പാഴ്മുളന്തണ്ടില്‍ നിന്നും....
പാഴ്മുളന്തണ്ടില്‍ നിന്നും....
Saturday, May 19, 2018 3:01 PM IST
മുളയില്‍ തീര്‍ത്ത മാല, വള, കമ്മല്‍, മോതിരം, ഹെയര്‍ ക്ലിപ്പ്, ബാഗ്, പഴ്‌സ്, മൊബൈല്‍ പൗച്ച്, ചെരിപ്പ്...ബാംബു ഓര്‍ണമെന്റ്‌സ് ഇന്ന് ട്രെന്‍ഡിയായി മാറുകയാണ്. ഏതുതരം വേഷത്തിനൊപ്പവും ന്യൂ ലുക്ക് നല്‍കാന്‍ ബാംബു ഓര്‍ണമെന്റ്‌സിനു കഴിയും.

നേര്‍ത്തമുള സംസ്‌ക്കരിച്ച് ചെറുതായി മുറിച്ചാണ് ബാംബു മുത്തുകള്‍ നിര്‍മ്മിക്കുന്നത്. മുത്തുകള്‍ക്കൊപ്പം ചിപ്പിയും ഗ്ലാസും സ്വീക്വന്‍സുമൊക്കെ പിടിപ്പിച്ചാണ് മാലകള്‍ കോര്‍ത്തെടുക്കുന്നത്. ബഹുവര്‍ണങ്ങളിലുള്ള മാലകള്‍ ലഭ്യമാണ്. ഇവയ്‌ക്കൊപ്പം സെറ്റ് കലുകളുമുണ്ട്.

ഈറ്റ ചെറുതായി മുറിച്ച് സാന്‍ഡ് പേപ്പര്‍ കൊണ്ട് ഉരച്ചാണ് വളകള്‍ ഉണ്ടാക്കുന്നത്. വിവിധ ആകൃതിയിലും നിറത്തിലുമുള്ള വളകളുണ്ട്. 15 രൂപ മുതലാണ് വളകളുടെ വില. വീതി കൂടിയും കുറഞ്ഞുമുള്ള വളകളും വിവിധ നിറങ്ങളില്‍ ഗോള്‍ഡന്‍ കളറുകൊണ്ട് ഇനാമല്‍ ചെയ്തവയും ഇക്കൂട്ടത്തിലുണ്ട്.

മുളന്തണ്ട് ചെറുതാക്കി ബാംബൂ ബീഡ്‌സ് പല നിറത്തില്‍ പിടിപ്പിച്ചാണ് സ്റ്റഡ് ആയും ഇയര്‍ ഹാങിങ്ങായും ബാംബു കമ്മലുകള്‍ വിപണിയില്‍ എത്തുന്നത്. 20 മുതല്‍ 35 രൂപ വരെ ഇവയ്ക്കു വിലയുണ്ട്.


മുളയില്‍ തീര്‍ത്ത മോതിരങ്ങളാണ് മറ്റൊരു ട്രെന്‍ഡി ഐറ്റം. ഒരു വിരലില്‍ മാത്രം അണിയാവുന്നതും മൂന്നുവിരലുകളില്‍ കൂട്ടി അണിയാവുന്നതുമായ മുള മോതിരങ്ങളുണ്ട്. ക്രിസ്റ്റല്‍കൊണ്ടു മനോഹരമാക്കിയ സ്പ്രിങ് ടൈപ്പ് മോതിരങ്ങള്‍ കൈകള്‍ക്ക് സൂപ്പര്‍ലുക്ക് തരും.

മുളയില്‍ തീര്‍ത്ത ബാഗുകളും പേഴ്‌സുകളും മൊബൈല്‍ പൗച്ചുകളും കാമ്പസിലേക്ക് പടി കടന്നെത്തിയിരിക്കുന്നു. മുളന്തണ്ടുകള്‍ക്കൊപ്പം ജ്യൂട്ട് മെറ്റീരിയലും കൂിച്ചേര്‍ത്തുണ്ടാക്കിയ ബാഗുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. നീളമുള്ളതും നീളം കുറഞ്ഞതും സൈഡ് സ്ട്രാപ്പുള്ളതുമായ ബാഗുകള്‍ കൂത്തിലുണ്ട്. ഇവ ഗയ്‌സിനും യൂസ് ചെയ്യാം.

ട്രെന്‍ഡി ഹെയര്‍ ക്ലിപ്പുകളും മുളന്തണ്ടിന്റെ കമനീയത വിളിച്ചോതി പെണ്‍മണികളുടെ കാര്‍കൂന്തലിനെ മനോഹരമാക്കുന്നു. മുളയില്‍ നിര്‍ിച്ച ചെരിപ്പുകളാണ് മറ്റൊരു വെറൈറ്റി. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലുള്ളതാണിത്.

സീമ