Home   | Editorial   | Leader Page   | Latest News   | Local News   |Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral
Back to Home


ഫിസിയോതെറാപ്പി -ആധുനിക വൈദ്യശാസ്ത്രത്തിനൊരു മുതൽക്കൂട്ട്
രോഗികളുടെ പ്രശ്നങ്ങളെ ശാസ്ത്രീയമായി മനസ്സിലാക്കി ഭൗതിക സ്രോതസ്സുകളും, വ്യായാമങ്ങളും, നൂതന ചികിത്സാരീതികളും ഉപയോഗിച്ച് രോഗശാന്തി പ്രദാനം ചെയ്യുന്ന വൈദ്യശാസ്ത്രശാഖയാണ് ഫിസിയോതെറാപ്പി. രോഗി, കുടുംബാഗങ്ങൾ, ഫിസിയോതെറാപ്പിസ്റ്റ്, മറ്റ് ആരോഗ്യ വിദഗ്ധർ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് ഫിസിയോതെറാപ്പിയെ ഫലപ്രദമാക്കുന്നത്.

ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുന്പോൾ......

ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പിതാവായ ഹിപ്പോക്രേറ്റ്സിന്‍റെ കാലം മുതൽക്കേ ഫിസിയോതെറാപ്പിയിലെ പല ചികിത്സാരീതികളും പ്രാബല്യത്തിലുണ്ടായിരുന്നു.

വൈദ്യശാസ്ത്രരംഗത്തെ ഒരു വ്യത്യസ്ത ശാഖയായി ഫിസിയോതെറാപ്പി അംഗീകരിക്കപ്പെടുന്നത് 1813-ാം ആണ്ടിൽ സ്വീഡനിലാണ്.

ആധുനിക ഫിസിയോതെറാപ്പിയുടെ ആവിർഭാവം 19-ാം നൂറ്റാണ്ടിന്‍റെ അവസാന ദശകങ്ങളിൽ ബ്രിട്ടനിൽ ആണെന്ന് കരുതപ്പെടുന്നു.

എന്താണ് ഒരു ഫിസിയോതെറാപ്പിസ്റ്റ് ചെയ്യുന്നത്?

രോഗനിർണ്ണയത്തിലും ചികിത്സയിലുമുള്ള തങ്ങളുടെ നൈപുണ്യം ഉപയോഗിച്ച് ശൈശവം മുതൽ വാർദ്ധക്യം വരെയുള്ള ഘട്ടങ്ങളിൽ നമുക്ക് ഉണ്ടായേക്കാവുന്ന വിവിധ തരം രോഗങ്ങളെയും, ശസ്ത്രക്രിയാനന്തര ബുദ്ധിമുട്ടുകളെയും, മറ്റു ആരോഗ്യസംബന്ധമായ പ്രശ്നങ്ങളെയും മനസ്സിലാക്കുകയും ഉചിതമായ ചികിത്സ നൽകുകയും ചെയ്യുന്നു.

രോഗങ്ങൾക്ക് അനുസൃതമായ വ്യായാമമുറകൾ, വിവിധ ഫ്രീക്വൻസിയിലുള്ള വൈദ്യുതതരംഗങ്ങൾ, മറ്റു ഭൗതിക സ്രോതസ്സുകൾ എന്നിവയുടെ സഹായത്തോടെ വേദന ശമിപ്പിക്കുകയും, ചലനശേഷി വീണ്ടെടുക്കുകയും, ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.

മൂവ്മെന്‍റ് അനാലിസിസ്, ഡ്രൈനീഡിലിംഗ്, ജോയിന്‍റ് മൊബിലൈസേഷൻ, ടേപ്പിംഗ്, മാനുവൽ തെറാപ്പി തുടങ്ങിയ നൂതന ചികിത്സാരീതികളും രോഗ നിവാരണത്തിനായി ഉപയോഗിക്കുന്നു.

ജീവിതശൈലീ രോഗങ്ങളെയും തൊഴിൽജന്യ അസുഖങ്ങളെയും പ്രതിരോധിക്കുന്നതുവഴി ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ സഹായിക്കുന്നു.

എന്തിനെല്ലാം ഫിസിയോതെറാപ്പി തേടാം?

* ശ്വാസകോശസംബന്ധമായ രോഗങ്ങൾ
* അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ
* നാഡീ സംബന്ധമായ അസുഖങ്ങൾ
* ശസ്ത്രക്രിയാനന്തര ബുദ്ധിമുട്ടുകൾ
* ജ·നായുള്ള ചലനവൈകല്യങ്ങൾ
* മസ്തിഷ്ക സംബന്ധമായ അസുഖങ്ങൾ
* ഗർഭകാല ശാരീരികാസ്വാസ്ഥ്യങ്ങൾ
* പ്രസവാനന്തര ബുദ്ധിമുട്ടുകൾ
* പേശീ സംബന്ധമായ പ്രശ്നങ്ങൾ
* അർബുദം മൂലമുള്ള കഷ്ടതകൾ
* ജീവിതശൈലീ രോഗങ്ങൾ
* വാർദ്ധക്യ സഹജമായ അസുഖങ്ങൾ

ഫിസിയോതെറാപ്പി-എത്രനാൾ?

ഓരോ രോഗിയും വ്യത്യസ്തരാണ്. അതുകൊണ്ടുതന്നെ ഓരോരുത്തരുടേയും രോഗപ്രതിരോധശേഷിയും, രോഗലക്ഷണങ്ങളും രോഗനിവാരണത്തിനെടുക്കുന്ന സമയവും വ്യത്യസ്തമായിരിക്കും.

ഫിസിയോതെറാപ്പിക്കായി എത്രനാൾ വേണ്ടിവരും എന്നു ചിന്തിക്കുന്നതിനേക്കാൾ രോഗനിവാരണത്തിനായി ആ കാലയളവിൽ പടിപടിയായി എന്തെല്ലാം നേടിയെടുക്കാം എന്ന ലക്ഷ്യബോധമാണ് ഉണ്ടായിരിക്കേണ്ടത്.

ചികിത്സ തേടുന്നതിനൊപ്പം തന്നെ പരിശീലനം ലഭിച്ച വ്യായാമമുറകൾ സ്വയം അഭ്യസിക്കുകയാണെങ്കിൽ രോഗനിവാരണം വേഗത്തിലാക്കുവാൻ സാധിക്കുന്നതാണ്.

ഫിസിയോതെറാപ്പിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ

ആയുർവേദത്തിന്‍റെ ഭാഗമായ മസ്സാജിന്‍റെ അലോപതി രൂപമാണ് ഫിസിയോതെറാപ്പി എന്നു കരുതുന്നവർ ഏറെയാണ്. തെറാപ്യൂട്ടിക് മസ്സാജ് എന്നത് വ്യത്യസ്തവും ഫിസിയോതെറാപ്പിയിൽ വിരളമായി മാത്രം ഉപയോഗിക്കുന്നതുമായ ഒരു ചികിത്സാ രീതിയാണ്.

വൈദ്യുതി കടത്തിവിട്ടുള്ള ചികിത്സയാണ് ഫിസിയോതെറാപ്പി എന്നതാണ് മറ്റൊരു തെറ്റായ ധാരണ. വളരെ ലളിതവും വേദനാരഹിതവുമായ ഇലക്ട്രോതെറാപ്പി എന്ന ചികിത്സാരീതി ആധുനിക ഫിസിയോതെറാപ്പിയുടെ അനുബന്ധഘടകം മാത്രമാണ് എന്നുള്ളതാണ് വസ്തുത.

എല്ലാവിധ ഫിസിയോതെറാപ്പി ചികിത്സയും ആഴ്ചകളോ, മാസങ്ങളോ വേണ്ടി വരുമെന്ന വിശ്വാസവും ശരിയല്ല. ഒറ്റ ദിവസം കൊണ്ടുതന്നെ രോഗം ശമിപ്പിക്കാനോ, അതിന്‍റെ തീവ്രത ഗണ്യമായി കുറയ്ക്കാനോ സാധ്യമായ നൂതന മാർക്ഷങ്ങൾ ഫിസിയോതെറാപ്പിയിലുണ്ട് ് എന്നതാണ് യാഥാർത്ഥ്യം.

ഫിസിയോതെറാപ്പിയുടെ വിവിധ മേഖലകൾ

ഓർത്തോപീടിക് ഫിസിയോതെറാപ്പി

സന്ധികളിലേയും പേശികളിലേയും വേദനയും നീർക്കെട്ടും ഇല്ലാതാക്കുവാൻ ഇലക്ട്രോതെറാപ്പി ചികിത്സകൾ വഴിയും ഡ്രൈനീഡിലിംഗ്, മാനിപ്പുലേഷൻ തുടങ്ങിയ നൂതന ചികിത്സാരീതികൾ വഴിയും സാധിക്കുന്നു. ക്രമമായ വ്യായാമങ്ങൾ വഴി ശസ്ത്രക്രിയാനന്ര ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ശാരീരികക്ഷമത വീണ്ടെടുക്കാനും കഴിയുന്നു. കൈകൾക്കുണ്ടാകുന്ന ക്ഷതങ്ങളേയും മറ്റു പ്രശ്നങ്ങളേയും കൈകാര്യം ചെയ്യുന്ന മേഖലയാണ് ഹാൻഡ് റീഹാബിലിറ്റേഷൻ.

ന്യൂറോ ഫിസിയോതെറാപ്പി

മസ്തിഷ്ക സംബന്ധവും, നാഡീസംബന്ധവുമായ രോഗങ്ങൾ ബാധിച്ചവർക്ക് ചലനശേഷിയും ബാലൻസും പ്രവർത്തനമികവും തിരികെ കിട്ടുന്നതിന് ഫിസിയോതെറാപ്പി അത്യന്താപേക്ഷിതമാണ്. മോട്ടോർ റീലേർണിംഗ് പ്രോഗ്രാം പോലുള്ള വിദഗ്ധ ന്യൂറോഫിസിയോതെറാപ്പി ചികിത്സകൾ രോഗിയുടെ പേശി നിയന്ത്രണവും സൂക്ഷ്മ ചലനങ്ങളും ദൈനംദിന പ്രവർത്തികളും മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു.

കാർഡിയോപൾമണറി ഫിസിയോതെറാപ്പി

ശ്വാസകോശത്തിൽ രൂപപ്പെടുന്ന സ്രവങ്ങളെ ഇല്ലാതാക്കുന്നതിനും, ശ്വാസകോശത്തിന്‍റെ വികാസം മെച്ചപ്പെടുത്തി രോഗിയുടെ ആരോഗ്യനിലയിൽ ഗണ്യമായ മാറ്റങ്ങൾ ഉണ്ടാക്കുന്നതിനും ചെസ്റ്റ് ഫിസിയോതെറാപ്പി അനിവാര്യമാണ്. ബൈപ്പാസ് ശസ്ത്രക്രിയയും ആൻജിയോപ്ലാസ്റ്റിയും കഴിഞ്ഞവർക്ക് ചിട്ടയോടുകൂടിയ വ്യായാമം അത്യാവശ്യമാണ്.

പീഡിയാട്രിക് ഫിസിയോതെറാപ്പി

സെറിബ്രൽ പാൾസി, എർബ്സ് പാൾസി തുടങ്ങി, കുട്ടികൾക്ക് ജ·നാ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കും മറ്റു ചലനവൈകല്യങ്ങൾക്കും ന്യൂറോഡെവലപ്മെന്‍റ് തെറാപ്പി പോലുള്ള ചികിത്സാ രീതികൾ അത്യന്താപേക്ഷിതമാണ്. ആരംഭത്തിൽ തന്നെ ഫിസിയോതെറാപ്പി ലഭിക്കുന്ന കുട്ടികൾക്ക് മെച്ചപ്പെട്ട ഫലം കാണുന്നു എന്നത് നിയോനേറ്റൽ ഫിസിയോതെറാപ്പിയുടെ പ്രാധാന്യത്തെ എടുത്തുകാട്ടുന്നു.

ഒബ്സ്റ്റട്രിക് & ഗൈനക് ഫിസിയോതെറാപ്പി

അനായാസവും സുരക്ഷിതവുമായ വ്യായാമക്രമങ്ങൾ വഴി ഗർഭകാലത്തുണ്ടാകുന്ന ശാരീരികാസ്വാസ്ഥ്യവും മാനസിക പിരിമുറുക്കവും തരണം ചെയ്യാൻ കഴിയുന്നതാണ്. മാത്രമല്ല, സുഖകരമായ പ്രസവത്തിനും ആരോഗ്യപൂർണ്ണമായ പ്രസവാനന്തരകാലത്തിനും ഫിസിയോതെറാപ്പി വഴി സാധിക്കുന്നതാണ്.

സ്പോർട്സ് ഫിസിയോതെറാപ്പി

വളരെയധികം പ്രചാരം നേടുന്നതും, ദ്രുതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്നതുമായ ഒരു മേഖലയാണ് സ്പോർട്സ് ഫിസിയോതെറാപ്പി. അത്ലറ്റുകളുടേയും മറ്റു കായികതാരങ്ങളുടേയും കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിലും, അവർക്ക് സംഭവിക്കുന്ന പരിക്കുകളെ വിദഗ്ധ പരിശോധനയിലൂടെ മനസ്സിലാക്കി മികച്ച ചികിത്സ നൽകി കളിക്കളത്തിലേക്ക് തിരികെ എത്തിക്കുന്നതിലും ഫിസിയോതെറാപ്പിസ്റ്റ് വഹിക്കുന്ന പങ്ക് സ്തുത്യർഹമാണ്.

എർഗണോമിക്സ് & ഫിറ്റ്നസ്സ്

ജോലിസ്ഥലങ്ങളിൽ വരുത്തുന്ന ആരോഗ്യപരമായ മാറ്റങ്ങൾ വഴി തൊഴിൽ ജന്യരോഗങ്ങളെ തടയുന്നതിനും, വ്യായാമരഹിത ജീവിതവും അനാരോഗ്യ പ്രവണതകളും കാരണം വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളെ ചെറുക്കുന്നതിനും, അവ മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഫിസിയോതെറാപ്പി വഴി സാധിക്കുന്നതാണ്.

പാലിയേറ്റീവ് കെയർ

പെയിൻ & പാലിയേറ്റീവ് കെയർ രംഗത്ത് ഇന്നു ഫിസിയോതെറാപ്പി ഒരു അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. ചിട്ടയായ വ്യായാമവും ജീവിതക്രമവും ശീലിക്കുകയാണെങ്കിൽ വേദനാരഹിതവും പരാശ്രയം ഇല്ലാത്തതുമായ ജീവിതം നയിക്കുവാൻ ക്യാൻസർ രോഗികൾക്കുവരെ സാധിക്കുóതാണ്.

ജീറിയാട്രിക് ഫിസിയോതെറാപ്പി

വാർദ്ധക്യസഹചമായ അസുഖങ്ങൾ കാരണം ഉടലെടുത്തേക്കാവുന്ന ശാരീരിക ബുദ്ധിമുട്ടുകളുടെ തീവ്രത കുറയ്ക്കുവാനും ഒരു പരിധിവരെ അവയെ തരണം ചെയ്യുവാനും ഫിസിയോതെറാപ്പിയിലൂടെ കഴിയുന്നു. ലളിതമായ വ്യായാമങ്ങളും, വീഴ്ച തടയാനുള്ള മാർഗങ്ങളും പ്രാവർത്തികമാക്കുക വഴി വയോധികരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താവുന്നതുമാണ്.

കമ്യൂണിറ്റി ബേസ്ട് റീഹാബിലിറ്റേഷൻ

ഫിസിയോതെറാപ്പിസ്റ്റുകൾ സമൂഹത്തിലേക്കിറങ്ങിച്ചെന്ന് ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ മനസ്സിലാക്കുകയും അവയെ തരണം ചെയ്യുവാനുള്ള മാർക്ഷങ്ങൾ നിർദ്ദേശ്ശിക്കുകയും ചെയ്യുന്നു. നിർദ്ധനരും നിരാലംബരുമായ രോഗികളുടെ കഷ്ടതകൾ നേരിട്ടറിഞ്ഞ് അവരുടെ പുന:രധിവാസത്തിനായി മുൻകൈയെടുക്കുകയും ചെയ്യുന്നു.

തത്ത്വാധിഷ്ഠിതമായ ഗവേഷണങ്ങളുടെയും നേരിട്ടുള്ള നിരീക്ഷണ പാടവത്തിന്‍റെയും അടിസ്ഥാനത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഈ വൈദ്യശാസ്ത്രശാഖ, നാമിന്നു നേരിടുന്ന ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങൾക്കും അനുയോജ്യമായ ചികിത്സ പ്രദാനം ചെയ്യുന്നു. ആരോഗ്യപരിപാലനരംഗത്ത് ഒഴിച്ചുകൂടാനാകാത്ത ഒരു ചികിത്സാ ശാഖയായി ഇന്നു ഫിസിയോതെറാപ്പി മാറിയിരിക്കുന്നു

ഹരി എം കൃഷ്ണൻ
ചീഫ് ഫിസിയോതെറാപ്പിസ്റ്റ്, കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം



സ്തനാർബുദം-തെറ്റിദ്ധാരണകളും യാഥാർഥ്യങ്ങളും
തെ​റ്റി​ദ്ധാ​ര​ണ 1 - പ്രാ​യ​മാ​യ സ്ത്രീ​ക​ളി​ൽ മാ​ത്ര​മാ​ണ് സ്ത​നാ​ർ​ബു​ദം ക​ണ്ടു​വ​രു​ന്ന​ത്
...
ഹൃദയാരോഗ്യത്തിനു പപ്പായ
* പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ​പ്പെ​യ്ൻ എ​ന്ന എ​ൻ​സൈം ദ​ഹ​നം വ​ർ​ധി​പ്പി​ക്കു​ന്നു. പ്രോ...
കർക്കടക ചികിത്സ എന്ന ജീവിതചര്യ
ക​ടു​ത്ത വേ​ന​ലി​നു​ശേ​ഷം വ​രു​ന്ന മ​ഴ​ക്കാ​ല​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​വ​രു​ന്ന ക​ർ​ക്കട​ക ച...
ഹോമിയോ മരുന്നുകൾ സൂക്ഷിക്കുന്പോൾ...
1. ഹോ​മി​യോ​പ്പ​തി രോ​ഗ​ത്തെ മാ​ത്രം ചി​കി​ത്സി​ക്കു​ന്ന ചി​കി​ത്സാ​വി​ധി​യ​ല്ല, മ​റി​ച്ച് ഒ​രു വ...
ബ്രഷിന്‍റെ കാലാവധി എത്രനാൾ? പല്ലുതേയ്ക്കൽ ദിവസം എത്രനേരം‍?
ദ​ന്ത​രോ​ഗം വ​ള​രെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന പൊ​തു​ജ​നാ​രോ​ഗ്യ​പ്ര​ശ്ന​മാ​ണ്. ഇ​ന്ത്യ​യി​ൽ ദ​...
കൊ​തു​കു​ക​ടി​യേ​ൽ​ക്കാ​തെ സൂ​ക്ഷി​ക്കു​ക
ഈ ​പ​നി​ക്കാ​ല​ത്ത് കൊ​തു​കു​ക​ടി മൂ​ലം സ​ന്ധി​ക​ളെ ബാ​ധി​ക്കു​ന്ന അ​ണു​ബാ​ധ​യെ​ക്കു​റി​ച്ച് ജ​ന​ങ്...
ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ചെറുമീനുകൾ
പൂ​രി​ത​കൊ​ഴു​പ്പിന്‍റെ അ​ള​വു കു​റ​ഞ്ഞ ക​ട​ൽ വി​ഭ​വ​മാ​ണു മീ​ൻ. പ്രോട്ടീ​ൻ സ​മൃ​ദ്ധ​ം. ഹൃ​ദ​യാ​രേ...
മോ​ണ​രോ​ഗം - ഹൃ​ദ്രോ​ഗം - പ്ര​മേ​ഹം
മോ​ണ​രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​രി​ൽ ഹൃ​ദ്രോ​ഗ​ത്തി​നു​ള്ള സാ​ധ്യ​ത ഇ​ര​ട്ടി​യാ​ണെ​ന്ന് പ​ഠ​ന​ങ്ങ​ളി​ൽ തെ...
‘കോള’പാനീയങ്ങൾ ശീലമാക്കരുത്..!
വി​ള​ർ​ച്ച​യു​ള​ള​വ​രു​ടെ ര​ക്താ​ണു​ക്ക​ൾ​ക്ക് ശ​രീ​ര​ത്തി​ലെ എ​ല്ലാ അ​വ​യ​വ​ങ്ങ​ളി​ലേ​ക്കും കോ​ശ​സ...
മാനസിക സമ്മർദം കൂടിയാൽ മുടി കൊഴിയുമോ?
ഏ​തു പ്രാ​യ​ത്തി​ലു​ള്ള​വ​രെ​യും അ​ലു​ന്ന പ്ര​ശ്ന​മാ​ണ് മു​ടി​കൊ​ഴി​ച്ചി​ൽ. പ്ര​ത്യേ​കി​ച്ചും കൗ​മാ...
നെഗറ്റീവ് ചിന്തകൾ ഒഴിവാക്കാം; ശുഭാപ്തിവിശ്വാസം പുലർത്താം
* മാ​ർ​ക്ക​റ്റി​ൽ നി​ന്നു വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​ക​ൾ, ഫ​ല​ങ്ങ​ൾ, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, പൊ​...
രക്തദാനം കൊണ്ടു ദോഷങ്ങളുണ്ടോ‍?
ആ​രോ​ഗ്യ​മു​ള്ള ഏ​തൊ​രു വ്യ​ക്തി​ക്കും സ​മൂ​ഹ​ത്തി​ന് ന​ൽ​കാ​വു​ന്ന ഏ​റ്റ​വും മി​ക​ച്ച സം​ഭാ​വ​ന​ക...
വായിലെ അർബുദം: നൂതന രോഗനിർണയ ഉപാധികൾ
ഇ​ന്ന് ലോ​ക​മെ​ന്പാ​ടും ച​ർ​ച്ച​ചെ​യ്യുന്ന ആ​രോ​ഗ്യ​പ്ര​ശ്ന​മാ​ണ് ഓ​റ​ൽ കാ​ൻ​സ​ർ അ​ഥ​വാ വാ​യി​ലെ അ...
നടക്കുന്നതിനു മുന്പ് ഇതൊന്നു വായിക്കൂ...
ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെട്ട ഒ​ന്നാ​ണ് സ​ന്ധി​വാ​തം. 40 വ​യ​സു ക​ഴി​യു​ന്ന​തോ​ടെ സ...
കാൻസർ പ്രതിരോധം- അടുക്കളവഴി
പ​ഴ​ക്കം​ചെ​ന്ന നോ​ണ്‍​സ്റ്റി​ക് പാ​നു​ക​ൾ വേ​ണ്ട

ഇ​നി ശ്ര​ദ്ധി​ക്കേ​ണ്ട​തു പാ​...
പ്രമേഹവും പുകവലിയും ക്ഷയരോഗനിയന്ത്രണത്തിനു വെല്ലുവിളി
ചി​കി​ത്സി​ക്കാ​ത്ത ഒ​രു ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗി​യാ​ണ് മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ക​ർ​ത്തു​ന്ന​...
യാത്രപോകുന്പോൾ തിളപ്പിച്ചാറിയ വെള്ളം കരുതാം
* വ​റു​ത്ത​തും എ​ണ്ണ​യി​ൽ പൊ​രി​ച്ച​തു​മാ​യ ആ​ഹാ​രം പ​ര​മാ​വ​ധി കു​റ​യ്ക്കു​ക. മൈ​ദ വി​ഭ​വ​ങ്ങ​ളും...
മാ​റു​ന്ന ജീ​വിത​ശൈ​ലി​യും കാ​ൻ​സ​ർ സാ​ധ്യ​ത​യും
ഏ​വ​ർ​ക്കും പേ​ടി​സ്വ​പ്നം ത​ന്നെ​യാ​ണ് ആ ​നാ​ല​ക്ഷ​ര​ങ്ങ​ൾ.. കാ​ൻ​സ​ർ അ​ഥ​വാ അ​ർ​ബു​ദം. ലോ​ക​മെ​ന്...
മെറ്റബോളിക് സിൻഡ്രം
ഉ​യ​ർ​ന്ന ര​ക്ത​സമ്മ​ർ​ദം, ഉ​യ​ർ​ന്ന ഗ്ലൂ​ക്കോ​സ് നി​ല, ന​ല്ല കൊ​ളസ്ട്രോളി െന്‍റ ( എ​ച്ച്ഡി​എ​ൽ) അ...
സ്വയംചികിത്സ ഒഴിവാക്കുക
സാ​ധാ​ര​ണ​യാ​യി മൂ​ന്നു​ത​ര​ത്തി​ലു​ള്ള വ്ര​ണ​ങ്ങ​ളാ​ണ് വാ​യ്ക്ക​ക​ത്ത് ഉ​ണ്ടാ​കു​ന്ന​ത്. ഒ​രു സെ​ൻ​...
ഉപ്പു കൂടിയാൽ ബിപി കൂടും, കാൽസ്യം നഷ്ടമാകും
നാം ​ദി​വ​സ​വും അ​ക​ത്താ​ക്കു​ന്ന ഉ​പ്പിന്‍റെ അ​ള​വ് ഏ​റെ കൂ​ടു​ത​ലാ​ണ്. 15 മു​ത​ൽ 20 ഗ്രാം ​വ​രെ ഉ...
ല​ഹ​രി ആ​സ​ക്തി രോ​ഗ​മാ​ണ്; ശാ​സ്ത്രീ​യ ചി​കി​ത്സ അ​നി​വാ​ര്യം
ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനം

ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ൽ സ​മീ​പ​കാ​ല​ത്താ​യി (4-5 വ​ർ​ഷ...
വെള്ളപ്പാണ്ടിനു ചികിത്സയുണ്ട്
ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന അ​ന്യ​വ​സ്തു​ക്ക​ൾ​ക്കെ​തി​രേ (ബാ​ക്ടീ​രി​യ, വൈ​റ​സ് എ​ന്നി​വ​യ്ക്ക...
രണ്ടാഴ്ചയിലധികം നീളുന്ന ചുമ അവഗണിക്കരുത്
ക്ഷ​യ​രോ​ഗ​മെ​ന്ന വി​പ​ത്ത് മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ സാ​മൂ​ഹ്യ-​സാ​ന്പ​ത്തി​ക മേ​ഖ​ല​യി​ൽ അ​തി​ഭീ​മ​മ...
ഫിസിയോതെറാപ്പി -ആധുനിക വൈദ്യശാസ്ത്രത്തിനൊരു മുതൽക്കൂട്ട്
രോഗികളുടെ പ്രശ്നങ്ങളെ ശാസ്ത്രീയമായി മനസ്സിലാക്കി ഭൗതിക സ്രോതസ്സുകളും, വ്യായാമങ്ങളും, നൂതന ചികിത്സ...
പകർച്ചപ്പനി തടയാം
* ഇ​ൻ​ഫ്ളു​വ​ൻ​സ(​പ​ക​ർ​ച്ച​പ്പ​നി)​ബാ​ധി​ത​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
*...
സ്കൂ​ൾ പ്രോ​ജ​ക്ടു​ക​ളിൽ ര​ക്ഷി​താ​ക്കൾക്ക് എന്താ കാര്യം?
കുട്ടി​ക​ളെ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു പ്രേ​രി​പ്പി​ക്കു​ക​യും പ്ര​ചോ​ദി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്...
ഉപവാസത്തിനു ശേഷം എന്തെല്ലാം കഴിക്കാം..?
ഉ​പ​വാ​സം അ​ഥ​വാ ഫാ​സ്റ്റിം​ഗ് ശ​രീ​ര​ത്തി​ന് ശു​ദ്ധീ​ക​ര​ണ​ത്തിന്‍റെ ഫ​ല​മാ​ണു ന​ല്കു​ന്ന​ത് ( puri...
ഉപ്പു ചേർത്തു വറുത്ത വിഭവങ്ങൾ ശീലമാക്കരുത്
ഉ​പ്പും കൊ​ള​സ്ട്രോ​ളും

ഉ​പ്പും കൊ​ള​സ്ട്രോ​ളും തമ്മി​ൽ ബ​ന്ധ​മി​ല്ല. ശ​രീ​ര​...
മ​റ​വി​രോ​ഗ​ം പ്ര​തി​രോ​ധി​ക്കാം
* ത​ല​ച്ചോ​റി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി ആ​രോ​ഗ്യ​പ​ര​മാ​യ ഭ​ക്ഷ​ണ രീ​തി​ക​ൾ ശീ​ലി​ക്കു​ക
* ...
രക്തദാനം- നാം അറിയേണ്ട കാര്യങ്ങൾ (ജൂണ്‍ 14 രക്തദാതാക്കളുടെ ദിനം)
ജൂ​ണ്‍ 14 ലോ​ക ര​ക്ത​ദാ​തൃ‌ദി​ന​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ക്ക​പ്പ...
ഹൃദയാരോഗ്യത്തിന് പപ്പായ
നമ്മുടെ പ​റ​ന്പി​ൽ ലഭ്യമായ ഏ​റ്റ​വും ഗു​ണ​മു​ള​ള പ​ച്ച​ക്ക​റികളിലൊന്നാണു പപ്പായ. പ​ഴു​ത്താ​ലോ ഒ​ന്...
ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശീ​ല​മാ​ക്കാം, രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താം
അ​തി​ർ​ത്തി​യി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​ഞ്ഞ് രാ​ജ്യം കാ​ക്കു​ന്ന​തിനു സൈന്യമുള്ളതുപോലെ രോ​ഗാ​ണു​ക...
നടക്കുന്നതിനു മുന്പ് ഇതൊന്നു വായിക്കൂ...
ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെട്ട ഒ​ന്നാ​ണ് സ​ന്ധി​വാ​തം. 40 വ​യ​സു ക​ഴി​യു​ന്ന​തോ​ടെ സ...
പത്രക്കടലാസിലും പ്ലാസ്റ്റിക്കിലും ഭക്ഷണം പായ്ക്ക് ചെയ്യാമോ‍?
പാകം ചെയ്ത ഭക്ഷണം പിന്നീടു കഴിക്കാൻ സൗകര്യപ്രദമായ രീതിയിൽ പായ്ക്ക് ചെയ്തു നല്കാറുണ്ടല്ലോ. ഭക്ഷണത്തി...
ചർമരോഗങ്ങൾക്കു സ്വയംചികിത്സ നടത്തിയാൽ..?
ശ​രീ​ര​ത്തി​ലെ ഇ​ടു​ക്കു​ക​ളി​ലെ പൂ​പ്പ​ൽ ബാ​ധ​മൂ​ലം ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ബു​ദ്ധി​മു​ട്ടു​...
കുഞ്ഞുങ്ങളിലെ ഡയപ്പർ അലർജി
? എ​ന്‍റെ ആറു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞിനു​വേ​ണ്ടി​യാ​ണ് ഈ ​ക​ത്ത്. ഡ​യ​പ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്...
എല്ലാത്തരം പനികൾക്കും ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​ത്രം മ​രു​ന്നു​ക​ഴി​ക്കു​ക
ക​ഴി​ഞ്ഞ കു​റ​ച്ചു കാ​ല​ങ്ങ​ളാ​യി അ​ര ഡ​സ​നി​ലേ​റ പ​ക​ർ​ച്ച​പ്പ​നി​ക​ളു​ടെ പേ​രു​ക​ൾ നാം ​കേ​ട്ടു. ...
പ്രിയപ്പെട്ടവരെയോർത്ത് പുകവലി ഉപേക്ഷിക്കാം!
പു​ക​വ​ലി​യു​മാ​യി ബ​ന്ധ​മു​ള്ള രോ​ഗ​ങ്ങ​ൾ - ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ, ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ, വി​വി​ധ ...
ചർമരോഗങ്ങൾ അവഗണിക്കരുത്; സ്വയംചികിത്സ വേണ്ട
കു​ഞ്ഞു​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ലെ നേ​രി​യ നി​റം​മാ​റ്റം പോ​ലും മാ​താ​പി​താ​ക്ക​ളെ അ​സ്വ​സ്ഥ​രാ​ക്കു​...
ഡെങ്കിപ്പനി തടയാൻ കൊതുകു വളരുന്ന സാഹചര്യം ഒഴിവാക്കാം
കൊ​തു​കിന്‍റെ ക​ടി​യേ​ല്ക്കാ​തെ സൂ​ക്ഷി​ക്കു​ക. മ​ഴ​ക്കാ​ല​ത്തു ശ​രീ​ര​മാ​കെ മൂ​ടി​ക്കി​ട​ക്കു​ന്ന ...
കൃമിയെ തുരത്താൻ പപ്പായ
നമ്മുടെ പ​റ​ന്പി​ൽ ലഭ്യമായ ഏ​റ്റ​വും ഗു​ണ​മു​ള​ള പ​ച്ച​ക്ക​റികളിലൊന്നാണു പപ്പായ. പ​ഴു​ത്താ​ലോ ഒ​ന്...
എണ്ണ ആവർത്തിച്ചു ചൂടാക്കി ഉപയോഗിക്കരുത്
ഭ​ക്ഷ​ണ​ത്തി​ന് ഏ​റ്റ​വ​ുമ​ധി​കം രു​ചി ന​ല്കു​ന്ന ചേ​രു​വ​ക​ളി​ലൊ​ന്നാ​ണ് എ​ണ്ണ. എ​ണ്ണ കൂ​ടു​ത​ൽ ചേ...
സംസ്കരിച്ച ഭക്ഷ്യവിഭവങ്ങൾ ശീലമാക്കരുത്
ദി​വ​സ​വും നാം ഉപയോഗിക്കുന്ന പ​ല​ത​രം ആ​ഹാ​ര​പാ​നീ​യ​ങ്ങ​ളിലെ​ല്ലാം നി​ര​വ​ധി രാ​സ​വ​സ്തു​ക്ക​ൾ ചെ​റ...
താരൻ; ചികിത്സയ്ക്കുമുന്പ് രോഗനിർണയം പ്രധാനം
വ​ർ​ഷ​ങ്ങ​ളാ​യി താ​ര​ൻ മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന ഒ​രാ​ളാ​ണ് ഞാ​ൻ. നി​ര​വ​ധി മ​രു​ന്നു​ക​ൾ ഇ​തി​നോ​ട...
പ്രമേഹബാധിതർക്കു കപ്പ കഴിക്കാമോ‍?
ഗ്ലൈസിമിക് ഇൻഡക്സ് അഥവാ ജിഐ കുറഞ്ഞ ഭക്ഷണമാണ് പ്രമേഹബാധിതർക്ക് വേണ്ടത്. വേ​വു​കൂ​ടി​യാ​ൽ ജി​ഐ കൂ​ടും....
രോഗനിർണയം പ്രധാനം; സ്വയംചികിത്സ അരുത്
പ​നി ശ്ര​ദ്ധി​ക്കേ​ണ്ട​ത്:

പ​നി അ​നേ​കം രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​വാം, പ​നി ഒ​രു...
കരൾ രോഗങ്ങൾ
മനുഷ്യശരീരത്തിലെ നിരവധി അവയവങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്നാണ് കരൾ. ഉദരത്തിന്‍റെ മുകൾ ഭാഗത്ത് വലതുവശത്...
മറവിരോഗം പ്രതിരോധിക്കാം
* ത​ല​ച്ചോ​റി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി ആ​രോ​ഗ്യ​പ​ര​മാ​യ ഭ​ക്ഷ​ണ രീ​തി​ക​ൾ ശീ​ലി​ക്കു​ക
* ...
രോഗപ്രതിരോധത്തിനു ചക്കയും ചക്ക വിഭവങ്ങളും
കാ​ൻ​സ​ർ ത​ട​യു​ന്ന നി​ര​വ​ധി ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ൾ ച​ക്ക​പ്പ​ഴ​ത്തി​ൽ അ​ട​ങ്ങി​യി​രി​ക്കു​...
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.