പ്രോസ്റ്റേറ്റ് കാൻസറും ലഭ്യമായ ചികിത്സാ രീതികളും
സാധാരണ 60 വയസിനു പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാൻസറുകളിലൊന്നാണ് പ്രോസ്റ്റേറ്റ് കാൻസർ. വളരെ സാവധാനത്തിൽ വളരുന്ന സ്വഭാവമുള്ള ഈ കാൻസർ ചുരുക്കം ചില സന്ദർഭങ്ങളിൽ വളരെ പെട്ടെന്നു വളരുകയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിച്ച് മാരകമായിത്തീരുകയും ചെയ്യുന്നു. എന്നാൽ, പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ച രോഗിയെ ഉടൻ ചികിത്സയ്ക്കു വിധേയനാക്കാൻ സാധിച്ചാൽ രോഗി സുഖം പ്രാപിക്കും. പ്രോസ്റ്റേറ്റ് കാൻസർ ഗുരുതരമായ രോഗമാണെങ്കിലും മികച്ച സംവിധാനങ്ങളുടെ സഹായത്താൽ ഒരു വിദഗ്ദ്ധ ഡോക്ടർക്കു ചികിത്സിച്ചു നിയന്ത്രണ വിധേയമാക്കാവുന്നതാണ്. എന്നാൽ, എല്ലാ രോഗികൾക്കും ഒരു പോലെയല്ല ചികിത്സ എന്നതു മറ്റൊരു വസ്തുതയാണ്.

പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളിൽ നിന്നാണ് പ്രോസ്റ്റേറ്റ് കാൻസർ വളരുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളിലുണ്ടാകുന്ന മുഴയുടെ രുപത്തിലുള്ള കാൻസർ വളർച്ചയാണ് പ്രോസ്റ്റേറ്റ് കാൻസർ.

മറ്റു കാൻസറുകളെ അപേക്ഷിച്ച്, പ്രോസ്റ്റേറ്റ് കാൻസറിന്റെ വളർച്ച വളരെ പതുക്കെയാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് പുറത്തേക്ക് കാൻസർ വളർച്ച വ്യാപിച്ചിട്ടില്ലെങ്കിൽ രോഗി അഞ്ചു വർഷത്തിനു മേൽ ജീവിച്ചിരിക്കും. എന്നാൽ, പുറത്തേക്കു വ്യാപിക്കുകയും രോഗം മൂർച്ഛിക്കുകയും ചെയ്താൽ രോഗി കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ മരണപ്പെട്ടിരിക്കും.


Digital Rectal Examination ( DRE ) ടെസ്റ്റ് ഓരോ വർഷവും നടത്തണം. Prostate Specific Antigen ( PSA ) ടെസ്റ്റ് 50 വയസ് മുതലും നടത്തേണ്ടതാണ്. അതിൽ താഴെ പ്രായമുള്ളവർ അപകടസാധ്യതയുണ്ടെങ്കിൽ ഈ ടെസ്റ്റ് നടത്തേണ്ടതാണ്.

പ്രോസ്റ്റേറ്റ് കാൻസറിനുള്ള വിവിധതരം ചികിത്സാ രീതികൾ

* റേഡിയേഷൻ തെറാപ്പി
* ഹോർമോൺ തെറാപ്പി
* പ്രോസ്റ്റേറ്റക്ടമി സർജറി
* കീമോതെറാപ്പി

ആധുനിക കാലഘട്ടത്തിൽ മേൽപ്പറഞ്ഞ ചികിത്സാരീതികൾ കാൻസർ രോഗ നിവാരണത്തിനു നൽകുന്നതാണ്. പ്രോസ്റ്റേറ്റ് കാൻസർ ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കില്ലെന്ന തെറ്റായ ധാരണയാണ് പല രോഗികളിലും നിലനിൽക്കുന്നത്. രോഗത്തിന്റെ കൃത്യമായ ലക്ഷണങ്ങൾ കാൻസർ ചികിത്സകരുമായി ചർച്ച ചെയ്ത് ഏറ്റവും ഉചിതമായ തീരുമാനങ്ങളെടുത്താൽ മെച്ചപ്പെട്ട ചികിത്സയും മികച്ച ജീവിത നിലവാരവും രോഗികൾക്ക് ലഭിക്കും എന്ന കാര്യത്തിൽ സംശയമില്ല.

ഡോ. ടി. കെ. പദ്മനാഭൻ എം. ഡി
Hon. സീനിയർ കൺസൾട്ടന്റ്, റേഡിയേഷൻ ഓങ്കോളജി, കിംസ് പിനക്കിൾ കോംപ്രഹൻസിവ് കാൻസർ സെന്റർ.