ഒമേഗ 3 ഏറ്റവും കൂടുതൽ കടുകെണ്ണയിൽ
Tuesday, March 14, 2017 3:44 AM IST
ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത പോ​ഷ​ക​മാ​ണ് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ. ത​ല​ച്ചോ​റിന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ശ​രീ​ര​വ​ള​ർ​ച്ച, വി​കാ​സം എ​ന്നി​വ​യ്ക്ക് അ​വ​ശ്യം. ഇ​പി​എ, ഡി​എ​ച്ച്എ, എ​എ​ൽ​എ എ​ന്നി​ങ്ങ​നെ ഒ​മേ​ഗ 3 പ​ല​ത​രം. ശ​രീ​രം ഇ​വ ഉ​ത്പാ​ദി​പ്പി​ക്കു​ന്നി​ല്ല. നാം ​ക​ഴി​ക്കു​ന്ന ആ​ഹാ​ര​ത്തി​ൽ നി​ന്നാ​ണ് ഇ​തു ല​ഭ്യ​മാ​കു​ന്ന​ത്. ത​ല​ച്ചോ​റിന്‍റെയും ഹൃ​ദ​യ​ത്തിന്‍റെയും ആ​രോ​ഗ്യ​ത്തി​ന് അ​വ​ശ്യ​പോ​ഷ​കം. ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ അ​യ​ല, മ​ത്തി തു​ട​ങ്ങി​യ ചെ​റു​മീ​നു​ക​ൾ ക​റി​വ​ച്ചു​ക​ഴി​ക്കു​ന്ന​ത് ഒ​മേ​ഗ 3 യു​ടെ ല​ഭ്യ​ത​യ്ക്കു സ​ഹാ​യ​കം. മീ​നെ​ണ്ണ ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ് സ​മൃ​ദ്ധം.

ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ളു​ടെ കു​റ​വു​ള​ള​വ​ർ​ക്ക് ക്ഷീ​ണം, ഓ​ർ​മ​ക്കു​റ​വ്, ച​ർ​മ​ത്തി​നു വ​ര​ൾ​ച്ച, ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ, ഡി​പ്ര​ഷ​ൻ, ര​ക്ത​സ​ഞ്ചാ​ര പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കു സാ​ധ്യ​ത​യേ​റും. കു​ഞ്ഞു​ങ്ങ​ൾ​ക്കും കുട്ടി​ക​ൾ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും ഒ​മേ​ഗ 3 ഫാ​റ്റി ആ​ഡി​ഡു​ക​ൾ അ​വ​ശ്യം. പോ​ളി അ​ണ്‍​സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റി ആ​സി​ഡു​ക​ളാ​ണ് ഒ​മേ​ഗ3 ഫാ​റ്റി ആ​സി​ഡു​ക​ൾ.

മീ​നി​ൽ മാ​ത്ര​മ​ല്ല ഒ​മേ​ഗ 3. ഉ​ഴു​ന്ന്, രാ​ജ്മാ, മീ​നെ​ണ്ണ, ക​ടു​കെ​ണ്ണ, സോ​യാ​ബീ​ൻ, കാ​ബേ​ജ്, കോ​ളി​ഫ്ള​വ​ർ, ത​വി​ടു ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ, വെ​ളു​ത്തു​ള​ളി, ഒ​ലി​വ് എ​ണ്ണ, പ​രി​പ്പു​ക​ൾ തു​ട​ങ്ങി​യ​വ​യി​ലും ഒ​മേ​ഗ 3 ധാ​രാ​ളം. പാം​ഓ​യി​ലി​ൽ ഉ​ള​ള​തി​ലു​മ​ധി​കം ഒ​മേ​ഗ 3 ക​ടു​കെ​ണ്ണ​യി​ലു​ണ്ട്. ഏ​റ്റ​വു​മ​ധി​കം ഒ​മേ​ഗ 3 ഉ​ള​ള പാ​ച​ക​എ​ണ്ണ​യും ക​ടു​കെ​ണ്ണ ത​ന്നെ.


ഫംഗസ് രോഗസാധ്യത കുറയ്ക്കാം

* ശു​ചി​ത്വം പാ​ലി​ക്കു​ക. വ്യ​ക്തിശു​ചി​ത്വം പ്ര​ധാ​ന​പ്ര​തി​രോ​ധം
* ഫം​ഗ​സ്ബാ​ധ​യു​ള​ള​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന കി​ട​ക്ക​വി​രി​ക​ൾ, ട​വൽ, ചീ​പ്പ്് തു​ട​ങ്ങി​യ​വ മ​റ്റു​ള​ള​വ​ർ ഒ​ഴി​വാ​ക്കു​ക
* വി​ര​ലു​ക​ൾ​ക്കി​ട​യി​ലെ ച​ർ​മം ഈ​ർ​പ്പ​ര​ഹി​ത​മാ​യി സൂ​ക്ഷി​ക്കു​ക. ന​ന​ഞ്ഞ സോ​ക്സ് ഉ​പ​യോ​ഗി​ക്ക​രു​ത്
* ശ​രീ​ര​ത്തി​ൽ മ​ട​ക്കു​ക​ളും ചു​ളി​വു​ക​ളും ഉ​ള​ള ഭാ​ഗ​ങ്ങ​ൾ ഈ​ർ​പ്പ​ര​ഹി​ത​മാ​ക്കി സൂ​ക്ഷി​ക്കു​ക
* മ​റ്റു​ള​ള​വ​ർ ഉ​പ​യോ​ഗി​ച്ച ചീ​പ്പ്, സോ​പ്പ്, തോ​ർ​ത്ത്, സോ​ക്സ് മു​ത​ലാ​യ​വ ഉ​പ​യോ​ഗി​ക്ക​രു​ത്.
* ഇ​റു​കി​യ വ​സ്ത്ര​ധാ​ര​ണ​രീ​തി ഉ​പേ​ക്ഷി​ക്കു​ക
* കോ​ട്ടണ്‍ അ​ടി​വ​സ്ത്ര​ങ്ങ​ൾ ശീ​ല​മാ​ക്കു​ക. അ​ടി​വ​സ​ത്ര​ങ്ങ​ൾ ക​ഴു​കി വെ​യി​ല​ത്ത് ഉ​ണ​ക്ക​ണം. ദി​വ​സ​വും ര​ണ്ടു​ത​വ​ണ മാ​റി ഉ​പ​യോ​ഗി​ക്കു​ക.
* വേ​ന​ൽ​ക്കാ​ല​ത്തും മ​റ്റും ആ​ൻ​റി ഫം​ഗ​ൽ സ്പ്രേ, ​പൗ​ഡ​ർ എ​ന്നി​വ ച​ർ​മ​രോ​ഗ​വി​ദ​ഗ്ധന്‍റെ ഉ​പ​ദേ​ശ​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​ത്ത് ഉ​പ​യോ​ഗി​ക്കു​ക.
സ്വയംചികിത്സ ഒഴിവാക്കുക.