എലിപ്പനി തടയാൻ ചില മുൻകരുതലുകൾ
Monday, August 29, 2016 1:09 AM IST
*മനുഷ്യവാസപ്രദേശങ്ങളിൽ മാലിന്യങ്ങൾ കൂടിക്കിടക്കുന്നത് ഒഴിവാക്കുക. ഇത്തരം മാലിന്യക്കൂമ്പാരങ്ങളിലാണ് എലികൾ പെറ്റുപെരുകുന്നത്്.

*വെളളം കെട്ടിനില്ക്കുന്നത്് ഒഴിവാക്കുക

*കുളങ്ങൾ വൃത്തിയാക്കി സൂക്ഷിക്കുക. ഇടയ്ക്കിടെ കുളത്തിലെ വെളളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുക. നീന്തൽക്കുളങ്ങളിൽ മാലിന്യം കലരാതിരിക്കാൻ കരുതൽ നടപടികൾ സ്വീകരിക്കുക.

*ജലസ്രോതസുകൾ വൃത്തിയായി സൂക്ഷിക്കുക. പൊട്ടാസ്യം പെർമാംഗനേറ്റ്്, ബ്ലീച്ചിംഗ് പൗഡർ എന്നിവ ഉപയോഗിച്ചു ജലം അണുവിമുക്‌തമാക്കുക.

* കുട്ടികൾ കളിക്കുന്ന ഇടങ്ങളിൽ നിന്നു വളർത്തുമൃഗങ്ങളുടെ സാന്നിധ്യം ഒഴിവാക്കുക.

*കൃഷിയിടങ്ങളിൽ പ്രവർത്തിക്കുമ്പോൾ കാലുറകളും കൈയുറകളും ധരിക്കുക. കൈകാലുകളിൽ മുറിവുകളുണ്ടെങ്കിൽ അത് ഉണങ്ങുന്നതുവരെ ചെളിവെളളത്തിലിറങ്ങരുത്.

*കൃഷിയിടങ്ങളിൽ പണിയെടുക്കുമ്പോൾ ചെറുകുളങ്ങളിലെ കെട്ടിക്കിടക്കുന്ന വെളളത്തിൽ കൈയും മുഖവും കഴുകുന്നത് ഒഴിവാക്കുക.


*കുടിക്കാൻ തിളപ്പിച്ചാറിയ വെളളം മാത്രം ഉപയോഗിക്കുക. കിണറുകളിലും കുളങ്ങളിലും ക്ലോറിനേഷൻ നടത്തുക.

*കെട്ടിക്കിടക്കുന്ന ജലത്തിൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക.

*എലികളെ നശിപ്പിക്കുക. എലികൾ വളരുന്നതിനു സഹായകമായ സാഹചര്യം ഒഴിവാക്കുക.

*ഹോട്ടലുകൾ, ബേക്കറികൾ, ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗണുകൾ, വില്ക്കുന്ന കടകൾ എന്നിവിടങ്ങളിൽഎലികൾ വിഹരിക്കുന്ന സാഹചര്യം ഒഴിവാക്കുക. ഭക്ഷ്യവസ്തുക്കൾ അടച്ചു സൂക്ഷിക്കുക

* കെട്ടിക്കിടക്കുന്ന വെളളത്തിൽ ചവിട്ടാനിടയായാൽ അണുനാശിനി ചേർത്ത വെളളത്തിൽ കാൽ കഴുകുക.

* പുറത്തു സഞ്ചരിക്കുമ്പോൾ ഉപയോഗിക്കുന്ന പാദരക്ഷകൾ വീടിനുളളിൽ ഉപയോഗിക്കരുത്.

* കൈകാലുകളിൽ മുറിവുകളുണ്ടായാൽ ബാൻഡേജ് ചെയ്ത് സൂക്ഷിക്കുക.