കൊളസ്ട്രോൾ കുറയ്ക്കാൻ കാരറ്റ്
ആരോഗ്യജീവിതത്തിന് ആവശ്യമായ വിറ്റാമിനുകൾ, എൻസൈമുകൾ, ധാതുക്കൾ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്ന പച്ചക്കറിയാണു കാരറ്റ്്. 100 ഗ്രാം കാരറ്റിൽ 7.6 ഗ്രാം കാർബോഹൈഡ്രേറ്റ്, 0.6 ഗ്രാം പ്രോട്ടീൻ, 0.3 ഗ്രാം ഫാറ്റ്, 30 മില്ലിഗ്രാം കാൽസ്യം, 0.6 മില്ലിഗ്രാം ഇരുന്പ്, 3.62 മില്ലിഗ്രാം ബീറ്റാകരോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ നാരുകൾ, വിറ്റാമിൻ ബി1, വിറ്റാമിൻ ബി2, വിറ്റാമിൻ സി, വിറ്റാമിൻ കെ, ബയോട്ടിൻ, പൊട്ടാസ്യം, തയാമിൻ എന്നിവയും അടങ്ങിയിരിക്കുന്നു.

1. കാരറ്റിൽ അടങ്ങിയിരിക്കുന്ന കരോട്ടിനെ ശരീരം വിറ്റാമിൻ എ ആക്കുന്നു. വിറ്റാമിൻ എ നിശാന്ധത
പ്രതിരോധിക്കുന്നു.
2. മുലപ്പാലിൻറെ ഗുണനിലവാരം വർധിപ്പിക്കുന്നു.
3. മുടി, നഖം എന്നിവയുടെ തിളക്കം വർധിപ്പിക്കുന്നു.
4. ദിവസവും കാരറ്റ്് കഴിക്കുന്നതു കൊളസ്ട്രോളും രക്‌തസമ്മർദവും കുറയ്ക്കുന്നതിനു ഫലപ്രദം.
5. കാരറ്റിൽ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിൻ എന്ന ആൻറി ഓക്സിഡൻറ്
കാൻസറിനെ പ്രതിരോധിക്കുന്നു.
6. കാരറ്റ്ജ്യൂസ് ശീലമാക്കാം. ശരീരത്തെ അണുബാധയിൽ നിന്നു സംരക്ഷിക്കാം.
7. കാഴ്ചശക്‌തി വർധിപ്പിക്കുന്നതിനു സഹായകം

8. രക്‌തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായ നിലയിൽ ക്രമപ്പെടുത്താൻ സഹായിക്കുന്നു.
9. കാരറ്റിൽ അടങ്ങിയിരിക്കുന്ന നാരുകൾ കുടലിന്റെ ആരോഗ്യത്തിനു സഹായകം.
10. അമിതവണ്ണം കുറയ്ക്കാൻ സഹായകം.
11. രക്‌തദൂഷ്യം കുറയ്ക്കുന്നതിനു ഫലപ്രദം.
12. തലച്ചോറിൻറെ ആരോഗ്യത്തിനു സഹായകം.
13. സ്ട്രോക്, ഹൃദയരോഗങ്ങൾ എന്നിവയെ പ്രതിരോധിക്കുന്നു.
14. ലൈംഗികക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്നു. വന്ധ്യത കുറയ്ക്കുന്നു.
15. ദീർഘനാളായി നീണ്ടു നിൽക്കുന്ന ചുമ കുറയ്ക്കാൻ കാരറ്റ് ഫലപ്രദം.
16. ചർമസൗന്ദര്യത്തിനു കാരറ്റ് ജ്യൂസ് ഗുണപ്രദം
17. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
18. കണ്ണുകളുടെ ആരോഗ്യത്തിന് കാരറ്റ് ഗുണപ്രദം. കുട്ടികൾക്ക് തയാറാക്കുന്ന ഉപ്പുമാവിലും ദോശയിലും കാരറ്റ് അരിഞ്ഞുചേർക്കാം.

(മാർക്കറ്റിൽ നിന്നു വാങ്ങുന്ന പച്ചക്കറികൾ പുളിവെള്ളത്തിലോ കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത വെജിവാഷിലോ സൂക്ഷിച്ചശേഷം പാചകത്തിന് ഉപയോഗിക്കുക. കീടനാശിനി ഉൾപ്പെടെയുളള വിഷമാലിന്യങ്ങൾ ഒരു പരിധിവരെ നീക്കുന്നതിന് അതു സഹായകം.)

തയാറാക്കിയത് – ടി.ജി.ബൈജുനാഥ്