ഉ​പ്പ് എ​ന്ന ശീ​ലം!
Saturday, April 15, 2017 2:15 AM IST
പ​ല​പ്പോ​ഴും ഉ​യ​ർ​ന്ന അ​ള​വി​ൽ ഉ​പ്പ് നാം ​ശീ​ലി​ക്കു​ന്ന​താ​ണ്. ചോ​റി​നൊ​പ്പം ഉ​പ്പ്, ചോ​റു വാ​ർ​ക്കു​ന്പോ​ൾ ഉ​പ്പ്... എ​ന്നി​ങ്ങ​നെ ഉ​പ്പിന്‍റെ ഉ​പ​യോ​ഗം പ​ല​രും ശീ​ലി​ക്കു​ന്ന​താ​ണ്. ചി​പ്സ്, കോ​ണ്‍​ഫ്ളേ​ക്സ് തു​ട​ങ്ങി​യ​വി​ലും ഉ​പ്പ് ധാ​രാ​ളം. അ​ച്ചാ​റി​ലും മ​റ്റും പ്രി​സ​ർ​വേ​റ്റീ​വ് ആ​യും ധാ​രാ​ളം ഉ​പ്പ് ചേ​ർ​ക്കു​ന്നു​ണ്ട്.

ഉ​പ്പു കു​റ​യ്ക്കാം

* പാ​കം ചെ​യ്യു​ന്പോ​ൾ മി​ത​മാ​യി ചേ​ർ​ക്കു​ന്ന​തി​നു പു​റ​മേ വി​ള​ന്പു​ന്പോ​ൾ കൂ​ടു​ത​ൽ അ​ള​വി​ൽ രുചി കൂട്ടാൻ ഉ​പ്പു ചേ​ർ​ത്തു ക​ഴി​ക്ക​രു​ത്.

* തൈ​ര്, സാ​ല​ഡ് എ​ന്നി​വ ക​ഴി​ക്കു​ന്പോ​ൾ രു​ചി​ക്കു​വേ​ണ്ടി പ​ല​രും ധാ​രാ​ളം ഉ​പ്പു ചേ​ർ​ത്തു ക​ഴി​ക്കാ​റു​ണ്ട്. സാ​ല​ഡി​ൽ ഉ​പ്പി​നു പ​ക​രം നാ​ര​ങ്ങാ​നീ​ര്, വി​നാ​ഗി​രി എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലു​മൊ​ന്നു ചേ​ർ​ത്താ​ലും രു​ചികരമാക്കാം. ​അ​ത്ത​ര​ത്തി​ൽ പ്ര​ത്യേ​ക​മാ​യി ഉ​പ്പു ചേ​ർ​ത്തു ക​ഴി​ക്കു​ന്ന രീ​തി ഒ​ഴി​വാ​ക്കു​ക.

* വി​ഭ​വ​ങ്ങ​ൾ പാ​കം ചെ​യ്യു​ന്പോ​ൾ ഉ​പ്പ് മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. എ​ന്നാ​ൽ ഉ​പ്പ് കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ അ​തു കു​റ​യ്ക്ക​ണം.

ഉ​പ്പും കൊ​ള​സ്ട്രോ​ളും

ഉ​പ്പും കൊ​ള​സ്ട്രോ​ളും തമ്മി​ൽ ബ​ന്ധ​മി​ല്ല. ശ​രീ​ര​ത്തി​ൽ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​തി​നു പു​റ​മേ നാം ​ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നാ​ണ് ശ​രീ​ര​ത്തി​ൽ കൊ​ള​സ്ട്രോ​ൾ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത്. പ​ക്ഷേ, ബി​പി​യു​ള്ള​വ​ർ​ക്കു മി​ക്ക​പ്പോ​ഴും കൊ​ള​സ്ട്രോ​ളും കൂ​ടു​ത​ലാ​യി​രി​ക്കും.


സ്ട്രോക്കും ഉ​പ്പും

സ​ർ​വേ​ക​ൾ പ്ര​കാ​രം സ്ട്രോ​ക്ക് ഇ​പ്പോ​ൾ സ്ത്രീ​ക​ളി​ലാ​ണ് പു​രു​ഷന്മാരേ​ക്കാ​ൾ കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്. സ്ട്ര​സ്, നി​യ​ന്ത്രി​ത​മ​ല്ലാ​ത്ത ര​ക്ത​സ​മ്മർ​ദം, അ​മി​ത​വ​ണ്ണം, മ​രു​ന്നു​ക​ൾ കൃ​ത്യ​സ​മ​യ​ത്തു ക​ഴി​ക്കാ​ത്ത അ​വ​സ്ഥ... ഇ​തെ​ല്ലാം അ​ടു​ത്ത​കാ​ല​ത്താ​യി സ്ത്രീ​ക​ളി​ൽ സ്ട്രോ​ക്സാ​ധ്യ​ത വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്നു. ഉ​പ്പ് അ​ധി​ക​മാ​യാ​ൽ ബി​പി കൂ​ടും. ബി​പി​യും സ്ട്രോ​ക്കും തമ്മിൽ ബ​ന്ധ​മു​ണ്ട്. അ​തി​നാ​ൽ എ​ല്ലാ​വ​രും ഉ​പ്പ് മി​ത​മാ​യി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ആ​രോ​ഗ്യ​ക​രം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​അ​നി​ത​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ടന്‍റ്