ഹൃദ്രോഗികൾക്കു വ്യായാമം ഡോക്ടറുടെ നിർദേശം പോലെ
Tuesday, October 25, 2016 3:58 AM IST
പ്രമേഹം കാലിലെ ഞരമ്പുകൾക്കു കേടു വരുത്താനിടയുണ്ട്. കാലിലേക്കുളള രക്‌തപ്രവാഹം കുറയ്ക്കുന്നു. കാലിന്റെ സ്്പർശനശേഷി കുറയുന്നു. ചൂട്്്, തണുപ്പ്്, വേദന എന്നിവ അനുഭവപ്പെടുന്നില്ല. കാലിലുണ്ടാകുന്ന ചെറിയ മുറിവ്്, പരു, പൊളളൽ എന്നിവ അറിയാതെ പോകുന്നു. കാലിലേക്കുളള രക്‌തസഞ്ചാരം കുറയുന്നതു മൂലം ഇത്തരം മുറിവുകൾ ഉണങ്ങുന്നതിനു കാലതാമസം നേരിടുന്നു. ഇത് അണുബാധയിലേക്കു നയിക്കുന്നു. അതിനാൽ പ്രമേഹരോഗികൾ പാദസംരക്ഷണത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ചർമസംരക്ഷണത്തിന് അതീവപ്രാധാന്യം നല്കണം. ഫംഗസ് ബാധ ഒഴിവാക്കുന്നതിന് ഇതു സഹായകം.

പാദസംരക്ഷണത്തിനുളള ഏതാനും മാർഗങ്ങൾ ചുവടെ.

* എന്നും പാദങ്ങൾ പരിശോധിക്കുക. പാദത്തിന്റെ മുകൾഭാഗവും താഴ്ഭാഗവും സൂക്ഷ്്മമായി നിരീക്ഷിക്കുക; നിലത്ത് ഒരു കണ്ണാടി വച്ച ശേഷം പാദത്തിന്റെ താഴ്്വശത്ത്് മുറിവുകളോ വിളളലുകളോ പോറലുകളോ ഉണ്ടോ എന്നു പരിശോധിക്കുക.

* വിരലുകൾക്കിടയിലെ തൊലി പൊട്ടുന്നുങ്കെിൽ അവിടെ ആന്റിസെപ്റ്റിക് മരുന്നു പുരട്ടുക; ഏതാനും
ദിവസങ്ങൾക്കുളളിൽ ഉണങ്ങുന്നില്ലെങ്കിൽ ഡോക്ടറെ സമീപിക്കുക.

* സോപ്പും വെളളവും ഉപയോഗിച്ചു പാദങ്ങൾ നിത്യവും കഴുകുക. ഉണങ്ങിയ തുണി ഉപയോഗിച്ചു തുടയ്ക്കുക. വിരലുകൾക്കിടയിൽ പറ്റിയിരിക്കുന്ന ജലാംശം തുടച്ചു കളയാൻ ശ്രദ്ധ വേണം.

* കാലു വിണ്ടു കീറാതിരിക്കാൻ കുളിക്കുശേഷം എണ്ണയോ എണ്ണമയം നിലനിർത്താൻ സഹായിക്കുന്ന ക്രീമുകളോ ലോഷനോ കാലിന്റെ മുകളിലും താഴെയും പുരട്ടുക; വിരലുകളുടെ ഇടയിൽ പുരട്ടരുത്.


* സോക്്്സ്് ഉപയോഗിക്കുക; മുറുക്കമുളളവ പാടില്ല. വായുസഞ്ചാരം ഉളളതും വിയർപ്പ്തങ്ങി നിൽക്കാൻ അനുവദിക്കാതുമായ സോക്സാണ് അനുയോജ്യം. രാത്രി തണുപ്പ്് അനുഭവപ്പെടുന്നുവെങ്കിൽ സോക്സ് ധരിക്കുന്നതു ഗുണകരം.

* കുളി കഴിഞ്ഞശേഷം നഖങ്ങൾ വെട്ടി വൃത്തിയാക്കുക; നഖങ്ങളുടെ അരികുകൾ വെട്ടുമ്പോൾ ഏറെ ശ്രദ്ധ ഉണ്ടാകണം.

* ചെരുപ്പു ധരിച്ചേ നടക്കാവൂ; മുറുക്കമുളള ചെരുപ്പും ഷൂസും പാടില്ല.

* കാലുകൾ ഏറെ ചൂടു കൂടിയ വെളളമുപയോഗിച്ചു കഴുകരുത്. ഹോട്ട്് വാട്ടർ ബോട്ടിലോ ഹീറ്റിംഗ് പാഡോ ഉപയോഗിച്ച് കാലിൽ ചൂടുവയ്ക്കരുത്.

* ആണിയും തഴമ്പും ഉണ്ടെങ്കിൽ ബ്ലേഡും കത്തിയും ഉപയോഗിച്ചു നീക്കം ചെയ്യാൻ ശ്രമിക്കരുത്; ഡോക്ടറെ സമീപിക്കുന്നതാണു നല്ലത്്്.

* കാലിലെ രക്‌തസഞ്ചാരം ആരോഗ്യകരമായി നിലനിർത്താൻ പുകവലി ഉപേക്ഷിക്കുക.

* വ്യായാമം എല്ലാ ദിവസവും ഒരേ തോതിൽ ചെയ്യണം. ഹൃദ്രോഗികൾ ഡോക്ടറുടെ നിർദേശപ്രകാരമുളള വ്യായാമമുറകൾ മാത്രം സ്വീകരിക്കണം. ദ ിവസവും 20 മുതൽ 30 മിനിട്ടു വരെ നടക്കുക; കാലിലേക്കുളള രക്‌തസഞ്ചാരം കൂട്ടുന്നതിന് ഇതു സഹായകം. ഇരിക്കുമ്പോൾ ഒരു കാലിനു മേൽ മറ്റേ കാൽ കയറ്റി വച്ച് ഇരിക്കരുത്; സുഗമമായ രക്‌തസഞ്ചാരത്തിന് അതു തടസമാകും.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്