നല്ല കൊളസ്ട്രോൾ കൂട്ടുന്നതിന് ചെറുമീനുകൾ
Friday, January 27, 2017 4:34 AM IST
പൂരിതകൊഴുപ്പിെൻറ അളവു കുറഞ്ഞ കടൽ വിഭവമാണു മീൻ. പ്രോട്ടീൻ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിനു ഫലപ്രദമായ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ഏറെ. വിറ്റാമിനുകൾ, ധാതുക്കൾ, പോഷകങ്ങൾ എന്നിവയുടെ കലവറ. ഹൃദയാരോഗ്യത്തിനു ഗുണപ്രദമായ വിഭവം.

ഹൃദയാരോഗ്യത്തിന് ഉത്തമം

* കാർഡിയോ വാസ്കുലാർ സിസ്റ്റത്തിനു സംരക്ഷണം നല്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ മീനിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ഹൃദയരോഗങ്ങളെ പ്രതിരോധിക്കുന്നു. ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്ന ട്രൈഗ്ളിസറൈഡിൻറെ അളവു കുറയ്ക്കുന്നു.

* നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിൻറെ അളവു കൂട്ടുന്നു. രക്‌തം കട്ട പിടിക്കുന്നതു തടയുന്നു. ആഴ്്്ചയിൽ രണ്ട്്് തവണയെങ്കിലും മീൻ കറിവച്ചു കഴിക്കുന്നതു ഹൃദയരോഗങ്ങളെ പ്രതിരോധിക്കാൻ ഫലപ്രദമെന്നു ഗവേഷകർ. രക്‌തസമ്മർദം കുറയ്ക്കുന്നതിനും മീനെണ്ണ ഫലപ്രദം. വറുത്തും പൊരിച്ചും കഴിക്കുന്നതു ശീലമാക്കരുത്.


* വ്യായാമവും മീൻ കഴിക്കുന്നതും ശീലമാക്കിയാൽ അമിതഭാരം നിയന്ത്രിക്കാനാകുമെന്നു ഗവേഷകർ.

കാൻസർസാധ്യത കുറയ്ക്കുന്നു

*മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് കുടൽ, സ്തനം, പ്രോസ്റ്റേറ്റ് എന്നിവയിലെ കാൻസർ സാധ്യത കുറയ്ക്കുമെന്നു ഗവേഷകർ. മീനെണ്ണ കാൻസറുമായി ബന്ധപ്പെ ഹൈപ്പർലിപ്പിഡിമിയ (രക്‌തത്തിൽ ലിപ്പിഡ്സിൻറെ അളവ് ഉയരുന്ന അവസ്‌ഥ) കുറയ്ക്കുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

എല്ലുകളുടെ ആരോഗ്യത്തിന്

* ആർത്തവവിരാമം വന്ന സ്ത്രീകളിൽ ഓസ്റ്റിയോപൊറോസിസ് എന്ന എല്ലുരോഗത്തിനുളള സാധ്യത മത്സ്യത്തിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ കുറയ്ക്കുന്നതായി ഗവേഷകർ.

* മീൻ കഴിക്കുന്നത്്് കുട്ടികളിലെ ആസ്്ത്്മസാധ്യത കുറയ്ക്കുന്നതായി ഗവേഷകർ.