ആരോഗ്യം കാക്കുന്ന ഒരു അദ്ഭുത പാനീയം
Thursday, July 6, 2017 5:40 AM IST
പ​ല ത​ര​ത്തി​ലു​ള്ള ജ്യൂ​സു​ക​ൾ ന​മ്മ​ൾ​ക്കു ചു​റ്റും ല​ഭ്യ​മാ​ണ്. എ​ന്നാ​ൽ ആ​രോ​ഗ്യദാ​യ​ക​മാ​യ ഘ​ട​ക​ങ്ങ​ൾ അ​ട​ങ്ങി​യി​രി​ക്കു​ന്ന ജ്യൂ​സു​ക​ൾ ചു​രു​ക്ക​മാ​യി​രി​ക്കും. പ​ക്ഷെ അ​തി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യി​രി​ക്കു​ക​യാ​ണ് മാ​ത​ള നാ​ര​ങ്ങ ജ്യൂ​സ്. നൂ​റി​ല​ധി​കം ഗു​ണ​ഘ​ട​ക​ങ്ങ​ൾ അ​ട​ങ്ങി​യ ഫ​ല​വ​ർ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് മാ​ത​ള​നാ​ര​ങ്ങ. മാ​ത​ള നാ​ര​ങ്ങ ജ്യൂ​സ് പതിവായി കു​ടി​ക്കുന്നതി ഗു​ണ​ങ്ങ​ൾ താ​ഴെ പ​റ​യു​ന്നു.

1. ആ​ന്‍റി​യോ​ക്സി​ഡ​ന്‍റി​ൽ ഒ​ന്നാ​മ​ൻ

മാ​ത​ള​നാ​ര​ങ്ങ​യു​ടെ ക​ടും ചു​വ​പ്പു നി​റ​ത്തി​ലാ​ണ് ആ​രോ​ഗ്യ​ത്തി​നു​ത​കു​ന്ന ഫ​ല​ങ്ങ​ൾ കൂ​ടു​ത​ലാ​യും അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ഗ്രീ​ൻ ടീ, ​റെ​ഡ് വൈ​ൻ എ​ന്നി​വ​യെ അ​പേ​ക്ഷി​ച്ച് മ​നു​ഷ്യ ശ​രീ​ര​ത്തി​ലെ കോ​ശ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള ക​ഴി​വ് മാ​ത​ള നാ​ര​ക​ത്തി​നു കൂ​ടു​ത​ലാ​ണ്. ദ​ഹ​നം സം​ബ​ന്ധി​ച്ചു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ൾ​പ്പ​ടെ നി​ര​വ​ധി രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ക​ഴി​വ് മാ​ത​ള നാ​ര​ങ്ങ​യ്ക്കു​ണ്ട്.

2. വി​റ്റാ​മി​ൻ സി

​ഒ​രു ഗ്ലാ​സ് മാ​ത​ള​നാ​ര​ങ്ങ​യു​ടെ ജ്യൂ​സി​ൽ മ​നു​ഷ്യ​ന് ഒ​രു ദി​വ​സം ആ​വ​ശ്യ​മു​ള്ള​താ​യ 40 ശ​ത​മാ​നം വി​റ്റാ​മി​ൻ സി ​അ​ട​ങ്ങി​യി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല ശ​രീ​ര​ത്തി​ലെ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യും.

3. കാ​ൻ​സ​റി​ന്‍റെ അ​ന്ത​ക​ൻ

മു​ൻ​പ് ന​ട​ത്തി​യ ഗ​വേ​ഷ​ണ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ​ത് കാ​ൻ​സ​റി​നു കാ​ര​ണ​മാ​യ കോ​ശ​ങ്ങ​ൾ മാ​ത​ള​നാ​ര​ങ്ങ ന​ശി​പ്പി​ക്കു​മെ​ന്നാ​ണ്. എ​ല്ലാ ദി​വ​സ​വും ഭ​ക്ഷ​ണ​ത്തി​ൽ മാ​ത​ള​നാ​ര​ങ്ങ ജ്യൂ​സ് ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ കാ​ൻ​സ​റി​നെ കു​റി​ച്ചോ​ർ​ത്ത് ദു​ഖി​ക്കു​ക​യേ വേ​ണ്ട.

4. അ​ൾ​സ്ഹൈ​മേ​ഴ്സ് ത​ട​യും

മാ​ത​ള​നാ​ര​ങ്ങ​യും മാ​ത​ള​നാ​ര​ങ്ങാ ജ്യൂ​സും ഓ​ർ​മ ശ​ക്തി​കൂ​ട്ടു​ക​യും മ​റ​വി​യെ ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്യും.


5. ദ​ഹ​നം

വി​ശ​പ്പ് വ​ർ​ധി​പ്പി​ക്കാ​ൻ ഉ​ത്ത​മ​മാ​ണ് മാ​ത​ള​നാ​ര​ങ്ങ ജ്യൂ​സ്. മാ​ത്ര​മ​ല്ല ദ​ഹ​ന​വും സു​ഖ​പ്ര​ദ​മാ​ക്കു​ന്നു. കു​ട​ൽ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളും മാ​ത​ള​നാ​ര​ങ്ങ ഇ​ല്ലാ​താ​ക്കു​ന്നു.

6. സ​ന്ധി​വാ​ത​ത്തി​ന് ഉ​ത്ത​മം

മു​ട്ടി​ലെ തേ​യ്മാ​നം, ആ​മ​വാ​തം എ​ന്നി​വ​യു​ൾ​പ്പ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് മാ​ത​ള​നാ​ര​ങ്ങ ജ്യൂ​സ് അ​ത്യു​ത്ത​മ​മാ​ണ്. മാ​ത്ര​മ​ല്ല മാ​ത​ള​നാ​ര​ങ്ങ ക​ഴി​ച്ചാ​ൽ സ​ന്ധി​വേ​ദ​ന​യും ഇ​ല്ലാ​യ്മ ചെ​യ്യാം.

7. ഹൃ​ദ്രോ​ഗ​ത്തി​ൽ നി​ന്നും മോ​ച​നം

മാ​ത​ള​നാ​ര​ങ്ങ ഭ​ക്ഷ​ണ​ത്തി​ൽ നി​ർ​ബ​ന്ധ​മാ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ മ​നു​ഷ്യ​ഹൃ​ദ​യ​ത്തെ​യും ധ​മ​നി​ക​ളെ​യും സം​ര​ക്ഷി​ക്കും. കൂ​ടാ​തെ ര​ക്ത​യോ​ട്ടം സു​ഗ​മ​മാ​ക്കു​ന്ന​തി​നും കൊ​ള​സ്ട്രോ​ൾ നി​യ​ന്ത്രി​ക്കു​വാ​നും സ​ഹാ​യ​ക​മാ​ണ്.

8. ര​ക്ത​സ​മ്മ​ർ​ദം കു​റ​യ്ക്കു​ന്നു

അ​മി​ത​മാ​യി ര​ക്ത​സ​മ്മ​ർ​ദ​മു​ണ്ടെ​ങ്കി​ൽ നി​ർ​ബ​ന്ധ​മാ​യും മാ​ത​ള​നാ​ര​ങ്ങ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. കാ​ര​ണം ര​ക്ത​സ​മ്മ​ർ​ദം കു​റ​യ്ക്കു​ന്ന​തി​നാ​യി ഡോ​ക്ട​ർ​മാ​ർ പോ​ലും നി​ർ​ദേ​ശി​ക്കു​ന്ന​ത് മാ​ത​ള​നാ​ര​ങ്ങ സ്ഥി​ര​മാ​യി ക​ഴി​ക്കു എ​ന്നാ​ണ്.

വി​റ്റാ​മി​ൻ സി ​കൂ​ടു​ത​ൽ ഉ​ള്ള​തി​നാ​ൽ ത്വ​ക്കി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നും മാ​ത​ള​നാ​ര​ങ്ങ ഫ​ല​പ്ര​ദ​മാ​ണ്. ശ​രീ​ര​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ കോ​ള​ജെ​ൻ, ഇ​ലാ​സ്റ്റീ​ൻ എ​ന്നീ പ്രോ​ട്ടീ​നു​ക​ൾ മാ​ത​ള​നാ​ര​ങ്ങ​യി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് മു​ഖ​ത്തെ ചു​ളി​വു​ക​ളും പാ​ടു​ക​ളും ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ മാ​ത​ള​നാ​ര​ങ്ങ​യ്ക്ക് സാ​ധി​ക്കും.