* പുകവലി ഒഴിവാക്കുക. ശ്വാസകോശം, വായ, പാൻക്രിയാസ്, തൊണ്ട, സ്വനപേടകം, കിഡ്നി, ചുണ്ട് തുടങ്ങിയ അവയവങ്ങളിലെ കാൻസർസാധ്യത പുകവലി ഒഴിവാക്കുന്നതിലൂടെ കുറയും. പുകവലിക്കാരുടെ സാന്നിധ്യമുളള മുറിയിലിരിക്കുന്നതും നല്ലതല്ല. ഇവർ പുറന്തളളുന്ന പുകയിൽ കാൻസറിനു കാരണമായ 60 ൽ അധികം വിഷപദാർഥങ്ങളുണ്ട്. ഇത്തരം പുക ശ്വസിക്കുന്നതും അപകടമാണ്. അതിനാൽ പുകവലി ഒരു സാമൂഹിക വിപത്താണെന്നു കരുതി ഒഴിവാക്കുക.
* പഴങ്ങളും പച്ചക്കറികളും ഉൾപ്പെ ജൈവ സസ്യാഹാരം ശീലമാക്കുക. ദിവസവും 400 മുതൽ 800 ഗ്രാം വരെ പഴങ്ങളും പച്ചക്കറികളും ആഹാരത്തിലുൾ
പ്പെടുത്തുക.
* കരിഞ്ഞ ഭക്ഷണപദാർഥങ്ങൾ കഴിക്കരുത്.
* ഉപ്പിലിട്ട ആഹാരപദാർഥങ്ങൾ, ഭക്ഷ്യഎണ്ണ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
* പൂപ്പൽ ബാധിച്ച ഭക്ഷണസാധനങ്ങൾ കഴിക്കരുത്.
* ലൈംഗിക ജീവിതം നയിക്കുന്ന സ്ത്രീകൾ സെർവിക്കൽ സ്മിയർ ടെസ്റ്റിനു വിധേയമാകണം.
* പുകയിലമുറുക്ക് ഒഴിവാക്കുന്നതു വായ, തൊണ്ട, ശ്വാസകോശം. അന്നനാളം, ആമാശയം എന്നിവയിലെ കാൻസറിനുളള സാധ്യത കുറയ്ക്കും. പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും ഉപേക്ഷിക്കുക. മദ്യപാനം പൂർണമായും ഒഴിവാക്കണം.
* അമിതഭാരവും ഭാരക്കുറവും ശ്രദ്ധയിൽ പെട്ടാൽ ഡോക്ടറുടെ ഉപദേശം തേടണം.
* വ്യായാമം ശീലമാക്കുക. നടത്തം ഗുണപ്രദം.
* ചുവന്നമുളകിന്റെ ഉപയോഗം, ചൂടുകൂടിയ ആഹാരം എന്നിവ കഴിയുന്നത്ര ഒഴിവാക്കുന്നതു ആമാശയ കാൻസർസാധ്യത കുറയ്ക്കും.
* കൊഴുപ്പു കൂടിയ ഭക്ഷണപദാർഥങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ശരീരഭാരം നിയന്ത്രിക്കുക.
* സുരക്ഷിതമല്ലാത്ത ലൈംഗിക ജീവിതം ഒഴിവാക്കുക.
* മാർക്കറ്റിൽ നിന്നു വാങ്ങുന്ന പച്ചക്കറികൾ, ഫലങ്ങൾ, കറിവേപ്പില, മല്ലിയില, പൊതിനയില എന്നില ധാരാളം ശുദ്ധജലത്തിൽ കഴുകി മാത്രം ഉപയോഗിക്കുക. പച്ചക്കറികൾ ഏറെ നേരം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത വെളളത്തിൽ (വിനാഗരിയോ പുളിവെളളമോ ചേർത്ത വെളളത്തിലോ)സൂക്ഷിച്ച ശേഷമേ പാകം ചെയ്യാവൂ.
* നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കാം. (ആപ്പിൾ, കാബേജ്, ചീര, ബാർലി, ഓട്സ്, ബീൻസ്, തവിടു നീക്കം ചെയ്യാത്ത ധാന്യപ്പൊടി, പയർ, ബദാം, കശുവണ്ടി, കുന്പളങ്ങ, മധുരക്കിഴങ്ങ്, കാരറ്റ്, തക്കാളി, ഉളളി, ഈന്തപ്പഴം, സോയാബീൻ, ഓറഞ്ച്...). പറന്പിൽ സുലഭമായ ഇലക്കറികളും പച്ചക്കറികളും പഴങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തുക
* ലൈംഗിക ശുചിത്വം പാലിക്കുക. ഒന്നിലധികം പങ്കാളികളുമായുളള ലൈംഗിക ജീവിതം ഉപേക്ഷിക്കുക. സ്ത്രീകൾ പ്രസവങ്ങൾക്കിടയിലെ ഇടവേളയുടെ ദൈർഘ്യം വർധിപ്പിക്കുക. കുറഞ്ഞ പ്രായത്തിലുളള വിവാഹം ഒഴിവാക്കുക
* ജൈവകൃഷിയിലൂടെ വിളയിച്ച ഇലക്കറികൾ, സിട്രസ് ഫലങ്ങൾ(നാരങ്ങ, ഓറഞ്ച്) എന്നിവ ഭക്ഷണത്തിലുൾപ്പെടുത്തുക.
* ചക്കപ്പഴം, മാതളനാരങ്ങ, പപ്പായ തുടങ്ങിയ പഴങ്ങൾ ശീലമാക്കുക
* കുടുംബത്തിലാർക്കെങ്കിലും സ്തനാർബുദമോ ഓവേറിയൻ കാൻസറോ ഉണ്ടായിട്ടുണ്ടെങ്കിൽ ആ കുടുംബത്തിലെ സ്ത്രീകൾ നിർബന്ധമായും ജെനറ്റിക്് ടെസ്റ്റിനു വിധേയരാകണം. സ്തനാർബുദം മുൻകൂട്ടിയറിയാൻ സഹായകമായ ടെസ്റ്റുകൾക്ക് ഒരു ഓങ്കോളജിസ്റ്റിന്റെ മേൽനോട്ടത്തിൽ വിധേയമാകണം.
* വറുത്തതും എണ്ണയിൽ പൊരിച്ചതുമായ ആഹാരം പരമാവധി കുറയ്ക്കുക. മൈദ വിഭവങ്ങളും പരമാവധി ഒഴിവാക്കുക
* ഉപ്പ്, എണ്ണ, പഞ്ചസാര എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
* പുകയില ഉത്പന്നങ്ങൾ, പാൻമസാല എന്നിവ പൂർണമായും ഒഴിവാക്കുക.
* പ്രകൃതിയോടിണങ്ങിയ ജീവിതശൈലി സ്വീകരിക്കുക. ആഴ്ചയിൽ ഒരിക്കൽ ഉപവസിക്കുക. യോഗ ശീലമാക്കുക. ആഴ്ചയിൽ ഒരു ദിവസമെങ്കിലും സസ്യാഹാരം മാത്രം കഴിക്കുക.
* പുരുഷൻമാർ പ്രോസ്റ്റേറ്റ് കാൻസർസാധ്യത മുൻകൂട്ടി കണ്ടുപിടിക്കുന്നതിനുളള സ്ക്രീനിംഗ്് ടെസ്റ്റിനു വിധേയരാവുക.
* ഹെപ്പറ്റൈറ്റിസ് ബിയ്ക്കെതിരേയുളള പ്രതിരോധ വാക്സിൻ എടുത്തുക. കരളിനുണ്ടാകുന്ന് ചിലതരം കാൻസറുകളെ പ്രതിരോധിക്കാൻ ഇതു സഹായകം.
* സെർവിക്കൽ കാൻസറിനു കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിനെ (എച്ച്പിവി) പ്രതിരോധിക്കാൻ പെണ്കുട്ടികൾ നിർബന്ധമായും വാക്സിനേഷനു വിധേയരാകണം.