പർപ്പടകപ്പുല്ല്
Tuesday, February 24, 2015 7:01 AM IST
ആരോഗ്യം ആയുർവേദത്തിലൂടെ

ഔഷധമൂല്യമില്ലാത്ത ഒരു പുൽക്കൊടിപോലും ഈ ഭൂമിയിൽ ഇല്ല എന്ന് ഭാരതീയ ദാർശനികനായ ചാർവാകൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. വയൽവരമ്പുകളിൽ യഥേഷ്ഠം വളരുന്ന ഒരു ഔഷധസസ്യമാണ് പർപ്പടകപ്പുല്ല്. ഈ പുൽക്കൊടിയുടെ അനവധി ഔഷധഗുണമുണ്ട്.

മഞ്ഞപ്പിത്തം (കാമില), വിളർച്ച, അഗ്നിമാന്ദ്യം എന്നിവയ്ക്ക് കൊടുക്കുന്ന ആയുർവേദത്തിലെ പ്രസിദ്ധമായ പർപ്പടകാദ്യരിഷ്‌ടത്തിലെ മുഖ്യചേരുവ പർപ്പടകപ്പുല്ലാണ്. അമൃതാരിഷ്‌ടം, ഷഡഗം, കഷായം, മറ്റനേകം കഷായ യോഗങ്ങളിലും ഉപയോഗിക്കുന്നു.

തലയിലെ കരപ്പൻ, ചൊറി, ചുണങ്ങ് എന്നിവയ്ക്ക് ഉപയോഗിക്കുന്ന നാല്പാമരാദികേരം തയാർ ചെയ്യുന്നത് പർപ്പടകപ്പുല്ലും പച്ചമഞ്ഞളും ചതച്ചെടുത്ത സ്വരസം ഉപയോഗിച്ചാണ്. മുത്തങ്ങ, ചന്ദനം, ചുക്ക്, പർപ്പടം, രാമച്ചം, ഇരിവേരി ഇവ പത്ത് ഗ്രാം വീതം എടുത്ത് കഷായം വച്ച് കൊടുത്താൽ എല്ലാതരത്തിലുള്ള പനിയും കുറയും. ഈ മരുന്നുകൾ തന്നെ വെള്ളമൊഴിച്ച മൺകലത്തിൽ ഒരു രാത്രി ഇട്ടുവെച്ചിരുന്ന് പിറ്റേദിവസം കാലത്ത് കഴിച്ചാൽ മസൂരി, അഞ്ചാംപനി എന്നീ അസുഖങ്ങൾ കുറയും.


* കുടുംബം: മൊള്ളുജിനേസി (റൂബിയേസ്)
* ശാസ്ത്രനാമം: ഓൾഡൽ ലാൻഡിയ കൊറിമ്പോസ ലിൻ
* സംസ്കൃതം: പർപ്പുക ജ്വരഘ്ന

തയാറാക്കിയത്: എം.എം. ഗാഥ, വെള്ളിയൂർ