മുലപ്പാലിൽ നിന്നും ഒരുവിധം അസുഖങ്ങൾക്കെതിരെ പ്രതിരോധ ശക്തി ലഭിക്കുന്നു.

ശക്തി കുറയുന്നത് ശ്വാസകോശ രോഗങ്ങൾക്ക് പ്രധാന കാരണം. എപ്പോഴും വീടിനുള്ളിൽ തന്നെ അടച്ച് പൂട്ടി കഴിയുക, പുറത്തുള്ള കളിയും വായു സന്പർക്കവും ഇല്ലാതാവുക, ടിന്നിലടച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗം, പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗമില്ലായ്മ ഇവയെല്ലാം പ്രതിരോധശക്തി കുറയാൻ കാരണമാണ്.

ചില മുൻകരുതലുകൾ

* ഉറങ്ങുന്പോൾ ഫാനിന്‍റെ കാറ്റ് നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.
* മുറിയിൽ നനഞ്ഞ തുണികൾ വിരിച്ച് ഈർപ്പം നിലനിർത്തരുത്. തീക്ഷ്ണഗന്ധമുള്ള പൗഡറുകൾ, സോപ്പ് ഇവ കുട്ടികളിൽ ഉപയോഗിക്കാതിരിക്കുക.
* കുഞ്ഞുങ്ങൾക്ക് കിടന്ന് കൊണ്ട് മുലപ്പാൽ കൊടുക്കുന്നത് ഒഴിവാക്കുക.
* കുട്ടികൾ കുളിച്ച് വിയർത്തതിനു ശേഷം ഉടനെ തന്നെ കുളിക്കുന്നത് ഒഴിവാക്കുക.
* ചൂടുള്ള കാലാവസ്ഥയിൽ വളരെ തണുത്ത സാധനങ്ങൾ ഉദാ: ഐസ് ക്രീം, ശീതളപാനീയങ്ങൾ ഇവ ഒഴിവാക്കുക.
* ബസിലോ ബൈക്കിലോ സഞ്ചരിക്കുന്പോൾ കാറ്റേൽക്കാതെ ചെവി മൂടി കെട്ടുക.
* വീടിനുചുറ്റും ചപ്പുചവറുകൾ കത്തിച്ച പുകയേൽക്കാതിരിക്കുക. മുറികൾക്കുള്ളിൽ പുക കയറുന്നത് തടയുക.
* കൊതുക്, പാറ്റ ഇവയെ തുരത്താൻ ഉപയോഗിക്കുന്ന സ്്രപേ ചില കുട്ടികളിൽ അലർജി ഉണ്ടാക്കുന്നു.

* സ്വന്തം കുട്ടികളെ ഓർത്തെങ്കിലും വീട്ടിൽ പുകവലിക്കുന്നത് ഒഴിവാക്കുക.
* പഴകിയ വസ്ത്രങ്ങൾ, പുസ്തകങ്ങൾ, പത്രങ്ങൾ ഇവ കെട്ടി സൂക്ഷിച്ച് വയ്ക്കുന്നത് ഒഴിവാക്കുക.
* വീട്ടുമൃഗങ്ങളെ കഴിവതും വീട്ടിനുള്ളിൽ നിന്നും മാറ്റി നിർത്തുകയും കുട്ടികൾ അവയുമായി അടുത്തിടപഴകുന്നതും ഒഴിവാക്കുക.

ദീർഘകാലമായി തുടരുന്ന ശ്വാസകോശ രോഗങ്ങൾക്ക് ചികിത്സിക്കുന്പോൾ അവയ്ക്ക് കാരണമാകാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ കൂടി ശ്രദ്ധിക്കേണ്ടതാണ്. ആയുർവേദ മരുന്നുകൾ കഴിച്ച് രോഗശമനം ഉണ്ടായതിനുശേഷം പ്രായമനുസരിച്ച് ഡോക്ടറുടെ നിർദേശപ്രകാരം പ്രതിരോധശക്തിയും ആരോഗ്യവും വർധിപ്പിക്കുന്നതിനായി സേവിക്കാവുന്ന രസായനങ്ങൾ ലഭ്യമാണ്. അതോടൊപ്പം തന്നെ ശ്വാസകോശത്തിന്‍റെയും അനുബന്ധ അവയവങ്ങളുടെയും ബലവും ആരോഗ്യവും വർധിപ്പിക്കുന്നതിനായി യോഗ, പ്രാണായാമം മുതലായവ ശീലിക്കുന്നതും നല്ലതാണ്. ശരിയായ ശുചിത്വവും ഭക്ഷണശീലങ്ങളും ദിനചര്യയും ശ്രദ്ധിച്ചാൽ ഒരു പരിധിവരെ കുട്ടികളിലെ ശ്വാസകോശ രോഗങ്ങൾക്ക് പരിഹാരമാകും.

||

Dr. ഇന്ദു ശശികുമാർ MD (Ay)
അമല ആയുർവേദിക് ഹോസ്പിറ്റൽ & റിസർച്ച് സെന്‍റർ