ജലസേചനം സോളാറാക്കാം
ജലസേചനം സോളാറാക്കാം
Tuesday, July 31, 2018 5:22 PM IST
കൃഷിയില്‍ നിന്നും നല്ലവിളവു ലഭിക്കുന്നതിന് സൂര്യപ്രകാശവും ജലവും വളവും ആവശ്യമാണ്. കൃഷിയിടങ്ങളിലെ ജലസേചനത്തിന് പമ്പിംഗ് സമ്പ്രദായമോ മനുഷ്യ പ്രയത്‌നമോ ആണ് ഉപയോഗിക്കുന്നത്. ബക്കറ്റുകളില്‍ ജലംകോരി കൃഷിസ്ഥലത്ത് കൊണ്ടുവന്ന് നനയ്ക്കുന്നത് വളരെ ചെലവേറിയതും കൂടുതല്‍ സമയം വേണ്ടിവരുന്നതുമാണ്.

രാജ്യത്തിന്റെ മൊത്തം ആഭ്യന്തര വളര്‍ച്ചാനിരക്കിന്റെ 15 ശതമാനവും തൊഴില്‍ശക്തിയുടെ 50 ശതമാനവും കാര്‍ഷിക മേഖലയുടെ സംഭാവനയാണ്. കാര്‍ഷിക മേഖലയുടെ പുരോഗതി കര്‍ഷകര്‍ക്കുമാത്രമല്ല രാജ്യത്തിനു കൂടി പ്രയോജനപ്രദമാണ്. രാജ്യത്തെ വൈദ്യുതി വിതരണ ശൃംഖലയില്‍ 19 ദശലക്ഷം പമ്പുസെറ്റുകളും ഏഴു ദശലക്ഷം ഡീസല്‍ പമ്പുസെറ്റുകളും കാര്‍ഷികാവശ്യത്തിനായി പ്രവര്‍ ത്തിക്കുന്നു. വൈദ്യുതി വിതരണ സമ്പ്രദായത്തിലെ തകരാറുകളും തടസങ്ങളും ഡീസലിന്റെ ഉയര്‍ന്ന വിലയും കാരണം കര്‍ഷകര്‍ ജലസേചനത്തിന് പ്രയാസപ്പെടാറുണ്ട്. കൃത്യമായ ജലസേചനം നടക്കാതിരിക്കുന്ന ഘട്ടങ്ങളില്‍ കാര്‍ഷിക ഉത്പാദനം ഇടിയും. ഇത് കൃഷി പ്രതിസന്ധിയിലാക്കും. ഇന്റര്‍നാഷണല്‍ വാട്ടര്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും ടാറ്റാ വാട്ടര്‍ പോളിസി റിസര്‍ച്ച് പ്രോ ഗ്രാമും ചേര്‍ന്ന് ബിഹാറിലെ സൗ രോര്‍ജ പമ്പിംഗ് സമ്പ്രദായത്തിന്റെ നേട്ടത്തെ സംബന്ധിച്ച് പഠനം നടത്തിയിരുന്നു. സൗരോ ര്‍ജ ജലസേചനത്തില്‍ കാര്‍ഷികോത്പാദനം 10 ശതമാനം വര്‍ധിച്ചെന്നും യഥാസമയത്ത് കൃഷിസ്ഥലത്ത് ജലമെത്തിക്കാന്‍ കഴിഞ്ഞെന്നും പഠനത്തില്‍ കണ്ടെത്തി.

കാര്‍ഷികാവശ്യത്തിന് ഡീസ ല്‍ ജനറേറ്ററുകള്‍ ഉപയോഗിക്കുമ്പോള്‍ പ്രതിവര്‍ഷം നാല് ബി ല്യണ്‍ ലിറ്റര്‍ ഡീസലും 85 ദശലക്ഷം ടണ്‍ കല്‍ക്കരിയും വേണ്ടിവരുന്നു.

ഗുജറാത്തിലെ ആനന്ദ് ജില്ലയി ലെ ദുന്‍ണ്ടി വില്ലേജില്‍ ആറു കര്‍ഷകര്‍ ചേര്‍ന്ന് രൂപീകരിച്ച സോളാര്‍ ഇറിഗേഷന്‍ കോപ്പറേറ്റീവ് സംരംഭത്തെ 'ദുന്‍ണ്ടി സൗര്‍ ഊര്‍ജ ഉത്പാദക് സഹകാരി മണ്ടലി' എന്നാണ് വിളിക്കുന്നത്. ഇന്റര്‍നാഷണല്‍ വാട്ടര്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ കൃഷി സ്ഥലങ്ങളിലെ ജലാവശ്യത്തിനായി സൗരോര്‍ജ പമ്പുസെറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചു. കൃഷി ആവശ്യത്തിന് ശേഷമുള്ള സൗരോര്‍ജം മധ്യ ഗുജറാത്തിലെ 'വിജ് കമ്പനി ലിമിറ്റഡിനു' വിറ്റു. ഗുജറാത്ത് സര്‍ക്കാറിന്റെ കീഴിലുള്ള ഒരു സഹകരണ സംഘമായി ഇപ്പോള്‍ അത് രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

സോളാര്‍ പമ്പിംഗ് സമ്പ്രദായം സ്ഥാപിച്ച് രണ്ടു മാസത്തിനകം തന്നെ ജലസേചനാവശ്യം കഴി ഞ്ഞ് അധികം വന്ന 5000 യൂണിറ്റ് വൈദ്യുതി മധ്യഗുജറാത്തിലെ വൈദ്യുതി കമ്പനിക്കു വിറ്റു. ഇവരില്‍ രാമന്‍ പാര്‍മര്‍ എന്ന കര്‍ഷകന്‍ തന്റെ ഡീസല്‍ പമ്പിംഗ് സമ്പ്രദായം മാറ്റി സോളാര്‍ പമ്പ് സ്ഥാപിച്ചപ്പോള്‍ പ്രതിദിനം 500 രൂപ ഡീസലിന് ചെലവായിരുന്നത് ലാഭിക്കാന്‍ സാധിച്ചു. നാലുമാസത്തിനിടയില്‍ കാര്‍ഷികാവശ്യത്തിനുശേഷമുള്ള വൈദ്യുതി വിറ്റയിനത്തില്‍ വൈദ്യുതി കമ്പനിയില്‍ നിന്നും 7500 രൂപ ലഭിക്കുകയും ചെയ്തു.

56.4 കിലോവാട്ട് പീക്ക് ശേഷിയുള്ള സൗരോര്‍ജ പമ്പിംഗ് സമ്പ്രദായമാണ് ആറ് കര്‍ഷകരും കൂടി സ്ഥാപിച്ചിരുന്നത്. കര്‍ഷക സഹകരണ സംഘം, മധ്യഗുജറാത്ത് വൈദ്യുതി കമ്പനിയുമായി ഒരു യൂണിറ്റ് വൈദ്യുതിക്ക് 4.63 രൂപ നിരക്കില്‍ 25 വര്‍ഷത്തേക്ക് വൈദ്യുതി നല്‍കുന്നതിന് കരാറില്‍ ഏര്‍പ്പെട്ടു. ഈ സോളാര്‍ പമ്പിംഗ് സ്റ്റേഷനില്‍ കൂടി ഒരു വര്‍ഷം 85,000 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ കഴിയുന്നു. ഇതില്‍ കാര്‍ഷികാവശ്യത്തിന് 40,000 യൂണിറ്റ് വൈദ്യുതി ധാരാളം. ബാക്കിയുള്ള 45,000 യൂണിറ്റ് വൈദ്യുതി വിപണനം ചെയ്യുന്നതിലൂടെ വൈദ്യുതി കമ്പനിയില്‍ നിന്നും കര്‍ഷക സഹകരണ സംഘത്തിന് മൂന്നു ലക്ഷം രൂപ പ്രതിവര്‍ഷം ലഭിക്കുന്നു.

ജലം സോളാറിലൂടെയാകുമ്പോള്‍

സോളാര്‍ പമ്പിംഗ് സമ്പ്രദായം സ്ഥാപിക്കാന്‍ തീരുമാനിച്ചാല്‍ ആദ്യമായി ശ്രദ്ധിക്കേണ്ടത് നിലവിലിരിക്കുന്ന പമ്പുസെറ്റിന്റെ ഊ ര്‍ജകാര്യക്ഷമതയും ഗുണനിലവാരവുമാണ്. കാര്യക്ഷമത കുറ ഞ്ഞ പമ്പുസെറ്റുകള്‍ പ്രവര്‍ത്തി പ്പിക്കുന്നതിന് കൂടുതല്‍ ശേഷിയുള്ള സോളാര്‍ പവര്‍സിസ്റ്റം വേണ്ടിവരുന്നതിനാല്‍ മുടക്കുമുതല്‍ കൂടുതലാകും. ഒരു കിലോവാട്ട് സോളാര്‍ പവര്‍സിസ്റ്റം ബാറ്ററികൂടാതെ സ്ഥാപിക്കുന്നതിന് ഇപ്പോള്‍ 40,000 രൂപ മതിയാകും. വിപണിയില്‍ ഉയര്‍ന്ന ഊര്‍ജ കാ ര്യക്ഷമതയുള്ള മോട്ടോറുകളും പമ്പുകളും ലഭ്യമാണ്. ഉയര്‍ന്ന ഊര്‍ജ കാര്യക്ഷമതയുള്ള പമ്പു സെറ്റകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കുറച്ചു വൈദ്യുതി മതി. ഇതിനാല്‍ സോളാര്‍ പവര്‍പ്ലാന്റിന്റെ ശേഷിയും കുറച്ചു മതിയാകും. ബ്യൂറോ ഓഫ് എനര്‍ജിസ്റ്റാന്‍ ഡാര്‍ഡ്‌സിന്റെ നക്ഷത്ര ചിഹ്നമുള്ളവ വാങ്ങുന്നതാണ് ഉത്തമം.


രണ്ട് ചതുരശ്രമീറ്റര്‍ വലിപ്പത്തിലുള്ള ഒരു സോളാര്‍ പാനലില്‍ നിന്നും 350 വാട്ട് ശേഷിയില്‍ വൈദ്യുതി ഉത്പാദിപ്പിക്കാം. സൂര്യപ്രകാശത്തിന്റെ പ്രതിഫലനം സോളാര്‍ പാനലിന്റെ അടിഭാഗത്ത് പതിക്കുമ്പോള്‍ വൈദ്യുതി ഉത്പാദനം നടത്താന്‍ ശേഷിയുള്ള സോളാര്‍ പാനലുകളുമുണ്ട്.

ഒരു കിലോവാട്ട് ശേഷിയുള്ള സോളാര്‍ പാനലുകളില്‍ സൂര്യപ്രകാശം നേരിട്ടു പതിക്കുന്ന ഉപരിതല ഭാഗത്തു നിന്നും ലഭിക്കുന്നത് മൂന്നര യൂണിറ്റ് വൈദ്യുതിയും സോളാര്‍ പാനലിന്റെ മറുഭാഗത്ത് പ്രതിഫലിച്ചു ലഭിക്കുന്നത് ഒന്നരയൂണിറ്റ് വൈദ്യുതിയുമാണ്. ആകെ അഞ്ചുയൂണിറ്റ് വൈദ്യുതി ഇത്തരം പ്ലാന്റില്‍ നിന്നു ലഭിക്കുന്നു. ഒരു കുതി രശക്തി (746 വാട്ട്) ശേഷിയുള്ള ഒരു പമ്പുസെറ്റ് പ്രവര്‍ത്തിപ്പി ക്കുന്നതിന് ആറു ചതുരശ്ര മീറ്റര്‍ സ്ഥലത്തു സ്ഥാപിക്കുന്ന മൂന്ന് സോളാര്‍ പാനലുകള്‍ക്ക് കഴി യുന്നു.

ശേഷികൂടുന്നതനുസരിച്ച് സോളാര്‍ പാനലുകളുടെ എണ്ണം കൂട്ടണം. പാനലിന്റെ ശേഷിയുടെ 85 ശതമാനം മാത്രമേ ഉപയോഗി ക്കാവൂ. അധികമായി ലോഡുചെ യ്യുന്നത് സോളാര്‍ പാനലില്‍ കൂടുതല്‍ ചൂടുണ്ടാക്കും. ഇത് പാനലിന്റെ ആയുര്‍ദൈര്‍ഘ്യം കുറയ്ക്കും. ഇത്തരം ഹൈടെക്ക് സംവിധാനങ്ങളിലൂടെ കൂടുതല്‍ കാര്‍ഷിക ഉത്പാദനം സാധ്യമാക്കാം. ഇങ്ങനെ ലാഭിക്കുന്ന സമ യം കര്‍ഷകര്‍ക്ക് മത്സ്യം, താറാവ് തുടങ്ങിയവയെ വളര്‍ത്താന്‍ ഉപയോഗിക്കാം. അധിക വൈദ്യുതി വിറ്റു കാശാക്കാം.

പത്തുലക്ഷം ഡീസല്‍ പമ്പു കള്‍ക്കുപകരം സോളാര്‍ പമ്പുക ള്‍ സ്ഥാപിക്കുമ്പോള്‍ 940 കോടി ലിറ്റര്‍ ഡീസല്‍ ലാഭിക്കാം. ഇന്ധന സബ്‌സിഡിയിനത്തില്‍ 8,400 കോടിരൂപ ഇതില്‍ നിന്നു സര്‍ക്കാരിനു ലഭിക്കും. 253 ലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓ ക്‌സൈഡിന്റെ പുറന്തള്ളല്‍ ഒഴി വാക്കുന്നതിലൂടെ പരിസ്ഥിതിയെ യും സംരക്ഷിക്കാം. വന്‍തോതി ലുള്ള കാര്‍ഷികോത്പാദന വര്‍ ധനവു കൊണ്ട് പ്രതിവര്‍ഷം 2000 കോടി രൂപയുടെ അധികനേട്ടം കര്‍ഷകര്‍ക്കുണ്ടാകുന്നു. ഒരു ലക്ഷം സോളാര്‍ പമ്പുകളുടെ ആയുഷ്‌കാല പ്രവര്‍ത്തന വേള യില്‍ 30,000 കോടി രൂപയുടെ ആകെ നേട്ടം നാടിനുണ്ടാകും.

സോളാര്‍ കുറഞ്ഞചെലവില്‍

സോളാര്‍ പമ്പിംഗ് സമ്പ്രദായം വളരെ ചെലവു കുറഞ്ഞതാണ്. വൈദ്യുതിവിതരണ ലൈനുകള്‍ എത്തിച്ചേരാത്ത ഉള്‍പ്രദേശങ്ങ ളിലും സോളാര്‍ പമ്പിംഗ് സമ്പ്ര ദായം പ്രവര്‍ത്തിപ്പിക്കാന്‍ കഴി യും. നമ്മുടെ നാട്ടിലെ ചില വയ ല്‍ വരമ്പുകള്‍ക്കു തന്നെ കിലോ മീറ്ററുകള്‍ ദൈര്‍ ഘ്യമുണ്ട്. വരമ്പിലൂടനീളം സ്ട്രക്ച്ചറു കളില്‍ സോളാര്‍ പാനല്‍ സ്ഥാപി ക്കാം. തരിശു സ്ഥലങ്ങളിലും സോളാര്‍ പാനല്‍സ്ഥാപിച്ച് കാര്‍ഷികാവശ്യത്തിന് വൈ ദ്യുതി ഉത്പാദിപ്പിക്കാം.

ഖനിജ ഇന്ധനങ്ങള്‍ ഉപ യോഗിച്ചുള്ള വൈദ്യുതോത് പാദനം കുറയ്ക്കാന്‍ കഴിയു ന്നതോടൊപ്പം വൈദ്യുതി വിത രണ കമ്പനികളിലെ വൈദ്യു തിയുടെ ആവശ്യകത കുറ യ്ക്കാനും കഴിയുന്നു. ഇന്ധന ഇറ ക്കുമതി ഗണ്യമായ തോതി ല്‍ കുറയ്ക്കാനാകുന്നു. ചെറു കിട കച്ചവടങ്ങള്‍ അഭിവൃദ്ധി പ്പെടുന്നതിലൂടെ തൊഴില്‍ വര്‍ ധനവും ഉണ്ടാക്കാം. കാലാ വസ്ഥാ വ്യതിയാനത്തിനും ആഗോള താപനത്തിനും ഇടയാക്കുന്ന ഗ്രീന്‍ഗ്യാസ് പുറംതള്ളുന്നത് വന്‍തോതില്‍ കുറയ്ക്കാം. നവീന സമ്പ്രദായ ങ്ങളിലൂടെ കാര്‍ഷിക രംഗം അഭിവൃദ്ധിപ്പെടുമ്പോള്‍ കൃഷിച്ചെ ലവ് കുറയ്ക്കുക, കഠി നാധ്വാനം ലഘൂകരിക്കല്‍, ഭക്ഷ്യ സുഭിക്ഷത കൈവരി ക്കല്‍, കര്‍ഷകര്‍ കടക്കെണിയി ല്‍പ്പെടാതിരിക്കല്‍ കൃഷിയി ലൂടെ അധിക വരുമാനം നേട ല്‍, ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധി ക്കല്‍, ഉന്നത വിദ്യാഭ്യാസം നേടാ നുള്ള പ്രാപ്തി കൈവരി ക്കല്‍, തൊ ഴില്‍ സാധ്യത വര്‍ധിപ്പിക്കല്‍ തുടങ്ങി യവയൊക്കെക്കൂടി നേട്ട ങ്ങളായി കര്‍ഷകര്‍ക്കും രാജ്യത്തി നുമുണ്ടാകുന്നു.

തമലം വിജയന്‍
അസിസ്റ്റന്റ് എന്‍ജിനിയര്‍, കെഎസ്ഇബി, തിരുവനന്തപുരം
ഫോണ്‍: 9447013990