വേദനസംഹാരികൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം
Thursday, May 26, 2016 4:38 AM IST
പ്രതിരോധമാണു ചികിത്സയേക്കാൾ പ്രധാനം. രോഗങ്ങൾ പിടിപെടാതിരിക്കുന്നതിനും ആരോഗ്യജീവിതത്തിനും പ്രതിരോധമാർഗങ്ങൾ ശീലമാക്കണം. അതിനു സഹായകമായ ചില വിവരങ്ങൾ:

* മദ്യപാനം, പുകവലി, പുകയില ഉത്പന്നങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കുക.

* മയക്കുമരുന്നുകൾ ഉപയോഗിക്കരുത്. മയക്കുമരുന്നിനെതിരേയുളള ബോധവത്കരണപരിപാടികളിൽ പങ്കാളികളാവുക.

* വേദനസംഹാരികളുടെ ഉപയോഗം നിയന്ത്രിക്കുക. സ്വയംചികിത്സ പാടില്ല. മരുന്നുകൾ ഡോക്ടറുടെ നിർദേശമനുസരിച്ചു കഴിക്കുക, സാധ്യമായ കുറഞ്ഞ ഡോസ് കഴിക്കുക, വേദന നിയന്ത്രണവിധേയമാണെന്നു ബോധ്യപ്പെട്ടാൽ മരുന്നു നിർത്തുക തുടങ്ങിയ മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെ പാർശ്വഫലം കുറയ്ക്കാം

* ശരീരഭാരം നിയന്ത്രിക്കുക; എണ്ണപ്പലഹാരങ്ങൾ മിതമായി കഴിക്കുക. ബേക്കറി വിഭവങ്ങൾ മിതമായി കഴിക്കുക

* ദിവസവും വ്യായാമം ചെയ്യുക; ശാരീരിക ബുദ്ധിമുട്ടുകളും മറ്റു രോഗങ്ങളും ഉളളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം വ്യായാമം ചെയ്യുക. ദിവസവും അര മണിക്കൂർ നടക്കുക. സ്വന്തമായി വാഹനമുളളവർ ചെറിയ യാത്രകൾക്കു നടത്തം ശീലമാക്കുക. ആരോഗ്യമുളളവർലിഫ്റ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കുക. പടികൾ നടന്നു തന്നെ കയറുക. പടികൾ കയറുമ്പോൾ അസാധാരണമായ ബുദ്ധിമുട്ട്് അനുഭവപ്പെടുന്നവർ ഡോക്ടറെ വിവരം ധരിപ്പിക്കുക. വീട്ടു ജോലികൾ സ്വയം ചെയ്യുക. വീടു വൃത്തിയാക്കുക, തുണിയലക്കുക, വെളളം കോരുക, പൂന്തോട്ടം വെടിപ്പാക്കുക തുടങ്ങിയ ജോലികൾ തനിയെ ചെയ്യുന്നതും വ്യായാമത്തിനു സഹായകം.


* പോഷകസമൃദ്ധവും ജൈവരീതിയിൽ വിളയിച്ചതുമായ പച്ചക്കറികൾ കഴിക്കുക. വീട്ടിൽ ജൈവപച്ചക്കറിത്തോട്ടം രൂപപ്പെടുത്തുക.

* രക്‌തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവ പരിശോധിച്ചു നിയന്ത്രണവിധേയമാണെന്ന് ഉറപ്പുവരുത്തുക.

<ശാഴ െൃര=/ളലമേൗൃല/വലഹവേബ2016ാമ്യ26്യമ3.ഷുഴ മഹശഴി=ഹലളേ>

* മുൻകൂട്ടി കണ്ടുപിടിക്കാവുന്ന കാൻസറുകൾ തിരിച്ചറിയാനായി സ്ക്രീനിംഗ് ടെസ്റ്റുകൾക്കു വിധേയരാവുക. വിവിധതരം സംഘടനകൾക്കും കൂട്ടായ്മകൾക്കും മതരാഷ്ര്‌ടീയ സാമൂഹിക പ്രസ്‌ഥാനങ്ങൾക്കും അത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിക്കാനാകും.

* സ്ത്രീകൾ നിർബന്ധമായും സ്തനാർബുദസാധ്യത കണ്ടെത്താനുളള മാമോഗ്രഫി ടെസ്റ്റിനു വിധേയരാവുക.

* ശരീരത്തിൽ മുഴകളോ തടിപ്പോ പ്രത്യക്ഷപ്പെടുമ്പോൾ ഒട്ടും വൈകാതെഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുക.

* അപ്രതീക്ഷിതമായുണ്ടാകുന്ന ഭാരക്കുറവ്് ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുക.

* നീണ്ടു നിൽക്കുന്ന പനിയും ചുമയും ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണം. ക്ഷയമല്ലെന്ന് ഉറപ്പുവരുത്തുക. ക്ഷയമാണെങ്കിൽ ചികിത്സിച്ചു ഭേദപ്പെടുത്തുക.

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്