സാം​സ​ങ്ങി​ൽ മെ​സേ​ജ് ബ​ഗ്!
സാം​സ​ങ്ങി​ൽ മെ​സേ​ജ് ബ​ഗ്!
Saturday, July 14, 2018 4:27 PM IST
ഫോ​ണി​ൽ നി​ങ്ങ​ളൊ​രു ഫോ​ട്ടോ എ​ടു​ക്കു​ന്നു. കു​റ​ച്ചു ക​ഴി​യു​ന്പോ​ൾ നി​ങ്ങ​ളു​ടെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ ഫോ​ണ്‍ ആ ​ഫോ​ട്ടോ നി​ങ്ങ​ളു​ടെ കോ​ണ്ടാ​ക്ട് ലി​സ്റ്റി​ലു​ള്ള ചി​ല​ർ​ക്ക് അ​യ​യ്ക്കു​ന്നു. ഇ​തി​ൽ​പ്പ​രം ച​തി വേ​റെ​യു​ണ്ടോ! സാം​സ​ങ്ങ് ഫോ​ണു​ക​ളെ​ക്കു​റി​ച്ച് അ​ടു​ത്ത​യി​ടെ​വ​ന്ന ഏ​റ്റ​വും വ​ലി​യ പ​രാ​തി​യാ​ണ് മു​ക​ളി​ൽ പ​റ​ഞ്ഞ​ത്. സാം​സ​ങ്ങി​ന്‍റെ ചി​ല ഫോ​ണു​ക​ൾ ഗാ​ല​റി​യി​ലു​ള്ള ചി​ത്ര​ങ്ങ​ൾ ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് അ​യ​യ്ക്കു​ന്നു എ​ന്ന പ​രാ​തി ക​ന്പ​നി​യു​ടെ ഒൗ​ദ്യോ​ഗി​ക ഫോ​റ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

ഫോ​ണി​ലെ ഡി​ഫോ​ൾ​ട്ട് ടെ​ക്സ്റ്റിം​ഗ് ആ​പ്പ് ആ​യ സാം​സ​ങ്ങ് മെ​സേ​ജ​സ് ആ​ണ് കു​ഴ​പ്പ​ക്കാ​ര​ൻ. ഇ​തി​ൽ ക​യ​റി​ക്കൂ​ടി​യ ബ​ഗ് ആ​ണ് പ​ണി​പ​റ്റി​ച്ച​തെ​ന്നു ക​രു​തു​ന്നു. ഫോ​ട്ടോ​ക​ൾ കോ​ണ്ടാ​ക്ട് ലി​സ്റ്റി​ൽ ഉ​ള്ള​വ​ർ​ക്ക് അ​യ​ച്ചെ​ന്ന അ​റി​യി​പ്പു​പോ​ലും ഫോ​ണ്‍ ന​ൽ​കി​യി​ല്ല​ത്രേ. ഫോ​ട്ടോ​ക​ൾ കി​ട്ടി​യ​വ​ർ പ്ര​തി​ക​രി​ച്ച​പ്പോ​ഴാ​ണ് പ​ല​രും ത​ല​യി​ൽ കൈ​വ​ച്ചു​പോ​യ​ത്.


ടെ​ക്നി​ക്ക​ൽ ടീം ​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്നു​വെ​ന്നാ​ണ് ക​ന്പ​നി ആ​ദ്യം ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ച​തെ​ന്ന് വെ​ബ്സൈ​റ്റു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഗാ​ല​ക്സി എ​സ്9, എ​സ്9 പ്ല​സ് മോ​ഡ​ലു​ക​ളി​ലാ​ണ് പ്ര​ശ്നം കൂ​ടു​ത​ലും ക​ണ്ട​തെ​ന്ന് ഫോ​റ​ങ്ങ​ളി​ലെ പ​രാ​തി​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. സ്റ്റോ​റേ​ഡ് ആ​ക്സ​സ് ചെ​യ്യാ​നു​ള്ള അ​നു​മ​തി ആ​പ്പി​നു ന​ൽ​കാ​തി​രി​ക്കു​ക എ​ന്ന​താ​ണ് ഏ​റ്റും അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യേ​ണ്ട പോം​വ​ഴി​യെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം.