ഡെങ്കിപ്പനി തടയാൻ കൊതുകു വളരുന്ന സാഹചര്യം ഒഴിവാക്കാം
കൊ​തു​കിന്‍റെ ക​ടി​യേ​ല്ക്കാ​തെ സൂ​ക്ഷി​ക്കു​ക. മ​ഴ​ക്കാ​ല​ത്തു ശ​രീ​ര​മാ​കെ മൂ​ടി​ക്കി​ട​ക്കു​ന്ന വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക. ഉ​റ​ങ്ങു​ന്പോ​ൾ കൊ​തു​കു​വ​ല ഉ​പ​യോ​ഗി​ക്കു​ക.
* ഡോ​ക്ട​റിന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം മാ​ത്രം വാ​ക്സി​നു​ക​ൾ സ്വീ​ക​രി​ക്കു​ക.(​ഡെങ്കി​പ്പ​നി​ക്കു ഫ​ല​പ്ര​ദ​മാ​യ​തും അം​ഗീ​കൃ​ത​വു​മാ​യ വാ​ക്സി​നു​ക​ൾ നി​ല​വി​ലി​ല്ല)
* കൊ​തു​കു​ന​ശീ​ക​ര​ണ മാ​ർ​ഗ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ക. കെട്ടി​ക്കി​ട​ക്കു​ന്ന വെ​ള​ള​ത്തി​ൽ മ​ണ്ണെ​ണ്ണ ത​ളി​ക്കു​ക.
* മ​ഴ​ക്കാ​ല​ത്താ​ണ് കൊ​തു​കു​ക​ൾ വ്യാ​പി​ക്കാ​നു​ള​ള സാ​ധ്യ​ത ഏ​റു​ന്ന​ത്. ഇ​ക്കാ​ല​ങ്ങ​ളി​ൽ വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക. ച​പ്പു​ച​വ​റു​ക​ൾ തൂ​ത്തു​കൂട്ടി ക​ത്തി​ക്കു​ക. ഉ​ദ്യാ​ന​ത്തി​ലെ പാ​ഴ്ച്ചെ​ടി​ക​ളും കാ​ടും വെട്ടി​വെ​ടി​പ്പാ​ക്കു​ക
* മു​റി​ക​ളി​ൽ കൊ​തു​കു ക​യ​റാ​ത്ത വി​ധം പ്ര​തി​രോ​ധ​മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക. കു​ന്തി​രി​ക്കം പു​ക​യ്ക്കു​ന്ന​തു ഗു​ണ​പ്ര​ദം

* ഈ​ഡി​സ് കൊ​തു​കു​ക​ൾ സാ​ധാ​ര​ണ ക​ടി​ക്കു​ന്ന​തു പ​ക​ൽ സ​മ​യ​ങ്ങ​ളി​ലാ​ണ്. പ്ര​ത്യേ​കി​ച്ചും അ​തി​രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും. ഈ ​സ​മ​യ​ങ്ങ​ളി​ൽ കൊ​തു​കുക​ടി​യേ​ല്ക്കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക.
* കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ​ണി​യെ​ടു​ക്കു​ന്ന​വ​രും യാ​ത്ര ചെ​യ്യു​ന്ന​വ​രും കൊ​തു​കു​ക​ടി​യേ​ല്ക്കാ​തെ പ്രത്യേകം സൂ​ക്ഷി​ക്കു​ക.
* വീ​ടിന്‍റെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള​ളം കെട്ടി​നി​ല്ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്. കെട്ടി​ക്കി​ട​ക്കു​ന്ന വെ​ള​ള​ത്തി​ലാ​ണു കൊ​തു​കു മു​ട്ടയി​ടു​ന്ന​ത്. വീ​ടിന്‍റെ പ​രി​സ​ര​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെട്ട നി​ല​യി​ൽ കാ​ണ​പ്പെ​ടു​ന്ന പാ​ത്ര​ങ്ങ​ൾ, ട​യ​റിന്‍റെ ട്യൂ​ബു​ക​ൾ എ​ന്നി​വയി​ൽ വെ​ള​ളം കെട്ടി​നി​ല്ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്. കെട്ടിടങ്ങളുടെ ടെ​റ​സ്, ഷേ​ഡു​ക​ൾ, വീ​ടി​നു​ള​ളി​ലെ ചെ​ടി​ച്ചട്ടി, ട്രേ തു​ട​ങ്ങി​യ​വ​യി​ൽ വെ​ള​ളം കെട്ടി​നി​ല്ക്കാനുള്ള സാഹചര്യം ഒ​ഴി​വാ​ക്കു​ക.