ഇന്ത്യൻ നിരത്തിൽ ശക്തമായ സാന്നിധ്യമറിയിച്ച് ബിഎംഡബ്ല്യു ഒരു പതിറ്റാണ്ടിന്റെ പാരന്പര്യം പിന്നിട്ടിരിക്കുന്നു. ആഡംബരവാഹന വിഭാഗത്തിൽ ഇന്ത്യയുടെ താത്പര്യങ്ങൾ തിരിച്ചറിഞ്ഞ് ഓരോ വാഹനവും പുറത്തിറക്കാൻ ബിഎംഡബ്ല്യു പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. കമ്പനി ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയ മൂന്നാം തലമുറ ബിഎംഡബ്ല്യു എക്സ് 3ൽ ഈ ശ്രദ്ധ പ്രകടമാണ്. എക്സ് 3ന്റെ മുൻഗാമികളിൽനിന്നു വ്യത്യസ്തമായി എക്സ്പെഡിഷൻ വേരിയന്റിനു പുറമേ ലക്ഷ്വറി ലൈൻ വേരിയന്റ് ആദ്യമായി അവതരിപ്പിച്ചിട്ടുണ്ട്.
ഓൾ ന്യൂ പോലെ എല്ലാം പുതുമ
നവീനവും ആകർഷകവുമായ ഡിസൈനിംഗ് ആണ് പുതിയ എക്സ് 3 മോഡലിനെന്ന് നിസംശയം പറയാം. മുൻവശത്ത് ഡബിൾ കിഡ്നി ഗ്രിൽ, ഹെക്സഗണൽ ഡിസൈനിലുള്ള അഡാപ്റ്റീവ് എൽഇഡി ഹൈഡ്ലൈറ്റുകൾ, എൽഇഡി ഫോഗ് ലാന്പുകൾ എന്നിവ വാഹനത്തിന്റെ ആകർഷണീയത ഉയർത്തുന്നു. പിന്നിലെ എക്സ്പ്രസീവ് എൽഇഡി ടെയിൽ ലാന്പുകൾ, റൂഫ് സ്പോയിലർ, എക്സ്ഹോസ്റ്റ് ടെയിൽ പൈപ്പുകൾ എന്നിവ വാഹനത്തിന് മികച്ച ഡിസൈൻ കോന്പിനേഷൻ നല്‍കുന്നുണ്ട്. ടെയിൽഗേറ്റ് ഓട്ടോമാറ്റിക് ആണ്.
രൂപത്തിനും ഭംഗിക്കും ലക്ഷ്വറി ലൈൻ ഏറെ മുന്നിലാണ്. ക്രോം റേഡിയേറ്റർ ഗ്രിൽ ബാറുകൾ, ഡുവൽ ടോണ്‍ അണ്ടർബോഡി പ്രൊട്ടക്ഷൻ, 19 ഇഞ്ച് ലൈറ്റ് അലോയ് വീലുകൾ എന്നിവ രണ്ടു വേരിയന്റുകളുടെയും എക്റ്റീരിയർ ഡിസൈൻ കുടുതൽ മികവുറ്റതാക്കുന്നു.
വിശാലമായ കാബിൻ
കൂടുതൽ സൗകര്യങ്ങളും സ്പേസും ഉൾപ്പെടുത്തിയാണ് കാബിൻ ഡിസൈൻ ചെയ്തിരിക്കുന്നത്. ഡോറുകളിൽ ക്രോം സ്ട്രിപ്പുകൾക്കൊപ്പം എക്സ് ബാഡ്ജിംഗും നല്കിയിരിക്കുന്നു. വാഹനത്തിന്റെ നിരവധി ഭാഗങ്ങളിൽ ഈ എക്സ് ബാഡ്ജിംഗ് ഉൾപ്പെടുത്തിയിട്ടുണ്ട്. നോയ്സ് ഇൻസുലേഷൻ നല്കിയിരിക്കുന്നതിനാൽ വാഹനത്തിനു പുറത്തുള്ള ശബ്ദം ഉള്ളിലേക്കു കടക്കുന്നത് തടയും.
അഡ്ജസ്റ്റബിൾ റിയർ സീറ്റ് ബാക്ക് റെസ്റ്റ്, റിയർ വിൻഡോ സണ്‍ ബ്ലൈൻഡ്, എൻലാർജ്ഡ് പനോരമിക് റൂഫ് എന്നിവയും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കളർഫുൾ ആക്കാൻ ആംബിയന്റ് ലൈറ്റ്
വാഹനത്തിനുള്ളിൽ ആറു പൊസിഷനുകളിൽ ഡിമ്മബിൾ ലൈറ്റ് സിസൈൻസോടുകൂടിയ ആംബിയന്റ് ലൈറ്റിംഗ് ആണ് മറ്റൊരു ആകർഷണം. താത്പര്യമനുസരിച്ച് എൽസിഡി ഡിസ്പ്ലേയിലൂടെ ആംബിയന്റ് നിറങ്ങൾ തെരഞ്ഞെടുക്കാം.
കൂടുതൽ സ്റ്റോറേജ്
500 ലിറ്റർ സ്റ്റോറേജ് കപ്പാസിറ്റിയാണ് ലഗേജ് കംപാർട്ട്മെന്റിനുള്ളത്. ഇത് 1,600 ലിറ്റർ ആയി ഉയർത്താൻ കഴിയും. കൂടാതെ മുൻ മോഡലുകളെ അപേക്ഷിച്ച് മൂന്നാം തലമുറ എക്സ് 3ന് 55 കിലോഗ്രാം ഭാരം കുറവാണ്.
സാങ്കേതികവിദ്യകൾ നിരവധി
ഡ്രൈവർക്ക് കാറുമായി ബന്ധപ്പെടാൻ വഴിയൊരുക്കുന്ന ബിഎംഡബ്ല്യു ഡിസ്പ്ലേ കീ, വെൽകം ലൈറ്റ് കാർപെറ്റ്, പാർക്ക് അസിസ്റ്റോടുകൂടിയ റിയർ വ്യൂ കാമറ എന്നിവയ്ക്കൊപ്പം മൊബൈൽ ഫോണുകൾക്കായും ബിഎംഡബ്ല്യു ഡിസ്പ്ലേ കീക്കുമായി വയർലെസ് ചാർജിംഗ് സൗകര്യത്തോടുകൂടിയ സ്മാർട്ട്ഫോണ്‍ ഹോൾഡറും സെൻട്രൽ കണ്‍സോളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കണ്ണെടുക്കാൻ തോന്നാത്ത സെൻട്രൽ കണ്‍സോൾ
ബിഎംഡബ്ല്യു കണക്ട് ഡ്രൈവ് സിസ്റ്റമായ മൾട്ടി ഫംഗ്ഷണൽ ഇൻട്രുമെന്റ് ഡിസ്പ്ലേ, ടച്ച് കണ്‍ട്രോളോടുകൂടിയ ബിഎംഡബ്ല്യു ഐ ഡ്രൈവ്, ബിഎംഡബ്ല്യു നാവിഗേഷൻ പ്രഫഷണൽ (10.25 ഇഞ്ച് ടച്ച് സ്ക്രീനോടു കൂടിയത്), ഹർമൻ കാർഡൻ 600 വാട്ട്സ് ഹൈ എൻഡ് സറൗണ്ട് സിസ്റ്റം, ആപ്പിൾ കാർ പ്ലേ, ബിഎംഡബ്ല്യു ആപ്സ്, ബ്ല്യൂടൂത്ത്, യുഎസ്ബി എന്നിവയോടുകൂടിയ കണക്റ്റിവിറ്റി.
കരുത്തുറ്റ എൻജിൻ
2.0 ലിറ്റർ 1995 സിസി 4 സിലിണ്ടർ ടർബോ ഡീസൽ എൻജിൻ 190 ബിഎച്ച്ബി പവറിൽ 400 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു. ട്രാൻസ്മിഷൻ 8-സ്പീഡ് സ്റ്റെപ്ട്രോണിക് ഓട്ടോമാറ്റിക്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ എട്ടു സെക്കൻഡുകൾ മാത്രം മതി. പരമാവധി വേഗം മണിക്കൂറിൽ 213 കിലോമീറ്റർ.
ബിഎംഡബ്ല്യു എക്സ് ഡ്രൈവ്
ബിഎഡബ്ല്യുവിന്റെ സ്വന്തം ഓൾ വീൽ ഡ്രൈവ് ഇന്റലിജന്റ് സിസ്റ്റം. ഡ്രൈവിംഗ് സാഹചര്യങ്ങൾ അനുസരിച്ച് എൻജിൻ പവർ മുന്നിലെയും പിന്നിലെയും ആക്സിലിലേക്ക് ഈ ഓൾ വീൽ ഡ്രൈവ് ഇന്റലിജന്റ് സിസ്റ്റം വീതിച്ചുനല്കുന്നു. മികച്ച സസ്പെൻഷനുകൾ, ഇലക്ട്രോണിക്കലി കണ്ട്രോൾഡ് ഓട്ടോമാറ്റിക് ഡിഫറൻഷ്യൽ ബ്രേക്ക്സ്/ലോക്ക്സ് (എഡിബി), ഡൈനമിക് ട്രാക്ഷൻ കണ്ട്രോൾ (ഡിടിസി), ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡെസേർട്ട് കണ്ട്രോൾ എന്നിവ ഏതു സാഹചര്യത്തിലും സഞ്ചരിക്കാൻ വാഹനത്തെ സഹായിക്കുന്നു.
വില: എക്സ്പെഡിഷൻ: `49.99 ലക്ഷം
ലക്ഷ്വറി ലൈൻ: `56.7 ലക്ഷം
ഓട്ടോസ്പോട്ട്/ഐബി