ഏറെ പുതുമകളോടെ ക്രെ​റ്റ ഫേ​​സ്‌ലി​​ഫ്റ്റ്
ഏറെ പുതുമകളോടെ ക്രെ​റ്റ ഫേ​​സ്‌ലി​​ഫ്റ്റ്
Monday, May 28, 2018 3:01 PM IST
2018ൽ ​​ഇ​​ന്ത്യ​​യി​​ലെ വാ​​ഹ​​ന​​പ്രേ​​മി​​ക​​ൾ ഏ​​റെ കാ​​ത്തി​​രു​​ന്ന ഹ്യു​​ണ്ടാ​​യ് ക്രെ​​റ്റ ഫേ​​സ് ലി​​ഫ്റ്റ് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. പു​​തി​​യ ഫീ​​ച്ച​​റു​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി പു​​ത്ത​​ൻ​​ രൂ​​പ​​ത്തി​​ലും ഭാ​​വ​​ത്തി​​ലു​​മു​​ള്ള ക്രെ​​റ്റ​​യു​​ടെ ഫേ​​സ് ലി​​ഫ്റ്റ് മോ​​ഡ​​ലി​​ന്‍റെ ടോ​​പ് വേ​​രി​​യ​​ന്‍റി​​ൽ സ​​ണ്‍​റൂ​​ഫ് ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

എ​​ക്സ്റ്റീ​​രി​​യ​​ർ

പു​​തി​​യ ഗ്രി​​ൽ ആ​​ണ് എ​​ടു​​ത്തു​​പ​​റ​​യാ​​വു​​ന്ന മാ​​റ്റം. ഹെ​​ഡ് ലാ​​ന്പു​​ക​​ളി​​ലേ​​ക്കു ക​​യ​​റി​​നി​​ൽ​​ക്കു​​ന്ന വീ​​തി​​യേ​​റി​​യ ക്രോം ​​ആ​​വ​​ര​​ണ​​വും പു​​തി​​യ ഡി​​സൈ​​നി​​ലു​​ള്ള ഹെ​​ഡ് ലാ​​ന്പു​​ക​​ളും ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​തി​​നൊ​​പ്പം ഡേ ​​ടൈം റ​​ണ്ണിം​​ഗ് ലാ​​ന്പു​​ക​​ളു​​ടെ സ്ഥാ​​നം പു​​തി​​യ ഡി​​സൈ​​നി​​ലു​​ള്ള ബ​​ന്പ​​റി​​ൽ ക്രോം ​​ഫി​​നി​​ഷിം​​ഗു​​ള്ള ഫോ​​ഗ് ലാ​​ന്പു​​ക​​ളു​​ടെ​​യൊ​​പ്പ​​മാ​​ണ്. വ​​ശ​​ങ്ങ​​ളി​​ലെ മാ​​റ്റം 17 ഇ​​ഞ്ച് 5 സ്പോ​​ക് മെ​​ഷീ​​ൻ ക​​ട്ട് അ​​ലോ​​യ് വീ​​ലു​​ക​​ളാ​​ണ്. റീ ​​ഡി​​സൈ​​ൻ​​ഡ് ടെ​​യി​​ൽ ലൈ​​റ്റു​​ക​​ൾ, റൂ​​ഫ് റെ​​യി​​ൽ എ​​ന്നി​​വ​​യാ​​ണ് മ​​റ്റു ഫീ​​ച്ച​​റു​​ക​​ൾ.

ഇ​​ന്‍റീ​​രി​​യ​​ർ

മു​​ൻ​​ഗാ​​മി​​യെ അ​​പേ​​ക്ഷി​​ച്ച് ഇ​​ന്‍റീ​​രി​​യ​​റി​​ൽ വ​​ലി​​യ മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്തി​​യി​​ട്ടി​​ല്ല. എ​​ന്നാ​​ൽ, ഈ ​​സെ​​ഗ്‌മെന്‍റ​​ിലു​​ള്ള മ​​റ്റു വാ​​ഹ​​ന​​ങ്ങ​​ളോ​​ടു കി​​ട​​പി​​ടി​​ക്കു​​ന്ന വി​​ധ​​ത്തി​​ലാ​​ണ് ഡി​​സൈ​​നിം​​ഗ്. സീ​​റ്റു​​ക​​ൾ​​ക്കു മു​​ക​​ളി​​ലാ​​ണ് സ​​ണ്‍​റൂ​​ഫി​​ന്‍റെ സ്ഥാ​​നം. എ​​ടു​​ത്തുപ​​റ​​യാ​​വു​​ന്ന പ്ര​​ധാ​​ന ഫീ​​ച്ച​​റു​​ക​​ളി​​ലൊ​​ന്നാ​​യ ഇ​​ത് ഈ ​​സെ​​ഗ്‌മെന്‍റിൽ ആ​​ദ്യ​​മാ​​ണ്.

സു​​ഖ​​ക​​ര​​മാ​​യ യാ​​ത്ര പ്ര​​ദാ​​നം​​ചെ​​യ്യു​​ന്ന വി​​ധ​​ത്തി​​ലാ​​ണ് ഇ​​ന്‍റീ​​രി​​യ​​ർ . വീ​​തി​​യേ​​റി​​യ സീ​​റ്റു​​ക​​ൾ, ടി​​ൽ​​റ്റ് അ​​ഡ്ജ​​സ്റ്റ​​ബി​​ൾ സ്റ്റി​​യ​​റിം​​ഗ് വീ​​ൽ എ​​ന്നി​​വ​​യും പ്ര​​ത്യേ​​ക​​ത​​ക​​ളാ​​ണ്.

ഇ​​ൻ​​ഫോ​​ടെ​​യ്ൻ​​മെ​​ന്‍റ് സി​​സ്റ്റം

17.77 സെ​​ന്‍റി​​മീ​​റ്റ​​ർ ട​​ച്ച്സ്ക്രീ​​ൻ എ​​വി​​എ​​ൻ സി​​സ്റ്റം. ആ​​ർ​​ക്ക​​മീ​​സ് സൗ​​ണ്ട് മോ​​ഡ്, ആ​​ൻ​​ഡ്രോ​​യ്ഡ് ഓ​​ട്ടോ/​​ആ​​പ്പി​​ൾ കാ​​ർ​​പ്ലേ ക​​ണ​​ക്ടി​​വി​​റ്റി, നാ​​വി​​ഗേ​​ഷ​​ൻ, വീ​​ഡി​​യോ പ്ലേ​​യിം​​ഗ് മോ​​ഡ് എ​​ന്നി​​വ​​യു​​മു​​ണ്ട്.


സ്മാ​​ർ​​ട്ട് കീ ​​ബാ​​ൻ​​ഡ്

താ​​ക്കോ​​ൽ ഇ​​ല്ലാ​​തെ വാ​​ഹ​​നം തു​​റ​​ക്കാ​​നും സ്റ്റാ​​ർ​​ട്ട് ചെ​​യ്യാ​​നു​​മു​​ള്ള പു​​തു​​ത​​ല​​മു​​റ ഉ​​പാ​​ധി. കൂ​​ടാ​​തെ ബാ​​ൻ​​ഡ് കൈ​​വ​​ശ​​മു​​ള്ള ആ​​ളു​​ടെ സ​​ഞ്ചാ​​ര​​പാ​​ത​​യും ന​​ട​​ക്കു​​ന്പോ​​ൾ എ​​ത്ര കലോ​​റി കു​​റ​​ഞ്ഞു​​വെ​​ന്നു​​മൊ​​ക്കെ മൊ​​ബൈ​​ലി​​ലൂ​​ടെ കാ​​ണാ​​ൻ ക​​ഴി​​യും.

സു​​ര​​ക്ഷ

ഇ​​ല​​ക്ട്രോ​​ണി​​ക് സ്റ്റ​​ബി​​ലി​​റ്റി ക​​ണ്‍​ട്രോ​​ൾ, വെ​​ഹി​​ക്കി​​ൾ സ്റ്റെ​​ബി​​ലി​​റ്റി മാ​​നേ​​ജ്മെ​​ന്‍റ്, ഹൈ​​വ് ബോ​​ഡി ഷേ​​പ്പ്, ഹി​​ൽ സ്റ്റാ​​ർ​​ട്ട് അ​​സി​​സ്റ്റ് ക​​ണ്‍​ട്രോ​​ൾ, റി​​യ​​ർ പാ​​ർ​​ക്കിം​​ഗ് അ​​സി​​സ്റ്റ് സി​​സ്റ്റം, ഇ​​ല​​ക്‌ടോ​​ക്രോ​​മി​​ക് മി​​റ​​ർ, ആ​​റ് എ​​യ​​ർ​​ബാ​​ഗു​​ക​​ൾ.

സ​​ഹാ​​യ​​ത്തി​​ന് ഓ​​ട്ടോലി​​ങ്ക്

വാ​​ഹ​​ന​​ത്തി​​ന്‍റെ ആ​​രോ​​ഗ്യം, ഡ്രൈ​​വിം​​ഗ് പാ​​റ്റേ​​ണ്‍, പാ​​ർ​​ക്കിം​​ഗ് സ​​ഹാ​​യം, റോ​​ഡ് സൈ​​ഡ് അ​​സി​​സ്റ്റ​​ൻ​​സ് നേ​​ടാ​​നു​​ള്ള അ​​വ​​സ​​രം, സ​​ർ​​വീ​​സ് റി​​ക്വ​​സ്റ്റ് എ​​ന്നി​​വ​​യൊ​​ക്കെ ഒ​​രു​​ക്കു​​ന്ന ഇ​​ന്‍റ​​റാ​​ക്ടീ​​വ് ടെ​​ക്നോ​​ള​​ജി.

എ​​ൻ​​ജി​​ൻ

1.6 ലി​​റ്റ​​ർ ഡു​​വ​​ൽ വി​​ടി​​വി​​ടി പെ​​ട്രോ​​ൾ എ​​ൻ​​ജി​​ന് 123 പി​​എ​​സ് പ​​വ​​റും 1.4 ലി​​റ്റ​​ർ യു2 ​​സി​​ആ​​ർ​​ഡി​​ഐ ഡീ​​സ​​ൽ എ​​ൻ​​ജി​​ന് 90 പി​​എ​​സ് പ​​വ​​റും 1.6 ലി​​റ്റ​​ർ യു2 ​​വി​​ജി​​ടി സി​​ആ​​ർ​​ഡി​​ഐ എ​​ൻ​​ജി​​ന് 128 പി​​എ​​സ് പ​​വ​​റു​​മാ​​ണു​​ള്ള​​ത്. മൂ​​ന്ന് എ​​ൻ​​ജി​​നു​​ക​​ൾ​​ക്കും 6 സ്പീ​​ഡ് ഓ​​ട്ടോ​​മാ​​റ്റി​​ക്, മാ​​ന്വ​​ൽ ട്രാ​​ൻ​​സ്മി​​ഷ​​ൻ.

വി​​ല

പെ​​ട്രോ​​ൾ: 9.44-13.6 ല​​ക്ഷം രൂ​​പ
ഡീ​​സ​​ൽ 1.4 ലി​​റ്റ​​ർ: 10-11.78 ല​​ക്ഷം രൂ​​പ
ഡീ​​സ​​ൽ 1.6 ലി​​റ്റ​​ർ: 13.25-15.1 ല​​ക്ഷം രൂ​​പ
ക​​ട​​പ്പാ​​ട്: പോ​​പ്പു​​ല​​ർ ഹ്യു​​ണ്ടാ​​യ് മൊ​​ബൈ​​ൽ: 9895956565.

ഓട്ടോസ്പോട്ട്/ഐബി