കരളിലെ മാലിന്യങ്ങൾ നീക്കാൻ മഞ്ഞൾ
Friday, January 1, 2016 5:15 AM IST
സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. കറിക്കൂട്ടിൽ ഒഴിച്ചുകൂടാനാകാത്ത സ്‌ഥാനമുണ്ട.് കർക്യുമിൻ എന്ന ഘടകമാണ് അതിനു മഞ്ഞനിറം നല്കുന്നത്. കരൾ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്കുളള ആയുർവേദ ചികിത്സയ്ക്ക് മഞ്ഞൾ ഉപയോഗിക്കുന്നുണ്ട്.

നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ ബി 6, നിയാസിൻ, മാംഗനീസ്, ഇരുമ്പ്, ഒമേഗ 3 ഫാറ്റിആസിഡുകൾ, ഫൈറ്റോസ്റ്റീറോൾസ് എന്നിവ മഞ്ഞളിൽ അടങ്ങിയിരിക്കുന്നു. കരളിലെ മാലിന്യങ്ങൾ നീക്കാൻ സഹായിക്കുന്നു. ദഹനേന്ദ്രിയ വ്യവസ്‌ഥയിലുണ്ടാകുന്ന പ്രശ്നങ്ങൾ തടയാൻ മഞ്ഞൾ ഫലപ്രദം. പിത്താശയസംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കു മഞ്ഞൾ ഫലപ്രദം. കുടലിലുണ്ടാകുന്ന പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കുന്നതിനു മഞ്ഞൾ ഫലപ്രദം. മാനസികപിരിമുറുക്കവും ഡിപ്രഷനും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദമെന്നു ഗവേഷകർ.

മഞ്ഞളിന്റെ ആന്റി ഓക്സിഡന്റ് സ്വഭാവം തിമിരം തടയുന്നതിനു സഹായകമെന്നു ഗവേഷകർ. മഞ്ഞളിലടങ്ങിയിരിക്കുന്ന കർക്യൂമിൻ, ടൈപ്പ് 2 പ്രമേഹം തടയുന്നതായി ഗവേഷകർ. മഞ്ഞൾ എല്ലുകളെ ബലപ്പെടുത്തുന്നു. ഓസ്റ്റിയോപോറോസിസ് എന്ന എല്ലുരോഗം തടയുന്നതിനു സഹായകം. മുറിവുകൾ ഉണക്കാൻ മഞ്ഞൾ സഹായകം. നഷ്‌ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം
ഉണ്ടാകുന്നതിനു മഞ്ഞൾ ഫലപ്രദം. ഹൃദയരോഗങ്ങളെ പ്രതിരോധിക്കുന്നു.

മഞ്ഞൾ കോളിഫ്ളവറുമായി ചേർത്ത് ഉപയോഗിക്കുന്നത് പ്രോസ്റ്റേറ്റ്് കാൻസറിനെ തടയാൻ ഫലപ്രദമെന്ന് വിദഗ്ധർ. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ വളർച്ച തടയാനും

മഞ്ഞൾ ഫലപ്രദമാണെന്നു പഠനറിപ്പോർട്ട്.

സ്തനാർബുദം ശ്വാസകോശങ്ങളിലേക്കു വ്യാപിക്കുന്നതു തടയാൻ മഞ്ഞൾ ഫലപ്രദമെന്നു ഗവേഷകർ. ത്വക്ക് കാൻസറിനെ പ്രതിരോധിക്കാൻ മഞ്ഞളിനു കഴിയുമെന്നു ഗവേഷകർ. കുട്ടികളിലെ ലുക്കേമിയസാധ്യത കുറയ്ക്കുന്നതിനും മഞ്ഞൾ ഫലപ്രദം. അൽസ്ഹൈമേഴ്സിനെ പ്രതിരോധിക്കുന്നു. കാൻസർ വ്യാപനം തടയുന്നു

പാർശ്വഫലങ്ങളില്ലാത്ത ആന്റി ഇൻഫ്ളമേറ്ററി ഔഷധമാണ് മഞ്ഞളെന്നു ഗവേഷകർ. സന്ധിവാതത്തോടനുബന്ധിച്ച നീരു കുറയ്ക്കുന്നതിനു സഹായകം. കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദമെന്നു പഠനറിപ്പോർട്ട്. മൾട്ടിപ്പിൾ സ്ക്ളീറോസിസ് കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദമെന്നു ഗവേഷകർ. വേദനസംഹാരിയായി പ്രവർത്തിക്കുന്നു. ശരീരത്തിൽ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടാതിരിക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങൾ. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവയ്ക്കുളള ചികിത്സയ്ക്കും മഞ്ഞൾ ഫലപ്രദം. ത്വക്ക് രോഗങ്ങളെ പ്രതിരോധിക്കാൻ മഞ്ഞൾ ഫലപ്രദം. മഞ്ഞൾ തേച്ചുളള കുളി ചർമസൗന്ദര്യം നിലനിർത്തുന്നതിനും ആരോഗ്യജീവിതത്തിനും സഹായകം.

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്