Home   | Editorial   | Leader Page   | Latest News   | Local News   |Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral
Back to Home


ഇനി, പരീക്ഷയെഴുതാം; തെളിഞ്ഞ മനസോടെ...
ചൂടുകാലമാണല്ലോ ഇത്. വായൂസഞ്ചാരവും വെളിച്ചവുമുള്ള ഇടങ്ങളിലിരുന്നു പഠിക്കണം. പഠനത്തിനു സ്വന്തമായി ഒരു മുറി വേണമെന്ന കാഴ്ചപ്പാടൊന്നും വേണ്ട. പരിമിതമായ സൗകര്യങ്ങളോടുപോലും മാനസികമായി പൊരുത്തപ്പെടാൻ തയാറായാൽ പഠനം എളുപ്പമാകും. എന്നാൽ തിരക്കേറിയ റോഡിനു സമീപമുള്ള ജനലിനോടു ചേർന്നിരുന്നു പഠനം വേണ്ട. ശ്രദ്ധ പതറുന്ന ഇടങ്ങൾ വേണ്ടെന്നു ചുരുക്കം.

കട്ടിലിൽ ഇരുന്നുള്ള പഠനം നിരുത്സാഹപ്പെടുത്താം. കട്ടിലിൽ ഇരുന്നുള്ള പഠനം അലസതയ്ക്കും ക്രമേണ കിടക്കാനുമുള്ള സാഹചര്യമൊരുക്കും. നടുവ് ഏറ്റവും നിവർന്നിരിക്കാൻ അനുയോജ്യമായതു കസേരയിലിരുന്നുള്ള പഠനമാണ്. വീട്ടിലുള്ളവർ ടിവി കാണുകയാണെങ്കിൽ അതിൻറെ ശബ്ദത്തിൽ നിന്ന് അകന്നിരിക്കണം.

ഓരോ കുട്ടിയുടെയും ശാരീരിക സ്വഭാവവും ശീലങ്ങളും തികച്ചും വ്യത്യസ്തമായിരിക്കും. ചിലർക്ക് അതിരാവിലെ രണ്ടു മണിക്ക് എണീറ്റു പഠിക്കാനാവും. ചിലർ രാത്രി 12 വരെ ഇരുന്നു പഠിക്കും. പക്ഷേ, അവർക്കു രാവിലെ എണീറ്റു പഠിക്കാനാവില്ല. എപ്പോൾ പഠിക്കണം എന്നതു വ്യക്‌തിപരമാണ്. ഏകാഗ്രതയോടെ പഠിക്കാനാകുന്ന സമയം കണ്ടെത്തുക.

കണക്കിനും സയൻസിനും കൂടുതൽ സമയം മാറ്റിവയ്ക്കണം. നാലഞ്ചുദിവസം ഒരു വിഷയംതന്നെ അടുപ്പിച്ചിരുന്നു പഠിക്കുന്നതിനേക്കാൾ നല്ലത് എല്ലാ ദിവസവും മൂന്നു വിഷയം വീതം പഠിക്കുന്നതാണ്.

തൊടുത്ത ദിവസം വേറേ മൂന്നു വിഷയം എന്ന മട്ടിൽ. ഇങ്ങനെ എല്ലാ വിഷയങ്ങളും പരീക്ഷയുടെ നാലുദിവസം മുന്പ് ഒരുതവണ പഠിച്ചു തീർത്താൽ പരീക്ഷാഹാളിലേക്ക് ആത്മവിശ്വാസത്തോടെ നീങ്ങാം.

കൂട്ടുകൂടിയുള്ള യാത്രകൾ വേണ്ട

കൂട്ടുകൂടിയുള്ള യാത്രകളും ടൂവീലറുകളിൽ സംഘം ചേർന്നുളള യാത്രകളും പൂർണമായും ഒഴിവാക്കണം.
സ്റ്റഡീലീവ് സമയത്തു പനി വന്നാൽ സ്വയംചികിത്സനടത്തി പരീക്ഷണത്തിനു മുതിരരുത്. ഡോക്ടറുടെ ഉപദേശം തേടി മരുന്നുകഴിക്കുകയാണ് ഉചിതം.

ചൂടുകാലം കൂടിയായതിനാൽ വീട്ടിലിരുന്നു പഠിക്കുന്ന കുട്ടികൾ ധാരാളം വെളളംകുടിക്കണം. വെള്ളം തലച്ചോറിനു സ്റ്റിമുലൻറുപോലെ പ്രവർത്തിക്കും. ഇടയ്ക്കിടെ എന്തെങ്കിലും കഴിക്കാൻ കൊടുത്തുകൊണ്ടിരിക്കുന്നതാണ് ആരോഗ്യത്തിനു നല്ലതെന്നു പല രക്ഷിതാക്കളും കരുതാറുണ്ട്. അമിതമായി ഭക്ഷണം കഴിച്ചാൽ വേഗം ഉറക്കംവരുമെന്നതിനാൽ അതു പഠനത്തിനു സഹായകമല്ല. പച്ചക്കറികൾ, പഴവർഗങ്ങൾ, ധാരാളം വെള്ളം എന്നിവ ഭക്ഷണക്രമത്തിൽ പ്രധാനം. അതു ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നല്കും. അതുപോലെ തന്നെ പട്ടിണികിടന്നു പഠിക്കുന്നതും നന്നല്ല.

ആത്മവിശ്വാസം വർധിപ്പിക്കുന്നതിനു ദേവാലയദർശനം സഹായകമെങ്കിൽ ആവാം. പക്ഷേ, നാം പരിശ്രമിക്കാതെ, പഠിക്കാനുള്ളതു പഠിക്കാതെ, അതുമാത്രം ചെയ്യുന്നതിൽ കാര്യമില്ല.

സൂത്രവാക്യം ഓർക്കാനും ഒരു സൂത്രം!

സോഷ്യൽ സയൻസ്, ഹിസ്റ്ററി, സിവിക്സ് തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്പോൾ അർഥപൂർണമായ വായന അവശ്യം. വർഷം, വ്യക്‌തികൾ, സംഭവങ്ങൾ, സ്‌ഥലങ്ങൾ, കാലക്രമം എന്നിവയുടെ പ്രാധാന്യം തിരിച്ചറിഞ്ഞു പഠിക്കണം. ഓരോ അധ്യായത്തിലെയും സബ് ഹെഡിംഗ്, ചിത്രങ്ങൾ, ചാർട്ടുകൾ എന്നിവ ഓടിച്ചുനോക്കണം. പിന്നീടു വേണം ആദ്യം മുതൽ വായന തുടങ്ങാൻ.

എന്താണു നടന്നത്, എവിടെയാണ്, ആരൊക്കെയാണു കഥാപാത്രങ്ങൾ, കാരണങ്ങൾ എന്താണ്, കാര്യമെന്താണ്... ഈ രീതിയിലാവണം ചരിത്രവും സാമൂഹികശാസ്ത്രവും പഠിക്കേണ്ടത്. തെറ്റിപ്പോകാനിടയുള്ള പേരുകൾ, വർഷങ്ങൾ, കണക്കിലെയും സയൻസിലെയും സമവാക്യങ്ങൾ എന്നിവയൊക്കെ നിറമുള്ള മഷികൊണ്ടു പേപ്പറിലെഴുതി എപ്പോഴും കാണാനിടയുള്ള സ്‌ഥലത്ത് ഒട്ടിച്ചാൽ അതുവഴി കടന്നുപോകുന്പോൾ ഇടയ്ക്കിടെ കാണും, മനസിൽ പതിയും.


പരീക്ഷയ്ക്കുശേഷം ചോദ്യപേപ്പർ വിശകലനം വേണ്ട

പരീക്ഷയ്ക്കു ഹാളിൽ പ്രവേശിക്കും മുന്പ് ടെൻഷനടിപ്പിക്കുന്ന വർത്തമാനങ്ങളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. എല്ലാം മറന്നുപോയെന്നും മനസ് ശൂന്യമാണെന്നുമൊക്കെ ചിലർക്കു തോന്നാം. അതൊക്കെ സ്വാഭാവികം.

ചോദ്യപേപ്പർ കിട്ടിയാൽ കൂൾ ഓഫ് ടൈമിൽ ശാന്തമായി ചോദ്യങ്ങളിലൂടെ കടന്നുപോവുക.ഏറ്റവും ആദ്യമെഴുതുന്ന ഉത്തരം കഴിവതും വെട്ടും തിരുത്തുമില്ലാതെ എഴുതാൻ ശ്രദ്ധിക്കണം. ആദ്യ ഉത്തരങ്ങളിലെ നമ്മുടെ പെർഫോമൻസ് പേപ്പർനോക്കുന്ന അധ്യാപകന് നമ്മളെക്കുറിച്ച് മുൻവിധിയുണ്ടാക്കാൻ കാരണമായിത്തീരാം. കൃത്യമായി ഉത്തരമെഴുതാൻ കഴിയുമെന്നു ബോധ്യമുള്ളവ ആദ്യമാദ്യം എഴുതണം. എഴുതിയതിൻറെ മേൽ എഴുതാതിരിക്കുക. തെറ്റിയാൽ ഒരു വെട്ട് എന്നതിനപ്പുറം കുത്തിവരയ്ക്കുന്ന രീതികൾ ഒഴിവാക്കുക.

കഴിവതും ഒരു നിറമുള്ള മഷി തന്നെ ആദ്യാവസാനം ഉപയോഗിക്കുക. സ്കൂൾപരീക്ഷകൾക്കു പ്രധാന പോയിൻറുകൾ സ്കെച്ച് കൊണ്ട് അടിവരയിടാൻ ശ്രമിക്കേണ്ടതില്ല. വരയ്ക്കാനുള്ള ചോദ്യങ്ങൾക്കു ഫ്രീഹാൻഡ് ആയി വരയ്ക്കാതെ ഇൻസ്ട്രുമെൻറ് ബോക്സിലെ വിവിധ ഉപകരണങ്ങൾ കൃത്യമായി ഉപയോഗിച്ചു വരയ്ക്കണം.

പരീക്ഷാഹാളിൽ കോപ്പിയടി, മറ്റുള്ളവരെ ശല്യപ്പെടുത്തി ചോദിച്ചെഴുതൽ പോലെയുള്ള ക്രമക്കേടുകൾ കാണിക്കരുത്. അത്തരം ഉദ്യമങ്ങൾ ഇരട്ടി മാനസികസമ്മർദത്തിനിടയാക്കും. എഴുതിത്തീർന്നാൽ ഒന്നുകൂടി ആവർത്തിച്ചു നോക്കി ഒരു ചോദ്യവും വിട്ടുപോയിട്ടില്ലെന്നും രജിസ്റ്റർ നന്പറും ചോദ്യനന്പറും എടുത്തെഴുതിയതു കൃത്യമാണെന്നും ഉറപ്പുവരുത്തുക.

പരീക്ഷ കഴിഞ്ഞാലുടൻ അന്നത്തെ ചോദ്യപേപ്പർ എടുത്തുവച്ചു വിശകലനങ്ങൾക്കോ ചർച്ചകൾക്കോ പോകരുത്. എത്ര മാർക്കു കിട്ടുമെന്നു കണക്കൂകൂട്ടുന്നതിലോ സങ്കടപ്പെടുന്നതിലോ അർഥമില്ല. തൊടുത്ത ദിവസത്തെ പരീക്ഷയ്ക്കു വേണ്ടി കൃത്യമായി തയാറെടുക്കുക.

നിരാശ വേണ്ട, പ്രതീക്ഷ വേണം

എത്ര നന്നായി പഠിച്ചുവെങ്കിൽപോലും ഒരു പരീക്ഷയ്ക്കു പ്രതീക്ഷിച്ച പോലെ എഴുതാനായില്ല എന്നു വന്നേക്കാം. അതിനെ ഓർത്തു വിഷമിക്കേണ്ടതില്ല. നമ്മുടെ ജീവിതത്തിലെ വലിയ പരീക്ഷകളിൽ ഒന്നുമാത്രമാണ് ഇതെന്നു കരുതുക. കിട്ടുന്നതു സ്വീകരിക്കുക. മാർക്കു കുറഞ്ഞതിെൻറ പേരിൽ നിരാശപ്പെടുകയോ കടുംകൈകൾ ചിന്തിക്കുകയോ അരുത്. മാർക്കു കുറഞ്ഞുപോയാൽ അടുത്ത അവസരത്തിൽ മെച്ചപ്പെടുത്താം. പഠനത്തിൻറെ അടുത്ത ഘട്ടത്തിൽ താത്പര്യമുള്ള കോഴ്സും വിഷയവും തെരഞ്ഞെടുത്തു പഠിച്ച് അതിൽ മികച്ച വിജയം നേടാം.

ഉയർന്ന മാർക്കുനേടിയവരിൽ പലരും പിന്നീട് ഉന്നത തലങ്ങളിൽ എത്തിയിട്ടുണ്ട്. അതേപോലെ മോശം മാർക്കു നേടിയവരും പിന്നീടുളള കഠിനാദ്ധ്വാനത്തിലൂടെ ജീവിതവിജയം നേടിയിട്ടുണ്ട്. നമ്മുടെ ജീവിതത്തിലെ ഗതിവിഗതികളെയൊക്കെ നിയന്ത്രിക്കുന്നത് ഓരോരോ കാലഘട്ടത്തിലും ഓരോന്നാണെങ്കിലും ഏറ്റവും നന്നായി പെർഫോം ചെയ്യാൻ പരിശ്രമിക്കുക. കൃത്യമായി തയാറെടുത്ത് ആവിശ്വാസത്തോടെ നമുക്കു പരീക്ഷയെ നേരിടാം.

ഡോ. റോസമ്മ ഫിലിപ്പ്, അസോസിയേറ്റ് പ്രഫസർ, മൗണ്ട് താബോർ ട്രെയിനിംഗ് കോളജ്, പത്തനാപുരം; കരിക്കുലം എക്സ്പർട്ട്

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്



വെപ്പുപല്ലുകളും നൂതനമാർഗങ്ങളും
അത്യാധുനികമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സ ഉപയോഗിച്ച് ഏതാനും മണിക്കൂർ സമയം കൊണ്ട് ഡെന്‍റൽ ഇംപ...
വേണം, കൈയെത്തുംദൂരത്ത് ഒരു കഷണം ഇഞ്ചി...
64 ത​രം ക​റി​ക​ൾ​ക്കു പ​ക​രം​വ​യ്ക്കാ​ൻ ഇ​ഞ്ചി​ക്ക​റി മ​തി​യെ​ന്നു പ​ഴ​മ​ക്കാ​ർ പ​റ​യും. അ​തു വാസ്...
പല്ലിൽ കന്പിയിടുന്ന ചികിത്സ
എ​ന്‍റെ മ​ക​ൾ​ക്ക് പ​ല്ലി​ന് പൊ​ക്ക​മു​ണ്ട്. വി​ട​വു​ക​ളും ഉ​ണ്ട്. ഉ​റ​പ്പി​ച്ചു വ​യ്ക്കു​ന്ന ക​ന്പ...
വെണ്ടയ്ക്കാവലുപ്പം!
വെ​ണ്ട​യ്ക്ക​യി​ൽ പോ​ഷ​ക​ങ്ങ​ൾ ധാ​രാ​ള​ം. നാ​രു​ക​ൾ, വി​റ്റാ​മി​നു​ക​ളാ​യ എ, ​ബി, സി, ​ഇ, കെ, ​ധാ​...
ഹൃദയത്തിൽ സൂക്ഷിക്കാൻ ചില മാതളവിശേഷങ്ങൾ...
ആ​യു​ർ​വേ​ദ​ത്തി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന ഒ​രു ഒൗ​ഷ​ധ​സ​സ്യ​മാ​ണു മാ​ത​ളം. ഇ​തിന്‍റെ ഫ​ല​മാ​ണു ...
സോറിയാസിസ്: തെറ്റിദ്ധാരണകൾ അകറ്റാം
16 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടികളെ ബാ​ധി​ക്കു​ന്ന ച​ർ​മ​രോ​ഗ​ങ്ങ​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട...
മാനസിക സമ്മർദം, അണുബാധ, മരുന്നുകൾ... കാരണങ്ങൾ പലത്
ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ കാ​ല​ഘ​ട്ട​മാ​ണ് കു​ട്ടി​ക്കാ​ലം. ക​ളി​ച്ചും ചി​രി​ച്ചും ആ​ർ...
ആരോഗ്യരക്ഷ കർക്കിടകത്തിൽ (തുടർച്ച)
ആരോഗ്യരക്ഷ
ദഹനശക്തിയെ വർധിപ്പിക്കുന്നതും വാത-പിത്ത-കഫങ്ങളെ ശമിപ്പിക്കുന്നതുമായ എല്ലാ ആ...
തുടക്കത്തിലേ ചികിത്സിക്കാം, ചെലവു കുറയ്ക്കാം
പ​ല്ലി​ന്‍റെ ചി​കി​ത്സയ്ക്കും ക​ണ്ണി​ന്‍റെ ചി​കി​ത്സയ്ക്കും ലോ​ക​ത്തി​ൽ എ​വി​ടെ​യാ​ണെ​ങ്കി​ലും ചെല​...
സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക
പേ​ര​യ്ക്ക​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ സി, ​ഇ​രു​ന്പ്് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ൽ ന...
ഉൗട്ടിയുറപ്പിക്കാം അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യം
ലോക മുലയൂട്ടല്‍ വാരത്തിന്‌ തുടക്കം

അ​​​മ്മ​​​യു​​​ടെ​​​യും കു​​​ഞ്ഞി​​​ന്‍റെ​​​യു...
പാദപരിചരണം പ്രമേഹരോഗികളിൽ
ദിവസവുമുള്ള ലഘു നടത്തം ആരോഗ്യത്തിനു വളരെ നല്ലതാണ്.
പാദത്തിലുള്ള വൃണങ്ങൾ, അംഗഛേദം എന്നിവ...
കൊ​ള​സ്ട്രോ​ൾ നി​യ​ന്ത്ര​ണ​ത്തി​നും അ​മി​ത​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നും വെണ്ടയ്ക്ക
വെ​ണ്ട​യ്ക്ക​യി​ൽ നാ​രു​ക​ൾ ധാ​രാ​ളം. വി​റ്റാ​മി​നു​ക​ളാ​യ എ,​ബി,സി,​ഇ,കെ, ​ധാ​തു​ക്ക​ളാ​യ കാ​ൽ​സ്യം...
ആരോഗ്യരക്ഷ കർക്കിടകത്തിൽ
ഇരുൾമൂടിയ ആകാശവും ആടിത്തിമർത്തുപെയ്യുന്ന മഴയും, വിരുന്നിനെത്തുന്ന ദിരുതങ്ങളും, രോഗങ്ങളും നിരഞ്ഞ കർക...
രക്തസമ്മർദ്ദം കുറയ്ക്കൂ, ഹൃദയത്തെ സംരക്ഷിക്കൂ...
കേരളത്തിലെ ജനങ്ങളിൽ 12%-ത്തോളം പേർക്ക് രക്തസമ്മർദ്ദത്തിലെ വ്യതിയാനങ്ങൾ മൂലമുള്ള തകരാറുകളുണ്ടെന്നാണ്...
സ്തനാർബുദം-തെറ്റിദ്ധാരണകളും യാഥാർഥ്യങ്ങളും
തെ​റ്റി​ദ്ധാ​ര​ണ 1 - പ്രാ​യ​മാ​യ സ്ത്രീ​ക​ളി​ൽ മാ​ത്ര​മാ​ണ് സ്ത​നാ​ർ​ബു​ദം ക​ണ്ടു​വ​രു​ന്ന​ത്
...
ഹൃദയാരോഗ്യത്തിനു പപ്പായ
* പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ​പ്പെ​യ്ൻ എ​ന്ന എ​ൻ​സൈം ദ​ഹ​നം വ​ർ​ധി​പ്പി​ക്കു​ന്നു. പ്രോ...
കർക്കടക ചികിത്സ എന്ന ജീവിതചര്യ
ക​ടു​ത്ത വേ​ന​ലി​നു​ശേ​ഷം വ​രു​ന്ന മ​ഴ​ക്കാ​ല​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​വ​രു​ന്ന ക​ർ​ക്കട​ക ച...
ഹോമിയോ മരുന്നുകൾ സൂക്ഷിക്കുന്പോൾ...
1. ഹോ​മി​യോ​പ്പ​തി രോ​ഗ​ത്തെ മാ​ത്രം ചി​കി​ത്സി​ക്കു​ന്ന ചി​കി​ത്സാ​വി​ധി​യ​ല്ല, മ​റി​ച്ച് ഒ​രു വ...
ബ്രഷിന്‍റെ കാലാവധി എത്രനാൾ? പല്ലുതേയ്ക്കൽ ദിവസം എത്രനേരം‍?
ദ​ന്ത​രോ​ഗം വ​ള​രെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന പൊ​തു​ജ​നാ​രോ​ഗ്യ​പ്ര​ശ്ന​മാ​ണ്. ഇ​ന്ത്യ​യി​ൽ ദ​...
കൊ​തു​കു​ക​ടി​യേ​ൽ​ക്കാ​തെ സൂ​ക്ഷി​ക്കു​ക
ഈ ​പ​നി​ക്കാ​ല​ത്ത് കൊ​തു​കു​ക​ടി മൂ​ലം സ​ന്ധി​ക​ളെ ബാ​ധി​ക്കു​ന്ന അ​ണു​ബാ​ധ​യെ​ക്കു​റി​ച്ച് ജ​ന​ങ്...
ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ചെറുമീനുകൾ
പൂ​രി​ത​കൊ​ഴു​പ്പിന്‍റെ അ​ള​വു കു​റ​ഞ്ഞ ക​ട​ൽ വി​ഭ​വ​മാ​ണു മീ​ൻ. പ്രോട്ടീ​ൻ സ​മൃ​ദ്ധ​ം. ഹൃ​ദ​യാ​രേ...
മോ​ണ​രോ​ഗം - ഹൃ​ദ്രോ​ഗം - പ്ര​മേ​ഹം
മോ​ണ​രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​രി​ൽ ഹൃ​ദ്രോ​ഗ​ത്തി​നു​ള്ള സാ​ധ്യ​ത ഇ​ര​ട്ടി​യാ​ണെ​ന്ന് പ​ഠ​ന​ങ്ങ​ളി​ൽ തെ...
‘കോള’പാനീയങ്ങൾ ശീലമാക്കരുത്..!
വി​ള​ർ​ച്ച​യു​ള​ള​വ​രു​ടെ ര​ക്താ​ണു​ക്ക​ൾ​ക്ക് ശ​രീ​ര​ത്തി​ലെ എ​ല്ലാ അ​വ​യ​വ​ങ്ങ​ളി​ലേ​ക്കും കോ​ശ​സ...
മാനസിക സമ്മർദം കൂടിയാൽ മുടി കൊഴിയുമോ?
ഏ​തു പ്രാ​യ​ത്തി​ലു​ള്ള​വ​രെ​യും അ​ലു​ന്ന പ്ര​ശ്ന​മാ​ണ് മു​ടി​കൊ​ഴി​ച്ചി​ൽ. പ്ര​ത്യേ​കി​ച്ചും കൗ​മാ...
നെഗറ്റീവ് ചിന്തകൾ ഒഴിവാക്കാം; ശുഭാപ്തിവിശ്വാസം പുലർത്താം
* മാ​ർ​ക്ക​റ്റി​ൽ നി​ന്നു വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​ക​ൾ, ഫ​ല​ങ്ങ​ൾ, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, പൊ​...
രക്തദാനം കൊണ്ടു ദോഷങ്ങളുണ്ടോ‍?
ആ​രോ​ഗ്യ​മു​ള്ള ഏ​തൊ​രു വ്യ​ക്തി​ക്കും സ​മൂ​ഹ​ത്തി​ന് ന​ൽ​കാ​വു​ന്ന ഏ​റ്റ​വും മി​ക​ച്ച സം​ഭാ​വ​ന​ക...
വായിലെ അർബുദം: നൂതന രോഗനിർണയ ഉപാധികൾ
ഇ​ന്ന് ലോ​ക​മെ​ന്പാ​ടും ച​ർ​ച്ച​ചെ​യ്യുന്ന ആ​രോ​ഗ്യ​പ്ര​ശ്ന​മാ​ണ് ഓ​റ​ൽ കാ​ൻ​സ​ർ അ​ഥ​വാ വാ​യി​ലെ അ...
നടക്കുന്നതിനു മുന്പ് ഇതൊന്നു വായിക്കൂ...
ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെട്ട ഒ​ന്നാ​ണ് സ​ന്ധി​വാ​തം. 40 വ​യ​സു ക​ഴി​യു​ന്ന​തോ​ടെ സ...
കാൻസർ പ്രതിരോധം- അടുക്കളവഴി
പ​ഴ​ക്കം​ചെ​ന്ന നോ​ണ്‍​സ്റ്റി​ക് പാ​നു​ക​ൾ വേ​ണ്ട

ഇ​നി ശ്ര​ദ്ധി​ക്കേ​ണ്ട​തു പാ​...
പ്രമേഹവും പുകവലിയും ക്ഷയരോഗനിയന്ത്രണത്തിനു വെല്ലുവിളി
ചി​കി​ത്സി​ക്കാ​ത്ത ഒ​രു ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗി​യാ​ണ് മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ക​ർ​ത്തു​ന്ന​...
യാത്രപോകുന്പോൾ തിളപ്പിച്ചാറിയ വെള്ളം കരുതാം
* വ​റു​ത്ത​തും എ​ണ്ണ​യി​ൽ പൊ​രി​ച്ച​തു​മാ​യ ആ​ഹാ​രം പ​ര​മാ​വ​ധി കു​റ​യ്ക്കു​ക. മൈ​ദ വി​ഭ​വ​ങ്ങ​ളും...
മാ​റു​ന്ന ജീ​വിത​ശൈ​ലി​യും കാ​ൻ​സ​ർ സാ​ധ്യ​ത​യും
ഏ​വ​ർ​ക്കും പേ​ടി​സ്വ​പ്നം ത​ന്നെ​യാ​ണ് ആ ​നാ​ല​ക്ഷ​ര​ങ്ങ​ൾ.. കാ​ൻ​സ​ർ അ​ഥ​വാ അ​ർ​ബു​ദം. ലോ​ക​മെ​ന്...
മെറ്റബോളിക് സിൻഡ്രം
ഉ​യ​ർ​ന്ന ര​ക്ത​സമ്മ​ർ​ദം, ഉ​യ​ർ​ന്ന ഗ്ലൂ​ക്കോ​സ് നി​ല, ന​ല്ല കൊ​ളസ്ട്രോളി െന്‍റ ( എ​ച്ച്ഡി​എ​ൽ) അ...
സ്വയംചികിത്സ ഒഴിവാക്കുക
സാ​ധാ​ര​ണ​യാ​യി മൂ​ന്നു​ത​ര​ത്തി​ലു​ള്ള വ്ര​ണ​ങ്ങ​ളാ​ണ് വാ​യ്ക്ക​ക​ത്ത് ഉ​ണ്ടാ​കു​ന്ന​ത്. ഒ​രു സെ​ൻ​...
ഉപ്പു കൂടിയാൽ ബിപി കൂടും, കാൽസ്യം നഷ്ടമാകും
നാം ​ദി​വ​സ​വും അ​ക​ത്താ​ക്കു​ന്ന ഉ​പ്പിന്‍റെ അ​ള​വ് ഏ​റെ കൂ​ടു​ത​ലാ​ണ്. 15 മു​ത​ൽ 20 ഗ്രാം ​വ​രെ ഉ...
ല​ഹ​രി ആ​സ​ക്തി രോ​ഗ​മാ​ണ്; ശാ​സ്ത്രീ​യ ചി​കി​ത്സ അ​നി​വാ​ര്യം
ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനം

ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ൽ സ​മീ​പ​കാ​ല​ത്താ​യി (4-5 വ​ർ​ഷ...
വെള്ളപ്പാണ്ടിനു ചികിത്സയുണ്ട്
ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന അ​ന്യ​വ​സ്തു​ക്ക​ൾ​ക്കെ​തി​രേ (ബാ​ക്ടീ​രി​യ, വൈ​റ​സ് എ​ന്നി​വ​യ്ക്ക...
രണ്ടാഴ്ചയിലധികം നീളുന്ന ചുമ അവഗണിക്കരുത്
ക്ഷ​യ​രോ​ഗ​മെ​ന്ന വി​പ​ത്ത് മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ സാ​മൂ​ഹ്യ-​സാ​ന്പ​ത്തി​ക മേ​ഖ​ല​യി​ൽ അ​തി​ഭീ​മ​മ...
ഫിസിയോതെറാപ്പി -ആധുനിക വൈദ്യശാസ്ത്രത്തിനൊരു മുതൽക്കൂട്ട്
രോഗികളുടെ പ്രശ്നങ്ങളെ ശാസ്ത്രീയമായി മനസ്സിലാക്കി ഭൗതിക സ്രോതസ്സുകളും, വ്യായാമങ്ങളും, നൂതന ചികിത്സ...
പകർച്ചപ്പനി തടയാം
* ഇ​ൻ​ഫ്ളു​വ​ൻ​സ(​പ​ക​ർ​ച്ച​പ്പ​നി)​ബാ​ധി​ത​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
*...
സ്കൂ​ൾ പ്രോ​ജ​ക്ടു​ക​ളിൽ ര​ക്ഷി​താ​ക്കൾക്ക് എന്താ കാര്യം?
കുട്ടി​ക​ളെ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു പ്രേ​രി​പ്പി​ക്കു​ക​യും പ്ര​ചോ​ദി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്...
ഉപവാസത്തിനു ശേഷം എന്തെല്ലാം കഴിക്കാം..?
ഉ​പ​വാ​സം അ​ഥ​വാ ഫാ​സ്റ്റിം​ഗ് ശ​രീ​ര​ത്തി​ന് ശു​ദ്ധീ​ക​ര​ണ​ത്തിന്‍റെ ഫ​ല​മാ​ണു ന​ല്കു​ന്ന​ത് ( puri...
ഉപ്പു ചേർത്തു വറുത്ത വിഭവങ്ങൾ ശീലമാക്കരുത്
ഉ​പ്പും കൊ​ള​സ്ട്രോ​ളും

ഉ​പ്പും കൊ​ള​സ്ട്രോ​ളും തമ്മി​ൽ ബ​ന്ധ​മി​ല്ല. ശ​രീ​ര​...
മ​റ​വി​രോ​ഗ​ം പ്ര​തി​രോ​ധി​ക്കാം
* ത​ല​ച്ചോ​റി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി ആ​രോ​ഗ്യ​പ​ര​മാ​യ ഭ​ക്ഷ​ണ രീ​തി​ക​ൾ ശീ​ലി​ക്കു​ക
* ...
രക്തദാനം- നാം അറിയേണ്ട കാര്യങ്ങൾ (ജൂണ്‍ 14 രക്തദാതാക്കളുടെ ദിനം)
ജൂ​ണ്‍ 14 ലോ​ക ര​ക്ത​ദാ​തൃ‌ദി​ന​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ക്ക​പ്പ...
ഹൃദയാരോഗ്യത്തിന് പപ്പായ
നമ്മുടെ പ​റ​ന്പി​ൽ ലഭ്യമായ ഏ​റ്റ​വും ഗു​ണ​മു​ള​ള പ​ച്ച​ക്ക​റികളിലൊന്നാണു പപ്പായ. പ​ഴു​ത്താ​ലോ ഒ​ന്...
ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശീ​ല​മാ​ക്കാം, രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താം
അ​തി​ർ​ത്തി​യി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​ഞ്ഞ് രാ​ജ്യം കാ​ക്കു​ന്ന​തിനു സൈന്യമുള്ളതുപോലെ രോ​ഗാ​ണു​ക...
നടക്കുന്നതിനു മുന്പ് ഇതൊന്നു വായിക്കൂ...
ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെട്ട ഒ​ന്നാ​ണ് സ​ന്ധി​വാ​തം. 40 വ​യ​സു ക​ഴി​യു​ന്ന​തോ​ടെ സ...
പത്രക്കടലാസിലും പ്ലാസ്റ്റിക്കിലും ഭക്ഷണം പായ്ക്ക് ചെയ്യാമോ‍?
പാകം ചെയ്ത ഭക്ഷണം പിന്നീടു കഴിക്കാൻ സൗകര്യപ്രദമായ രീതിയിൽ പായ്ക്ക് ചെയ്തു നല്കാറുണ്ടല്ലോ. ഭക്ഷണത്തി...
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.