മാനസിക സമ്മർദം കുറയ്ക്കാനുള്ള അഞ്ച് പൊടിക്കൈകൾ
Monday, October 30, 2017 12:05 AM IST
നവംബർ ഒന്ന് മാനസീക സമ്മർദ അവബോധ ദിനം

ഒരു വ്യക്തിയുടെ ആരോഗ്യത്തെ മാനസികമായും ശാരീരികമായും പ്രതികൂലമായി ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് സ്ട്രെസ് അഥവ മാനസിക സമ്മർദം. മനസിക സമ്മർദത്തിന്‍റെ ഏറ്റവും സാധാരണമായ ഫലങ്ങൾ ആണ് ഏകാഗ്രത നഷ്ടമാകുക, പ്രകോപനം, ശരീര വേദന, തലവേദന, വിശപ്പിൽ ഉണ്ടാകുന്ന ഗുരുതരമായ മാറ്റങ്ങൾ, മാനസിക സ്ഥിതിയിലെ വ്യതിയാനങ്ങൾ എന്നിവ.ആദ്യഘട്ടത്തിൽ തന്നെ ചികിത്സിച്ചില്ലെങ്കിൽ, മാനസിക സമ്മർദം മൂർച്ഛിക്കുകയും അത് വിഷാദരോഗത്തിന് വഴിയൊരുക്കുകയും ചെയ്യും.

എന്നിരുന്നാലും, ചില ലളിതമായ ചില പൊടിക്കൈകളിലൂടെ മാനസിക സമ്മർദം നിയന്ത്രിക്കാനാകും. ഈ മാനസിക സമ്മർദ്ദ അവബോധ ദിനത്തിൽ ഡോ. ഹരിപ്രസാദ് വി. ആർ., റിസേർച്ച് അസോസിയേറ്റ് (റിസേർച്ച് ആൻഡ് ഡെവെലോപ്മെന്‍റ്), ദി ഹിമാലയ ഡ്രഗ് കന്പനി, നിങ്ങളുടെ ജീവിതത്തിൽ എളുപ്പത്തിൽ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കുന്ന അഞ്ച് പൊടിക്കൈകളെ കുറിച്ച് വിശദീകരിക്കുന്നു.

മാനസിക സമ്മർദത്തിന്‍റെ കാരണം തിരിച്ചറിയുക: നിങ്ങളുടെ സമ്മർദ്ദത്തിന്‍റെ മൂല കാരണം മനസ്സിലാക്കാൻ ഏകാന്തമായി കുറച്ച് സമയം ചിലവഴിക്കുക. കാരണങ്ങൾ കുറിച്ചു വയ്ക്കുകയും അതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യുകയും ചെയ്യുക. ഇത് സമ്മർദം നിയന്ത്രിക്കാൻ സഹായിക്കും.

ഹെർബൽ പരിഹാരങ്ങൾ തേടുകഃ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഹെർബൽ സപ്ലിമെന്‍റുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. ആയുർവേദ ഗ്രന്ഥങ്ങളും ആധുനിക ഗവേഷണവും പ്രകാരം, പച്ചമരുന്നായ അശ്വഗന്ധക്ക് നാഡീവ്യവസ്ഥ, എൻഡോക്രൈൻ ഗ്രന്ഥികൾ, രോഗപ്രതിരോധ സംവിധാനങ്ങൾ എന്നിവയ്ക്കിടയിൽ ആരോഗ്യമുള്ള സംതുലനം നിലനിർത്തുന്നതിന് സഹായിക്കുന്ന പുനരുജ്ജീവകങ്ങളായ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.


പതിവായി വ്യായാമം ചെയ്യുക: അടുത്തുള്ള യോഗ സെന്‍റർ / ജിം സന്ദർശിക്കുകയോ അല്ലെങ്കിൽ പതിവായി നടക്കുകയോ ചെയ്യുക. ഇത് മാനസിക സമ്മർദ്ദം ഒഴിവാക്കുകയും ശരീരത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. ഏതാനും മിനിറ്റുകൾക്കുള്ള ധ്യാനം നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുകയും ശ്വസന വ്യായാമങ്ങൾ നിങ്ങളുടെ ശരീരത്തിന്‍റെ പേശികളിലെ സമ്മർദം ഒഴിവാക്കുകയും ചെയ്യുന്നു.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക: നിങ്ങളുടെ ഭക്ഷണക്രമവും മാനസിക സമ്മർദവും തമ്മിൽ നേരിട്ട് ബന്ധമുണ്ട്. സമ്മർദ്ദം മൂലം അധിക ഭക്ഷണം കഴിക്കുന്നത് സാധാരണമാണ്. ഇതിന്‍റെ ഫലമായി നമ്മൾ ജങ്ക് ഫുഡിന് അടിമ പെട്ടേക്കാം. എല്ലായ്പ്പോഴും പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ ലഘുഭക്ഷണങ്ങൾ ഒഴിവാക്കുക, പകരം പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുക. ഉയർന്ന അളവിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യവും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായകമാണ്.

പതിവായുള്ള ഉറക്ക സമയം നിലനിർത്തുക: ഒരു വ്യക്തിക്ക് സാധാരണയായി പ്രവർത്തിക്കാൻ ദിവസവും 7-9 മണിക്കൂർ ഉറക്കം ആവശ്യമാണ്. പതിവ് ഉറക്ക രീതി നിലനിർത്തുന്നതിലൂടെ ഉണരുന്നതിന് മുൻപ് നിങ്ങൾക്ക് ആവശ്യത്തിന് ഉറക്കം ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ സാധിക്കും.

മാനസിക സമ്മർദം നിയന്ത്രിക്കാനും സന്തോഷകരമായ ജീവിതം നയിക്കാനും ഈ ലളിതമായ നടപടിക്രമങ്ങൾ പാലിക്കുക.

||

ഡോ. ഹരിപ്രസാദ്
ഹിമാലയ ഡ്രഗ് കന്പനി