ടോ​ട്ട​ൽ സു​ര​ക്ഷ
ടോ​ട്ട​ൽ സു​ര​ക്ഷ
Thursday, August 9, 2018 2:30 PM IST
ന​ല്ല ഉ​ദ്ദേ​ശ്യ​ത്തോ​ടെ ഇ​റ​ക്കി​യ ഒ​രാ​പ്ലി​ക്കേ​ഷ​നെ എ​ങ്ങ​നെ ക്രി​മി​ന​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം കൊ​ച്ചി​യി​ൽ ഒ​രി​ക്ക​ൽ​ക്കൂ​ടി തെ​ളി​ഞ്ഞു. ഭ​ർ​ത്താ​വി​ന്‍റെ ര​ഹ​സ്യ​ങ്ങ​ൾ അ​റി​യാ​ൻ ഭാ​ര്യ പ​രി​ച​യ​ക്കാ​ര​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​യാ​ളു​ടെ മൊ​ബൈ​ലി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത ട്രാ​ക്ക് വ്യൂ ​എ​ന്ന ആ​പ്ലി​ക്കേ​ഷ​ൻ ഒ​രു സ​ന്പൂ​ർ​ണ സു​ര​ക്ഷാ ആ​പ്പ് ആ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ടോ​ട്ട​ൽ സെ​ക്യൂ​രി​റ്റി അ​റ്റ് ഹോം ​ആ​ൻ​ഡ് ഓ​ണ്‍-​ദ-​ഗോ എ​ന്നാ​ണ് ട്രാ​ക്ക് വ്യൂ​വി​ന്‍റെ ടാ​ഗ് ലൈ​ൻ പോ​ലും. കൊ​ച്ചി​യി​ലെ യു​വ​തി അ​തി​നെ വ​ള​ഞ്ഞ​വ​ഴി​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ, ടാ​ബു​ക​ൾ, കം​പ്യൂ​ട്ട​റു​ക​ൾ എ​ന്നി​വ​യെ ക​ണ​ക്ട് ചെ​യ്യു​ന്ന ഒ​രു ക്രോ​സ്-​പ്ലാ​റ്റ്ഫോം ആ​പ്പാ​ണ് ട്രാ​ക്ക് വ്യൂ. ​ലൊ​ക്കേ​ഷ​ൻ ട്രാ​ക്കിം​ഗ്, വീ​ഡി​യോ-​ഓ​ഡി​യോ മോ​ണി​റ്റ​റിം​ഗ്, ഇ​ൻ​സ്റ്റ​ന്‍റ് അ​ല​ർ​ട്ട്, റി​മോ​ട്ട് റെ​ക്കോ​ർ​ഡിം​ഗ് എ​ന്നി​ങ്ങ​നെ മി​ക​ച്ച ഫീ​ച്ച​റു​ക​ളാ​ണ് ഈ ​ആ​പ്പി​ലു​ള്ള​ത്. വീ​ട്ടി​ലും യാ​ത്ര​യി​ലും ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റും സു​ര​ക്ഷ​യൊ​രു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ് ട്രാ​ക്ക് വ്യൂ ​ആ​പ്പ്.

കു​ട്ടി​ക​ൾ, വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യെ ത​ത്സ​മ​യം നി​രീ​ക്ഷി​ക്കാ​ൻ റി​യ​ൽ-​ടൈം ട്രാ​ക്കിം​ഗ് ഫീ​ച്ച​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ലോ​ക​ത്തെ​വി​ടെ​യി​രു​ന്നും വീ​ടി​നെ നി​രീ​ക്ഷി​ക്കാ​ൻ ഒ​റ്റ വി​ര​ൽ​സ്പ​ർ​ശ​ത്താ​ൽ ക​ഴി​യു​ന്ന​താ​ണ് വീ​ഡി​യോ മോ​ണി​റ്റ​റിം​ഗ്. വീ​ട്ടി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ന്തെ​ങ്കി​ലം സം​ഭ​വി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ മൊ​ബൈ​ലി​ലേ​ക്ക് ഇ​ൻ​സ്റ്റ​ന്‍റ് അ​ല​ർ​ട്ട് മെ​സേ​ജ് അ​യ​യ്ക്കാ​നും ട്രാ​ക്ക് വ്യൂ​വി​നു ക​ഴി​യും. ഉ​യ​ർ​ന്ന ക്വാ​ളി​റ്റി​യി​ലു​ള്ള വീ​ഡി​യോ- ഓ​ഡി​യോ റെ​ക്കോ​ർ​ഡിം​ഗ് പി​ന്നീ​ടു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാം. ഉ​ദാ​ഹ​ര​ണ​ത്തി​ന് വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ വീ​ഡി​യോ തെ​ളി​വാ​യി ഹാ​ജ​രാ​ക്കാം. പ​ര​സ്പ​രം ക​ണ​ക്ട് ചെ​യ്തി​ട്ടു​ള്ള മൊ​ബൈ​ലു​ക​ളി​ൽ പു​ഷ്-​ടു-​ടോ​ക്ക് സൗ​ക​ര്യ​ത്തോ​ടെ ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ ടു-​വേ ഓ​ഡി​യോ സ​ഹാ​യി​ക്കും. ഫോ​ണ്‍ എ​വി​ടെ​യെ​ങ്കി​ലും മ​റ​ന്നു​വ​ച്ചാ​ൽ അ​ത് സൈ​ല​ന്‍റ് മോ​ഡി​ലാ​ണെ​ങ്കി​ൽ​പോ​ലും റിം​ഗ് ചെ​യ്യി​ക്കാ​ൻ റി​മോ​ട്ട് ബ​സ് ഫീ​ച്ച​ർ ഉ​പ​യോ​ഗി​ക്കാം.


വ്യ​ക്തി​ക​ളു​ടെ​യും സാ​ധ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്താ​ൽ ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് ട്രാ​ക്ക് വ്യൂ ​ആ​പ്ലി​ക്കേ​ഷ​ന്‍റെ ഡെ​വ​ല​പ്പ​ർ​മാ​ർ പ​റ​യു​ന്നു. ക​ണ​ക്ട് ചെ​യ്ത മൊ​ബൈ​ലി​നെ ദൂ​രെ​യി​രു​ന്നു നി​യ​ന്ത്രി​ക്കു​ക​യും ട്രാ​ക്ക് ചെ​യ്യു​ക​യും സാ​ധ്യ​മാ​യ​തി​നാ​ൽ അ​തി​നെ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു കൊ​ച്ചി​യി​ലെ യു​വ​തി​യും സു​ഹൃ​ത്തും. ഭ​ർ​ത്താ​വി​ന്‍റെ മൊ​ബൈ​ലി​ൽ ഈ ​ആ​പ്പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത് പു​റ​ത്ത​റി​യാ​ത്ത​വി​ധം ഹൈ​ഡ് ചെ​യ്യു​ക​യും ചെ​യ്തു. ഭ​ർ​ത്താ​വി​നെ നി​ര​ന്ത​രം ട്രാ​ക്ക് ചെ​യ്യു​ക​യാ​യി​രു​ന്നു ഈ ​ആ​പ്പി​ലൂ​ടെ. പേ​രു​ദോ​ഷം വ​ന്ന​തോ മി​ക​ച്ച കാ​വ​ൽ​ക്കാ​ര​നാ​യ പാ​വം ആ​പ്പി​നും!