എല്ലുകളുടെ ആരോഗ്യത്തിന്
Monday, October 24, 2016 3:17 AM IST
എല്ലുകളുടെ ആരോഗ്യത്തിന് സഹായകമായ പോഷകമാണു കാൽസ്യം. പല്ലുകൾക്കും കാൽസ്യം സഹായി തന്നെ. നാഡികൾ, പേശികൾ എന്നിവയുടെ ആരോഗ്യത്തിനും കാൽസ്യം ഗുണപ്രദം.
രക്‌തത്തിലെ പിഎച്ച് ബാലൻസ് ചെയ്തു നിർത്തുന്നു. രക്‌തസമ്മർദവും ശരീരഭാരവും നിയന്ത്രിതമാക്കുന്നു.

തൈര്, വെണ്ണ, പാൽ, സോയാബീൻ, ചീര, മത്തി തുടങ്ങിയവയിൽ കാൽസ്യം ധാരാളം. കാൽസ്യത്തിനൊപ്പം മഗ്നീഷ്യവും എല്ലുകളുടെ കരുത്തു കൂട്ടുന്നു. നാരുകൾ ധാരാളമായി അടങ്ങിയ വിഭവങ്ങളിൽ സാധാരണയായി മഗ്നീഷ്യവും ഉയർന്ന അളവിൽ അടങ്ങിയിരിക്കും. ഹൃദയമിടിപ്പിന്റെ തോത് ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനും മഗ്നീഷ്യം സഹായിക്കുന്നു. തവിടു കളയാത്ത ധാന്യങ്ങൾ, ഏത്തപ്പഴം, കാഷ്യുനട്ട്, പയർ തുടങ്ങിയവയിൽ മഗ്നീഷ്യം ധാരാളം.


തയാറാക്കിയത്: ടി.ജി.ബൈജുനാഥ്