സ്ലീപ് അപ്നിയ
Friday, January 13, 2017 5:45 AM IST
സുഖനിദ്രയിൽ ശ്വാസകോശത്തിലേക്ക് വായു കടന്നുപോകുന്ന വഴിയിൽ ഉണ്ടാകുന്ന തടസം കാരണം ശ്വാസംകിട്ടാതെ ഉണരുന്ന അവസ്‌ഥയാണ് സ്ലീപ് അപ്നിയ.

പല കാരണങ്ങൾകൊണ്ട് ഈ അസുഖം ഉണ്ടാകാം. ഗ്രീക്ക് ഭാഷയിൽ സ്ലീപ് അപ്നിയ എന്നാൽ ശ്വാസോച്ഛ്വാസം നിലച്ചുപോകുക എന്നാണ്. ഏതാനും നിമിഷത്തേക്കോ മിനിട്ടുകൾവരെയോ മിനിറ്റിൽ 30 തവണവരെയോ ഉണ്ടായേക്കാം. ഇതുമൂലം ശരീരത്തിലെ ഓക്സിജൻറെ അളവ് കുറയുകയും ചെയ്തേക്കാം.ഈ അവസ്‌ഥ മൂന്നു തരത്തിലുണ്ട്

1. സെൻട്രൽ
തലച്ചോറിൽനിന്ന് ശ്വാസകോശ പേശികളിലേക്ക് പോകുന്ന നിർദേശത്തിലുള്ള തടസംമൂലം.
2. ഒബ്സ്ട്രക്റ്റീവ്
മൂക്കിലും വായിലുംകൂടി ശ്വസിക്കാൻ തടസം അനുഭവപ്പെടുന്നതുമൂലം.
3. കോംപ്ലക്സ്

മുകളിൽ പറഞ്ഞ രണ്ടു കാരണങ്ങൾകൂടിയുള്ള അവസ്‌ഥ. അധികം കൂർക്കം വലിക്കുന്നവർക്കും അമിതവണ്ണം ഉള്ളവർക്കും സാധാരണയായി സ്ലീപ് അപ്നിയ കാണാറുണ്ട്. സുഖനിദ്രയിൽ പോകാൻ പറ്റാത്തതുകൊണ്ട് താഴെപറയുന്ന പല തകരാറുകളും അസുഖങ്ങളും ഉണ്ടാകാം.

* ശ്വാസംകിട്ടാതെ വായുവിനുവേണ്ടി ഗ്യാസ് ചോങ്കിംഗ് ഉണ്ടാകുന്നു. ഇതുമൂലം ഉറക്കം തുടർച്ചയായി ഉണ്ടാകാതെ തടസപ്പെട്ടുപോകുന്നു.
* ഉറക്കം ശരിയാകാത്തതുമൂലം ഉന്മേഷം നഷ്‌ടപ്പെടുന്നു.
* രാവിലെ തലവേദന ഉണ്ടാകുന്നു.
* പകൽസമയത്ത് അധികമായി ഉറക്കം ഉണ്ടാകുന്നു. വാഹനം ഓടിക്കുമ്പോൾ ഉറങ്ങിപ്പോകാനും അപകടമുണ്ടാകാനും സാധ്യതയുണ്ട്.
* ശരിയായ ഓർമ ഉണ്ടാകാതിരിക്കുക.
* അസ്വസ്‌ഥത.
* സ്വഭാവവ്യതിയാനം.
* ലൈംഗിക താത്പര്യക്കുറവ്.
* ലൈംഗികശേഷിക്കുറവ്.
സ്ലീപ് അപ്നിയ ചികിത്സിച്ചു ഭേദമാക്കാതിരുന്നാൽ താഴെപറയുന്ന അസുഖങ്ങൾ ഉണ്ടാകാനിടയുണ്ട്.
* അമിതവണ്ണം, ഡയബറ്റിസ്
*ബ്ലഡ്പ്രഷർ വർധിക്കുക
*ഹൃദയസംബന്ധമായ അസുഖങ്ങൾ.
*തലച്ചോറിൽ രക്‌തം കട്ടപിടിക്കുക.

താഴെപറയുന്ന ആളുകൾക്ക് സ്ലീപ് അപ്നിയ സാധ്യതയുണ്ട്.

*അമിതവണ്ണം
*കഴുത്തിന് കൂടുതൽ വണ്ണം
*മലർന്നുകിടന്നു മാത്രം ഉറങ്ങുന്നവർ.
*കീഴ്താടിയോ മേൽതാടിയോ ഉള്ളിലേക്കു പോകുന്ന അവസ്‌ഥ.
ദന്തൽ ഡയഗ്നോസിസ്

* അധികകൊഴുപ്പ് മേൽ അണ്ണാക്കിലും നാക്കിലും ഫാരിംക്സിലും അടിഞ്ഞുകിടക്കുന്നത് കാണാം.
* ചെറിയ ൃലേൃീഴിമവേശര താടിയെല്ല്.
* വലിയ നാക്കുള്ളവരിൽ കുറഞ്ഞ ഫംഗ്ഷണൽ സേപ് യ്സ് കാരണം നാക്ക് പിന്നിലേക്കു പോയി ഫരിജ്വയൽ വോളിൽ തള്ളുന്നു.
*സോഫ്റ്റ് പാലേറ്റ് എൻലാർജ്ഡ്.

ചികിത്സ

1. ജീവിതശൈലി വ്യത്യാസപ്പെടുത്തുക.രോഗി ഒരുവശത്തോട്ടു ചരിഞ്ഞു കിടന്നുറങ്ങുക. മദ്യപാനം സന്ധ്യക്കു ശേഷം ഉപേക്ഷിക്കുക.അമിതവണ്ണം കുറയ്ക്കുക.
2. വായ്ക്കകത്തു വയ്ക്കാവുന്ന ഉപകരണങ്ങൾ
*മാൻഡിബുലാർ റിപൊസിഷനിംഗ് ഡിവൈസ്.
*ടംഗ് റീടെയ്നിംഗ് ഡിവൈസ്.
*അഡ്ജസ്റ്റബിൾ പിഎം പൊസിഷനർ – ഈ അപ്ലയൻസ് മേൽതാടിയിലെയും കീഴ്താടിയിലെയും ഉള്ള പല്ലുകളിലേക്ക് ഉറപ്പിച്ചുവയ്ക്കുക. പ്രത്യേകതരം അക്രിലിക് മെറ്റീരിയൽകൊണ്ടാണ് ഇതുണ്ടാക്കുന്നത്. ഇത് ഉറപ്പും സുരക്ഷിതത്വവുമുള്ളതാണ്. എക്സ്പാൻഷൻ സ്ക്രൂ ഉള്ളതിനാൽ നാക്കിന് കൂടുതൽ സ്‌ഥലം കിട്ടുകയും കീഴ്താടിയെ ആൻറിരിയർ – പോസ്റ്റീരിയർ പൊസിഷനിലേക്ക് കൊണ്ടുവരാൻ സാധിക്കുന്നു.

4.അവിയോ ടിഎസ്ഡി (ടംഗ് സ്റ്റെബിലൈസിംഗ് ഡിവൈസ്)
5.ക്ലാസ്പ് റീടെയ്ൻഡ് മാൻഡിബുലാർ പൊസിഷനർ.
6.സിപിഎപി പ്രോ
7.ഇലാസ്റ്റിക്–മാൻഡിബുലർ അഡ്വാൻസ്മെൻറ്
8.ഇലാസ്റ്റോമെട്രിക് സ്ലീപ് അപ്ലയൻസ്
9.ഫുൾ ബ്രീത് അപ്ലയൻസ്
10.ഹെർബ്സ് ടെലിനോപിക് അപ്ലയൻസ്
11.ഹിൽസൺ അഡ്ജസ്റ്റബിൾ അപ്ലയൻസ്
12. സ്നോർ ഗാർഡ്
13.സോഫ്റ്റ് പാലറ്റ് ലിഫ്റ്റിംഗ് അപ്ലയൻസ് (ഇത് അസൗകര്യം മൂലം ഉപയോഗിക്കാറില്ല)
14. മെഡിക്കൽ ദന്തൽ സ്ലീപ് അപ്ലയൻസ് (എംഡിഎസ്എ)
* മൈൽഡ്, മോഡറേറ്റ് കേസുകളിൽ ഉപയോഗിക്കുന്നു.
ഫലപ്രദമാണ്.
* ഉപയോഗിക്കാനും വൃത്തിയാക്കാനും എളുപ്പമാണ്.
* ഓസ്ട്രേലിയൻ ഡിസൈൻ
* ഈ അപ്ലയൻസ് നിർമിച്ചത് മുന്നിട്ടുനിൽക്കുന്ന ഓസ്ട്രേലിയൻ ഡെൻറിസ്റ്റ്, സ്ലീപ് ഫിസിഷ്യൻ, ഡെൻറൽ ടെക്നീഷ്യൻ കൂടിയാണ്.
* ലാറ്ററൽ മൂവ്മെൻറ് ഓഫ് മാൻഡിബിൾ
* ടിഎംജെ പ്രോബ്ലം കുറയ്ക്കും.
* നോക്ചുറൽ എയർവേ പേറ്റൻസി അപ്ലയൻസ്.
* സൈലൻസർ.
– അനാട്ടമിക്കൽ സെറ്റിംഗിനായി ടൈറ്റാനിയം പ്രിസിഷൻ അറ്റാച്ച്മെൻറ്.
– അൻറിരോ–പോസ്റ്റിരിയർ അഡ്ജസ്റ്റ്മെൻറും വെർട്ടിക്കൽ അഡ്ജസ്റ്റുമെൻറും ഉണ്ട്.(റേഞ്ച് ഓഫ് 10 എംഎം)
ഇവ ഉപയോഗിക്കുന്നതുമൂലം താഴെപറയുന്ന അസുഖമുള്ള പലർക്കും പ്രയോജനമുണ്ടാകാറുണ്ട്.
* അമിതമല്ലാത്ത കൂർക്കംവലി
* അപ്പർ എയർവേ റെസിസ്റ്റൻസ് സിൻഡ്രോം
* മൈൽഡ് ടു മോഡറേറ്റ് സ്ലീപ് അപ്നിയ
ഓറൽ അപ്ലയൻസ് കൊണ്ടുള്ള നേട്ടങ്ങൾ

ചെലവ് കുറവ്. ചികിത്സാവിജയം

രോഗികൾക്ക് ഉപയോഗിക്കാൻ മടിയില്ലാത്തത് അതിവേഗം ആശ്വാസം

സിപിഎപി (കണ്ടിന്യൂയസ് പോസിറ്റീവ് എയർവേ പ്രഷർ)അമിത കൂർക്കംവലികൊണ്ട് ഗ്ലോട്ടിസ് അടഞ്ഞുപോകുന്നവർക്കുള്ള നൂതന ചികിത്സയാണ് സിപിഎപി എന്ന ഉപകരണംകൊണ്ടുള്ളത്. 40 മുതൽ 50 എംഎം എച്ച്ജി വരെയുള്ള സമ്മർദത്തിൽ തുടർച്ചയായി വായു മാസ്ക് വഴി വായിൽ കടത്തിവിടുന്നതുമൂലം ഗ്ലോട്ടിസ് തുറന്നിരിക്കുകയും ശ്വസനം ശരിയായ രീതിയിൽ നടക്കുകയും ചെയ്യുന്നതുമൂലം സ്ലീപ് അപ്നിയ ഉണ്ടാകുന്നില്ല.
ശസ്ത്രക്രിയ – മേൽപറഞ്ഞ ചികിത്സ ഫലിക്കാതെവന്നാൽ മാത്രമേ ഓപ്പറേഷൻ എന്നതിനെപ്പറ്റി ആലോചിക്കാവൂ.

സ്ലീപ് അപ്നിയ ഉണ്ടാകാതിരിക്കാൻ ചില ലഘുനിർദേശങ്ങൾ:

1. മലർന്നുകിടക്കാതെ ഒരുവശം ചരിഞ്ഞുകിടക്കുക.
2. രാത്രി ധരിക്കുന്ന പൈജാമയുടെ പിറകിലത്തെ പോക്കറ്റിൽ ഒരു ടെന്നീസ്ബോൾ ഇടുക. പന്ത് ഉള്ളതുകൊണ്ട് മലർന്നുകിടന്നുള്ള ദൂഷ്യം ഉണ്ടാകുന്നില്ല.
3. തല പൊക്കിവയ്ക്കുക.
4. മൂക്കിനകത്ത് അടവുണ്ടാകാതിരിക്കാൻ നേസൽ ഡയലേറ്റർ, നേസൽ സ്പ്രോ, ശ്വസിക്കാൻ സമ്മതിക്കുന്ന സ്ട്രിപ് ഇവ ഉപയോഗിക്കുക.

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ

(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല.)
മുളമൂട്ടിൽ ദന്തൽ ക്ലിനിക്,പോലീസ് ക്വാർഴ്സ് റോഡ്, ഡിവൈഎസ്പി ഓഫീസിനു സമീപം,തിരുവല്ല. ഫോൺ 9447219903
[email protected], www.dentalmulamoottil.com