സൈനസൈറ്റിസിന് ആയുർവേദ പരിഹാരം
Monday, July 20, 2015 3:48 AM IST
അധികം പൊടി, പുക, മഞ്ഞ് എന്നിവ കൊള്ളുന്നവരിലും ,ഇസ്നോഫീലിയയുടെ അസുഖം ഉള്ളവരിലുമാണ് സൈനസൈറ്റിസിന്റെ അസുഖം ഉണ്ടാകുന്നത് . ധാരാളം മധുരം ഉപയോഗിക്കുക, പകൽ ഉറങ്ങുക, തണുത്ത ആഹാരങ്ങൾ ഉപയോഗിക്കുക എന്നിവയൊന്നും ഈ രോഗമുള്ളവർ ചെയ്യാൻ പാടില്ല.

ദശമൂലകടുത്രയം കഷായം, പഥ്യാക്ഷധാത്ര്യാദി എന്നീ കഷായങ്ങൾ, വെട്ടുമാരൻ, ഗോരോചനാദി, എന്നീ ഗുളികകൾ, അമ്യതാരിഷ്ടം, വാശാരിഷ്ടം എന്നി അരിഷ്ടങ്ങൾ, ദശമൂലരസായനം, വ്യോഷാദിവടകം, വചാദി വെളിച്ചെണ്ണ, രാസ്നാ ദശമൂലാദി തൈലം, എന്നിവയിൽ യുക്‌തമായത് ഉപയോഗിച്ചാൽ രോഗശമനം ഉണ്ടാകും.