കൊറോണറി ആൻജിയോപ്ലാസ്റ്റി
Wednesday, January 11, 2017 5:07 AM IST
കൊറോണറി ആൻജിയോപ്ലാസ്റ്റി എന്നാൽ നിങ്ങളുടെ ഹൃദയത്തിലെ ഒന്നോ അതിലധികമോ ചെറിയ ആർട്ടറികൾ തുറക്കുന്ന പ്രക്രിയ ആണ്. ഒരു കത്തീറ്റർ (നീണ്ട് കനം കുറഞ്ഞ ട്യൂബ്) രക്‌തധമനിയിലേക്ക് കടത്തുകയും അതു ഹൃദയത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ നടക്കുന്ന സമയത്ത് കത്തീറ്ററിന്റെ അറ്റത്തുള്ള നേരിയ ബലൂൺ വീർപ്പിക്കുകയും അത് പ്ലാക്കിനെ രക്‌തധമനിയുടെ ഭിത്തിയിലേക്ക് അമർത്തുകയും ചെയ്യുന്നു. ഇത് രക്‌തധമനി തുറക്കപ്പെടുന്നതിനും ഹൃദയപേശികളിലേക്കുള്ള രക്‌ത പ്രവാഹം വർദ്ധിപ്പിക്കുന്നതിനും ഇടയാക്കുന്നു.


കൊറോണറി സ്റ്റെന്റ്

സ്റ്റെന്റ് എന്നാൽ ഒരു നേരിയ സ്റ്റെയിൻലെസ്സ് സ്റ്റീൽ വല അഥവാ ട്യൂബ് ആണ്. പ്ലാക്ക് ഉള്ള സ്‌ഥലത്ത് സ്റ്റെന്റ് ഉറപ്പിച്ച് രക്‌തധമനിയെ തുറന്നു വയ്ക്കാൻ സഹായിക്കുന്നു.

ഡോ. രമേഷ് നടരാജൻ MD (Med.), DM, DNB
സീനിയർ കൺസൾട്ടന്റ്
കാർഡിയോളജി, കിംസ്