സ്തനാർബുദം നേരത്തേ കണ്ടെത്താം, ഫലപ്രദമായ ചികിത്സ തേടാം
Saturday, September 17, 2016 3:15 AM IST
സ്തനകോശങ്ങൾ അസാധാരണ തോതിൽ വിഭജിച്ചു വളരുന്നതാണ് സ്്തനാർബുദം(ബ്രസ്റ്റ് കാൻസർ). സ്തനത്തിലെ മുഴകൾ സാവധാനം വളർച്ച തുടരും. ചിലപ്പോൾ ഈ വളർച്ച വർഷങ്ങളോളം തുടരും. 50 മുതൽ 75 ശതമാനം സ്തനാർബുദങ്ങളും തുടങ്ങുന്നത് മിൽക്ക് ഡക്റ്റിലാണ്(പാൽ പുറത്തേക്ക് ഒഴുകുന്ന നാളി).10 മുതൽ 15 ശതമാനം സ്തനാർബുദങ്ങൾ ലോബ്യൂളുകളിലാണ് തുടക്കം. ചിലതരം ട്യൂമറുകൾ അപകടകാരികളാണ്. അവ പെട്ടെന്നു വളരുന്നു.

കാൻസറിന്റെ ഏതെങ്കിലും ലക്ഷണങ്ങൾ പ്രകടമാകുംമുമ്പേ കോശങ്ങൾ അനിയന്ത്രിതമായി വളർന്നു തുടങ്ങിയിരിക്കും. അതിനാലാണ് നേരത്തേയുണ്ടാകുന്ന മാറ്റങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനു സ്തനപരിശോധന(ബ്രസ്റ്റ് സ്ക്രീനിംഗ്)യ്ക്ക് അതീവ പ്രാധാന്യമുണ്ടെന്നു പറയുന്നത്. സ്തനാർബുദം തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ ആധുനിക ചികിത്സാമാർഗങ്ങളുടെ സഹായത്തോടെ രോഗത്തിനു ഫലപ്രദമായ ചികിത്സ നല്കാനാകും. അത് അതിജീവനസാധ്യത പതിന്മടങ്ങു വർധിപ്പിക്കുന്നു.

എല്ലാ സ്ത്രീകൾക്കും സ്തനാർബുദസാധ്യതയുണ്ട്. ഏതു പ്രായത്തിലുളളവർക്കും ഏതു പ്രദേശത്തു താമസിക്കുന്നവർക്കും സ്തനാർബുദസാധ്യതയുണ്ട്. കുടുംബത്തിൽ സ്തനാർബുദചരിത്രമുളള സ്ത്രീകൾ, 55 വയസിനു ശേഷം ആർത്തവവിരാമം സംഭവിച്ച സ്്ത്രീകൾ, പ്രസവിക്കാത്ത സ്ത്രീകൾ എന്നിവരിലും സ്തനാർബുദ സാധ്യത കണ്ടെത്തിയിട്ടുണ്ട്. സ്തനാർബുദചരിത്രമുളള സ്ത്രീകൾക്ക് അർബുദം ഉണ്ടായാൽ അതു തലമുറകളിലൂടെ കൈമാറ്റം ചെയ്തു കിട്ടിയതുതന്നെ ആകണമെന്നില്ല. മറ്റു കാരണങ്ങളാലും സ്തനാർബുദം ഉണ്ടാവാം. പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടാനുളള സാധ്യത 5–10 ശതമാനം മാത്രമാണെന്ന് പഠനങ്ങൾ പറയുന്നു.


<യ> ബ്രസ്റ്റ് കാൻസർസ്ക്രീനിംഗ്

സ്തനാർബുദ ലക്ഷണങ്ങൾ, സൂചനകൾ എന്നിവ പ്രത്യക്ഷമാകുംമുമ്പേ ഒരു സ്ത്രീയുടെ സ്തനങ്ങൾ പരിശോധനയ്ക്കു വിധേയമാക്കുന്നതിനെയാണ് ബ്രസ്റ്റ് കാൻസർ സ്ക്രീനിംഗ് എന്നു പറയുന്നത്. മാമോഗ്രാം, ക്ലിനിക്കൽ ബ്രസ്റ്റ് എക്സാം, ബ്രസ്റ്റ് സെൽഫ് എക്സാം എന്നിവയാണ് സ്തനാർബുദം മുൻകൂട്ടി അറിയുന്നതിനുള്ള മൂന്നു പരിശോധനകൾ.

ഡോ.തോമസ് വർഗീസ് ങട എകഇട(ഛിരീഹീഴ്യ)എഅഇട
സീനിയർ കൺസൾട്ടന്റ് * സർജിക്കൽ ഓങ്കോളജിസ്റ്റ് ഞലിമശ ങലറശരശ്യേ, കൊച്ചി. * പ്രസിഡന്റ്, കേരള കാൻസർ കെയർ സൊസൈറ്റി, ഫോൺ: 9447173088.

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്