Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to Home


പരീക്ഷ വരുന്നൂ; വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്ക്
പ​രി​ശ്ര​മ​മാ​ണ് എ​ല്ലാ വി​ജ​യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​നം. നാം ​ചെ​യ്യേ​ണ്ട​തു നാം ​കൃ​ത്യ​മാ​യി ചെ​യ്തു എ​ന്ന വി​ശ്വാ​സം ​എ​ക്കാ​ല​വും വി​ജ​യ​ത്തി​നു സ​ഹാ​യി​ക്കും. നമ്മു​ടെ ക​ഴി​വ് എ​ത്ര ചെ​റു​തോ വ​ലു​തോ ആ​കട്ടെ, നമ്മു​ടെ ഭാ​ഗ​ത്തു​നി​ന്ന് ​പ​രി​ശ്ര​മം ഉ​ണ്ടാ​ക​ണം. ഇ​തു​വ​രെ പ​ല പ​രാ​ജ​യ​ങ്ങ​ളും സം​ഭ​വി​ച്ചിട്ടുണ്ടെങ്കി​ൽ പോ​ലും ഇ​നി​യും പ​രി​ശ്ര​മി​ച്ചാ​ൽ വി​ജ​യി​ക്കാം. ഈ ​ദി​വ​സ​ങ്ങ​ളെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കും എ​ന്ന ഒ​രു തീ​രു​മാ​നം മ​തി; വി​ജ​യം സു​നി​ശ്ചി​തം.

ന​മു​ക്കു പ​രി​ശ്ര​മി​ക്കാം; വി​ജ​യം സു​നി​ശ്ചി​തം

സ്കൂ​ളുകളിൽ 10, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ൽ സി​ല​ബ​സ് പൂ​ർ​ത്തി​യാ​യ ഘ​ട്ടമാ​ണി​ത്. ഇ​നി കുട്ടി​യു​ടെ സ്വ​പ്ര​യ​ത്ന​ത്തി​നാ​ണു പ്രാ​ധാ​ന്യം. കുട്ടി​ക​ൾ​ക്കു പ​ഠ​ന​ത്തെ​ച്ചൊ​ല്ലി മാ​താ​പി​താ​ക്ക​ളി​ൽ നി​ന്ന് ഏ​റെ ശാ​സ​ന​ക​ൾ​ക്കും സമ്മ​ർ​ദ​ങ്ങ​ൾ​ക്കും സാ​ധ്യ​ത​യു​ള്ള ദി​ന​ങ്ങ​ൾ. അ​ത്ത​രം സ​മ്മർ​ദം തി​ക​ച്ചും സ്വാ​ഭാ​വി​ക​മാ​യി​ത്ത​ന്നെ കാ​ണ​ണം. പ​രീ​ക്ഷ​യും അ​തി​ലെ വി​ജ​യ​വും ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്താ​ൻ കിട്ടുന്ന ഒ​ര​വ​സ​ര​മാ​ണെ​ന്നും അ​തി​നാ​ലാ​ണു മാ​താ​പി​താ​ക്ക​ൾ സമ്മ​ർ​ദം ചെ​ലു​ത്തു​ന്ന​തെ​ന്നും കുട്ടി​ക​ൾ തി​രി​ച്ച​റി​ഞ്ഞാ​ൽ പ​കു​തി പ്ര​ശ്നം ത​ര​ണം​ ചെ​യ്യാം. ഒ​പ്പം മാ​താ​പി​താ​ക്ക​ളി​ൽ നി​ന്ന് അ​വ​സ​രോ​ചി​ത​വും വി​വേ​ക​പൂ​ർ​വ​വും ശാ​ന്ത​വു​മാ​യ പെ​രു​മാ​റ്റ​വും പ്രോ​ത്സാ​ഹ​ന​ജ​ന​ക​മാ​യ വാ​ക്കു​ക​ളും അ​വ​ശ്യം.

മു​ൻ​വി​ധി​ക​ൾ വേ​ണ്ട, പ​രാ​ജ​യ​ഭീ​തി​യും

പ​രീ​ക്ഷ​യു​ടെ ആ​ദ്യ 15 മി​നി​റ്റ് കൂ​ൾ ഓ​ഫ് ടൈ​മാ​ണ്. ചോ​ദ്യ​പേ​പ്പ​ർ കൈ​യി​ൽ കിട്ടിയാ​ൽ ചോ​ദ്യ​ങ്ങ​ളി​ലൂ​ടെ ഒ​ന്നോ​ടി​ച്ചു പോ​യി വ​ള​രെ ശാ​ന്ത​മാ​യി പ​രീ​ക്ഷ​യെ​ഴു​താ​ൻ കുട്ടി​യെ ഒ​രു​ക്കു​ന്ന സ​മ​യം. വാ​സ്ത​വ​ത്തി​ൽ സ്റ്റ​ഡി​ ലീ​വി​നെ​യും കൂ​ൾ​ഓ​ഫ് ടൈ​മാ​യി ക​ണ​ക്കാ​ക്കാം. ഒ​രു വ​ർ​ഷ​ത്തെ പ​ഠ​ന​ത്തി​നു​ശേ​ഷം മ​ന​സു ശാ​ന്ത​മാ​ക്കി പ​ഠി​ച്ച​തൊ​ക്കെ ഓ​ർ​മ​യി​ൽ കൊ​ണ്ടു​വ​ന്ന് പ​രീ​ക്ഷ​യ്ക്കു ത​യാ​റെ​ടു​ക്കാ​ൻ കുട്ടി​ക​ളെ മാ​ന​സി​ക​മാ​യി സ​ജ്ജ​രാ​ക്കു​ന്ന സ​മ​യം.
പ​രീ​ക്ഷ എ​ഴു​തി​യാ​ൽ മാ​ത്ര​മേ ജ​യി​ക്കാ​നാ​വൂ. മ​റ്റൊ​രു ചോ​യ്സ് ഇ​ല്ല. നേ​രിട്ടേ പ​റ്റൂ. പ​രീ​ക്ഷ​യി​ൽ നി​ന്ന് എ​ങ്ങ​നെ ഒ​ഴി​യാം എ​ന്ന ചി​ന്ത​യ്ക്കു പ്ര​സ​ക്തി​യി​ല്ല. അ​തി​നാ​ൽ പ​രീ​ക്ഷ​യെ നേ​രി​ടാ​ൻ മ​ന​സൊ​രു​ക്ക​ണം. പ​ക്ഷേ, ചി​ല ബു​ദ്ധി​മുട്ടുക​ൾ നേ​രി​ട്ടേക്കോം. അ​തി​ലൊ​ന്നാ​ണു നമ്മു​ടെ മു​ൻ​വി​ധി​ക​ൾ. പ​രീ​ക്ഷ​ക്കാ​ല​ത്ത് അ​സു​ഖം വ​ന്നേ​ക്കാം, പ​രീ​ക്ഷ​യെ​ഴു​തു​ന്പോ​ൾ എ​ല്ലാം മ​റ​ന്നു​പോ​യേ​ക്കാം എ​ന്നി​ങ്ങ​നെ. മു​ൻ​കാ​ല അ​നു​ഭ​വ​ങ്ങ​ൾ പ​ല​പ്പോ​ഴും അ​ങ്ങ​നെ ആ​യ​തി​നാ​ൽ ഈ ​പ​രീ​ക്ഷ​യും അ​ങ്ങ​നെ​യാ​കാ​ൻ ഇ​ട​യു​ണ്ട് എ​ന്ന മട്ടി​ൽ നെ​ഗ​റ്റീ​വാ​യ ചി​ല മു​ൻ​വി​ധി​ക​ൾ. അ​ത്ത​രം പ​രാ​ജ​യ​ ചി​ന്ത​ക​ൾ ഒ​ഴി​വാ​ക്ക​ണം.

ന​ന്നാ​യി പ​ഠി​ക്കു​ന്ന കുട്ടി​ക​ളു​ടെ ടെ​ൻ​ഷ​ൻ എ​ല്ലാ​യ്പ്പോ​ഴും പെ​ർ​ഫ​ക്‌ഷ​നു വേ​ണ്ടി​യാ​വും. ഫു​ൾ എ ​പ്ല​സ് നി​ന്ന് ഒ​രെ​ണ്ണം കു​റ​ഞ്ഞാ​ൽ ഉ​ണ്ടാ​കാ​വു​ന്ന അ​പ​മാ​നം, താ​ൻ കാ​ര​ണം സ്കൂ​ളി​ന് ഫു​ൾ എ ​പ്ല​സ് നേ​ടി​യ സ്കൂ​ൾ എ​ന്ന പ​ദ​വി ന​ഷ്ട​മാ​കു​മോ, മ​റ്റു​ള്ള​വ​ർ എ​ന്തു വി​ചാ​രി​ക്കും എ​ന്നി​ങ്ങ​നെ​യു​ള​ള ടെ​ൻ​ഷ​ൻ. എന്‍റെ ക​ഴി​വു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി എ​ന്നെ​ക്കൊ​ണ്ടു പ​റ്റു​ന്ന​തു​പോ​ലെ ഞാ​ൻ ശ്ര​മി​ക്കും എ​ന്ന ചി​ന്ത​യാ​ണു കുട്ടി​ക്കു വേ​ണ്ട​ത്.

ഇ​തു​വ​രെ പ​ഠി​ച്ചില്ലേ, വ​ഴി​യു​ണ്ട്!

ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ​ഠ​ന​ത്തി​നു വി​ഷ​യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ ചി​ല മു​ൻ​ഗ​ണ​നാ​ക്ര​മം സ്വീ​ക​രി​ക്ക​ണം. മോ​ഡ​ൽ പ​രീ​ക്ഷ​യി​ൽ കു​റ​വു മാ​ർ​ക്കു കിട്ടി​യ വി​ഷ​യ​ത്തി​നു കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്ക​ണം. മോ​ഡ​ലി​നു ന​ന്നാ​യി പ​ഠി​ച്ചെ​ങ്കി​ലും വേ​ണ്ട​തു​പോ​ലെ എ​ഴു​താ​ൻ ക​ഴി​യാ​തെ​പോ​യ ചി​ല വി​ഷ​യ​ങ്ങ​ളു​ണ്ടാ​വാം. അ​തി​നും കൂ​ടു​ത​ൽ ശ്ര​ദ്ധ​കൊ​ടു​ക്കാം. ഏ​തെ​ങ്കി​ലും പ​രീ​ക്ഷ​യ്ക്കു​വേ​ണ്ടി പാ​ഠ​ഭാ​ഗ​ങ്ങ​ൾ മു​ഴു​വ​ൻ റി​വൈ​സ് ചെ​യ്ത​വ​രാ​വും ചി​ല​ർ. അ​വ​ർ​ക്ക് ആ​ദ്യം മു​ത​ൽ ഒ​രു​വട്ടം​കൂ​ടി ആ​വ​ർ​ത്തി​ക്കാ​ൻ സ​മ​യ​മു​ണ്ട്. ചി​ല വി​ഷ​യ​ങ്ങ​ളും ചി​ല ചാ​പ്റ്റ​റു​ക​ളും ഒ​ഴി​വാ​ക്കി പ​ഠി​ച്ച​വ​രു​മു​ണ്ടാ​കാം.വിട്ടുപോ​യ ഭാ​ഗ​ങ്ങ​ൾ കൂ​ടു​ത​ൽ മാ​ർ​ക്കി​നു സാ​ധ്യ​ത​യു​ള്ള​താ​ണെ​ങ്കി​ൽ അ​തി​നു പ്രാ​ധാ​ന്യം കൊ​ടു​ത്ത് ഇ​നി പ​ഠി​ക്ക​ണം. ഇ​തു​വ​രെ ഒ​ന്നും പ​ഠി​ച്ചിട്ടില്ല എ​ന്നു പ​റ​യു​ന്ന ഒ​രു കൂ​ട്ടരും ഉ​ണ്ടാ​വും. അ​വ​ർ ഇ​നി മൊ​ത്തം പ​ഠി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. ഓ​രോ പാ​ഠ​ത്തി​ലും പ്രാ​ധാ​ന്യ​മു​ള്ള​തെ​ന്നു മു​ന്പ് അ​ധ്യാ​പ​ക​ർ സൂ​ചി​പ്പി​ച്ച ഭാ​ഗ​ങ്ങ​ൾ അ​ധ്യാ​പ​ക​രോ​ടാ സു​ഹൃ​ത്തു​ക്ക​ളോ​ടോ ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി അ​തു​മാ​ത്രം വ​ള​രെ കൃ​ത്യ​മാ​യി ആ​വ​ർ​ത്തി​ച്ചു പ​ഠി​ക്ക​ണം.

ചോ​ദ്യ​പേ​പ്പ​റു​ക​ൾ ചെ​യ്തു​നോ​ക്കാം

മേ​ൽ സൂ​ചി​പ്പി​ച്ച മൂ​ന്നു​കൂ​ട്ടർ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​വ​യാ​ണു മു​ൻ​കാ​ല ചോ​ദ്യ​പേ​പ്പ​റു​ക​ൾ. അ​വ പു​സ്ത​ക​രൂ​പ​ത്തി​ൽ ല​ഭ്യ​മാ​ണ്. പ​രീ​ക്ഷ​യ​ടു​ക്കു​ന്പോ​ൾ ദീ​പി​ക ഉ​ൾ​പ്പെ​ടെ​യു​ള്ള മിക്ക പ​ത്ര​ങ്ങ​ളി​ലും മു​ൻ​കാ​ല ചോ​ദ്യ​ങ്ങ​ളും ഉ​ത്ത​ര​ങ്ങ​ളും പാ​ഠ​വി​ശ​ക​ല​ന​ങ്ങ​ളും വ​രു​ന്നു​ണ്ട്. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ അ​ത്ത​രം കു​റി​പ്പു​ക​ൾ​ക്ക് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്. പാ​ഠ​സം​ഗ്ര​ഹം ഓ​ർ​ത്തി​രു​ന്നാ​ൽ പ​ല ചോ​ദ്യ​ങ്ങ​ൾ​ക്കും ഉ​ത്ത​ര​മെ​ഴു​താം. ദി​വ​സ​വും ഒ​രു വി​ഷ​യ​ത്തിന്‍റെയെ​ങ്കി​ലും ചോ​ദ്യ​പേ​പ്പ​ർ ചെ​യ്തു​നോ​ക്കു​ന്ന​തു പ്ര​യോ​ജ​ന​ക​രം.

ദി​വ​സ​വും ര​ണ്ട​ര മൂ​ന്നു മ​ണി​ക്കൂ​ർ ചോ​ദ്യ​പേ​പ്പ​ർ റി​വി​ഷ​നു​വേ​ണ്ടി മാ​റ്റി​വ​യ്ക്ക​ണം. സ്റ്റ​ഡീ​ ലീ​വ് ദി​ന​ങ്ങ​ളി​ൽ ചോ​ദ്യ​പേ​പ്പ​റു​ക​ളെ പ​ല​ത​വ​ണ നേ​രിട്ടു പ​രി​ച​യി​ച്ച കുട്ടി​ക്കാ​ണ് പ​രീ​ക്ഷാ​ഹാ​ളി​ൽ ടെ​ൻ​ഷ​നി​ല്ലാ​തെ ഉ​ത്ത​ര​മെ​ഴു​താ​നാ​വു​ക. ടെ​ൻ​ഷ​ൻ കു​റ​യ്ക്കാ​നും അ​തു സ​ഹാ​യ​കം. നി​ശ്ചി​ത സ​മ​യ​ത്തി​ന​കം എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും കൃ​ത്യ​മാ​യും വ്യ​ക്ത​മാ​യും ഉ​ത്ത​ര​മെ​ഴു​താ​നു​മു​ള്ള പ​രി​ശീ​ല​ന​വും സ്വ​യം​വി​ല​യി​രു​ത്ത​ലും അ​തി​ലൂ​ടെ സാ​ധ്യ​മാ​കും.

ക​ണ​ക്കും സ​യ​ൻ​സും അ​തി​രാ​വി​ലെ

ഏ​റ്റ​വും പ്ര​യാ​സ​മു​ള്ള വി​ഷ​യം മ​ന​സ് ഏ​റ്റ​വും ഫ്ര​ഷ് ആ​യി​രി​ക്കു​ന്പോ​ൾ പ​ഠി​ക്ക​ണം. ക​ണ​ക്ക്, സ​യ​ൻ​സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ അ​തി​രാ​വി​ലെ ഉ​ണ​ർ​ന്ന ഉ​ട​ൻ പ​ഠി​ക്ക​ണം. പ​ക്ഷേ, ഉ​റ​ക്കം തൂ​ങ്ങി​യു​ള്ള പ​ഠ​നം നി​ഷ്ഫ​ലം. ക​ണ​ക്ക്, ഫി​സി​ക്സ്, കെ​മി​സ്ട്രി എ​ന്നി​വ എ​ഴു​തി​ത്ത​ന്നെ പ​ഠി​ക്ക​ണം. ക​ണ​ക്ക് ഒ​രി​ക്ക​ലും വാ​യി​ച്ചു പ​ഠി​ക്ക​രു​ത്. പ​ഠി​ച്ചു ക്ഷീ​ണി​ച്ചി​രി​ക്കു​ന്പോ​ൾ ഭാ​ഷ​യും വാ​യി​ച്ചാ​ൽ എ​ളു​പ്പം മ​ന​സി​ലാ​കു​ന്ന മ​റ്റു വി​ഷ​യ​ങ്ങ​ളും പ​ഠി​ക്കാം. പ​ഠി​ക്കാ​നി​രി​ക്കു​ന്പോ​ൾ മു​ന്പി​ൽ പേ​പ്പ​റും പേ​ന​യും ഉ​ണ്ടാ​യി​രി​ക്ക​ണം.ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു​ത​ന്നെ പ​ഠി​ക്ക​ണം. സ​മ​വാ​ക്യ​ങ്ങ​ളും പ്ര​ധാ​ന ആ​ശ​യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി കു​റി​പ്പു ത​യാ​റാ​ക്കാം. ഒ​രു വി​ഷ​യം ഒ​റ്റ​യി​രു​പ്പി​ലി​രു​ന്നു ര​ണ്ട​ര മൂ​ന്നു മ​ണി​ക്കൂ​ർ പ​ഠി​ക്കു​ക അ​സാ​ധ്യം. ഒ​ന്ന​ര മ​ണി​ക്കൂ​ർ ക​ഴി​യു​ന്പോ​ൾ 10- 15 മി​നിട്ടോ ഉ​ച്ച​യ്ക്കാ​ണെ​ങ്കി​ൽ ഒ​രു മ​ണി​ക്കൂ​റോ ഇ​ട​വേ​ള​യെ​ടു​ക്കാം. പ​ത്രം വാ​യി​ക്കു​ക​യോ അ​ല്പ​നേ​രം ക​ളി​ക്കു​ക​യോ ഒ​ക്കെ ആ​വാം. അ​ല്പ​നേ​രം ഇ​ഷ്ട​മു​ള്ള ടി​വി പ്രോ​ഗ്രാം കാ​ണു​ന്ന​തി​ലും തെ​റ്റി​ല്ല. പ​ക്ഷേ, അ​തി​ൽ നി​ന്നു വിട്ടുപോ​കാ​ൻ പ്ര​യാ​സ​മു​ള്ള​വ​രാ​ണെ​ങ്കി​ൽ അ​തി​നു മു​തി​രേ​ണ്ട.

കം​പ്യൂട്ട​ർ, ടി​വി, ഫോ​ണ്‍... നി​യ​ന്ത്ര​ണം വേ​ണം

മൊ​ബൈ​ൽ, ടി​വി, കം​പ്യൂട്ടർ എ​ന്നി​വ​യെ​ല്ലാം സ്വ​സ്ഥ​മാ​യ പ​ഠ​ന​ത്തി​നു വ​ലി​യ ശ​ല്യ​ങ്ങ​ളാ​ണ്. എ​ന്നാ​ൽ, മോ​ഡ​ൽ ചോ​ദ്യ​പേ​പ്പ​റു​ക​ൾ വി​ശ​ക​ല​ന​സ​ഹി​തം ഇ​ൻ​റ​ർ​നെ​റ്റി​ൽ ല​ഭ്യ​മാ​കു​ന്ന​തി​നാ​ൽ ര​ക്ഷി​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കം​പ്യൂട്ട​റും നെ​റ്റും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തു ഗു​ണ​പ​ര​മാ​ണ്. എ​സ്‌സിഇ​ആ​ർ​ടി​യു​ടെ​യും മ​റ്റും വെ​ബ്സൈ​റ്റു​ക​ളി​ൽ ഇ​പ്പോ​ൾ ധാ​രാ​ളം ചോ​ദ്യ​പേ​പ്പ​റു​ക​ളു​ണ്ട്. വി​ക്ടേ​ഴ്സ് ചാ​ന​ലി​ൽ വി​ദ​ഗ്ധ അ​ധ്യാ​പ​ക​രു​ടെ ക്ലാ​സു​ക​ൾ ശ്ര​ദ്ധി​ക്കു​ന്ന​തും ഗു​ണ​ക​രം.

വാ​ട്സ് ആ​പ്പ്, ഫേ​സ്ബു​ക്ക് എ​ന്നി​വ​യി​ലൂ​ടെ നോ​ട്സ് കൈ​മാ​റു​ന്ന​വ​ർ​ക്ക് ഇ​ട​യ്ക്കു 10 മി​നിട്ടു നേ​രം ഇ​വ ഉ​പ​യോ​ഗി​ക്കാ​ൻ ഫോ​ണ്‍ ന​ല്കു​ന്ന​തി​ലും തെ​റ്റി​ല്ല. എ​ന്നാ​ൽ അ​തിന്‍റെ പേ​രി​ൽ ഫോ​ണ്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നി​ല്ലെ​ന്ന് മാ​താ​പി​താ​ക്ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണം. അ​ത്ത​രം സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ളി​ൽ അ​റി​വു​ള്ള ര​ക്ഷി​താ​ക്ക​ൾ മാ​ത്രം അ​തി​നു തു​നി​ഞ്ഞാ​ൽ മ​തി. മാ​ത്ര​മ​ല്ല, പ​ര​സ്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ ഇ​രു​ന്നാ​വ​ണം ഫോ​ണും കം​പ്യൂ​റും ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. മു​റി അ​ട​ച്ചിട്ടിരു​ന്നു​ള്ള പ​ഠ​ന​വും ഫോ​ണ്‍, കം​പ്യൂ​ർ ഉ​പ​യോ​ഗ​വും നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ണം; പ്ര​ത്യേ​കി​ച്ചും പ​രീ​ക്ഷ​ക്കാ​ല​ത്ത്.

ദി​വ​സം 10- 12 മ​ണി​ക്കൂ​ർ പ​ഠ​നം

ചൂ​ടു​കാ​ല​മാ​ണ​ല്ലോ ഇ​ത്. വാ​യൂ​സ​ഞ്ചാ​ര​വും വെ​ളി​ച്ച​വു​മു​ള്ള ഇ​ട​ങ്ങ​ളി​ലി​രു​ന്നു പ​ഠി​ക്ക​ണം. പ​ഠ​ന​ത്തി​നു സ്വ​ന്ത​മാ​യി ഒ​രു മു​റി വേ​ണ​മെ​ന്ന കാ​ഴ്ച​പ്പാ​ടൊ​ന്നും വേ​ണ്ട. പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടു​പോ​ലും മാ​ന​സി​ക​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ ത​യാ​റാ​യാ​ൽ പ​ഠ​നം എ​ളു​പ്പ​മാ​കും. എ​ന്നാ​ൽ തി​ര​ക്കേ​റി​യ റോ​ഡി​നു സ​മീ​പ​മു​ള്ള ജ​ന​ലി​നോ​ടു ചേ​ർ​ന്നി​രു​ന്നു പ​ഠ​നം വേ​ണ്ട. ശ്ര​ദ്ധ പ​ത​റു​ന്ന ഇ​ട​ങ്ങ​ൾ വേ​ണ്ടെ​ന്നു ചു​രു​ക്കം. കട്ടി​ലി​ൽ ഇ​രു​ന്നു​ള്ള പ​ഠ​നം നി​രു​ത്സാ​ഹ​പ്പെ​ടു​ത്താം.കട്ടി​ലി​ൽ ഇ​രു​ന്നു​ള്ള പ​ഠ​നം അ​ല​സ​ത​യ്ക്കും ക്ര​മേ​ണ കി​ട​ക്കാ​നു​മു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കും. ന​ടു​വ് ഏ​റ്റ​വും നി​വ​ർ​ന്നി​രി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ​തു ക​സേ​ര​യി​ലി​രു​ന്നു​ള്ള പ​ഠ​ന​മാ​ണ്. വീട്ടി​ലു​ള്ള​വ​ർ ടി​വി കാ​ണു​ക​യാ​ണെ​ങ്കി​ൽ അ​തിന്‍റെ ശ​ബ്ദ​ത്തി​ൽ നി​ന്ന് അ​ക​ന്നി​രി​ക്ക​ണം. ഓ​രോ കുട്ടി​യു​ടെ​യും ശാ​രീ​രി​ക സ്വ​ഭാ​വ​വും ശീ​ല​ങ്ങ​ളും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. ചി​ല​ർ​ക്ക് അ​തി​രാ​വി​ലെ ര​ണ്ടു മ​ണി​ക്ക് എ​ണീ​റ്റു പ​ഠി​ക്കാ​നാ​വും. ചി​ല​ർ രാ​ത്രി 12 വ​രെ ഇ​രു​ന്നു പ​ഠി​ക്കും. പ​ക്ഷേ, അ​വ​ർ​ക്കു രാ​വി​ലെ എ​ണീ​റ്റു പ​ഠി​ക്കാ​നാ​വി​ല്ല. എ​പ്പോ​ൾ പ​ഠി​ക്ക​ണം എ​ന്ന​തു വ്യ​ക്തി​പ​ര​മാ​ണ്. ഏ​കാ​ഗ്ര​ത​യോ​ടെ പ​ഠി​ക്കാ​നാ​കു​ന്ന സ​മ​യം ക​ണ്ടെ​ത്തു​ക. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ലെ​ങ്കി​ലും ദി​വ​സം മി​നി​മം 10 - 12 മ​ണി​ക്കൂ​റെ​ങ്കി​ലും പ​ഠി​ക്ക​ണം. ക​ണ​ക്കി​നും സ​യ​ൻ​സി​നും കൂ​ടു​ത​ൽ സ​മ​യം മാ​റ്റി​വ​യ്ക്ക​ണം.

നാ​ല​ഞ്ചു​ദി​വ​സം ഒ​രു വി​ഷ​യം​ത​ന്നെ അ​ടു​പ്പി​ച്ചി​രു​ന്നു പ​ഠി​ക്കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് എ​ല്ലാ ദി​വ​സ​വും മൂ​ന്നു വി​ഷ​യം വീ​തം പ​ഠി​ക്കു​ന്ന​താ​ണ്. തൊ​ടു​ത്ത ദി​വ​സം വേ​റേ മൂ​ന്നു വി​ഷ​യം എ​ന്ന മട്ടി​ൽ. ഇ​ങ്ങ​നെ എ​ല്ലാ വി​ഷ​യ​ങ്ങ​ളും പ​രീ​ക്ഷ​യു​ടെ നാ​ലു​ദി​വ​സം മു​ന്പ് ഒ​രു​ത​വ​ണ പ​ഠി​ച്ചു തീ​ർ​ത്താ​ൽ പ​രീ​ക്ഷാ​ഹാ​ളി​ലേ​ക്ക് ആ​വി​ശ്വാ​സ​ത്തോ​ടെ നീ​ങ്ങാം.

സൂ​ത്ര​വാ​ക്യം ഓ​ർ​ക്കാ​നും ഒ​രു സൂ​ത്രം!

സോ​ഷ്യ​ൽ സ​യ​ൻ​സ്, ഹി​സ്റ്റ​റി, സി​വി​ക്സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കു​ന്പോ​ൾ അ​ർ​ഥ​പൂ​ർ​ണ​മാ​യ വാ​യ​ന അ​വ​ശ്യം. വ​ർ​ഷം, വ്യ​ക്തി​ക​ൾ, സം​ഭ​വ​ങ്ങ​ൾ, സ്ഥ​ല​ങ്ങ​ൾ, കാ​ല​ക്ര​മം എ​ന്നി​വ​യു​ടെ പ്രാ​ധാ​ന്യം തി​രി​ച്ച​റി​ഞ്ഞു പ​ഠി​ക്ക​ണം. ഓ​രോ അ​ധ്യാ​യ​ത്തി​ലെ​യും സ​ബ് ഹെ​ഡിം​ഗ്, ചി​ത്ര​ങ്ങ​ൾ, ചാ​ർട്ടുക​ൾ എ​ന്നി​വ ഓ​ടി​ച്ചു​നോ​ക്ക​ണം. പി​ന്നീ​ടു വേ​ണം ആ​ദ്യം മു​ത​ൽ വാ​യ​ന തു​ട​ങ്ങാ​ൻ. എ​ന്താ​ണു ന​ട​ന്ന​ത്, എ​വി​ടെ​യാ​ണ്, ആ​രൊ​ക്കെ​യാ​ണു ക​ഥാ​പാ​ത്ര​ങ്ങ​ൾ, കാ​ര​ണ​ങ്ങ​ൾ എ​ന്താ​ണ്, കാ​ര്യ​മെ​ന്താ​ണ്... ഈ ​രീ​തി​യി​ലാ​വ​ണം ച​രി​ത്ര​വും സാ​മൂ​ഹി​ക​ശാ​സ്ത്ര​വും പ​ഠി​ക്കേ​ണ്ട​ത്.തെ​റ്റി​പ്പോ​കാ​നി​ട​യു​ള്ള പേ​രു​ക​ൾ, വ​ർ​ഷ​ങ്ങ​ൾ, ക​ണ​ക്കി​ലെ​യും സ​യ​ൻ​സി​ലെ​യും സ​മ​വാ​ക്യ​ങ്ങ​ൾ എ​ന്നി​വയൊ​ക്കെ നി​റ​മു​ള്ള മ​ഷി​കൊ​ണ്ടു പേ​പ്പ​റി​ലെ​ഴു​തി എ​പ്പോ​ഴും കാ​ണാ​നി​ട​യു​ള്ള സ്ഥ​ല​ത്ത് ഒട്ടിച്ചാ​ൽ അ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്പോ​ൾ ഇ​ട​യ്ക്കി​ടെ കാ​ണും, മ​ന​സി​ൽ പ​തി​യും.

കൂട്ടുകൂ​ടി​യു​ള്ള യാ​ത്ര​ക​ൾ വേ​ണ്ട

ഇ​തു​വ​രെ ട്യൂ​ഷ​നു പോ​യി​രു​ന്ന​വ​ർ​ക്കു സ്റ്റ​ഡീ​ലീ​വി​നും അ​തു തു​ട​രാം. റി​വി​ഷ​ൻ ടെ​സ്റ്റ് പേ​പ്പ​റു​ക​ൾ എ​ഴു​തി പ​രീ​ശീ​ലി​ക്കാ​ൻ അ​തു സ​ഹാ​യ​കം. പ​ക്ഷേ, എ​പ്പോ​ഴാ​ണു ട്യൂ​ഷ​ൻ, എ​ത്ര​നേ​രം എ​ന്നി​ങ്ങ​നെ​യു​ള​ള കാ​ര്യ​ങ്ങ​ൾ ര​ക്ഷി​താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണം. ട്യൂ​ഷ​ൻ ക​ഴി​ഞ്ഞു ക​ളി​ച്ചു​ന​ട​ക്കാ​തെ വീട്ടി​ലെ​ത്തു​ന്നു​വെ​ന്നും ബാ​ക്കി സ​മ​യം വീട്ടി​ലി​രു​ന്നു പ​ഠി​ക്കു​ന്നു​വെ​ന്നും ഉ​റ​പ്പാ​ക്ക​ണം. കൂട്ടുകൂ​ടി​യു​ള്ള യാ​ത്ര​ക​ളും ടൂ​വീ​ല​റു​ക​ളി​ൽ സം​ഘം ചേ​ർ​ന്നു​ള​ള യാ​ത്ര​ക​ളും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം.

സ്റ്റ​ഡീ​ലീ​വ് സ​മ​യ​ത്തു പ​നി വ​ന്നാ​ൽ സ്വ​യം​ചി​കി​ത്സ​ന​ട​ത്തി പ​രീ​ക്ഷ​ണ​ത്തി​നു മു​തി​ര​രു​ത്. ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശം തേ​ടി മ​രു​ന്നു​ക​ഴി​ക്കു​ക​യാ​ണ് ഉ​ചി​തം.

ചൂ​ടു​കാ​ലം കൂ​ടി​യാ​യ​തി​നാ​ൽ വീട്ടി​ലി​രു​ന്നു പ​ഠി​ക്കു​ന്ന കുട്ടി​ക​ൾ ധാ​രാ​ളം വെ​ള​ളം​കു​ടി​ക്ക​ണം. വെ​ള്ളം ത​ല​ച്ചോ​റി​നു സ്റ്റി​മു​ല​ൻ​റു​പോ​ലെ പ്ര​വ​ർ​ത്തി​ക്കും. ഇ​ട​യ്ക്കി​ടെ എ​ന്തെ​ങ്കി​ലും ക​ഴി​ക്കാ​ൻ കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ് ആ​രോ​ഗ്യ​ത്തി​നു ന​ല്ല​തെ​ന്നു പ​ല ര​ക്ഷി​താ​ക്ക​ളും ക​രു​താ​റു​ണ്ട്. അ​മി​ത​മാ​യി ഭ​ക്ഷ​ണം ക​ഴി​ച്ചാ​ൽ വേ​ഗം ഉ​റ​ക്കം​വ​രു​മെ​ന്ന​തി​നാ​ൽ അ​തു പ​ഠ​ന​ത്തി​നു സ​ഹാ​യ​ക​മ​ല്ല. പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, ധാ​രാ​ളം വെ​ള്ളം എ​ന്നി​വ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ പ്ര​ധാ​നം. അ​തു ശ​രീ​ര​ത്തി​ന് ഉന്മേഷവും ആ​രോ​ഗ്യ​വും ന​ല്കും. അ​തു​പോ​ലെ​ത​ന്നെ പട്ടിണി​കി​ട​ന്നു പ​ഠി​ക്കു​ന്ന​തും ന​ന്ന​ല്ല.

ആ​ത്മവി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു ദേ​വാ​ല​യ​ദ​ർ​ശ​നം സ​ഹാ​യ​ക​മെ​ങ്കി​ൽ ആ​വാം. പ​ക്ഷേ, നാം ​പ​രി​ശ്ര​മി​ക്കാ​തെ, പ​ഠി​ക്കാ​നു​ള്ള​തു പ​ഠി​ക്കാ​തെ, അ​തു​മാ​ത്രം ചെ​യ്യു​ന്ന​തി​ൽ കാ​ര്യ​മി​ല്ല.

സ​മ​യം പാ​ഴാ​ക്ക​രു​ത്

ചി​ല​ർ ഒ​റ്റ​യ്ക്കു പ​ഠി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണ്. മ​റ്റു​ചി​ല​ർ​ക്കു കം​ബൈ​ൻ​ഡ് സ്റ്റ​ഡി​യും. അ​വ​ന​വ​നു ഗു​ണ​പ​ര​മാ​യ രീ​തി തു​ട​രാം. പ​ക്ഷേ, സ​മ​യം പാ​ഴാ​ക്കി​ക്ക​ള​യ​രു​തെ​ന്നു​മാ​ത്രം. കം​ബ​ൻ​ഡ് സ്റ്റ​ഡി ശീ​ല​മു​ള​ള കുട്ടി​ക​ൾ ആ​രു​ടെ വീട്ടി​ലാ​ണു പോ​കു​ന്ന​ത്, അ​വി​ടെ എ​ത്ര​സ​മ​യം പ​ഠ​ന​ത്തി​നു ചെ​ല​വ​ഴി​ക്കു​ന്നു എ​ന്നി​ങ്ങ​നെ​യു​ള​ള കാ​ര്യ​ങ്ങ​ൾ അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ അ​ന്വേ​ഷി​ച്ച​റി​യ​ണം.പ​രീ​ക്ഷ​യു​ടെ ത​ലേ​ദി​വ​സം പു​തു​താ​യി എ​ന്തെ​ങ്കി​ലും പ​ഠി​ച്ചു​ക​ള​യാം എ​ന്ന​ത് അ​ബ​ദ്ധ​ധാ​ര​ണ​യാ​ണ്. അ​തു​വ​രെ പ​ഠി​ച്ച​കാ​ര്യ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച് ഉ​റ​പ്പാ​ക്കു​ക മാ​ത്ര​മാ​ണ് ത​ലേ​ദി​വ​സം ചെ​യ്യേ​ണ്ട​ത്. അ​ധി​ക​നേ​രം ഉ​റ​ക്ക​മി​ള​യ്ക്ക​രു​ത്. മ​ന​സ് ശാ​ന്ത​മാ​ക്കി നേ​ര​ത്തേ കി​ട​ക്കു​ക. ഹോ​ൾ​ടി​ക്ക​റ​റ്, ബോ​ക്സ്, പേ​ന എ​ന്നി​വ രാ​വി​ലെ ബാ​ഗി​ൽ എ​ടു​ത്തു​വ​യ്ക്ക​ണം. പ​രീ​ക്ഷ​യെ​ഴു​താ​ൻ ഉ​ദ്ദേശി​ക്കു​ന്ന പേ​ന കൊ​ണ്ട് രാ​വി​ലെ ഒ​ന്നു​ര​ണ്ടു പാ​ര​ഗ്രാ​ഫ് എ​ഴു​തി​നോ​ക്ക​ണം. പ​ല​രും ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു പൂ​ജി​ച്ചു വാ​ങ്ങി​യ പേ​ന പ​രീ​ക്ഷാ​ഹാ​ളി​ലെ​ത്തു​ന്പോ​ഴാ​വും ആ​ദ്യ​മാ​യി തു​റ​ക്കു​ന്ന​ത്. എ​ന്നാ​ൽ, പേ​ന​യും കൈ​യും തമ്മി​ൽ മു​ൻ​പ​രി​ച​യം ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ന്ന​ത് എ​ഴു​ത്ത് സു​ഗ​മ​മാ​ക്കും.

പ​രീ​ക്ഷ​യെ​ഴു​താം; തെ​ളി​ഞ്ഞ മ​ന​സോ​ടെ..

പ​രീ​ക്ഷ​യ്ക്കു ഹാ​ളി​ൽ പ്ര​വേ​ശി​ക്കും മു​ന്പ് ടെ​ൻ​ഷ​ന​ടി​പ്പി​ക്കു​ന്ന വ​ർ​ത്ത​മാ​ന​ങ്ങ​ളി​ൽ പെ​ടാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. എ​ല്ലാം മ​റ​ന്നു​പോ​യെ​ന്നും മ​ന​സ് ശൂ​ന്യ​മാ​ണെ​ന്നു​മൊ​ക്കെ ചി​ല​ർ​ക്കു തോ​ന്നാം. അ​തൊ​ക്കെ സ്വാ​ഭാ​വി​കം. ചോ​ദ്യ​പേ​പ്പ​ർ കിട്ടി​യാൽ കൂ​ൾ ഓ​ഫ് ടൈ​മി​ൽ ശാ​ന്ത​മാ​യി ചോ​ദ്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​വു​ക. ഏ​റ്റ​വും ആ​ദ്യ​മെ​ഴു​തു​ന്ന ഉ​ത്ത​രം ക​ഴി​വ​തും വെട്ടും ​തി​രു​ത്തു​മി​ല്ലാ​തെ എ​ഴു​താ​ൻ ശ്ര​ദ്ധി​ക്ക​ണം.

ആ​ദ്യ ഉ​ത്ത​ര​ങ്ങ​ളി​ലെ നമ്മുടെ പെ​ർ​ഫോ​മ​ൻ​സ് പേ​പ്പ​ർ​നോ​ക്കു​ന്ന അ​ധ്യാ​പ​ക​ന് ന​മ്മളെ​ക്കു​റി​ച്ച് മു​ൻ​വി​ധി​യു​ണ്ടാ​ക്കാ​ൻ കാ​ര​ണ​മാ​യി​ത്തീ​രാം. കൃ​ത്യ​മാ​യി ഉ​ത്ത​ര​മെ​ഴു​താ​ൻ ക​ഴി​യു​മെ​ന്നു ബോ​ധ്യ​മു​ള്ള​വ ആ​ദ്യ​മാ​ദ്യം എ​ഴു​ത​ണം. എ​ഴു​തി​യ​തിന്‍റെ മേ​ൽ എ​ഴു​താ​തി​രി​ക്കു​ക. തെ​റ്റി​യാ​ൽ ഒ​രു വെട്ട് എ​ന്ന​തി​ന​പ്പു​റം കു​ത്തി​വ​ര​യ്ക്കു​ന്ന രീ​തി​ക​ൾ ഒ​ഴി​വാ​ക്കു​ക. ക​ഴി​വ​തും ഒ​രു നി​റ​മു​ള്ള മ​ഷി ത​ന്നെ ആ​ദ്യാ​വ​സാ​നം ഉ​പ​യോ​ഗി​ക്കു​ക. സ്കൂ​ൾ​പ​രീ​ക്ഷ​ക​ൾ​ക്കു പ്ര​ധാ​ന പോ​യി​ൻ​റു​ക​ൾ സ്കെ​ച്ച് കൊ​ണ്ട് അ​ടി​വ​ര​യി​ടാ​ൻ ശ്ര​മി​ക്കേ​ണ്ട​തി​ല്ല. വ​ര​യ്ക്കാ​നു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കു ഫ്രീ​ഹാ​ൻ​ഡ് ആ​യി വ​ര​യ്ക്കാ​തെ ഇ​ൻ​സ്ട്രു​മെ​ൻ​റ് ബോ​ക്സി​ലെ വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ച്ചു വ​ര​യ്ക്ക​ണം.

പ​രീ​ക്ഷാ​ഹാ​ളി​ൽ കോ​പ്പി​യ​ടി, മ​റ്റു​ള്ള​വ​രെ ശ​ല്യ​പ്പെ​ടു​ത്തി ചോ​ദി​ച്ചെ​ഴു​ത​ൽ പോ​ലെ​യു​ള്ള ക്ര​മ​ക്കേ​ടു​ക​ൾ കാ​ണി​ക്ക​രു​ത്. അ​ത്ത​രം ഉ​ദ്യ​മ​ങ്ങ​ൾ ഇ​രട്ടി മാ​ന​സി​ക​സ​ർ​ദ​ത്തി​നി​ട​യാ​ക്കും. എ​ഴു​തി​ത്തീ​ർ​ന്നാ​ൽ ഒ​ന്നു​കൂ​ടി ആ​വ​ർ​ത്തി​ച്ചു നോ​ക്കി ഒ​രു ചോ​ദ്യ​വും വിട്ടുപോ​യിട്ടില്ലെ​ന്നും ര​ജി​സ്റ്റ​ർ ന​ന്പ​റും ചോ​ദ്യ​ന​ന്പ​റും എ​ടു​ത്തെ​ഴു​തി​യ​തു കൃ​ത്യ​മാ​ണെ​ന്നും ഉ​റ​പ്പു​വ​രു​ത്തു​ക. പ​രീ​ക്ഷ ക​ഴി​ഞ്ഞാ​ലു​ട​ൻ അ​ന്ന​ത്തെ ചോ​ദ്യ​പേ​പ്പ​ർ എ​ടു​ത്തു​വ​ച്ചു വി​ശ​ക​ല​ന​ങ്ങ​ൾ​ക്കോ ച​ർ​ച്ച​ക​ൾ​ക്കോ പോ​ക​രു​ത്. എ​ത്ര മാ​ർ​ക്കു കിട്ടുമെ​ന്നു ക​ണ​ക്കൂ​കൂട്ടുന്ന​തി​ലോ സ​ങ്ക​ട​പ്പെ​ടു​ന്ന​തി​ലോ അ​ർ​ഥ​മി​ല്ല. തൊ​ടു​ത്ത ദി​വ​സ​ത്തെ പ​രീ​ക്ഷ​യ്ക്കു വേ​ണ്ടി കൃ​ത്യ​മാ​യി ത​യാ​റെ​ടു​ക്കു​ക.

നി​രാ​ശ വേ​ണ്ട, പ്ര​തീ​ക്ഷ വേ​ണം

എ​ത്ര ന​ന്നാ​യി പ​ഠി​ച്ചു​വെ​ങ്കി​ൽ​പോ​ലും ഒ​രു പ​രീ​ക്ഷ​യ്ക്കു പ്ര​തീ​ക്ഷി​ച്ച പോ​ലെ എ​ഴു​താ​നാ​യി​ല്ല എ​ന്നു വ​ന്നേ​ക്കാം. അ​തി​നെ ഓ​ർ​ത്തു വി​ഷ​മി​ക്കേ​ണ്ട​തി​ല്ല. നമ്മു​ടെ ജീ​വി​ത​ത്തി​ലെ വ​ലി​യ പ​രീ​ക്ഷ​ക​ളി​ൽ ഒ​ന്നു​മാ​ത്ര​മാ​ണ് ഇ​തെ​ന്നു ക​രു​തു​ക. കിട്ടുന്ന​തു സ്വീ​ക​രി​ക്കു​ക. മാ​ർ​ക്കു കു​റ​ഞ്ഞതിന്‍റെ പേ​രി​ൽ നി​രാ​ശ​പ്പെ​ടു​ക​യോ ക​ടും​കൈ​ക​ൾ ചി​ന്തി​ക്കു​ക​യോ അ​രു​ത്. മാ​ർ​ക്കു കു​റ​ഞ്ഞു​പോ​യാ​ൽ അ​ടു​ത്ത അ​വ​സ​ര​ത്തി​ൽ മെ​ച്ച​പ്പെ​ടു​ത്താം.

പ​ഠ​ന​ത്തിന്‍റെ അ​ടു​ത്ത ഘ​ത്തി​ൽ താ​ത്പ​ര്യ​മു​ള്ള കോ​ഴ്സും വി​ഷ​യ​വും തെ​ര​ഞ്ഞെ​ടു​ത്തു പ​ഠി​ച്ച് അ​തി​ൽ മി​ക​ച്ച വി​ജ​യം നേ​ടാം. ഉ​യ​ർ​ന്ന മാ​ർ​ക്കു​നേ​ടി​യ​വ​രി​ൽ പ​ല​രും പി​ന്നീ​ട് ഉ​ന്ന​ത ത​ല​ങ്ങ​ളി​ൽ എ​ത്തി​യിട്ടുണ്ട്. അ​തേ​പോ​ലെ മോ​ശം മാ​ർ​ക്കു നേ​ടി​യ​വ​രും പി​ന്നീ​ടു​ള​ള ക​ഠി​നാ​ദ്ധ്വാ​ന​ത്തി​ലൂ​ടെ ജീ​വി​ത​വി​ജ​യം നേ​ടി​യിട്ടുണ്ട്. നമ്മുടെ ജീ​വി​ത​ത്തി​ലെ ഗ​തി​വി​ഗ​തി​ക​ളെ​യൊ​ക്കെ നി​യ​ന്ത്രി​ക്കു​ന്ന​ത് ഓ​രോ​രോ കാ​ല​ഘ​ത്തി​ലും ഓ​രോ​ന്നാ​ണെ​ങ്കി​ലും ഏ​റ്റ​വും ന​ന്നാ​യി പെ​ർ​ഫോം ചെ​യ്യാ​ൻ പ​രി​ശ്ര​മി​ക്കു​ക. കൃ​ത്യ​മാ​യി ത​യാ​റെ​ടു​ത്ത് ആ​വി​ശ്വാ​സ​ത്തോ​ടെ ന​മു​ക്കു പ​രീ​ക്ഷ​യെ നേ​രി​ടാം.

മാ​താ​പി​താ​ക്കളുടെ ശ്ര​ദ്ധ​യ്ക്ക്

ശാ​രീ​രി​ക ശി​ക്ഷ​ക​ൾ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല

കുട്ടി​ക​ളു​മാ​യി വ​ഴ​ക്കി​ടു​ക, ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക, ത​ർ​ക്കി​ക്കു​ക... തു​ട​ങ്ങി​യ തെ​റ്റാ​യ രീ​തി​ക​ൾ സ്റ്റ​ഡി​ലീ​വ് ദി​ന​ങ്ങ​ളി​ലെ​ങ്കി​ലും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. അ​വ​രു​ടെ മ​ന​സി​നു ശാ​ന്ത​ത​യു​ണ്ടാ​ക​ണ​മെ​ങ്കി​ൽ മാ​താ​പി​താ​ക്ക​ൾ ഏ​റ്റ​വും ശാ​ന്ത​മാ​യി അ​വ​രോ​ട് ഇ​ട​പെ​ട​ണം.

പ​രീ​ക്ഷ​യു​ടെ ഗൗ​ര​വ​ത്തെ​ക്കു​റി​ച്ചും ജീ​വി​ത​ത്തി​ൽ ല​ക്ഷ്യ​ബോ​ധ​മു​ണ്ടാ​കേ​ണ്ട​തിന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും സൗ​ഹൃ​ദ​പ​ര​മാ​യി അ​വ​രോ​ടു സം​സാ​രി​ക്കാം. ശാ​രീ​രി​ക ശി​ക്ഷ​ക​ൾ ഒ​ന്നി​നും ഒ​രു പ​രി​ഹാ​ര​മ​ല്ലെ​ന്നു മാ​താ​പി​താ​ക്ക​ൾ തി​രി​ച്ച​റി​യ​ണം.

കുട്ടി​ക​ളെ മ​റ്റു​ള്ള​വ​രു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തി സം​സാ​രി​ക്ക​രു​ത്. ​അ​വ​നെ ക​ണ്ടോ, അ​വ​ൻ രാ​ത്രി 12 മ​ണി​വ​രെ പ​ഠി​ക്കും, മ​റ്റ​വ​നെ ക​ണ്ടോ അ​വ​ൻ വെ​ളു​പ്പി​ന് മൂ​ന്നു മ​ണി​ക്ക് എ​ണീ​റ്റു പ​ഠി​ക്കും’ എ​ന്നി​ങ്ങ​നെ​യു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ വേ​ണ്ട. ഓ​രോ വ്യ​ക്തി​ക്കും അ​വ​രു​ടേ​താ​യ ക​ഴി​വു​ക​ളും പ​ഠ​ന​ശീ​ല​ങ്ങ​ളും ബു​ദ്ധി​പ​ര​മാ​യ വ്യ​ത്യാ​സ​ങ്ങ​ളു​മൊ​ക്കെ​യു​ണ്ട്. ഓ​രോ വ്യ​ക്തി​ക്കും പ്ര​ത്യേക​മാ​യു​ള്ള ക​ഴി​വ് എ​ന്താ​ണെ​ന്നു ക​ണ്ടെ​ത്തി അ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണു ര​ക്ഷി​താ​ക്ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​ത്.

സീരിയൽ തത്കാലം വേണ്ട

വൈ​കിട്ട് ആറു മു​ത​ൽ രാ​ത്രി 10.30 വ​രെ പ​തി​വാ​യി സീ​രി​യ​ൽ കാ​ണു​ന്ന അ​മ്മമാ​ർ പ​രീ​ക്ഷ തീ​രും​വ​രെ അ​ത്ത​രം ശീ​ല​ങ്ങ​ളി​ൽ വിട്ടുവീ​ഴ്ച​യ്ക്കു ത​യാ​റാ​ക​ണം. കുട്ടിക​ൾ പ​ഠി​ക്കു​ന്പോ​ൾ കു​റ​ച്ചു സ​മ​യം ടി​വി ഓ​ഫ് ചെ​യ്തു വ​യ്ക്കാം.രാ​ത്രി വൈ​കി​യും പ​ഠി​ക്കാ​നി​രി​ക്കു​ന്ന കുട്ടിക​ൾ വാ​സ്ത​വ​ത്തി​ൽ ആ ​സ​മ​യം പ​ഠി​ക്കു​ക​യാ​ണോ എ​ന്നു മാ​താ​പി​താ​ക്ക​ൾ നി​രീ​ക്ഷി​ക്ക​ണം. അ​വ​രോ​ടൊ​പ്പം ഉ​റ​ക്ക​മി​ള​യ്ക്കാ​നും രാ​വി​ലെ ഇ​ത്തി​രി നേ​ര​ത്തേ ഉ​ണ​രാ​നും മാ​താ​പി​താ​ക്ക​ൾ ത​യാ​റാ​ക​ണം. അ​ല്ലെ​ങ്കി​ൽ, ഈ ​സ​മ​യം അ​വ​ർ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണോ എ​ന്നു നാ​മ​റി​യാ​തെ പോ​കാ​നി​ട​യു​ണ്ട്. ഉ​ണ​ർ​ന്ന സാ​ന്നി​ധ്യ​മാ​യി മാ​താ​പി​താ​ക്ക​ൾ അ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​ക​ണം. പ​ക്ഷേ, അ​ത് അ​വ​ർ​ക്ക് ഒ​രു ഭാ​ര​മോ ശ​ല്യ​മോ ആ​യി അ​നു​ഭ​വ​പ്പെ​ടാ​ൻ പാ​ടി​ല്ല. നമ്മു​ടെ സാ​ന്നി​ധ്യം അ​വ​രു​ടെ
ഏ​കാ​ഗ്ര​പ​ഠ​ന​ത്തി​നു ത​ട​സ​മാ​ക​രു​ത്.

പോസിറ്റീവായി സംസാരിക്കാം

ഇ​തു​വ​രെ പ​ഠ​നം എ​ത്ര​ത്തോ​ള​മാ​യി എ​ന്ന മട്ടി​ൽ കുട്ടി​ക​ളോ​ടു പ​ഠ​ന​പു​രോ​ഗ​തി ചോ​ദി​ച്ച​റി​യു​ന്ന​തി​ൽ തെ​റ്റി​ല്ല. നകു​റ​ച്ചു കാ​ര്യ​ങ്ങ​ളൊ​ക്കെ പ​ഠി​ച്ചിട്ടുണ്ട​ല്ലോ. അ​തൊ​ക്കെ പ​രീ​ക്ഷാ​ഹാ​ളി​ൽ ഓ​ർ​ത്തെ​ടു​ത്ത് എ​ഴു​താ​നാ​കും’​എ​ന്ന മട്ടി​ൽ മാ​താ​പി​താ​ക്ക​ൾ​ക്കു കുട്ടിക​ളോ​ടു പോ​സി​റ്റീ​വാ​യി സം​സാ​രി​ക്കാം. ഒ​രു വി​ഷ​യം അ​റി​യി​ല്ല എ​ന്ന കുട്ടി ​പ​റ​ഞ്ഞാ​ൽ ആ ​വി​ഷ​യം പ​ഠി​പ്പി​ക്കു​ന്ന ടീ​ച്ച​റിന്‍റെയോ അ​തി​ൽ അ​റി​വു​ള്ള​വ​രു​ടെ​യോ സ​ഹാ​യം തേ​ടാ​ൻ പ്രേ​രി​പ്പി​ക്കാം.

വീ​ടു​ക​ളി​ൽ അ​നു​കൂ​ല​മാ​യ പ​ഠ​ന​സാ​ഹ​ച​ര്യം ഒട്ടുമി​ല്ലാ​ത്ത കുട്ടിക​ളെ പരീക്ഷ കഴിയുംവരെ സ്കൂ​ളി​ലോ മ​റ്റു സു​ര​ക്ഷി​ത ഇ​ട​ങ്ങ​ളി​ലോ അ​ധ്യാ​പ​ക​രു​ടെ മേ​ൽ​നോട്ട​ത്തി​ൽ താ​മ​സി​പ്പി​ച്ചു പ​ഠ​ന​സൗ​ക​ര്യം ഒ​രു​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണം. അ​തി​നു ക്ലാ​സ് ടീ​ച്ച​റിന്‍റെ സ​ഹാ​യം തേ​ടാം.

കുട്ടികൾ ഭയപ്പെടുന്നതു ചോദ്യങ്ങളെയല്ല

മി​ക്ക കുട്ടി​ക​ൾ​ക്കും പ​രീ​ക്ഷാ​ഭീ​തി​യു​ണ്ട്. വാ​സ്ത​വ​ത്തി​ൽ കുട്ടി​ക​ൾ ചോ​ദ്യ​ങ്ങ​ളെ​യ​ല്ല ഭ​യ​പ്പെ​ടു​ന്ന​ത്. റി​സ​ൾട്ട് വ​ന്നു ക​ഴി​യു​ന്പോ​ൾ അ​ധ്യാ​പ​ക​രി​ൽ നി​ന്നും മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നും നാട്ടുകാ​രി​ൽ നി​ന്നും മ​റ്റും ഉ​ണ്ടാ​കു​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ളെ​യാ​ണു കുി​ക​ൾ ഭ​യ​ക്കു​ന്ന​ത്. മാ​ർ​ക്ക് വ​രു​ന്പോ​ൾ വീട്ടിലു​ണ്ടാ​കു​വു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഓ​ർ​ത്താ​ണു മാ​ന​സി​ക​സമ്മ​ർ​ദം. അ​നാ​വ​ശ്യ പ്രോ​ത്സാ​ഹ​ന പ്ര​ശം​സാ സാ​ധ്യ​ത​ക​ളും സമ്മ​ർ​ദം കൂട്ടുന്നു.

വാ​സ്ത​വ​ത്തി​ൽ പ​ഠി​ക്കു​ക എ​ന്ന​തു കുട്ടി​യു​ടെ ക​ട​മ​യാ​ണ്. പ്രോ​ത്സാ​ഹ​ന​മാ​വാം. പ​ക്ഷേ, ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും വ​ലി​യ വി​ജ​യം നേ​ടി​യെ​ന്ന് ഫു​ൾ എ ​പ്ല​സ്കൊ​ണ്ട് അ​ർ​ഥ​മി​ല്ല​ല്ലോ. കുട്ടി​ക​ളു​ടെ പ​രീ​ക്ഷാ​വി​ജ​യ​ങ്ങ​ളെ ര​ക്ഷി​താ​ക്ക​ൾ അ​മി​ത​വ​ലു​പ്പ​ത്തി​ൽ കാ​ണേ​ണ്ട​തി​ല്ല. മ​റി​ച്ച് സ​ദ് ചി​ന്ത​ക​ളാ​ലും സ​ദ് ക​ർ​മ​ങ്ങ​ളാ​ലും ജീ​വി​ത​പ​രീ​ക്ഷ വി​ജ​യി​ക്കാ​ൻ കുട്ടി​ക​ൾ​ക്കു മാ​തൃ​ക​യാ​കൂ മാ​താ​പി​താ​ക്ക​ളേ, നി​ങ്ങ​ൾ.
ഡോ. ​റോ​സമ്മ ഫി​ലി​പ്പ്, അസോസിയേറ്റ് പ്രഫസർ, മൗണ്ട് താബോർ ട്രെയിനിംഗ് കോളജ്, പത്തനാപുരം; ക​രി​ക്കു​ലം എ​ക്സ്പർട്ട്

ത​യാ​റാ​ക്കി​യ​ത്: ടി.​ജി.​ബൈ​ജു​നാ​ഥ്മ​ധു​രം മി​ത​മെങ്കിൽ ജീ​വി​തം മ​ധു​ര​ത​രം
ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്ന വി​ല്ലന്‍റെ റോ​ളാ​ണ് മ​ധു​ര​ത്തി​നു​ള്ള​ത്....
സ്തനാർബുദം-തെറ്റിദ്ധാരണകളും യാഥാർഥ്യങ്ങളും
തെ​റ്റി​ദ്ധാ​ര​ണ 1 - പ്രാ​യ​മാ​യ സ്ത്രീ​ക​ളി​ൽ മാ​ത്ര​മാ​ണ് സ്ത​നാ​ർ​ബു​ദം ക​ണ്ടു​വ​രു​ന്ന​ത്
...
സ്വയംചികിത്സ ഒഴിവാക്കുക
സാ​ധാ​ര​ണ​യാ​യി മൂ​ന്നു​ത​ര​ത്തി​ലു​ള്ള വ്ര​ണ​ങ്ങ​ളാ​ണ് വാ​യ്ക്ക​ക​ത്ത് ഉ​ണ്ടാ​കു​ന്ന​ത്. ഒ​രു സെ​ൻ​...
പ്രോസ്റ്റേറ്റ് കാൻസറും ലഭ്യമായ ചികിത്സാ രീതികളും
സാധാരണ 60 വയസിനു പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാൻസറുകളിലൊന്നാണ് പ്രോസ്റ്റേറ്റ് കാൻസർ...
ഭ​ർ​ത്താ​വി​നെ വ​ര​ച്ച​വ​ര​യി​ൽ നി​ർ​ത്തു​ന്ന ഭാ​ര്യ
ബി​സി​ന​സു​കാ​ര​നാ​യ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ​യും കൂ​ട്ടി എ​ന്നെ കാ​ണാ​ൻ വ​ന്നു. ഞാ​ൻ ആ​ദ​രി​ക്കു​ന്ന ഒ...
കൊളസ്ട്രോൾ നിയന്ത്രണത്തിനും അമിതഭാരം കുറയ്ക്കാനും വെണ്ടയ്ക്ക
വെ​ണ്ട​യ്ക്ക​യി​ൽ നാ​രു​ക​ൾ ധാ​രാ​ളം. വി​റ്റാ​മി​നു​ക​ളാ​യ എ,​ബി,സി,​ഇ,കെ, ​ധാ​തു​ക്ക​ളാ​യ കാ​ൽ​സ്യം...
അപ്രതീക്ഷിതമായ ഭാരക്കുറവും ഭാരക്കൂടുതലും അവഗണിക്കരുത്
* മാ​ർ​ക്ക​റ്റി​ൽ നി​ന്നു വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​ക​ൾ, ഫ​ല​ങ്ങ​ൾ, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, പൊ​...
കുട്ടികളിലെ ദന്തവൈകല്യങ്ങൾ ഒഴിവാക്കാം
കു​ട്ടി​ക​ളി​ൽ പാ​ൽ​പ്പല്ലു​ക​ൾ പോ​യി സ്ഥി​ര​ദ​ന്ത​ങ്ങ​ൾ വ​രു​ന്ന പ്രാ​യം ആ​റി​നും പ​തി​മൂ​ന്നി​നും...
അവയവദാനം ശ്രേഷ്ഠമായ ദാനം
മനുഷ്യരാശിയുടെ തുടക്കം മുതൽ തന്നെ കൂട്ടായി അനേകം രോഗങ്ങളും ഉണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ, ജ...
ബ്രഷിന്‍റെ കാലാവധി മൂന്നു മാസം, ലോഹ ടംഗ് ക്ലീനറുകൾ ഒഴിവാക്കാം
ദ​ന്ത​രോ​ഗം വ​ള​രെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന പൊ​തു​ജ​നാ​രോ​ഗ്യ​പ്ര​ശ്ന​മാ​ണ്. ഇ​ന്ത്യ​യി​ൽ ദ​...
സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക
പേ​ര​യ്ക്ക​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ സി, ​ഇ​രു​ന്പ് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ൽ നി...
അയഡിൻ അഴകിനും ആരോഗ്യത്തിനും
വ​ള​ർ​ച്ച​യ്ക്കും വി​കാ​സ​ത്തി​നും അ​വ​ശ്യ​പോ​ഷ​ക​മാ​ണ് അ​യ​ഡി​ൻ. ശ​രീ​ര​ത്തി​ൽ 60 ശ​ത​മാ​നം അ​യ​ഡി...
വി​ഷാ​ദം-​ജീ​വി​തഗു​ണ​മേ​ന്മ ത​ക​ർ​ക്കു​ന്ന അ​ദൃ​ശ്യ​നാ​യ വി​ല്ല​ൻ
ജ​ന​സം​ഖ്യ​യു​ടെ നാ​ലു മു​ത​ൽ അ​ഞ്ചു​ വ​രെ ശ​ത​മാ​നം ​ആ​ളുകളെ ബാ​ധി​ക്കു​ന്ന ത​ക​രാ​റാ​ണു വി​ഷാ​ദം. ...
കുടിവെള്ളത്തിന്‍റെ രുചിഭേദം അവഗണിക്കരുത്
കു​ടി​വെ​ള്ളം തി​ള​പ്പി​ച്ചാ​റി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഏ​റ്റ​വും ആ​രോ​ഗ്യ​ക​രം. തി​ള​പ്പി​ച...
ഹൃദയാരോഗ്യത്തിന് പപ്പായ
നമ്മുടെ പ​റ​ന്പി​ൽ ലഭ്യമായ ഏ​റ്റ​വും ഗു​ണ​മു​ള​ള പ​ച്ച​ക്ക​റികളിലൊന്നാണു പപ്പായ. പ​ഴു​ത്താ​ലോ ഒ​ന്...
യുവത്വം നിലനിർത്താൻ ഗ്രീൻ ടീ
സാ​ധാ​ര​ണ ചാ​യ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന തേ​യി​ല നി​ർ​മി​ക്കു​ന്ന അ​തേ തേ​യി​ല​ച്ചെ​ടി​യി​ൽ നി​ന്നാ...
ബിപി വരുതിയിലാക്കാൻ തക്കാളി
പ്രാ​യ​മാ​യ​വ​രു​ടെ ആ​രോ​ഗ്യ​ത്തി​നു ത​ക്കാ​ളി സ​ഹാ​യി​യാ​ണ്. ത​ക്കാ​ളി​യി​ലു​ള​ള വി​റ്റാ​മി​ൻ കെ​യ...
വെണ്മയുള്ള, തിളങ്ങുന്ന പല്ലുകൾക്ക്...
ന​ല്ല ഒ​രു പു​ഞ്ചി​രി എ​ത്ര മ​നോ​ഹ​ര​മാ​ണ്. ക​റ​യു​ള്ള പ​ല്ലു​ക​ൾ ഈ ​പു​ഞ്ചി​രി​യെ മ​നോ​ഹ​ര​മ​ല്ലാ...
കറിവേപ്പില വെറും കറിവേപ്പിലയല്ല
ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലിന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു ക​റി​വേ​പ്പി​ല സ​ഹാ​യ​ക​മെ​ന...
ക്ഷയരോഗം കണ്ടെത്താം, ചികിത്സിക്കാം, പകർച്ച തടയാം
പ്ര​തി​രോ​ധം
മി​ക്ക ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യും വാ​യു​വി​ലൂ​ടെ ക​ണി​ക​ക​ളാ​യാ​ണ് സം​ഭ​വി​ക്കു​ന്ന...
പുകവലിയും പുകയില ഉപയോഗവും ക്ഷയരോഗസാധ്യതയും
രോ​ഗ​പ്പക​ർ​ച്ച

ചി​കി​ത്സി​ക്കാ​ത്ത ഒ​രു ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗി​യാ​ണ് മ​റ്റു​ള്ള​വ...
ടെ​ൻ​ഷ​ന​ടി​ക്ക​ല്ലേ, മു​ടി കൊ​ഴി​യും..!
ഏ​തു പ്രാ​യ​ത്തി​ലു​ള്ള​വ​രെ​യും അ​ലട്ടു​ന്ന പ്ര​ശ്ന​മാ​ണ് മു​ടി​കൊ​ഴി​ച്ചി​ൽ. പ്ര​ത്യേ​കി​ച്ചും കൗ...
കാൽസ്യം കൂടിയാൽ ഇരുന്പ് കുറയും
വി​ള​ർ​ച്ച​യു​ള​ള​വ​രു​ടെ ര​ക്താ​ണു​ക്ക​ൾ​ക്ക് ശ​രീ​ര​ത്തി​ലെ എ​ല്ലാ അ​വ​യ​വ​ങ്ങ​ളി​ലേ​ക്കും കോ​ശ​സ...
പനംകൽക്കണ്ടം പഞ്ചസാരയെക്കാൾ ഗുണപ്രദം
മ​ധു​ര​മാ​ണ് ഭ​ക്ഷ​ണം സ്വാ​ദു​ള്ള​താ​ക്കു​ന്ന​ത്. അ​തി​നാ​ൽ പൂ​ർ​ണ​മാ​യി നി​ഷേ​ധി​ക്കാ​നു​മാ​വി​ല്ല....
മ​ധു​രം മി​ത​മെങ്കിൽ ജീ​വി​തം മ​ധു​ര​ത​രം
ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വെ​ല്ലു​വി​ളി​യാകുന്ന വി​ല്ലന്‍റെ റോ​ളാ​ണ് മ​ധു​ര​ത്തി​നു​ള്ള​ത്. സൂ​ക്രേ...
ചെറുപ്പക്കാർ വറുത്തതും പൊരിച്ചതും ശീലമാക്കരുത്
വ​ന​സ്പ​തി ഉ​പ​യോ​ഗി​ക്കുന്പോൾ

വ​ന​സ്പ​തി ഹൈ​ഡ്രോ​ജ​നേ​റ്റ​ഡ് ഓ​യി​ൽ ആ​ണ്. വെ​ജി...
ചർമരോഗചികിത്സയ്ക്ക് ഭക്ഷണനിയന്ത്രണം, മരുന്നുകൾ
അ​രി​ന്പാ​റ​യും പാ​ലു​ണ്ണി​യും:
കു​ട്ടി​ക​ളി​ൽ സ​ർ​വ​സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന വ...
കാ​ൻ​സ​ർ ത​ട​യും, ഹൃ​ദ്രോ​ഗ​ങ്ങ​ൾ ചെ​റു​ക്കും; ന​മ്മു​ടെ വാ​ഴ​ച്ചു​ണ്ട് ഒ​രു സം​ഭ​വ​മാ​ണ്..!
വാ​ഴ​പ്പ​ഴം രു​ചി​യോ​ടെ ക​ഴി​ക്കു​ന്ന​വ​രാ​ണ് നാ​മെ​ല്ലാ​വ​രും. എ​ന്നാ​ൽ ഏ​റെ ഗു​ണ​ങ്ങ​ളു​ള്ള വാ​ഴ​...
പായ്ക്കറ്റ് ഭക്ഷണം ശീ​ല​മാ​ക്കരു​ത്
എ​ത്ര​യ​ധി​കം രാ​സ​വ​സ്തു​ക്ക​ളാ​ണ് ഓ​രോ ത​രം പാ​യ്ക്ക​റ്റ് ബേ​ക്ക​റി ഫു​ഡ് ക​ഴി​ക്കു​ന്പോഴും നമ്മ...
ഡെന്‍റൽ ആബ്സസ് - പല്ലുകൾ, മോണ എന്നിവയിലെ പഴുപ്പും നീർക്കെട്ടും
പ​ല്ലു​ക​ൾ​ക്കി​ട​യി​ലോ മോ​ണ​ക്കി​ട​യി​ലോ പ​ഴു​പ്പ് അ​ടി​ഞ്ഞു​കൂ​ടു​ന്ന​തി​നെ ദ​ന്ത​ൽ ആ​ബ​് സ​സ് ...
സ്നേഹത്തിന്റെ മഹാദാനം
മാർച്ച് 9 ലോക വൃക്കദിനം

അലവിക്കുട്ടിയുടെ കണ്ണീരൊപ്പി ഫാ. ബെറ്റ്സൺ


വടക്കഞ്ച...
ഇനി, പരീക്ഷയെഴുതാം; തെളിഞ്ഞ മനസോടെ...
ചൂടുകാലമാണല്ലോ ഇത്. വായൂസഞ്ചാരവും വെളിച്ചവുമുള്ള ഇടങ്ങളിലിരുന്നു പഠിക്കണം. പഠനത്തിനു സ്വന്തമായി ഒരു ...
മുൻവിധി വേണ്ട; പരാജയഭീതിയും
പരിശ്രമമാണ് എല്ലാ വിജയങ്ങളുടെയും അടിസ്‌ഥാനം. നാം ചെയ്യേണ്ടതു നാം കൃത്യമായി ചെയ്തു എന്ന വിശ്വാസം എക്...
കുട്ടികൾ ഭയപ്പെടുന്നതു ചോദ്യങ്ങളെയല്ല...
ശാരീരിക ശിക്ഷകൾ ഒന്നിനും പരിഹാരമല്ല

കുട്ടികളുമായി വഴക്കിടുക, ശാരീരികമായി ഉപദ്രവിക്കുക, തർക്ക...
ഷാംപൂ, സോപ്പ്, ലോഷൻ, സൺ സ്ക്രീൻ – ഉപയോഗിക്കുമ്പോൾ
ചർമരോഗ ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്നവയാണ് ഷാംപൂ, ലോഷൻ എന്നിവ. താരൻ നിവാരണത്തിനായി ഡോക്ടർമാർ ന...
പരീക്ഷ വരുന്നൂ; വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്ക്
പ​രി​ശ്ര​മ​മാ​ണ് എ​ല്ലാ വി​ജ​യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​നം. നാം ​ചെ​യ്യേ​ണ്ട​തു നാം ​കൃ​ത്യ​മാ​യി ചെ​...
ചർമരോഗത്തിന് മരുന്ന് ഉപയോഗിക്കുമ്പോൾ...
ശരീരം മുഴുവൻ അസഹനീയമായ ചൊറിച്ചിലുമായാണ് അൻപത്തഞ്ചുവയസുകാരനായ രാഘവൻ (യഥാർഥ പേരല്ല) എന്നെ കാണാൻ വന്നത്...
മുഖക്കുരുവിന് ലേപനങ്ങൾ ഉപയോഗിക്കുമ്പോൾ...
ചർമരോഗങ്ങൾക്കു മരുന്ന് ഉപയോഗിക്കുന്പോൾ ശരിയായ രീതിയിൽതന്നെ അത് നിർവഹിക്കേണ്ടതാണ്. ഇന്ന് മുഖക്കുരുവിൻ...
ഇംപാക്റ്റഡ് ടീത്ത് – എല്ലിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന പല്ലുകൾ...
ഇംപാക്റ്റഡ് ടീത്ത് സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. സാധാരണ പല്ലുകളെപോലെ മുളച്ചുവരാതെ എല്ലിൽതന്നെ കുട...
തലച്ചോറിനും വേണം വ്യായാമം
ഡിമെൻഷ്യ– സൂചനകൾ

* ക്രമേണ വർധിച്ചുവരുന്ന ഓർമക്കുറുവ്ഇപ്പോഴത്തെ കാര്യങ്ങൾ മറക്കുകയു...
എല്ലാ ഓർമക്കുറവും ഡിമെൻഷ്യ അല്ല
ലോകമെമ്പാടും പ്രായമേറിയവരുടെ എണ്ണം അനുക്രമം വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഡിമെൻഷ്യ ബാധിതരു...
ജൈവപച്ചക്കറികൾ ശീലമാക്കാം; മുടങ്ങാതെ വ്യായാമം
* മാർക്കറ്റിൽ നിന്നു വാങ്ങുന്ന പച്ചക്കറികൾ, ഫലങ്ങൾ, കറിവേപ്പില, മല്ലിയില, പുതിനയില എന്നില ധാരാളം ശുദ...
അർബുദത്തിന്‍റെ ലക്ഷണങ്ങളെ തിരിച്ചറിയാം
സ്തനാർബുദം

ആഗോളതലത്തിൽ തന്നെ സ്ത്രീകളിലെ മരണകാരണമായ രോഗങ്ങളിൽ ഏറ്റവും മുന്നിലാണ...
ചൂടിൽ ആശ്വാസമായി തണ്ണിമത്തങ്ങ
മികച്ച ദാഹനശമിനിയാണ് തണ്ണിമത്തങ്ങ. ധാരാളം ജലാംശമുള്ള ഫലം(92 ശതമാനം) രുചികരം, ഉന്മേഷദായകം. ശരീരതാപം ക...
മധുരപലഹാരങ്ങൾ ശീലമാക്കിയാൽ...
60 –65 വയസുവരെ ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിനുണ്ട്. കരളിനു സമീപമുള്ള ...
ആരോഗ്യപ്രശ്നങ്ങളുള്ളവർ ഉപവസിക്കാമോ?
ഉപവാസം അഥവാ ഫാസ്റ്റിംഗ് ശരീരകോശങ്ങൾക്കു ശുദ്ധീകരണത്തിൻറെ ഫലമാണു നല്കുന്നത്
വ്യക്‌തിസൗന്ദര്യത്തിൽ പല്ലുകൾക്കു സ്‌ഥാനമുണ്ടോ?
വ്യക്‌തിസൗന്ദര്യത്തിൽ, ചിരിയിൽ പല്ലുകൾക്കു സ്‌ഥാനമുണ്ടോ ഒരു കുഞ്ഞിൻറെ പല്ലുകളില്ലാത്ത മോണ കാട്ടിയുള്...
പ്രതിരോധശക്‌തിക്ക് കാരറ്റ്
രോഗപ്രതിരോധശക്‌തി മെച്ചപ്പെടുത്തുന്നതിനു കാരറ്റ് ഗുണപ്രദം. കാരറ്റിലുളള ഫൈറ്റോന്യൂട്രിയൻറുകൾ കാൻസർവള...
കൃത്രിമ മധുരം പുരട്ടിയ ഈന്തപ്പഴം ഉപയോഗിക്കരുത്
കുടലിന്റെ ആരോഗ്യത്തിനു നാരുകൾ ഗുണപ്രദം. ദിവസവും 20 – 35 ഗ്രാം ഡയറ്ററി നാരുകൾ ശരീരത്തിൽ എത്തണമെന്ന് ...
അണുക്കളെ തടയാൻ നാരങ്ങ
നാരങ്ങാനീരിൽ വിറ്റാമിൻ സി ധാരാളം. അതു കണ്ണിനും ചർമത്തിനും ഗുണപ്രദം.ദഹനക്കേടുമായി ബന്ധപ്പെ പ്രശ്നങ്ങൾ...
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.