പ്രമേഹം നാഡികളെ ബാധിക്കുന്നത് എങ്ങനെ ‍‍?
Thursday, March 16, 2017 12:42 AM IST
പ്ര​മേ​ഹ​രോ​ഗ ബാ​ധി​ത​നാ​യ വ്യ​ക്തി സ്വ​ന്തം ശ​രീ​ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കേ​ണ്ട അ​വ​യ​വം പാ​ദ​ങ്ങ​ൾ ത​ന്നെ​യാ​ണ്. ശ​രീ​ര​ത്തി​ലെ മ​റ്റ​വ​യ​വ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ഇ​ല്ലെ​ന്ന​ല്ല; മ​റി​ച്ച് സൂ​ചി​മു​ന​കൊ​ണ്ട് പാ​ദ​ത്തി​ലേ​ൽ​ക്കു​ന്ന നി​സാ​ര​മെ​ന്നു തോ​ന്നി​ക്കു​ന്ന ഒ​രു പോ​റ​ൽ​പോ​ലും അ​യാ​ളു​ടെ പ്രാ​ണ​നെ​ടു​ക്കു​ന്ന അ​വ​സ്ഥ​യ്ക്ക് നി​മി​ത്ത​മാ​യേ​ക്കാം. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണു പ്ര​മേ​ഹ​രോ​ഗി​ക​ൾ ത​ങ്ങ​ളു​ടെ പാ​ദ​ങ്ങ​ൾ മു​ഖം​പോ​ലെ ക​രു​തി ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​തും.

ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്പോ​ൾ അ​ത് ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടു​ക​യും ത​ത്ഫ​ല​മാ​യി കാ​ലു​ക​ളി​ലേ​ക്കു​ള്ള ര​ക്ത​പ്ര​വാ​ഹം കു​റ​യു​ക​യും ചെ​യ്യു​ന്നു. കാ​ലി​ലെ കോ​ശ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തി​രി​ക്കാ​ൻ ഇ​ത് കാ​ര​ണ​മാ​കു​ന്നു. ഇ​തു കോ​ശ​ങ്ങ​ൾ ന​ശി​ക്കു​ന്ന​തി​നും ജീ​വാ​പാ​യ​ത്തി​നു​വ​രെ ഇ​ട​യാ​ക്കി​യേ​ക്കാ​വു​ന്ന വ്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു. നാ​ഡീ​കോ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ര​ക്ത​യോട്ടം കു​റ​യു​ന്ന​തു ന്യൂ​റോ​പ്പ​തി എ​ന്ന അ​വ​സ്ഥ​യ്ക്കു കാ​ര​ണ​മാ​കു​ന്നു. നമ്മുടെ ച​ർ​മ​ത്തി​ൽ സ്പ​ർ​ശ​ന​ത്തി​നും വേ​ദ​ന​യ​റി​യു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന നാ​ഡീ​കോ​ശ​ങ്ങ​ൾ ന​ശി​ക്കു​ന്ന​തു​മൂ​ലം രോ​ഗി മു​റി​വ് സം​ഭ​വി​ച്ച​ത് അ​റി​യാ​തെ​പോ​കു​ന്നു. ശ​രീ​ര​ച​ല​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്ന മോട്ടോർ നാ​ഡീ​കോ​ശ​ങ്ങ​ൾ ക്ഷ​യി​ക്കു​ന്ന​തു​മൂ​ലം വി​ര​ലു​ക​ളു​ടെ​യും പാ​ദ​ങ്ങ​ളു​ടെ​യും ആ​കൃ​തി​ക്കു കാ​ര്യ​മാ​യ വ്യ​തി​യാ​നം വ​രു​ന്നു.

തന്മൂലം പാ​ദ​ര​ക്ഷ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​മ്മർ​ദം അ​നു​ഭ​വ​പ്പെ​ടു​ക​യും ആ ​ഭാ​ഗ​ത്ത് മു​റി​വു​ക​ൾ ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ന്നു. കാ​ലിന്‍റെ വെ​ള്ള​യി​ൽ ആ​ണി​ക​ളും ത​ടി​പ്പു​ക​ളും ഉ​ണ്ടാ​കു​ന്ന​തിന്‍റെ കാ​ര​ണ​വും മ​റ്റൊ​ന്ന​ല്ല. കൂ​ടാ​തെ വി​ര​ലു​ക​ൾ ഒട്ടിച്ചേരു​ന്ന​തു​മൂ​ലം അ​വ​യ്ക്കി​ട​യി​ൽ എ​പ്പോ​ഴും ജ​ലാം​ശം നി​ല​നി​ൽ​ക്കു​ക​യും അ​വി​ടെ പൂ​പ്പ​ൽ​ബാ​ധ ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ന്നു.


പ്ര​മേ​ഹം ഓട്ടോണ​മി​ക് നാ​ഡീ​വ്യൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന​തു​മൂ​ലം ച​ർ​മ​ത്തി​ലു​ള്ള സ്വേ​ദ​ഗ്ര​ന്ഥി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്നു. ഇ​തുമൂലം വി​യ​ർ​പ്പിന്‍റെ ഉ​ത്പാ​ദ​നം കു​റ​യു​ന്നു. ഇ​തു കാ​ലിലെ ച​ർ​മം വ​ര​ളു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നു. തന്മൂലം കാ​ലി​ൽ എ​ക്സി​മ, കാ​ൽ​വെ​ള്ള​യി​ൽ വി​ണ്ടു​കീ​റ​ൽ എ​ന്നി​വ​യു​ണ്ടാ​കു​ന്നു.

രോ​ഗ​പ​രി​ശോ​ധ​ന

കാ​ലി​ൽ അ​ൾ​സ​ർ ബാ​ധി​ത​നാ​യ ഒ​രാ​ളി​ൽ ര​ക്ത​പ്ര​വാ​ഹ​ത്തിന്‍റെ ന്യൂ​ന​ത​ക​ൾ പ​രി​ശോ​ധി​ച്ച​റി​യാ​ൻ ഡോ​പ്ല​ർ പ​രി​ശോ​ധ​ന, എ​ബി​പി​ഐ എ​ന്നി​വ സ​ഹാ​യി​ക്കും. കൂ​ടാ​തെ അ​ൾ​സ​റി​ൽ​നി​ന്ന് അ​ണു​ബാ​ധ എ​ല്ലു​ക​ളി​ലേ​ക്ക് ബാ​ധി​ച്ചിട്ടുണ്ടോ എ​ന്ന​റി​യാ​ൻ എ​ക്സ്റേ പ​രി​ശോ​ധ​ന​യും ആ​വ​ശ്യ​മാ​ണ്. അ​ൾ​സ​റി​ൽ അ​ണു​ബാ​ധ​യു​ണ്ടെ​ങ്കി​ൽ ക​ൾ​ച്ച​ർ പ​രി​ശോ​ധ​ന ഒ​ഴി​ച്ചു​കൂ​ടാ​ൻ പ​റ്റാ​ത്ത​താ​ണ്. രോ​ഗി​ക്ക് ന്യൂ​റോ​പ്പ​തി സം​ഭ​വി​ച്ചിട്ടുണ്ടോ എ​ന്ന​റി​യാ​ൻ 10 ജി ​മോ​ണോ​ഫി​ല​മെ​ൻ​റ്, 128 ഹെ​ർ​ട്സ് ട്യൂ​ണിം​ഗ് ഫോ​ർ​ക്ക് എ​ന്നി​വ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തേ​ണ്ടി​വ​രും. ചി​ല​യ​വ​സ​ര​ങ്ങ​ളി​ൽ നെ​ർ​വ് ക​ണ്ട​ക്ഷ​ൻ സ്റ്റ​ഡി, ഇ​ല​ക്ട്രോ മ​യോ​ഗ്രാം എ​ന്നി​വ​യും ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കാം.

വിവരങ്ങൾ- ഡോ. ​ജ​യേ​ഷ് പി. ​സ്കി​ൻ സ്പെ​ഷ​ലി​സ്റ്റ്,
മേ​ലേ​ചൊവ്വ, ക​ണ്ണൂ​ർ ഫോ​ണ്‍: 04972 727828