മൂന്നാം തലമുറ മാരുതി സ്വിഫ്ട്
മൂന്നാം തലമുറ മാരുതി സ്വിഫ്ട്
Wednesday, June 20, 2018 3:21 PM IST
ഇന്ത്യയിലെ ഏറ്റവും വിൽപ്പനയുള്ള മൂന്നു കാറുകളിലൊന്നാണ് സ്വിഫ്ട്. 2005 ൽ ഇന്ത്യൻ വിപണിയിലെത്തി. ഇതിനോടകം 18 ലക്ഷത്തിൽ പരം സ്വിഫ്ട് കാറുകൾ നിരത്തിലിറങ്ങിയിട്ടുണ്ട്.
സ്വിഫ്ടിന്‍റെ മൂന്നാം തലമുറയാണ് ഇപ്പോൾ വിപണിയിലുള്ളത്.

മുൻഗാമിയെക്കാൾ രൂപഭംഗിയും മൈലേജും സൗകര്യങ്ങളും വലുപ്പവും കൂടുതലുണ്ട് പുതിയ സ്വിഫ്ടിന്. എബിഎസ്ഇബിഡി, രണ്ട് എയർബാഗുകൾ എന്നീ സുരക്ഷാസംവിധാനങ്ങൾ സ്വിഫ്ടിന്‍റെ അടിസ്ഥാന വകഭേദത്തിനും നൽകിയിട്ടുണ്ട്. 1.2 ലിറ്റർ കെ സീരീസ് പെട്രോൾ എൻജിന് 82 ബിഎച്ച്പി 113 എൻഎം ആണ് ശേഷി. അഞ്ച് സ്പീഡ് മാന്വൽ , എഎംടി വകഭേദങ്ങൾ പുതിയ സ്വിഫ്ടിനുണ്ട്. കൊച്ചി എക്സ്ഷോറൂം വില 4.99 ലക്ഷം രൂപ മുതൽ.