വെള്ളപ്പാണ്ട് ഏതു പ്രായത്തിലും..!
Wednesday, April 12, 2017 12:29 AM IST
ഇ​ന്ന് സ​മൂ​ഹ​ത്തി​ൽ നി​ര​വ​ധി പേ​രെ മ​നോ​വ്യ​ഥ​യി​ലേ​ക്കും എ​ന്തി​ന് ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു പോ​ലും ത​ള്ളി​വി​ടു​ന്ന ഒ​രു ച​ർ​മ​രോ​ഗ​മാ​ണ് വെ​ള്ള​പ്പാ​ണ്ട്. സ്ത്രീപു​രു​ഷന്മാരെ ഒ​രു​പോ​ലെ ബാ​ധി​ക്കു​ന്ന ഒ​ന്നാ​ണ് ഈ ​രോ​ഗം. ജ​നി​ത​ക​പ​ര​മാ​യ ഘ​ട​ക​ങ്ങ​ൾ വെ​ള്ള​പ്പാ​ണ്ടി​നെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ട്. ച​ർ​മ​ത്തി​ന് നി​റം ന​ൽ​കു​ന്ന വ​ർ​ണ​വ​സ്തു​വാ​ണ് മെ​ലാ​നി​ൻ. ഇ​വ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത് ച​ർ​മ​ത്തി​ലെ കോ​ശ​ങ്ങ​ളാ​യ മെ​ലാ​നോ സൈ​റ്റു​ക​ളാ​ണ്. ഇ​വ പ​ല​കാ​ര​ണ​ങ്ങ​ൾ മൂ​ലം ന​ശി​ക്കു​ന്ന​തു കൊ​ണ്ട് മെ​ലാ​നി​ന്‍റെ നി​ർ​മാ​ണം കു​റ​യു​ന്നു. ച​ർ​മം വെ​ള്ള​നി​റ​മാ​യി മാ​റു​​ന്നു.

ആ തെറ്റിദ്ധാരണ വേണ്ട

വി​റ്റെ​ലി​യ​സ് എ​ന്ന ലാ​റ്റി​ൻ പ​ദ​ത്തി​ൽ​നി​ന്നാ​ണ് വി​റ്റി​ലി​ഗോ എ​ന്ന പ​ദം വ​ന്ന​ത്. എ​ഡി ര​ണ്ടാം ശ​ത​ക​ത്തി​ൽ റോ​മ​ൻ ഫി​സിഷ്യ​നാ​യ സെ​ൽ​സ​സ് ആ​ണ് ഈ ​പ​ദം ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ച്ച​ത്. ക്രി​സ്തു​വി​ന് 6000 വ​ർ​ഷം മു​ൻ​പ് ര​ചി​ക്ക​പ്പെ​ട്ട ഋ​ഗ്വേ​ദ​ത്തി​ൽ വെ​ള്ള​പ്പാ​ണ്ടി​നെ​പ്പ​റ്റി വി​വ​രി​ക്കു​ന്നു​ണ്ട്. അ​ഥ​ർ​വ​വേ​ദ​ത്തി​ൽ കു​ഷ്ഠ​രോ​ഗ​ത്തി​ന്‍റെ വ​ക​ഭേ​ദ​മാ​യി​ട്ടാ​ണ് വെ​ള്ള​പ്പാ​ണ്ടി​നെ വി​വ​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്നും സ​മൂ​ഹ​ത്തി​ൽ ചി​ല​രെ​ങ്കി​ലും വെ​ള്ള​പ്പാ​ണ്ടി​നെ കു​ഷ്ഠ​രോ​ഗ​മാ​യി തെ​റ്റി​ദ്ധ​രി​ക്കു​ന്നു​ണ്ട് എ​ന്ന​താ​ണ് സ​ത്യം. വെ​ള്ള​പ്പാ​ണ്ടു​ള്ള​വ​രെ അ​വ​ഗ​ണി​ക്കാ​നും അ​ക​റ്റി​നി​ർ​ത്താ​നും പ്രേ​രി​പ്പി​ക്കു​ന്ന ഒ​രു പ്ര​ധാ​ന​ഘ​ട​കം ഇ​തു​ത​ന്നെ. ബു​ദ്ധ​മ​ത​ത്തി​ലെ പ​വി​ത്ര ഗ്ര​ന്ഥ​മാ​യ വി​ന​യ​പീ​ഠ​ത്തി​ൽ വെ​ള്ള​പ്പാ​ണ്ടി​നെ കൈ​ലാ​സ് എ​ന്ന് വി​ശേ​ഷി​പ്പി​ച്ചി​ട്ടു​ണ്ട്. ബൈ​ബി​ളി​ൽ പ​ഴ​യ​നി​യ​മ​ത്തി​ലും വെ​ള്ള​പ്പാ​ണ്ടി​നെ​ക്കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്.

ലോ​ക​ത്തി​ൽ ഇ​ന്ത്യ​യി​ലും മെ​ക്സി​ക്കോ​യി​ലു​മാ​ണ് വെ​ള്ള​പ്പാ​ണ്ട് ബാ​ധി​ത​ർ കൂ​ടു​ത​ലു​ള്ള​ത്. ഇ​ന്ത്യ​യി​ൽ 3-4 ശ​ത​മാ​നം പേ​ർ​ക്ക് ഇ​തു​ള്ള​താ​യി പ​റ​യു​ന്നു. ലോ​ക ജ​ന​സം​ഖ്യ​യു​ടെ 0.1 - 1.3 ശ​ത​മാ​നം ജ​ന​ങ്ങ​ളി​ൽ വെ​ള്ള​പ്പാ​ണ്ടു​ണ്ട്.


വെ​ള്ള​പ്പാ​ണ്ട് ഏ​തു പ്രാ​യ​ക്കാ​രെ​യും ബാ​ധി​ക്കാം. ചി​ല​രി​ൽ ജന്മനാ രോ​ഗം പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. എ​ട്ടോ​പ്പി​ക്ക് ഡ​ർ​മ​റ്റൈ​റ്റി​സ് ബാ​ധി​ത​ർ​ക്ക് ഈ ​അ​സു​ഖം കൂ​ടു​ത​ലാ​യി കാ​ണാം. അ​ച്ഛ​നോ അ​മ്മ​യ്ക്കോ വെ​ള്ള​പ്പാ​ണ്ടു​ണ്ടെ​ങ്കി​ൽ മ​ക്ക​ൾ​ക്ക് വ​രാ​നു​ള്ള സാ​ധ്യ​ത 20-30 ശ​ത​മാ​നം​വ​രെ​യാ​ണ്. ഇ​ര​ട്ട​ക്കു​ട്ടി​ക​ളി​ൽ ഒ​രാ​ളെ വെ​ള്ള​പ്പാ​ണ്ട് ബാ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ മ​റ്റെ​യാ​ളെ ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത 50 ശ​ത​മാ​നം വ​രെ​യാ​ണ്.

ഓ​ട്ടോ ഇ​മ്യൂ​ണി​റ്റി

സാ​ധാ​ര​ണ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന അ​ന്യ​വ​സ്തു​ക്ക​ൾ​ക്കെ​തി​രേ (ബാ​ക്ടീ​രി​യ, വൈ​റ​സ് എ​ന്നി​വ​യ്ക്കെ​തി​രേ) രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ​രീ​രം ത​ന്നെ ആ​ന്‍റിബോ​ഡി​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. എ​ന്നാ​ൽ, ചി​ല​യ​വ​സ​ര​ങ്ങ​ളി​ൽ രോ​ഗ​പ്ര​തി​രോ​ധ​ത്തി​ലു​ള്ള പോ​രാ​യ്മ നി​മി​ത്തം ശ​രീ​ര​ത്തി​ലെ കോ​ശ​ങ്ങ​ൾ​ക്കെ​തി​രേ ത​ന്നെ ആ​ന്‍റിബോ​ഡി​ക​ൾ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ട്ടേ​ക്കാം. ച​ർ​മ​കോ​ശ പാ​ടു​ക​ളി​ലെ ചൊ​റി​ച്ചി​ൽ, മു​റി​വു​ക​ൾ എ​ന്നി​വ വെ​ള്ള​പ്പാ​ണ്ട് പ​ട​രു​ന്ന​തി​ന് കാ​ര​ണ​മാ​വാ​റു​ണ്ട്. പ​ല​ത​ര​ത്തി​ലു​ള്ള മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ൾ വെ​ള്ള​പ്പാ​ണ്ട് വ്യാ​പി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​വാ​റു​ണ്ട്. ചി​ല​യ​വ​സ​ര​ങ്ങ​ളി​ൽ ചി​കി​ത്സി​ച്ച് ഭേ​ദ​മാ​യ വെ​ള്ള​പ്പാ​ണ്ട് വീ​ണ്ടും തി​രി​ച്ചു​വ​രു​ന്ന​തി​നും മാ​ന​സി​ക സ​മ്മ​ർ​ദം കാ​ര​ണ​മാ​വാ​റു​ണ്ട്. (തുടരും)

ഡോ. ​ജ​യേ​ഷ് പി. ​
സ്കി​ൻ സ്പെ​ഷ​ലി​സ്റ്റ്, മേ​ലേ​ചൊവ്വ, ക​ണ്ണൂ​ർ, ഫോ​ണ്‍:
04972 727828